അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ ചരിത്രവിജയം കൂടുതൽ ശക്തമാകുന്നു. ജനപ്രതിനിധിസഭയിൽ 250 സീറ്റുകൾ കടന്ന ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് 41 സീറ്റുകൾ പിടിച്ചെടുത്തു. ട്രംപ് ഭരണകൂടത്തിന്റെ ഇഷ്ടാനുസരണം പ്രവർത്തിക്കുന്ന കോൺഗ്രസിന്റെ കാലം അവസാനിച്ചെന്ന് സ്പീക്കർ സ്ഥാനാർഥി ഹക്കീം ജെഫ്രീസ് പറഞ്ഞു. ലോസ് ആഞ്ചലസിൽ മലയാളിയായ നിത്യ രാമനും ചരിത്രവിജയം നേടി. അതേസമയം, തോൽവിക്ക് പിന്നാലെ റിപ്പബ്ലിക്കൻ നേതൃത്വത്തിലും ഭിന്നത രൂക്ഷമായി.
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ ചരിത്രവിജയം കൂടുതൽ ശക്തമാകുന്നു
