Posted inവിനോദം

സന്ദീപ് പ്രദീപിന്റെ ‘കോസ്മിക് സാംസണ്‍’

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍, ഡി ഗ്രൂപ്പ് ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘കോസ്മിക് സാംസണ്‍’ റിലീസ് തീയതി പുറത്ത്. നവംബര്‍ 27 ന് ചിത്രം തിയേറ്ററുകളിലെത്തും. ‘ജോണ്‍ ലൂതര്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹരചയിതാവ് അഭികേര്‍ഷ് വസന്ത് ആണ്. മുകേഷ്, മിയ ജോര്‍ജ്, അല്‍ത്താഫ് സലിം, അല്‍ഫോന്‍സ് പുത്രന്‍, അനുരാജ് ഒ ബി എന്നിവരും ഏതാനും […]

Posted inഓട്ടോമോട്ടീവ്

എഡിവി 160 ട്രികോ എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ എഡിവി 160 ട്രികോ എഡിഷന്‍ അവതരിപ്പിച്ചു. സാങ്കേതികമായി സാധാരണ പതിപ്പില്‍ നിന്ന് ഏറെ വ്യത്യാസമില്ലെങ്കിലും ഇതിന്റെ ആകര്‍ഷകമായ മൂന്ന് നിറങ്ങള്‍ ചേര്‍ന്ന ഡിസൈന്‍ ആണ് വേറിട്ട് നിര്‍ത്തുന്നത്. മലേഷ്യയിലാണ് ഇത് ആദ്യം അവതരിപ്പിച്ചത്. ചുവപ്പും വെള്ളയും നീലയുമാണ് ചേര്‍ന്ന ഡിസൈന്‍ ആണ് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. മുന്‍വശത്ത് ചുവന്ന നിറമാണ് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ബ്രൗണ്‍, നീല, രണ്ട് വ്യത്യസ്ത തരം ഗ്രേ ഉള്‍പ്പെടെ നാലു നിറങ്ങളില്‍ ഈ സ്‌കൂട്ടര്‍ […]

Posted inപുസ്തകങ്ങൾ

സുറുമയിട്ട കണ്ണുകള്‍

ഒരു കാലത്ത് കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ ആഴത്തിലു ള്ള മുറിവുകള്‍ സൃഷ്ടിച്ച അറബിക്കല്യാണം എന്ന യാഥാര്‍ഥ്യത്തെ മനുഷ്യസ്‌നേഹത്തിന്റെ കണ്ണിലൂടെ നോക്കുന്ന ഹൃദയസ്പര്‍ശിയായ നോവലാണ് സുറുമയിട്ട കണ്ണുകള്‍.സ്വപ്നങ്ങള്‍ കാണാന്‍ മാത്രം പഠിച്ച ഒരു പെണ്‍കുട്ടിയുടെ ജീവിതം,ദാരിദ്ര്യവും സാമൂഹിക സമ്മര്‍ദ്ദങ്ങളും ചേര്‍ന്ന് എങ്ങനെ വഴിതിരിച്ചുവിടുന്നു എന്നത് അതീവ വൈകാരികമായി ഈ കൃതി അവതരിപ്പിക്കുന്നു. ‘സുറുമയിട്ട കണ്ണുകള്‍’. പി എ മുഹമ്മദ് കോയ. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 237 രൂപ.  

