ഗുരുവായൂർ ക്ഷേത്രത്തിൽ നവംബർ ഒന്നുമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം നടപ്പിലാക്കുമെന്ന് ദേവസ്വം ഭരണസമിതി പുതിയ പ്രഖ്യാപിച്ചു. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യം നൽകിയിരുന്നത്. ഒരോ ബുക്കിങ്ങിനും 25 രൂപ ഫീസ് ഈടാക്കാനും ഭരണസമിതി നിശ്ചയിച്ചിട്ടുണ്ട്.
സിനഗോഗിന് മുന്നിൽ തീയിട്ട കേസില്‍ പ്രതിയുടെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനാഫലം കാത്ത് അന്വേഷണസംഘം
എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസില്‍ പ്രതിയായ എബിൻ്റെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനാഫലം കാത്ത് അന്വേഷണസംഘം. ഫോണിന്‍റെ ഫൊറൻസിക് പരിശോധനാഫലം വന്നതിന് ശേഷമേ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുകയുള്ളൂ. തീയിടാൻ നിർദേശം നൽകിയ ബോസും വിക്രം എന്നയാളും ഒരാളാണോ എന്നറിയാൻ പരിശോധനാഫലം അറിയണം.
മുൻമന്ത്രി വീണാ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടി വരും
മുൻമന്ത്രി വീണജോർജിന്റെ ഗൺമാനായിരുന്ന അഭിലാഷിനെതിരായ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് നൽകും. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തെറ്റായ മൊഴി നൽകിയതിനാണ് നടപടി. അഭിലാഷിനെതിരായ നടപടിക്ക് ശുപാർശ ചെയ്തുള്ള റിപ്പോർട്ടാണ് എസ്ഐടി നൽകുക.
യൂറോപ്യൻ രാജ്യങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ കൂടുതൽ ആക്രമാസക്തമാകുന്നു
യൂറോപ്പിലുടനീളം പടർന്നുപിടിച്ച പ്രക്ഷോഭങ്ങളിൽ വൻ നാശനഷ്ടങ്ങളും വ്യാപകമായ അറസ്റ്റുകളും റിപ്പോർട്ട് ചെയ്യുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി, ജീവിതച്ചെലവുകളിലെ വർധനവ് എന്നിവയ്‌ക്കെതിരെ ആരംഭിച്ച ജനകീയ പ്രക്ഷോഭങ്ങൾ കൂടുതൽ ആക്രമാസക്തമാകുകയാണ്. സുപ്രീം കോടതിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
വിദ്യാരംഭത്തിൽ ആദ്യാക്ഷരമെഴുതി കുരുന്നുകള്‍
വിദ്യാരംഭത്തിൽ ആദ്യാക്ഷരമെഴുതി കുരുന്നുകള്‍. ചുവടുവയ്ക്കുന്നത് ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം ഇന്ന് വിദ്യാരംഭ ചടങ്ങുകള്‍ നടക്കുകയാണ്. വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്.ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 21, ബുധന്‍
ഇന്നു വിജയദശമി. അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്ന ആയിരകണക്കിന് കുരുന്നുകള്‍ക്ക് ഡെയ്‌ലി ന്യൂസിന്റെ വിജയദശമി ആശംസകള്‍. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ക്കു തിരക്ക്. കൊല്ലൂരില്‍ പുഷ്പരഥോത്സവത്തിനു വന്‍ ഭക്തജനത്തിരക്ക്. തിരൂരിലെ തുഞ്ചന്‍ പറമ്പ്, വടക്കന്‍ പറവൂര്‍ മൂകാംബിക ദേവീക്ഷേത്രം, പൂജപ്പുര സരസ്വതി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, തൃശൂര്‍ തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങളില്‍ വിദ്യാരംഭത്തിനു പുലര്‍ച്ചെ മുതല്‍ വന്‍ തിരക്ക്. കണ്ണൂരില്‍ മുന്‍ മന്ത്രി […]
