Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

      സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. മരുന്നുകളുടെയും ലാബ് പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കാനും ഡോക്ടർമാർ ജനറിക് പേരുകൾ കുറിപ്പടിയിൽ എഴുതാനും നിർദേശമുണ്ട്. ക്ഷാമം നേരിട്ടാൽ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് സാമഗ്രികൾ വാങ്ങാമെന്നും മന്ത്രി കെ മുരളീധരൻ അറിയിച്ചു.   മുനമ്പം ഭൂമി തർക്കത്തിൽ പ്രതികരണവുമായി വഖഫ് ബോർഡ് ചെയർമാൻ എം സി മായിൻ ഹാജി. മുനമ്പം നിവാസികളെ പുറത്താക്കുകയെന്ന നിലപാട് തനിക്കില്ലെന്നും […]

Posted inലേറ്റസ്റ്റ്

ദുഷ്യന്ത് കുമാർ ​ഗൗതം സിക്കിം ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു

ദുഷ്യന്ത് കുമാർ ​ഗൗതം സിക്കിം ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. അങ്കിത ഭണ്ഡാരി കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് ദുഷ്യന്ത് കുമാർ ​ഗൗതം ​സിക്കിമിന്റെ 19-ാം ​ഗവർണറായി അധികാരമേറ്റത്.   തിങ്കളാഴ്ച ​ഗ്യാങ്ടോക്കിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പ്രേംസിങ് തമാങ്, വിവിധ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Posted inലേറ്റസ്റ്റ്

സിജെപി നേതാക്കളായ അശുതോഷ് റങ്കയും സൗരവ് ദാസും കസ്റ്റഡിയിൽ തുടരും

സിജെപി നേതാക്കളായ അശുതോഷ് റങ്കയും സൗരവ് ദാസും കസ്റ്റഡിയിൽ തുടരും. ഇരുവർക്കും ജാമ്യം നിഷേധിച്ചു. 2 ദിവസം കൂടി സിജെപി നേതാക്കൾ കസ്റ്റ‍ഡിയിൽ തുടരും. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.ജന്തർ മന്തറിൽ ചാടിക്കയറി പ്രതിഷേധിച്ചതിനാണ് സൗരവ് ദാസിനെയും അശുതോഷ് റാങ്കെയെയും തിഹാർ ജയിലിൽ അടച്ചത്. അതിക്രമിച്ചു കടന്നതിന് പൊലീസ് അറസ്റ്റ് ചെയ്ത ഇരുവരെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് അഞ്ചു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. വിമാനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചപ്പോഴുള്ള ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സൗരവ് […]

Posted inലേറ്റസ്റ്റ്

ബം​ഗ്ലാദേശിലെ മുൻ വ്യോമസേന മേധാവി ഖത്തറിൽ അറസ്റ്റിലായി

ബം​ഗ്ലാദേശിലെ മുൻ വ്യോമസേന മേധാവി ഖത്തറിൽ അറസ്റ്റിലായി. ബം​ഗ്ലാദേശ് മുൻ എയർ ചീഫ് മാർഷ്യൽ ഷെയ്ഖ് അബ്ദുൾ ഹനാൻ ആണ് ഖത്തറിൽ പിടിയിലായത്. ബം​ഗ്ലാദേശിലെ അഴിമതിക്കേസിലാണ് നടപടി. ഇന്റർപോൾ നിർദേശപ്രകാരമാണ് ഖത്തർ അധികൃതർ ഒക്ടോബർ 15-ന് ഷെയ്ഖ് അബ്ദുൾ ഹനാനെ അറസ്റ്റ് ചെയ്തതെന്ന് ബം​ഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷൻ അറിയിച്ചു.

Posted inബിസിനസ്സ്

ദീപാവലി ‘മുഹൂര്‍ത്ത വ്യാപാരം’ നവംബര്‍ 8 ന്

ദീപാവലിയോടനുബന്ധിച്ച് ഓഹരി വിപണിയില്‍ നടക്കുന്ന പരമ്പരാഗത ‘മുഹൂര്‍ത്ത വ്യാപാര’ത്തിന്റെ സമയക്രമം ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും പ്രഖ്യാപിച്ചു. 2026 നവംബര്‍ 8 ഞായറാഴ്ച വൈകുന്നേരമാണ് (6.15 മുതല്‍ 7.15 വരെ) പ്രത്യേക ഒരു മണിക്കൂര്‍ വ്യാപാര സെഷന്‍ നടക്കുക. പുതിയ വിക്രം സംവത് സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭം കുറിക്കുന്നതാണ് ഈ വിശേഷ വ്യാപാരം. ദീപാവലി ദിനത്തില്‍ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ക്ക് പൊതു അവധിയാണെങ്കിലും നിക്ഷേപകര്‍ക്ക് ഐശ്വര്യപൂര്‍ണ്ണമായ തുടക്കം കുറിക്കാനായി വൈകുന്നേരം പ്രത്യേകമായി മാര്‍ക്കറ്റ് തുറന്നുകൊടുക്കുന്നതാണ് വര്‍ഷങ്ങളായുള്ള […]

