സമാധാന നീക്കങ്ങളുടെ ഭാഗമായി അമേരിക്കയ്ക്ക് കൈമാറാൻ സന്ദേശങ്ങളൊന്നുമില്ലെന്നറിയിച്ച് പാക് സേനാ മേധാവി അസിം മുനീറിനെ മടക്കി അയച്ച് ഇറാൻ. യുറേനിയത്തിന്റെ ഒരു കണിക പോലും ഇറാൻ വിട്ട് പുറത്തു പോകില്ലെന്നും, ഇറാൻ വെച്ച ഏഴ് ഉപാധികൾ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്. അമേരിക്കയെ വിശ്വാസമില്ലെന്നാണ് ഇറാൻ നിലപാട്. തങ്ങൾ വെച്ച ഏഴ് ഉപാധികൾ നടപ്പാക്കി വിശ്വാസം വന്നാൽ മാത്രം തുടർന്ന് ചർച്ചയെന്ന നിലപാടാണ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്ന് യു എസ് സ്റ്റേറ്റ്സ് സെക്രട്ടറി മാർക്കോ റൂബിയോ
ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്ന് യു എസ് സ്റ്റേറ്റ്സ് സെക്രട്ടറി മാർക്കോ റൂബിയോ. പ്രതിഷേധങ്ങള്‍ക്കെതിരായ യുഎന്നിലെ മനുഷ്യാവകാശമടക്കം കൈകാര്യം ചെയ്യുന്ന പ്രത്യേക ദൂതന്മാരുടെ സംയുക്ത പ്രസ്താവന തള്ളിയ മാർക്കോ റൂബിയോ അവരുടെ നിലപാട് ഇരട്ടത്താപ്പാണെന്നും വിമര്‍ശിച്ചു. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ഇവിടെ സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെന്നും അതിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. മാര്‍ക്കോ റൂബിയോ ഇന്ത്യയിലെത്തുമ്പോള്‍ പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ അതൃപ്തി അറിയിക്കണമെന്ന് 6 യുഎസ് സ്റ്റേറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ കത്തിലൂടെ […]
കോൺഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് കെ സുധാകരൻ
കോൺഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് കെ സുധാകരൻ. ഒരു ന്യായവുമില്ലാതെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും അതിൽ ദുഃഖമുണ്ടെന്നും സുധാകരൻ തുറന്നടിച്ചു. പാര്‍ട്ടിക്ക് വേണ്ടി രക്തം ചീന്തിയവരുടെ വിയര്‍പ്പിനെ വില കുറച്ചു കാണുന്ന പ്രവർത്തി ഗുണം ചെയ്യില്ലെന്ന് പറഞ്ഞ അദ്ദേഹം, സര്‍ക്കാരിന്‍റെ തെറ്റ് ചൂണ്ടിക്കാട്ടാന്‍ ഭരണപക്ഷത്തിന്‍റെ ഉള്ളിലും ആർജ്ജവമുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു.
ഫാസ്ടാഗില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് തൃശൂര്‍, പുതുക്കാട് ഡിപ്പോകളിലെ കെ എസ് ആര്‍ ടി സി ബസുകള്‍ പാലിയേക്കര ടോള്‍ ഒഴിവാക്കി സര്‍വീസ് നടത്തി
ഫാസ്ടാഗില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് തൃശൂര്‍, പുതുക്കാട് ഡിപ്പോകളിലെ കെ എസ് ആര്‍ ടി സി ബസുകള്‍ പാലിയേക്കര ടോള്‍ ഒഴിവാക്കി സര്‍വീസ് നടത്തി. ചൊവ്വാഴ്ച രാവിലെ മുതലാണ് ബസുകള്‍ ടോള്‍ പ്ലാസ മറിക്കടക്കാന്‍ കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞ് സര്‍വീസ് നടത്തിയത്. എറണാകുളം ഭാഗത്തേക്കുള്ള പ്രിയദര്‍ശിനി ബസുകളും ഫാസ്റ്റ് പാസഞ്ചറുകഫാസ്ടാഗില്‍ പണമില്ല; തൃശൂര്‍, പുതുക്കാട് ഡിപ്പോകളിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പാലിയേക്കര ടോള്‍ ഒഴിവാക്കി സര്‍വീസ് നടത്തിളും കുഞ്ഞനംപാറയില്‍ നിന്ന് കല്ലൂരിലൂടെ ആമ്പല്ലൂരില്‍ എത്തിയാണ് ദേശീയപാതയിലൂടെ സര്‍വീസ് നടത്തിയത്.തൃശൂര്‍ ഭാഗത്തേക്കുള്ള […]
കോക്ക്‌റോച്ച് ജനത പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിട്ടയച്ചു
ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പിടിയിലായ കോക്ക്‌റോച്ച് ജനത പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിട്ടയച്ചു. ദില്ലി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവരെയും വിട്ടയക്കാൻ ഉത്തരവിട്ടത്. പിടിയിലായി ഒമ്പതാം ദിവസമാണ് ഇരുവർക്കും പുറത്തിറങ്ങാൻ സാധിച്ചത്. നിരോധിത മേഖലയായ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്നും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് ഡൽഹി പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
