എത്ര പറഞ്ഞാലും മടുക്കാത്ത മനുഷ്യവികാരമാണ് പ്രണയം. പ്രാര്‍ത്ഥനയുടെയും പ്രിയന്റെയും പ്രണയവും വിരഹവും നഷ്ടബോധവും തേടലും തിരിച്ചറിയലുംകൊണ്ട് നെയ്തെടുത്ത ഈ കൃതി പിരിഞ്ഞുപോയവന്‍ ഏല്‍പ്പിച്ച വേദനയിലുരുകുന്ന ഒരു പെണ്ണിന്റെ തനുവും മനവും വെളിപ്പെടുത്തുന്നു. നയന വൈദേഹി സുരേഷിന്റെ ഏറ്റവും പുതിയ നോവല്‍. ‘തനു’. മാതൃഭൂമി. വില 119 രൂപ.
കാപ്പി കുടിച്ച് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റാം
ഒരു ദിവസം മൂന്നു മുതല്‍ അഞ്ചു കപ്പ് കാപ്പി വരെ കുടിക്കുന്നത് ആരോഗ്യകരമാണെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. പല ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുക്കുന്നതിനും കാപ്പി ഗുണകരമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാപ്പി കുടിക്കുന്നതിലൂടെ ഫാറ്റി ലിവര്‍, സിറോസിസ് തുടങ്ങിയ കരള്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയും. വിട്ടുമാറാത്ത വീക്കം കുറയ്ക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്തുകൊണ്ട് കാപ്പി കരളിലെ കോശങ്ങളെ സംരക്ഷിക്കും. കാപ്പി കുടിക്കുന്നതിലൂടെ കരള്‍ രോഗം മൂലം മരിക്കാനുള്ള സാധ്യത 49% കുറയും. ഒരു […]
സിഎംആർഎൽ മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്തുള്ള സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
സിഎംആർഎൽ മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്തുള്ള സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ശനിയാഴ്ച തന്നെ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ കൊണ്ടുവരാനാണ് നീക്കം. അപ്പീലിൽ തീരുമാനം വരും മുമ്പുള്ള ഇഡി നീക്കങ്ങൾ തടയാൻ റിട്ട് ഹർജി നൽകാനും ആലോചനയുണ്ട്. ഹൈക്കോടതിയുടെ പരിഗണനയിൽ അപ്പീലെത്തിക്കാൻ അതിവേഗ നീക്കങ്ങളളാണ് പിണറായി നടത്തുന്നത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി നൽകിയ ഹർജി തന്നെ പുതിയ നമ്പറിട്ട് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയക്ക് […]
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ കാലാവസ്ഥ കേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നാളെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്. മറ്റന്നാൾ മുതൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
സിപിഎമ്മുമായുള്ള അകൽച്ച പ്രകടമാക്കുന്ന ഫേയ്സ്ബുക്ക് കുറിപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പി.പി. ദിവ്യ
സിപിഎമ്മുമായുള്ള അകൽച്ച പ്രകടമാക്കുന്ന ഫേയ്സ്ബുക്ക് കുറിപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പി.പി. ദിവ്യ. ഒരിക്കൽ ശരിയെന്ന് തോന്നിയത് എക്കാലവും ശരിയാവണമെന്നില്ലെന്നാണ് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്. ഒരു കരയിൽ നിന്നും മറു കരയിൽ എത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്ന് നടക്കേണ്ടതില്ല, അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല, ജീവിതം പഠിപ്പിച്ച പാഠമാണതെന്നും പിപി ദിവ്യ ഫേസ്ബുക്കില്‍ കുറിക്കുന്നത്. ബുദ്ധൻ്റെ കഥ സൂചിപ്പിച്ചുകൊണ്ടാണ് ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്. ദിവ്യയെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ തിരികെ […]
മദ്ധ്യാഹ്‌ന വാർത്തകൾ