Posted inടെക്നോളജി

32 ദിവസത്തെ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍

പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 202 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 32 ദിവസത്തെ സേവന കാലാവധിയുള്ള ഈ പ്ലാനില്‍ അഞ്ചു ജിബി ഹൈ സ്പീഡ് ഡാറ്റയും 300 മിനിറ്റ്സ് വോയ്സ് കോളുകളുമാണ് ഓഫര്‍ ആയി വരുന്നത്. കുറഞ്ഞ ഉപയോഗം മാത്രം ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ചെലവ് കുറഞ്ഞ ഈ പ്രീപെയ്ഡ് പ്ലാന്‍. ഈ പുതിയ റീച്ചാര്‍ജില്‍ 100 എസ്എംഎസ് ആനുകൂല്യവും ഇന്‍ഷുറന്‍സ് സൗകര്യങ്ങളും വോയ്സ് വൗച്ചറും ഉള്‍പ്പെടുന്നുണ്ട്. ഈ പ്ലാന്‍ ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക വെബ് […]

Posted inവിനോദം

‘ബാച്ച്ലര്‍ പാര്‍ട്ടി ഡുഎക്‌സ്’ലെ ശ്രീനാഥ് ഭാസിയുടെ പോസ്റ്റര്‍

അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലര്‍ പാര്‍ട്ടി ഡുഎക്‌സ്’ലെ ശ്രീനാഥ് ഭാസിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ഭാസി അവതരിപ്പിക്കുന്ന സേവി എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ആരേയും കൂസാതെ നില്‍ക്കുന്ന ഭാസിയെ ആണ് പോസ്റ്ററില്‍ കാണാനാവുന്നത്. നവംബര്‍ 19നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ജെന്‍ – സി വൈബിലാണ്, 2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷന്‍ ചിത്രം ‘ബാച്ച്ലര്‍ പാര്‍ട്ടി’യുടെ രണ്ടാം ഭാഗം എത്തുന്നത്. നസ്ലന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ […]

Posted inവിനോദം

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ മേക്കിംഗ് വീഡിയോ

തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ നിവിന്‍ പോളി ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റി’ന്റെ മേക്കിംഗ് വീഡിയോയും വൈറല്‍. ഇതിനകം 9 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ചിത്രം നിലവില്‍ ഒടിടിയില്‍ സ്ട്രീമിംഗ് തുടരുകയാണ്. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 330.13 കോടി രൂപയാണ് ഇതുവരെ ബെത്ലഹേം കുടുംബ യൂണിറ്റ് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് 41 ദിവസം വരെയുള്ള കണക്കാണിത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് […]

Posted inഓട്ടോമോട്ടീവ്

ഇന്ത്യയില്‍ ബുക്കിങ് ആരംഭിച്ച് ടെസ്ലയുടെ ‘പറക്കും കാര്‍’

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല വികസിപ്പിച്ചെടുത്ത ‘പറക്കും കാര്‍’ റോഡ്സ്റ്റര്‍ രണ്ടിനായി ഇന്ത്യയില്‍ ബുക്കിങ് ആരംഭിച്ചു. 50.06 ലക്ഷം രൂപയാണ് ടോക്കണ്‍ തുക. ആദ്യ പേയ്മെന്റ് ആയി നല്‍കേണ്ടത് 5.01 ലക്ഷം രൂപയാണ്. രണ്ടാമത്തെ പേയ്മെന്റ് ആയ 45.05 ലക്ഷം രൂപ പത്തുദിവസത്തിനകം അടച്ചുകഴിഞ്ഞാല്‍ മാത്രമേ റിസര്‍വേഷന് സ്ഥിരീകരണമാകൂ. ത്രസ്റ്റ്, റോക്കറ്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇത് ഇറങ്ങുക. ത്രസ്റ്റ് വേരിയന്റ് രണ്ട് സീറ്റ് കോണ്‍ഫിഗറേഷനിലാണ്. പറക്കാനല്ലെങ്കിലും കോള്‍ഡ് ഗ്യാസ് ത്രസ്റ്ററുകള്‍ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. ത്രസ്റ്റിന് ഒരു […]

Posted inപുസ്തകങ്ങൾ

ദാക്ഷായണി വേലായുധന്‍

കൊച്ചിരാജ്യത്തിലെ പട്ടികജാതിക്കാരില്‍ ആദ്യ ബിരുദധാരിയായ ദാക്ഷായണി വേലായുധന്‍ ഭരണഘടനാനിര്‍മ്മാണസഭയിലും കൊച്ചിനിയമസഭയിലും കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ലെജിസ്ലേറ്റീവിലും പ്രൊവിഷണല്‍ പാര്‍ലമെന്റിലും നടത്തിയ ഇടപെടലുകള്‍, അവര്‍ നല്‍കിയ അമൂല്യസംഭാവനകള്‍ എന്നിവ കണ്ടെത്തുന്ന പുസ്തകം. ഭരണഘടനാനിര്‍മ്മാണസഭയിലെ ഏക ദളിത് വനിതയുടെ സമഗ്രജീവചരിത്രഗ്രന്ഥം. ‘ദാക്ഷായണി വേലായുധന്‍: കാലശാസനകള്‍ക്കു കീഴടങ്ങാത്തവള്‍’. ചെറായി രാമദാസ്. മാതൃഭൂമി. വില 280 രൂപ.