സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കത്ത് നൽകി. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മറുപടി. നിയസമസഭാ സമ്മേളനം നടക്കുന്നതും മറുപടിയിൽ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിൽ പതിച്ച നോട്ടീസിൽ 23ന് പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സേവനം നൽകാതെ പിണറായിയുടെ മകൾ വീണ മാസപ്പടി വാങ്ങിയെന്ന കേസിലാണ് ഇഡി നോട്ടീസ്.
ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് നൽകി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു
കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് നൽകി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചത്.
ഉദ്ഘാടന ചടങ്ങിനിടെ വഴുതിവീണ് കുന്ദമംഗലം എംഎൽഎ എം എ റസാഖ് മാസ്റ്റർക്ക് പരിക്ക്
ഉദ്ഘാടന ചടങ്ങിനിടെ വഴുതിവീണ് കുന്ദമംഗലം എംഎൽഎ എം എ റസാഖ് മാസ്റ്റർക്ക് പരിക്ക്. കാലിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. പെരുവയലിൽ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനത്തിനിടെ കാൽ വഴുതിവീഴുകയായിരുന്നു. കാലിന് പ്ലാസ്റ്റർ ഇട്ടു. കായിക മേളയുടെ സംഘടക സമിതി ചെയർമാനാണ് റസാഖ് മാസ്റ്റർ. വാർത്താ സമ്മേളനത്തിന് പ്ലാസ്റ്ററിട്ട കാലുമായി വീൽ ചെയറിലാണ് എംഎൽഎ എത്തിയത്.
സ്പൈനല്‍ മസ്കുലർ അട്രോഫി മരുന്ന് വിവാദത്തെ വിമർശിച്ച് തിരുവനന്തപുരത്തെ എസ് എ ടി ആശുപത്രി
സ്പൈനല്‍ മസ്കുലർ അട്രോഫി മരുന്ന് വിവാദത്തെ വിമർശിച്ച് തിരുവനന്തപുരത്തെ എസ് എ ടി ആശുപത്രി. കുറഞ്ഞ ചെലവിൽ മരുന്ന് ലഭ്യമാക്കാനുള്ള ശ്രമത്തെ ഇല്ലാതാക്കരുതെന്ന് എസ് എ ടി ആശുപത്രി അഭ്യർത്ഥിച്ചു. തെറ്റായ പ്രചാരണം നടത്തി എസ് എം എ രോഗികളെയും കുടുംബങ്ങളെയും ആശങ്കയിൽ ആക്കരുത്. ആശുപത്രിയുടെ പ്രവർത്തനങ്ങളെ തുരങ്കം വെക്കരുത്. ഇന്ത്യൻ നിർമ്മിത മരുന്ന് ഉപയോഗിക്കാനുള്ള തീരുമാനം വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണെന്ന് എസ് എ ടി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇന്ത്യൻ മരുന്ന് ഉപയോഗിക്കാനുള്ള തീരുമാനം […]
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 22, വ്യാഴം
മാസപ്പടി കേസില്‍ പിണറായി വിജയന്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്ത് നല്‍കി. വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് പിണറായി വിജയന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. ശനിയാഴ്ച തന്നെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ കൊണ്ടുവരാനാണ് നീക്കം. പിണറായി നേരത്തെ നല്‍കിയ ഹര്‍ജി തന്നെ പുതിയ നമ്പറിട്ട് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയക്ക് വരും. യുക്രെയ്ന്‍ – റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് റഷ്യന്‍ […]
സ്വര്‍ണം പവന് ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞു. 1,05,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 155 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,235 രൂപയാണ്. ചെറു കാരറ്റുകളുടെ വിലയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 135 രൂപ കുറഞ്ഞ് 10,835 രൂപയായി. 14 കാരറ്റ് ഗ്രാമിന് 100 രൂപ കുറഞ്ഞ് 8,470 രൂപയിലും ഒമ്പത് കാരറ്റ് ഗ്രാമിന് 65 രൂപ കുറഞ്ഞ് 5,465 […]