രാത്രി വാർത്തകൾ
ഇന്ത്യ-യു.എസ് വ്യാപാര കരാറുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സർക്കാരിനെതിരെ അതിശക്തമായ സമരത്തിനൊരുങ്ങി അഖിലേന്ത്യാ കിസാൻ സഭ. ഈ കരാർ രാജ്യത്തെ കാർഷിക മേഖലയെ തകർക്കുമെന്നും വൻകിട കോർപ്പറേറ്റുകൾക്ക് സ്വാധീനം വർദ്ധിപ്പിക്കുമെന്നും എഐകെഎസ് മുന്നറിയിപ്പ് നൽകുന്നു. ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പിടിയിലായ കോക്ക്‌റോച്ച് ജനത പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിട്ടയച്ചു. ദില്ലി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവരെയും വിട്ടയക്കാൻ ഉത്തരവിട്ടത്. വീണാ ജോർജിനെ […]
ചരക്കുകൂലി നിരക്കുകളില്‍ 130 ശതമാനം വര്‍ധന
പശ്ചിമേഷ്യയില്‍ വീണ്ടും ഉടലെടുത്ത സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള കണ്ടെയ്നര്‍ ചരക്കുകൂലി നിരക്കുകളില്‍ 130 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ജെഫ്രീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ കണ്ടെയ്നര്‍ അധിഷ്ഠിത കയറ്റുമതി-ഇറക്കുമതി വ്യാപാരം ശക്തമായ വളര്‍ച്ച കൈവരിക്കുന്ന വേളയിലാണ് നിരക്ക് വര്‍ധന വലിയ വെല്ലുവിളിയാകുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയുടെ കണ്ടെയ്നര്‍ കയറ്റുമതി-ഇറക്കുമതി മേഖല മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഈ മേഖലയിലെ വ്യാപാര മൂല്യം 23 ശതമാനം വര്‍ധിച്ചു. ഇതില്‍ കയറ്റുമതിയില്‍ 22 ശതമാനവും ഇറക്കുമതിയില്‍ 23 ശതമാനവും വളര്‍ച്ചയുണ്ടായി. […]
അല്‍ഗോരിതങ്ങളില്‍ തിരുത്തലുകള്‍ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍
വ്യാജപ്രചാരണങ്ങളും തെറ്റായ വിവരങ്ങളും തടയുന്നതിനായി ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലെ അല്‍ഗോരിതങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്ന് മെറ്റയോട് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ നിര്‍ദേശം. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ചില പ്രത്യേക അഭിപ്രായങ്ങളോ വിവരങ്ങളോ മാത്രം അല്‍ഗോരിതം വഴി ഉപയോക്താക്കളിലേക്ക് അമിതമായി എത്തിക്കുന്നത് ഒഴിവാക്കണം. ഐടി നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കാനും, സ്വീകരിച്ച നടപടികളെക്കുറിച്ച് മന്ത്രാലയത്തെ ഉടന്‍ തന്നെ […]
‘മൂക്കുത്തി അമ്മന്‍ 2 മഹാശക്തി’ ട്രെയിലര്‍
നയന്‍താര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സമകാലീന സംഭവങ്ങളും പൂര്‍വ്വകാലങ്ങളും ഉള്‍പ്പെടുത്തിയുള്ളതാകും സിനിമ. മൂക്കുത്തി അമ്മനായും പൊലീസ് ഉദ്യോഗസ്ഥയായും നയന്‍താര എത്തുമ്പോള്‍ അമ്മ വേഷത്തില്‍ ഉര്‍വശിയെത്തുന്നു. ദീപാവലി റിലീസായി ചിത്രം നവംബര്‍ 6ന് തിയറ്ററുകളില്‍ എത്തും. ദുനിയ വിജയ്, റെജീന കാസാന്‍ഡ്ര, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആര്‍. സ്വാമിനാഥന്‍, ശിവകുമാര്‍ എസ്സ് , സുനില്‍ വര്‍മ്മ ഇന്‍ഡുകുരി, വര്‍ഷിണി […]
‘ദ പാരഡൈസ്’ ചിത്രത്തിലെ ‘യേശനകുല’ ഗാനം
നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ‘ദ പാരഡൈസ്’ ചിത്രത്തിലെ ‘യേശനകുല’ എന്ന ഗാനം പുറത്തുവിട്ടു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രഭ ബംഗരിഗല്ല, അദ്ദുല ജാംഗിറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്. കാസര്‍ല ശ്യാം ആണ് വരികള്‍ രചിച്ചിരിക്കുന്നത്. നാനിയുടേയും കീര്‍ത്തി സുരേഷിന്റേയും ഗംഭീര നൃത്തച്ചുവടുകളും ഗാനരംഗത്ത് കാണാം. നാനി, രാഘവ് ജൂയല്‍ എന്നിവര്‍ക്ക് പുറമെ സമ്പൂര്‍ണേഷ് ബാബു, മോഹന്‍ ബാബു, സോണാലി കുല്‍ക്കര്‍ണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം […]
