Posted inഓട്ടോമോട്ടീവ്

പള്‍സര്‍ എന്‍250എസ്എസ് ഇന്ത്യയില്‍ പുറത്തിറക്കി

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ഇന്ത്യയില്‍ പള്‍സര്‍ എന്‍250എസ്എസ് ഇന്ത്യയില്‍ പുറത്തിറക്കി. 1,59,406 രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില. നിരവധി മാറ്റങ്ങളുമായാണ് പുതിയ വേര്‍ഷന്‍ വിപണിയില്‍ എത്തിയത്. സിക്സ് സ്പീഡ് ഗിയര്‍ബോക്സ്, ഗൂഗിള്‍ മാപ്പ്സ് മിററിങ് സൗകര്യമുള്ള ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, റൈഡ് മോഡുകളോട് കൂടിയ ഇലക്ട്രോണിക് ത്രോട്ടില്‍ ബോഡി, സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍ തുടങ്ങി നിരവധി പുതിയ ഫീച്ചറുകളോടെയാണ് വാഹനം വിപണിയില്‍ എത്തിയത്. ബൈക്കില്‍ 249 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് […]

Posted inപുസ്തകങ്ങൾ

നിത്യാനുരാഗി

ഇരുപതാം നൂറ്റാണ്ട് കണ്ട വിശ്വമഹാകവികളില്‍ പ്രധാനിയാണ് ഖലീല്‍ ജിബ്രാന്‍. മലയാളത്തില്‍ അദ്ദേഹത്തിന്റെ രചനകള്‍ സുപരിചിതമാണെങ്കിലും ഉദാത്തമായ ആ ജീവിതം വേണ്ടത്ര അറിയപ്പെട്ടിട്ടില്ല. ‘നിത്യാനുരാഗി’ എന്ന ഈ ലഘുനോവലിലൂടെ അദ്ദേഹത്തിന്റെ സംഘര്‍ഷഭരിതമായ ഭൗതികജീവിതം ഒരു കുഞ്ഞുചിമിഴിലൂടെ എന്ന പോലെ അവതരിപ്പിക്കപ്പെടുന്നു. ജിബ്രാന്റെ പല രചനകളും വിവര്‍ത്തനം ചെയ്തിട്ടുള്ള വേണു വി ദേശമാണ് ജീവചരിത്രപരമായ ഈ നോവല്‍ രചിച്ചിട്ടുള്ളത്. ‘നിത്യാനുരാഗി’. വേണു വി ദേശം. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 166 രൂപ.  

Posted inആരോഗ്യം

സ്‌കാല്‍പ് മസാജ് മുടി കൊഴിച്ചില്‍ തടയുമോ?

മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടിയുടെ വളര്‍ച്ച ശരിയായ രീതിയില്‍ ആകാനും സ്‌കാല്‍പ് മസാജ് പരീക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. വിരലുകള്‍ ഉപയോഗിച്ചോ പ്രത്യേക മസാജ് ബ്രഷുകള്‍ ഉപയോഗിച്ചോ തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുന്ന രീതിയാണിത്. തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുന്നത് വഴി ശരീരത്തിന് വിശ്രമം നല്‍കാനും സമ്മര്‍ദം കുറയ്ക്കാനും സഹായിച്ചേക്കാം. മുടിയുടെ വേരുകളിലേക്ക് രക്തയോട്ടം വര്‍ധിക്കുന്നത് മുടി വളര്‍ച്ചയ്ക്ക് ഗുണകരമാണെന്ന വാദമുണ്ടെങ്കിലും ഇത് ശാസ്ത്രീയമായി തെളിയിക്കുന്ന പഠനങ്ങള്‍ കുറവാണ്. സ്‌കാല്‍പ് മസാജ് പരീക്ഷിക്കുന്നവര്‍ വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ച് തലയോട്ടിയില്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എക്‌സാലോജിക് കേസിൽ സുപ്രീം കോടതി നൽകിയ സ്റ്റേ താൽക്കാലികം മാത്രമാണെന്ന് ബിജെപി നേതാക്കൾ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ വിജിലൻസ് കേസ് ഒരാഴ്ചത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്ത വിധിയിൽ പ്രതികരിച്ച് ബി ജെ പി നേതാക്കളായ കെ സുരേന്ദ്രനും ഷോൺ ജോർജും. സുപ്രീംകോടതി പ്രത്യേക ആനുകൂല്യം പിണറായിക്കും കൂട്ടാളികൾക്കും നൽകിയിട്ടില്ലെന്ന് കെ സുരേന്ദ്രനും, ഒരാഴ്ച കാലത്തേക്ക് അന്വേഷണത്തിന് മാത്രമാണ് സുപ്രീംകോടതി സ്റ്റേ അനുവദിച്ചതെന്ന് പരാതിക്കാരൻ കൂടിയായ ഷോൺ ജോർജും പ്രതികരിച്ചു. ‎ ‎ ‎ ‎  

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിണറായിക്കെതിരായ കേസിലെ വിധി നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതാണെന്ന് സിപിഎം

പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസകരമായ വിധി ഉണ്ടായതിന് പിന്നാലെ പ്രതികരണവുമായി സി പി എം. ഹൈക്കോടതി വിധിക്കെതിരായ സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് ഏറ്റ കനത്ത തിരിച്ചടിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ലാക്കോടെ കെട്ടിച്ചമയ്ക്കാൻ ശ്രമിച്ച കേസാണിതെന്ന് പാർട്ടി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് രമേശ് ചെന്നിത്തല

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടംബത്തിനുമെതിരായ ഇ ഡി അന്വേഷണത്തില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും എടുത്ത നടപടി ശരിയാണെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡിയുടെ കത്തുലഭിച്ചപ്പോള്‍ തന്നെ അത് അവധാനപൂര്‍വ്വം പരിശോധിച്ച് അനാവശ്യമായ ധൃതി ഒഴിവാക്കി കൃത്യമായ നിയമനടപടി സ്വീകരിക്കുക എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും എടുത്ത നിലപാട്. ആ സമീപനത്തെ സുപ്രീം കോടതി അംഗീകരിക്കുന്നുവെന്നാണ് ഈ വിധിയിലൂടെ മനസിലാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 21, ബുധന്‍

  മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. അപ്പീല്‍ നല്‍കി തീരുമാനമെടുക്കുന്നത് വരെ ഒരാഴ്ചത്തേക്കാണ് സ്റ്റേ. കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ പിണറായി വിജയന് അനുമതി നല്‍കുകയും ചെയ്തു. അഴിമതി നിരോധനനിയമപ്രകാരമുള്ള അന്വേഷണം നടത്തുന്നത് നിയമപ്രകാരമായിരിക്കണമെന്നും ഹൈക്കോടതിയുടെ ഭാഗത്തുനിന്ന്പിഴവുണ്ടായിട്ടുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പരസ്പര വിരുദ്ധ കാര്യങ്ങളാണുള്ളതെന്നു ചൂണ്ടിക്കാട്ടിയജസ്റ്റിസ് ജോയ് മാല ബാഗ്ചി അധികാര പരിധി […]

Posted inബിസിനസ്സ്

100 മിനിറ്റിനകം പൂര്‍ണ സബ്സ്‌ക്രിപ്ഷന്‍, റെക്കോഡിട്ട് ജിയോ ഐപിഒ

ഐപിഒ ചരിത്രത്തില്‍ റെക്കോഡിട്ട് ജിയോ പ്ലാറ്റ്ഫോം. ഐപിഒ ആരംഭിച്ച് 100 മിനിറ്റിനകം പൂര്‍ണമായി സബ്സ്‌ക്രൈബ് ചെയ്തതായി റിപ്പോര്‍ട്ട്. ഐപിഒ വഴി 30,213 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. ഓഹരി ഒന്നിന് 1065-1119 രൂപ ആണ് പ്രൈസ് ബാന്‍ഡ്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സിനായി മാറ്റിവെച്ച ഓഹരികള്‍ ആദ്യ 10 മിനിറ്റിനകം തന്നെ പൂര്‍ണമായി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. 30 മിനിനകം അപേക്ഷയുടെ മൂല്യം മാറ്റിവെച്ച ഓഹരികളുടെ ഇരട്ടിയായി. ഐപിഒ ആരംഭിച്ച് 100 മിനിറ്റിനകം വില്‍പ്പനയ്ക്ക് വെച്ച ഓഹരികള്‍ക്ക് മുഴുവന്‍ ആവശ്യക്കാരായി. […]

Posted inടെക്നോളജി

എന്തിനാണ് വിളിക്കുന്നത്? പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

കോള്‍ ഫില്‍ട്ടറിങ് കൂടുതല്‍ കാര്യക്ഷമമാക്കുന്ന പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. അനാവശ്യ കോളുകളെ തടയാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായാണ് ലഭ്യമാക്കുക. ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതിന് മുന്‍പായി വിളിക്കുന്നത് ആരാണെന്നും കോളിന്റെ ആവശ്യമെന്താണെന്നും മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. ഉപയോക്താവിന് വേണ്ടി വാട്‌സ്ആപ്പ് തന്നെ വിളിക്കുന്നയാളോട് സംസാരിക്കുകയും, എന്തിനാണ് വിളിക്കുന്നതെന്ന് ചോദിക്കുകയും ചെയ്യുന്നതാണ് ഈ ഫീച്ചര്‍. ഈ സംഭാഷണം ഉപയോക്താവിന് ലഭ്യമാകും. ഇത് വായിച്ച ശേഷം, കോള്‍ എടുക്കണോ എന്ന് ഉപയോക്താവിന് തീരുമാനിക്കാം. ഫീച്ചര്‍ നിലവില്‍ […]

Posted inവിനോദം

മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന ‘പദയാത്ര’ ഡിസംബര്‍ നാലിന്

മമ്മൂട്ടിയും അടൂര്‍ ഗോപാലകൃഷ്ണനും 32 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ‘പദയാത്ര’യുടെ റിലീസ് തീയതി പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബര്‍ നാലിനാണ് ചിത്രം റിലീസിനെത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് ‘പദയാത്ര’. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അടൂര്‍ ഗോപാലകൃഷ്ണനും കെവി മോഹന്‍കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ഒരു ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. […]