സിഎംആർഎൽ കള്ളപ്പണ കേസിൽ ഇഡി സംഘത്തിന്‍റെ അവലോകനയോഗം ഇന്ന്. കേസിലെ വിജിലൻസ് നടപടി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കും. ഇഡി സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും. ഉത്തരവ് തിരിച്ചടി അല്ലെന്നാണ് ഇഡിയുടെ ഭാഗം. അപ്പീലിൽ തീരുമാനമെടുക്കുംവരെ തിടുക്കപ്പെട്ടുള്ള നീക്കങ്ങൾക്കില്ല എന്നാണ് സൂചന. നെടുമ്പാശ്ശേരി മിനികൂപ്പർ അപകടത്തിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം. അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. […]
ഖത്തർ കെഎംസിസി ഓഫീസിൽ നിന്ന് 8 കോടി രൂപ കവർന്ന സംഭവത്തിൽ കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവ് പൊലീസിൽ കീഴടങ്ങി
ഖത്തർ കെഎംസിസി ഓഫീസിൽ നിന്ന് 8 കോടി രൂപ കവർന്ന സംഭവത്തിൽ കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവ് പൊലീസിൽ കീഴടങ്ങി. കൊയിലാണ്ടി കൊല്ലം സ്വദേശി ബാലകൃഷ്ണനാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. തനിക്ക് ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോയെന്നും അവിടെ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഇയാൾ മൊഴി നൽകിയത്. ഖത്തർ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറന്ന് ഏകദേശം എട്ട് കോടി ഇന്ത്യൻ രൂപ […]
സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരും
സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരും. തെറ്റുതിരുത്തൽ ചർച്ചകളുടേയും വിവിധ ജില്ലകളിലെടുത്ത തീരുമാനങ്ങളുടേയും വിശദമായ അവലോകനം സംസ്ഥാന സമിതി യോഗത്തിലുണ്ടാകും. തെറ്റുതിരുത്ത നടപടികളുടെ ഭാഗമായി എടുത്ത മറ്റ് തീരുമാനങ്ങളുടെ നടത്തിപ്പും, ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുന്ന വിധത്തിൽ സംഘടനാ തലത്തിൽ ആവിഷ്കരിക്കേണ്ട പദ്ധതികളും സംബന്ധിച്ച് വിശദമായ ചർച്ച സംസ്ഥാന സമിതിയിൽ പ്രതീക്ഷിക്കുന്നുണ്ട്.
പുതിയ വഖഫ് ബോർഡിന്‍റെ ആദ്യ യോഗം ഇന്ന്
പുതിയ വഖഫ് ബോർഡിന്‍റെ ആദ്യ യോഗം ഇന്ന് . ബോർഡ് ചെയർമാൻ എംസി മായിൻ ഹാജിയുടെ അധ്യക്ഷതയിൽ കൊച്ചിയിലാണ് യോഗം. പുതുതായി സർക്കാർ നാമ നിർദേശം ചെയ്ത ഒൻപത് പേരും യോഗത്തിൽ പങ്കെടുക്കും. കെ.എസ് ഹംസ ചെയർമാനായിരുന്ന മുൻ ബോർഡ് നിശ്ചയിച്ച യോഗമാണ് നടക്കുക. ഭരണപരമായ 40 അജണ്ടകളാണ് യോഗത്തിൽ പരിഗണിക്കുന്നത്. ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട് ഇരു സമസ്തകളിൽ നിന്നും അതൃപ്തി പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടയാണ് ആദ്യ യോഗം.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 22, വ്യാഴം
മാസപ്പടി ആരോപണത്തില്‍ പിണറായി വിജയന്റെ വാദം കേള്‍ക്കണമെന്നു സുപ്രീം കോടതി. പരസ്പര വിരുദ്ധമായ നിലപാടുണ്ടെന്നുകൂടി ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കേസെടുക്കാനുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയത്. അഴിമതി നിരോധന നിയമ പ്രകാരം പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുന്നതിനു മുമ്പ് അവരുടെ വാദം കേള്‍ക്കണമെന്നാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 175 (4) വകുപ്പിലെ വ്യവസ്ഥ. പഴയ നിയമത്തില്‍ ഈ വ്യവസ്ഥ ഇല്ലായിരുന്നു. സുപ്രീം കോടതി ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വി. മോഹന എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ജോലി […]
