Posted inആരോഗ്യം

ഇയര്‍ഫോണ്‍ ഉപയോഗം കേള്‍വിശക്തിയെ ബാധിക്കാം

മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ ദീര്‍ഘനേരമുള്ള ഇയര്‍ഫോണ്‍ ഉപയോഗം നിങ്ങളുടെ കേള്‍വിശക്തിയെ പോലും ബാധിക്കാം. സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഇയര്‍ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ഉച്ചത്തിലുള്ള ശബ്ദം ഇയര്‍കനാലിന് മര്‍ദമുണ്ടാക്കുകയും ഇത് തലകറക്കത്തിന് കാരണമാവുകയും ചെയ്യാം. ഇയര്‍ഫോണുകള്‍ ദീര്‍ഘനേരം ഉപയോഗിക്കുമ്പോള്‍ ശബ്ദതരംഗങ്ങള്‍ കാരണം ചെവിക്കുള്ളിലെ രോമകോശങ്ങള്‍ക്ക് അവയുടെ സംവേദനക്ഷത നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. ഇത് താല്‍ക്കാലികമോ സ്ഥിരമോ ആയ കേള്‍വിക്കുറവിന് കാരണമാകാം. ഇയര്‍ഫോണുകള്‍ നേരിട്ട് ഇയര്‍കനാലിലേക്ക് ഘടിപ്പിക്കുന്നതിനാല്‍ വായുസഞ്ചാരം തടസ്സപ്പെടുന്നു. ഇത് ചെവിയില്‍ അണുബാധയ്ക്ക് കാരണമാകാം. ഇയര്‍ഫോണുകളുടെ ഉപയോഗം ചെവിക്കായം വികസിക്കുന്നതിലേക്ക് […]

Posted inലേറ്റസ്റ്റ്

അടുത്ത വർഷം മുതൽ അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ് എക്സിന്‍റെ ഓരോ ഓഹരി വീതം സമ്മാനമായി നൽകുമെന്ന് ഇലോൺ മസ്കിന്‍റെ പ്രഖ്യാപനം

അടുത്ത വർഷം മുതൽ അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ് എക്സിന്‍റെ ഓരോ ഓഹരി വീതം സമ്മാനമായി നൽകുമെന്ന് ഇലോൺ മസ്കിന്‍റെ പ്രഖ്യാപനം. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന നിരവധി സമ്മാനങ്ങളിൽ ആദ്യത്തേത് മാത്രമാണിതെന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ 12-ന് നാസ്ഡാക് സൂചികയിൽ ലിസ്റ്റ് ചെയ്ത സ്പേസ് എക്സ് ഓഹരികൾ നിലവിൽ 147.43 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്. ഇഷ്യു വിലയായ 135 ഡോളറിൽ നിന്ന് 11 ശതമാനം പ്രീമിയത്തോടെ 150 ഡോളറിലാണ് […]

Posted inലേറ്റസ്റ്റ്

മഹാരാഷ്ട്രയിലെ താനെയിൽ വന്യജീവി കടത്തുകാരിൽനിന്ന് രക്ഷപ്പെടുത്തിയ ഒറാങ് ഉട്ടാനെ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു

മഹാരാഷ്ട്രയിലെ താനെയിൽ വന്യജീവി കടത്തുകാരിൽനിന്ന് രക്ഷപ്പെടുത്തിയ ഒറാങ് ഉട്ടാനെ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു. മൂന്ന് വയസ് പ്രായമുള്ള ആൺ ഒറാങ് ഉട്ടാനെയാണ് അഹമ്മദാബാദിൽനിന്നും പ്രത്യേക വിമാനത്തിൽ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽനിന്നും രക്ഷപ്പെടുത്തുന്ന ഒരു വന്യമൃ​ഗത്തെ സ്വന്തം ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത്.താനെ ഫോറസ്റ്റ് ഡിവിഷന്റെ പരിശോധനയിൽ ഡോംബിവിലിയിലെ ഒരു കെട്ടിടത്തിൽനിന്നാണ് ഒറാങ് ഉട്ടാനെ കണ്ടെത്തിയത്. കൂട്ടിലടച്ചനിലയിൽ കണ്ടെത്തിയ ഒറാങ് ഉട്ടാനെ രക്ഷപ്പെടുത്തിയ ശേഷം നാ​ഗ്പുരിലെ സുവോളജിക്കൽ പാർക്കിലേക്കാണ് ആദ്യം അയച്ചത്. പിന്നീട് സുപ്രീംകോടതി സമിതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം ​ഗുജറാത്തിലെ […]

