എഐജി ജി.പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. സിബിഐയിലേക്കാണ് ഡെപ്യൂട്ടേഷൻ നൽകിയിരിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി. അഞ്ചുവർഷമാണ് ഡെപ്യൂട്ടേഷൻ കാലാവധി. ഒരു മാസത്തിനകം സിബിഐയിൽ ജോയിൻ ചെയ്യണം. എംഎൽഎ ആയിരുന്ന സമയത്തെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിന് പുറമെ മലയാള സിനിമയിലെ ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥ കൂടിയാണ് ജി പൂങ്കുഴലി. കേന്ദ്ര ഡെപ്യൂട്ടേഷന് മുൻപ് തന്നെ രാഹുൽ മാങ്കൂട്ടത്തിൽ കേസിന്റെ കുറ്റപത്രം സമർപ്പിച്ചേക്കും.
മുൻ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ ഗൺമാൻ മൊഴി തിരുത്തി
കണ്ണൂരിൽ വെച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസിൽ, ഗൺമാൻ മൊഴി തിരുത്തി. കെഎസ്‌യു പ്രവർത്തകർ ആയുധമുപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് അന്ന് ആരോഗ്യമന്ത്രിയായിരുന്ന വീണ ജോർജ്ജ് ആവശ്യപ്പെട്ടിട്ടാണെന്ന് ഗണ്‍മാന്‍ അഭിലാഷ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് അഭിലാഷ് മൊഴി നൽകിയത്. വീണ ജോർജ്ജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും വീണ ജോർജ്ജ് നിർദേശിച്ച പ്രകാരമാണ് അന്ന് റെയിൽവേ പൊലീസിന് മൊഴി നൽകിയതെന്നും അഭിലാഷ് എസ്ഐടിയോട് […]
സംസ്ഥാനത്ത് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനെയും പുതിയ താരിഫ് നയത്തേയും വിമർശിച്ച് മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി
സംസ്ഥാനത്ത് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനെയും പുതിയ താരിഫ് നയത്തെയും വിമർശിച്ച് മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി. കുറഞ്ഞ നിരക്കിലുള്ള കരാറുകൾ നിലനിൽക്കെ 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങിയതിന്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്നും,പീക്ക് സമയം മാറ്റുന്നതും നിരക്ക് വർദ്ധനവും ജനത്തിന് ഇരുട്ടടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡിൽ സമവായം
വഖഫ് ബോർഡിൽ സമവായമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ മാറ്റങ്ങൾ വരുമെന്നും എല്ലാവരെയും ചേർത്ത് നിർത്തുമെന്നും മന്ത്രി വ്യക്തമാക്കി. എപി വിഭാഗം പറയുന്ന ആൾക്ക് വഖഫിൽ അംഗത്വം നൽകും. വഖഫ് മന്ത്രി വൈകിട്ട് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് സമവായ നീക്കം നടത്തിയത്. പൊന്നാനി എംഎൽഎ നൗഷാദ് അലിയും സമവായ ചർച്ചയിൽ ഇടപെട്ടു. ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനം എപി വിഭാഗം പ്രതിനിധി ഒഴിയും. നിലവിലെ കാന്തപുരം വിഭാഗത്തിൽനിന്നുള്ള […]
എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ നിർദേശം നൽകിയത് വിക്രം എന്നയാളാണെന്ന് പ്രതി
എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിന് പിന്നിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവത്തിൽ അറസ്റ്റിലായ പ്രതി എബിൻ പോൾ, തനിക്ക് നിർദേശം നൽകിയത് വിക്രം എന്ന പേരിലുള്ളയാളാണെന്ന് മൊഴി നൽകി. എന്നാൽ, വിക്രം തന്നെയാണോ സംഭവത്തിന് പിന്നിലെ ബോസ് എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ എബിൻ പോളിനെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രതിയുടെ മൊബൈൽ ഫോൺ പരിശോധനാഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.
കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുന്നു
കോവളം സ്പാ പീഡനക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. ചെങ്കൽപേട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിൽ വെച്ചും പീഡനം നടന്നതായി ഇര മൊഴി നൽകിയതിനെത്തുടർന്നാണ് തമിഴ്‌നാട്ടിലും കേസെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്. അവിടെയുള്ള സ്പായിൽ എത്തിച്ചാണ് പീഡനം നടത്തിയതെന്നാണ് മൊഴി. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായിരുന്നു പീഡനമെന്നും ഇര വ്യക്തമാക്കിയിട്ടുണ്ട്. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോവളം പൊലീസ് സ്റ്റേഷനിൽ സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തമിഴ്‌നാട് പൊലീസിന് കൈമാറിയിട്ടുണ്ട്.