Posted inആരോഗ്യം

ബേണ്‍ഔട്ട് അനുഭവിക്കുന്നവര്‍ക്ക് ചില ടിപ്‌സ്

ജോലി, സാമ്പത്തിക സമ്മര്‍ദ്ദം, വ്യക്തിപരമായ പ്രശ്‌നങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവയ്ക്കിടയില്‍ സ്വന്തം മാനസികാരോഗ്യം പലരും മറന്നു പോകാറുണ്ട്. സമ്മര്‍ദ്ദം ദീര്‍ഘകാലം തുടരുകയും അതിനെ ഫലപ്രദമായി നേരിടാന്‍ കഴിയാതെ വരികയും ചെയ്യുമ്പോള്‍ മാനസികമായും ശാരീരികമായും തളര്‍ച്ച അനുഭവപ്പെടാം. ഈ അവസ്ഥയാണ് ബേണ്‍ഔട്ട്. ഊര്‍ജം നഷ്ടപ്പെടുക, ജോലിയോട് അകല്‍ച്ചയോ നിഷേധാത്മക മനോഭാവമോ ഉണ്ടാകുക, ജോലിയില്‍ കാര്യക്ഷമത കുറയുക എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍. സാധാരണ ക്ഷീണത്തില്‍ നിന്ന് വ്യത്യസ്തമായി, ബേണ്‍ഔട്ട് അനുഭവിക്കുന്നവര്‍ക്ക് വിശ്രമിച്ചാലും പഴയ ഉന്മേഷം വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. ബേണ്‍ഔട്ട് വഷളാകുന്നതിനു […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. അപ്പീൽ നൽകി തീരുമാനമെടുക്കുന്നത് വരെ ഒരാഴ്ചത്തേക്കാണ് സ്റ്റേ. ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇട്ടു, ഇത്ര അടിയന്തര പ്രാധാന്യം എന്ത് എന്ന് ജസ്റ്റിസ് ചോദിച്ചു. സംസ്ഥാന സർക്കാരിനെ വിമർശിച്ച കോടതി, ഹര്‍ജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. ‎ ‎എസ്എംഎ രോഗികളായ കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കയുടെ പശ്ചാത്തലത്തിൽ മരുന്ന് മാറ്റി നൽകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിലവിൽ നൽകിവരുന്ന വില കൂടിയ വിദേശ മരുന്ന് മാറ്റി, ഇന്ത്യൻ കമ്പനി നിർമ്മിക്കുന്ന ജനറിക് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം സുപ്രീംകോടതി താൽക്കാലികമായി തടഞ്ഞു

മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. അപ്പീൽ നൽകി തീരുമാനമെടുക്കുന്നത് വരെ ഒരാഴ്ചത്തേക്കാണ് വിജിലൻസ് കേസിലെ അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇട്ടു, ഇത്ര അടിയന്തര പ്രാധാന്യം എന്ത് എന്ന് ജസ്റ്റിസ് ചോദിച്ചു. സംസ്ഥാന സർക്കാരിനെ വിമർശിച്ച കോടതി, ഹര്‍ജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. ‎ ‎

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവിന്റെ പരാതിയിൽ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങൾ വഴി പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു എന്നിങ്ങനെയാണ് എഫ്ഐആറിൽ പറയുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നേരെ സൈബര്‍ ആക്രമണം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നേരെ സൈബര്‍ ആക്രമണം നടന്നതായി ബാങ്ക് സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടര്‍ന്ന് 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ ചോര്‍ത്തിയത് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എസ്എംഎ രോഗികളായ കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കയെ തുടർന്ന് മരുന്ന് മാറ്റിനൽകുമെന്ന് ആരോഗ്യവകുപ്പ്

എസ്എംഎ രോഗികളായ കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കയുടെ പശ്ചാത്തലത്തിൽ മരുന്ന് മാറ്റി നൽകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിലവിൽ നൽകിവരുന്ന വില കൂടിയ വിദേശ മരുന്ന് മാറ്റി, ഇന്ത്യൻ കമ്പനി നിർമ്മിക്കുന്ന ജനറിക് മരുന്ന് നൽകുന്നതിലാണ് രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാറ്റയുടെ കോലം കത്തിച്ചതിൽ പരാതി നൽകി എഎപി

ദില്ലിയിൽ ദസ്റ ആഘോഷങ്ങളുടെ ഭാഗമായി ബിജെപി എംഎൽഎ അശോക് ​ഗോയൽ അധ്യക്ഷനായ പരിപാടിയിൽ പാറ്റയുടെ കോലം കത്തിച്ച സംഭവത്തിൽ പരാതിയുമായി എഎപി ദില്ലി പ്രസിഡൻ്റ് സൗരഭ് ഭരദ്വാജ്. പരിപാടിയിൽ രാവണൻ, കുംഭക‍ർണൻ, മേഘനാഥൻ എന്നിവരുടെ കോലങ്ങൾക്കൊപ്പമാണ് പാറ്റയുടെ കോലവും അ​ഗ്നിക്കിരയാക്കിയത്.