ചാറ്റുകള്‍ ലോക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ചാറ്റ്ജിപിടി
സ്വകാര്യവിഷയങ്ങള്‍ സംസാരിക്കുന്ന ചാറ്റുകള്‍ക്ക് സ്വകാര്യത ഉറപ്പുവരുത്താനായി, അതീവ രഹസ്യസ്വഭാവമുള്ള ചാറ്റുകള്‍ പിന്‍, ഫേസ് ഐഡി, അല്ലെങ്കില്‍ ടച്ച് ഐഡി എന്നിവ ഉപയോഗിച്ച് ലോക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ചാറ്റ്ജിപിടി. ചാറ്റുകള്‍ ലോക്ക് ചെയ്താല്‍ അവ പ്രധാന ഹിസ്റ്ററിയിലോ സെര്‍ച്ചിലോ കാണാന്‍ കഴിയില്ല. പകരം, അവ ഒരു പ്രത്യേക ലോക്ക്ഡ് ചാറ്റ്‌സ് ഫോള്‍ഡറിലേക്ക് മാറ്റി സുരക്ഷിതമായി സൂക്ഷിക്കും. ലോക്ക് ചെയ്ത പ്രൈവറ്റ് ചാറ്റുകള്‍ക്ക് വെവ്വേറെ മെമ്മറി സൗകര്യം ഉള്ളതിനാല്‍, അവയിലെ വിവരങ്ങള്‍ നിങ്ങളുടെ സാധാരണ ചാറ്റുകളുമായി കലരില്ല. സ്വകാര്യ ചാറ്റുകള്‍ […]
‘രാമായണ’യുടെ രാവണ താണ്ഡവം മലയാളം പതിപ്പ്
ഇന്ത്യന്‍ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ രാവണ താണ്ഡവം എന്ന ഗാനത്തിന്റെ മലയാളം പതിപ്പ് പുറത്തുവിട്ടു. എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് യദു കൃഷ്ണന്‍ കെ ആണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. നവംബര്‍ 5 നാണ് പാന്‍ ഇന്ത്യന്‍ ചിത്രം തിയേറ്ററുകളില്‍ എത്തുക. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും രാവണനായി യഷും എത്തുന്നു. സായ് പല്ലവിയാണ് സീതയായി എത്തുമ്പോള്‍ മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു. അരുണ്‍ ഗോവില്‍ […]
‘ഒറിജിനലി’ലെ പുതിയ ഗാനമെത്തി
റമീസ് എഴുതി സംവിധാനം ചെയ്യുന്ന ടൈം ട്രാവല്‍ ത്രില്ലര്‍ ചിത്രം ‘ഒറിജിനലി’ലെ പുതിയ ഗാനം ‘കാര്‍ക്കാലമേഘ’ത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. സുഷിന്‍ ശ്യാം പാടിയ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് റമീസും വിജയ് ആനന്ദും ചേര്‍ന്നാണ്. സംഗീതം: ഇലക്ട്രോണിക് കിളി. ഇലസ്ട്രേഷന്‍: മുഫ്‌ലിഹ അബ്ദുള്ള. മോഷന്‍ ഗ്രാഫിക്‌സ്: സാസു അനസ്. ചിത്രത്തില്‍ ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലെത്തുന്നു. അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ഗോകുലന്‍, അനീഷ് ജി, സലീം […]
ഫെരാരിക്ക് ഇന്ത്യയില്‍ രണ്ട് ഷോറൂമുകള്‍ കൂടി
ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ ഫെരാരി ഇന്ത്യയില്‍ വരും മാസങ്ങളില്‍ പുതിയ രണ്ട് ഷോറൂമുകള്‍ കൂടി തുറക്കും. നിലവില്‍ മുംബൈ, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ ഫെരാരിക്ക് ഷോറൂമുകള്‍ ഉണ്ട്. ചെന്നൈയിലും അഹമ്മദാബാദിലുമാണ് പുതിയ ഷോറൂമുകള്‍ വരുന്നത്. വിവിധ കാലഘട്ടങ്ങളിലെ ഫെരാരി മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്ന യൂണിവേഴ്സോ ഫെരാരി ഇന്ത്യയുടെ ഉദ്ഘാടന വേദിയിലാണ് ഈ പ്രഖ്യാപനം. ഈ പ്രദര്‍ശനത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഫെരാരിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ലൂസ് ഇവിയുടെ ഇന്ത്യയിലെ അവതരണമായിരുന്നു. ഫെരാരിയുടെ ആദ്യത്തെ അഞ്ച് […]