മണിപ്പൂരിൽ വീണ്ടും കൂട്ടക്കൊല
മണിപ്പൂരിൽ വീണ്ടും കൂട്ടക്കൊല. മെയ്തെയ് വിഭാഗക്കാരായ മൂന്ന് പുരുഷൻമാർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ നോങ്സും ഹില്ലിൽ നടന്ന ആക്രമണത്തിലാണ് ആറ് പേരും ഇരകളായത്. കുതി സ്വാധീന ജില്ലയായ കാങ്പോക്‌പിയും ഇംഫാൽ ഈസ്റ്റും അതിർത്തി പങ്കിടുന്ന കോങ്ബൻ സുനുരോക് എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. കുകി വിഭാഗക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. ഇതോടെ മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകുമെന്ന് ഭീതിയുയർന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കേര്‍പ്പെടുത്തി പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കേര്‍പ്പെടുത്തി പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ. വിലക്കിന് പുറമെ 255 യൂറോ (ഏകദേശം 285 ഡോളർ) പിഴയും ചുമത്തിയിട്ടുണ്ട്. പരിശീലകൻ ജോർജ്ജ് ജീസസുമായി ടീമിലെ തന്‍റെ റോളിനെച്ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് കോപ്പൻഹേഗനിലെ പോർച്ചുഗൽ ക്യാമ്പിൽ നിന്ന് റൊണാൾഡോ പോകുകയായിരുന്നു. നോർവേയ്‌ക്കെതിരായ മത്സരത്തിൽ റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിലിരുത്തി കളത്തിലിറക്കാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ഡെൻമാർക്കിനെതിരായ മത്സരത്തിന് മുൻപായി പരിശീലകൻ തനിക്ക് നൽകിയ വാഗ്ദാനം ലംഘിച്ചുവെന്ന് ആരോപിച്ച് റൊണാൾഡോ ടീം ക്യാമ്പ് വിടുകയായിരുന്നു. എന്നാൽ, റൊണാൾഡോയുമായി […]
സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും നിയമത്തോട് യാതൊരു ബഹുമാനവുമില്ലെന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്
കോക്റോച്ച് ജനത പാർട്ടി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും നിയമത്തോട് യാതൊരു ബഹുമാനവുമില്ലെന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്. ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് നൽകിയ അപേക്ഷ പരിഗണിക്കവെയാണ് മജിസ്ട്രേറ്റ് ഋതു രാജ് ഇക്കാര്യം പരാമർശിച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) 126, 170 വകുപ്പുകൾ പ്രകാരം ആരംഭിച്ച നടപടികളുടെ ഭാഗമായാണ് ഉത്തരവ്. ഒക്ടോബർ 19-ന് പുറപ്പെടുവിച്ച ഉത്തരവിൽ, ഒക്ടോബർ 11-ന് ഇരുവരും ഒപ്പിട്ട ബോണ്ടിലെ വ്യവസ്ഥകൾ മനഃപൂർവം […]
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 20, ചൊവ്വ
ഇന്നു മഹാനവമി. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ മഹാനവമി ആശംസകള്‍. ഡെയ്ലി ന്യൂസ് സായാഹ്ന വാര്‍ത്തകള്‍ക്ക് ഇന്ന് അവധി. 137 കാന്‍സര്‍ മരുന്നുകളുടെ വില നവംബര്‍ ഒമ്പതു മുതല്‍ കുറയ്ക്കാന്‍ നടപടി. മരുന്നുകളുടെ വിതരണത്തിലും വില്‍പനയിലും ഈടാക്കുന്ന ലാഭവിഹിതം നിയന്ത്രിക്കുന്ന ട്രേഡ് മാര്‍ജിന്‍ റാഷനലൈസേഷന്‍ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതോടെ ചില്ലറ വില്‍പന വിലയില്‍ 70 ശതമാനം വരെ കുറവുണ്ടാകും. മരുന്നുകളുടെപരമാവധി വ്യാപാര ലാഭപരിധി 30 ശതമാനമായാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോരിറ്റിപരിമിതപ്പെടുത്തിയിട്ടുള്ളത്. എല്‍ഡിഎഫ് ഭരണകാലത്ത് ആയുര്‍വേദ ആശുപത്രികളിലേക്കു […]