Posted inലേറ്റസ്റ്റ്

കോൺ​ഗ്രസ് നേതാക്കൾ പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

   കോൺ​ഗ്രസ് നേതാക്കൾ പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാർട്ടിവേദിയിൽ അഭിപ്രായങ്ങൾ പറയാമെന്നും സണ്ണി ജോസഫ് നിർദ്ദേശിച്ചു. വിവാ​ദ പ്രസ്താവനകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണം. പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിലക്ക് എല്ലാവര്‍ക്കും ബാധകമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത് പ്രായോഗിക തീരുമാനങ്ങളാണ്. മാസപ്പടി കേസ് ഇല്ലാതാക്കാനല്ല സര്‍ക്കാര്‍ ശ്രമിച്ചത്. ആലോചിച്ച് എടുത്ത പക്വതയാര്‍ന്ന തീരുമാനമാണ് അത്. സര്‍ക്കാര്‍ നിലപാടിൽ സിപിഎം ആണ് പെട്ടതെന്നും സണ്ണി […]

Posted inലേറ്റസ്റ്റ്

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് തീരുവയിൽ ട്രംപ് ഭരണകൂടം നൽകിയ ഇളവ് രണ്ട് മാസത്തേക്കാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് തീരുവയിൽ ട്രംപ് ഭരണകൂടം നൽകിയ ഇളവ് രണ്ട് മാസത്തേക്കാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. നാളെ ഇന്ത്യയിൽ എത്താനിരിക്കെയാണ് മാർക്കോ റൂബിയോ ഇക്കാര്യം അറിയിച്ചത്. പകരം ഇന്ധനം മറ്റിടങ്ങളിൽ നിന്ന് വാങ്ങാനുള്ള നടപടികൾ പൂർത്തിയാക്കാനാണ് രണ്ട് മാസം നൽകിയതെന്നും മാർക്കോ റൂബിയോ വിശദീകരിച്ചു. ഇന്ത്യ അടക്കമുള്ള സുഹൃദ് രാജ്യങ്ങൾക്ക്, റഷ്യൻ എണ്ണക്ക് പകരം സംവിധാനം ഏർപ്പെടുത്താനുള്ള സമയമാണ് നൽകിയിരിക്കുന്നത് എന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി വിവരിച്ചു. നാളെ ഇന്ത്യയിലെത്തുന്ന റൂബിയോ, […]

Posted inലേറ്റസ്റ്റ്

സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ സർക്കുലർ

സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ സർക്കുലർ. മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും (റീഏജന്‍റ്) ലഭ്യത ഉറപ്പാക്കുന്നതിനും സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കുന്നതിനും നിർദേശം നൽകിയതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമാണ് സർക്കുലർ നൽകിയത്.

Posted inലേറ്റസ്റ്റ്

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവുമായി കൂടിക്കാഴ്ച നടത്തി

കേരളത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിർദിഷ്ട പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ മേഖലകളിലെ ജനങ്ങളുടെ ആശങ്കകൾ അദ്ദേഹം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.   ജനവാസ മേഖലകളും കൃഷിയിടങ്ങളും ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സാധാരണ ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന കർഷക സംഘടനകളുടെ ആശങ്കകൾ ബിജെപി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുനമ്പം ഭൂമി തർക്കത്തിൽ പ്രതികരണവുമായി വഖഫ് ബോർഡ് ചെയർമാൻ എം സി മായിൻ ഹാജി

മുനമ്പം ഭൂമി തർക്കത്തിൽ പ്രതികരണവുമായി വഖഫ് ബോർഡ് ചെയർമാൻ എം സി മായിൻ ഹാജി. മുനമ്പം നിവാസികളെ പുറത്താക്കുകയെന്ന നിലപാട് തനിക്കില്ലെന്നും ഇത് സംബന്ധിച്ച വിഷയം ഇപ്പോൾ ബോർഡിന്റെ പരി​ഗണനയില്ലെന്നും എം സി മായിൻ ഹാജി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇത് കോടതിയുടെ പരി​ഗണനയിലുള്ള വിഷയമാണെന്നും തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അടൂർ പ്രകാശിൻ്റെ വിമർശനം തള്ളി കെ മുരളീധരൻ

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ ആരോഗ്യമന്ത്രി കെ മുരളീധരൻ. ഒരാൾ നിരന്തരം മുഖ്യമന്ത്രിയെ വിമർശിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അതിന് പിന്നിൽ ആരോ ഉണ്ടെന്നാണെന്ന് കെ മുരളീധരൻ പറഞ്ഞു. അതാര് എന്ന് താനിപ്പോൾ പറയുന്നില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മാസപ്പടി കേസിൽ ദുബൈയിൽ നിന്ന് ഇഡി വിവരങ്ങൾ ശേഖരിക്കും

സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഹവാല കേസിൽ ഇഡി ദുബൈയിൽ നിന്ന് വിവരം ശേഖരിക്കാൻ നീക്കം തുടങ്ങി. ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് തെളിവ് ശേഖരിക്കാനാവശ്യപ്പെട്ട് നൽകുന്ന ഡോക്യൂമെന്റായ ലെറ്റേഴ്സ് റോഗേറ്ററി കൈമാറും. ദുബൈയിലെ ബന്ധപ്പെട്ട ഏജൻസികളോട് വിവരം തേടും. ഹവാല വഴി പണം അയച്ച അക്കൗണ്ടുകളുടെയും വിവരം തേടും.