കേരളത്തിൽ തിങ്കളാഴ്ച്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.
പാലക്കാട് മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി
പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് പതിനൊന്നാം വാർഡിലെ മരിച്ച രണ്ട് പേരുടെ പെൻഷൻ തട്ടിയെടുത്ത് സിപിഎം മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണന്‍. കൃഷ്ണൻകുട്ടി പണിക്കർ, നാരായണ ഗുപ്തൻ എന്നിവരുടെ പെൻഷൻ തുകയാണ് തട്ടിയെടുത്തത്. കൃഷ്ണൻ കുട്ടി പണിക്കർ ജൂലൈ ആദ്യ വാരത്തിലും നാരായണ ഗുപ്തൻ ഓഗസ്റ്റിലും മരണപ്പെട്ടതാണ്. ഇവരുടെ സെപ്റ്റംബർ മാസം വരെയുള്ള തുക വ്യാജ ഒപ്പിട്ട് സത്യനാരായണൻ തട്ടിയെടുക്കുകയായിരുന്നു.
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടത്തിൽ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും
നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും. വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും. ബിഎംഡബ്ലിയു ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ച ശേഷമേ വിവരം പൊലീസിന് നൽകൂ. കമ്പനിയുടെ സ്വകാര്യത നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി. ഇതോടെ അപകട സമയത്തെ വാഹനത്തിനുള്ളിലെ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത് വൈകും.
കൊച്ചി സിറ്റി പൊലീസ് ഓപ്പറേഷൻ ഗ്രിപ്പ് പരിശോധന കർശനമാക്കി
കേരള പൊലീസിന്റെ ഓപ്പറേഷൻ ഗ്രിപ്പ് പദ്ധതിയുടെ കീഴിൽ കൊച്ചി സിറ്റി പൊലീസ് പരിശോധന ഊർജിതമാക്കി. ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 2026 ഒക്ടോബർ 21-ന് നടത്തിയ വിപുലമായ പരിശോധനയിൽ കൊച്ചി സിറ്റി പൊലീസ് പരിധിയിൽ 125 പേരെ പരിശോധിച്ചു. ഓപ്പറേഷൻ ഗ്രിപ്പ് പട്ടികയിൽ ഉൾപ്പെട്ട 20 പേരെ പരിശോധിച്ചതിൽ ഏഴ് പേർക്കെതിരെ കരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് അറിയിച്ചു.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 23, വെള്ളി
സൗദി അറേബ്യയിലെ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരേയുണ്ടായ ഹൂതി ആക്രമണങ്ങളില്‍ ഇന്ത്യക്കാരനുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. സൗദിയിലെ ഇന്ത്യക്കാര്‍ കടുത്ത ആശങ്കയിലാണ്. ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരനും സൗദി പൗരനും മരിച്ചു. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഷൈബ എണ്ണപ്പാടത്തിനു നേരേയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് പരിക്കേറ്റു. സൗദി വ്യോമപ്രതിരോധ സംവിധാനം ഡ്രോണ്‍ തടഞ്ഞെങ്കിലും അവശിഷ്ടങ്ങള്‍ പതിച്ച് ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികളായ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വിശുദ്ധ നഗരമായ മദീന മേഖലയിലേക്കും സൗദി […]
രാത്രി വാർത്തകൾ
കേരള ലോക്ഭവനിൽ ഇനി മുതൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂർ നിർദ്ദേശം നൽകി. ലോക്ഭവനിലെ ജീവനക്കാരും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും നിർദ്ദേശമുണ്ട്. നാളെ ഗവർണ്ണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി നൽകിയ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാകുന്നു. ഇതോടെ ആർട്സ്, സയൻസ്, കോമേഴ്സ് വിദ്യാർത്ഥികൾക്ക് അപ്രന്റീസ്ഷിപ്പ് ലഭ്യമാകും. നിലവിലെ അക്കാദമിക വർഷം മുതൽ പദ്ധതി ആരംഭിക്കുമെന്ന് ഉന്നത […]
ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ബോര്‍ഡിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ തോറ്റു
ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ബോര്‍ഡിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ തോറ്റു. നിലവിലെ ഭരണ സമിതിയിൽ നിന്ന് വീണ്ടും മത്സരിച്ച ഒന്‍പതു പേരിൽ പ്രസിഡന്‍റ് ഉള്‍പ്പെട 3 പേര്‍ തോറ്റു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , സ്വാമി ശാരദാനന്ദ ഉള്‍പ്പെട ആറു പേര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 5 സന്യാസിമാരാണ് ബോര്‍ഡിൽ പുതുതായി എത്തിയത്. ഇതിൽ സ്വാമി അംബികാനന്ദയ്ക്കാണ് ഏറ്റവും കൂടുതൽ വോട്ട്. 11 അംഗ ബോര്‍ഡിലേയ്ക്ക് 32 സന്ന്യാസിമാരാണ് മത്സരിച്ചത്. 5 […]
ആരോഗ്യമേഖല കുത്തഴിഞ്ഞുവെന്ന ആരോപണവുമായി മുൻ ഇടത് മന്ത്രിസഭകളിലെ ആരോഗ്യമന്ത്രിമാർ
ആരോഗ്യമേഖല കുത്തഴിഞ്ഞുവെന്ന ആരോപണവുമായി മുൻ ഇടത് മന്ത്രിസഭകളിലെ ആരോഗ്യമന്ത്രിമാർ. കെ മുരളീധരനെതിരെ രൂക്ഷമായ വിമർശനമാണ് പി കെ ശ്രീമതിയും കെ കെ ശൈലജയും വീണ ജോർജും ഉന്നയിച്ചത്. ആരോഗ്യവകുപ്പിനെ നിസാരമായാണ് മന്ത്രി കണ്ടതെന്ന് പി കെ ശ്രീമതി ആരോപിച്ചു. എസ്എംഎ മരുന്നിനെച്ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാലത്തലത്തിലായിരുന്നു വാർത്താസമ്മേളനം.
വിദേശ സ്ഥാപനങ്ങളെ ഏറ്റെടുക്കാന്‍ ഐടി കമ്പനികള്‍
ഡാറ്റ അനലിറ്റിക്‌സ്, എഐ മേഖലകള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യയിലെ ഐടി കമ്പനികള്‍ വിദേശ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നു. യുഎസ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ 6 കോടി ഡോളര്‍ വരെ വരുമാനമുള്ള കമ്പനികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 20 കോടി ഡോളര്‍ (2,000 കോടി രൂപ) വരെ മൂല്യമുള്ളവയാണ് പല ഇടപാടുകളും. പ്രതീക്ഷിച്ചപോലെ വളര്‍ച്ചയുണ്ടാകാതിരുന്നതും സാമ്പത്തിക അനിശ്ചിതത്വങ്ങളും എഐ മൂലമുണ്ടായ മാറ്റങ്ങളുമാണ് ഐടി കമ്പനികളെ തന്ത്രപരമായ മാറ്റത്തിന് പ്രേരിപ്പിക്കുന്നത്. വന്‍കിട ഉപഭോക്താക്കളെ നേടാനും ഡാറ്റ എന്‍ജിനീയറിങ്, അനലിറ്റിക്‌സ്, കണ്‍സള്‍ട്ടിങ് മേഖലകളില്‍ വൈദഗ്ധ്യം […]
‘ക്രോം 156’ അപ്‌ഡേറ്റ് പുറത്തിറക്കി ഗൂഗിള്‍
ക്രോം ബ്രൗസറിന് വേണ്ടി സുപ്രധാന സുരക്ഷാ അപ്‌ഡേറ്റ് അവതരിപ്പിച്ച് ഗൂഗിള്‍. നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കേണ്ട അപ്‌ഡേറ്റ് ആണിത്. വിന്‍ഡോസ്, മാക്ക്ഒഎസ്, ലിനക്‌സ് ഒഎസുകള്‍ക്ക് വേണ്ടിയുള്ള ‘ക്രോം 156’ അപ്‌ഡേറ്റാണ് പുറത്തിറക്കിയത്. ഗ്രാഫിക്‌സ്, ആക്‌സസിബിലിറ്റി, റെന്‍ഡറിങ്, കമ്മ്യൂണിക്കേഷന്‍ ഫീച്ചറുകള്‍ എന്നിവയിലെ ആറ് നിര്‍ണായക ബഗുകള്‍ ഉള്‍പ്പെടെ 353 സുരക്ഷാ വീഴ്ചകളാണ് ഇതിലൂടെ പരിഹരിച്ചിരിക്കുന്നത്. ലിനക്‌സ് ഉപയോക്താക്കള്‍ 156.0.8078.47 എന്ന പതിപ്പും, വിന്‍ഡോസ്, മാക് ഉപയോക്താക്കള്‍ 156.0.8078.47 അല്ലെങ്കില്‍ 156.0.8078.48 എന്നീ സുരക്ഷിതമായ പാച്ച് പതിപ്പുകളുമാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. ക്രോമിലെ […]