രാത്രി വാർത്തകൾ
കേരള മുസ്ലീം ജമാഅത്ത് മറ്റന്നാൾ നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് മാറ്റി. വഖഫ് ബോർഡ് പുനസംഘടനയിൽ ഉയർത്തിയ ആവശ്യത്തിന് സർക്കാർ അനുകൂല മറുപടി നൽകിയ സാഹചര്യത്തിലാണ് തീരുമാനം. എപി സുന്നി വിഭാഗത്തെ അനുനയിപ്പിക്കാനും പുതിയ ഫോർമുല ചർച്ച ചെയ്യാനും മന്ത്രി ഷംസുദ്ദീൻ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ബിജെപി പ്രചരണം ആശയക്കുഴപ്പം ഉണ്ടാക്കാനെന്നും എംഎ ബേബി പ്രതികരിച്ചു. മോദി സംസ്ഥാനങ്ങൾ […]
ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങുന്നുവെന്ന സൂചന നല്‍കി കോക്ക് റോച്ച് ജനത പാർട്ടി
ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങുന്നുവെന്ന സൂചന നല്‍കി കോക്ക് റോച്ച് ജനത പാർട്ടി. ഈ ഉത്സവകാലം പ്രതിഷേധ രംഗത്തുള്ളവര്‍ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. ജന്തർ മന്തർ പ്രതിഷേധത്തിൽ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ചതിനൊപ്പം സി ജെ പിയെ പൂട്ടാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം കൂടി തുടങ്ങിയതിന് പിന്നാലെയാണ് താല്‍ക്കാലിക പിന്മാറ്റത്തിന്‍റെ സൂചന നല്‍കിയുള്ള സന്ദേശം. ഒരു വർഷത്തേക്ക് പൊതു […]
ഇന്ത്യ – യു എസ് വ്യാപാര കരാറിൽ ശുഭ വാർത്ത ഉടനെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
ഇന്ത‌്യ – യു എസ് വ്യാപാര കരാറിൽ ശുഭ വാർത്ത ഉടനെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യ സന്ദർശനത്തിനെത്തിയ റൂബിയോ മുംബൈയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുകയാണ്. വ്യാപാര കരാറിൽ നല്ല വാർത്ത വൈകാതെ പ്രതീക്ഷിക്കാം എന്നാണ് കൂടിക്കാഴ്ചയ്ക്ക് മുന്നേ റൂബിയോ മാധ്യമങ്ങളോട് പ്രതികരിച്ചത്. വളരെക്കുറച്ച് കാര്യങ്ങളെ ഇനി പരിഹരിക്കാനുള്ളു എന്നും റൂബിയോ വ്യക്തമാക്കി. ഇന്ത്യ – യു എസ് വ്യാപാര കരാർ തന്നെയാണ് റൂബിയോ – ജയശങ്കർ കൂടിക്കാഴ്ചയിലെ പ്രധാന […]
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ കേരള മുസ്ലീം ജമാഅത്ത് മറ്റന്നാൾ നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് മാറ്റി
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ കേരള മുസ്ലീം ജമാഅത്ത് മറ്റന്നാൾ നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് മാറ്റി. വഖഫ് ബോർഡ് പുനസംഘടനയിൽ ഉയർത്തിയ ആവശ്യത്തിന് സർക്കാർ അനുകൂല മറുപടി നൽകിയ സാഹചര്യത്തിലാണ് മാർച്ച് പിൻവലിച്ചത്. വഖഫ് ബോർഡിൽ എപി സുന്നി വിഭാഗത്തിന് അംഗത്വം നൽകാൻ സർക്കാർ തീരുമാനിച്ചതോടെ ആണ് പ്രതിഷേധത്തിൽ നിന്നുള്ള പിന്മാറ്റം. എപി സുന്നി വിഭാഗത്തെ അനുനയിപ്പിക്കാനും പുതിയ ഫോർമുല ചർച്ച ചെയ്യാനും വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച […]
