വായ്പാനിരക്ക് ഉയര്‍ത്തി എസ്ബിഐ. ബാങ്കിന്റെ എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് വായ്പാ നിരക്കില്‍ 25 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. 7.90 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമാണ് വര്‍ധന. റിപ്പോ ലിങ്ക്ഡ് ലെന്‍ഡിങ് നിരക്ക് 7.50 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായും ഉയര്‍ത്തി. തെരഞ്ഞെടുത്ത കാലാവധികളിലേക്കുള്ള മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ്- ബേസ്ഡ് വായ്പാനിരക്കിലും 15 ബേസിക് പോയിന്റിന്റെ വര്‍ധന വരുത്തിയിട്ടുണ്ട്. മൂന്ന് മാസത്തെ എംസിഎല്‍ആര്‍ നിരക്ക് 8.25 ശതമാനത്തില്‍ നിന്ന് 8.40 ശതമാനമായി ഉയര്‍ന്നു. ഒരു വര്‍ഷത്തെ […]
വോയ്‌സ്-ഓണ്‍ലി പ്ലാനുകളുമായി എയര്‍ടെല്‍
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കര്‍ശന നിര്‍ദ്ദേശത്തിന്റെ പിന്നാലെ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍. മൊബൈല്‍ ഡാറ്റ ഉപയോഗിക്കാതെ കോളുകളും എസ്എംഎസും മാത്രം ആവശ്യമുള്ളവര്‍ക്കായി മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് ഭാരതി എയര്‍ടെല്‍ പ്രഖ്യാപിച്ചത്. 185, 203, 206 നിരക്കുകളിലുള്ള വോയ്‌സ്-ഓണ്‍ലി പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം പ്ലാനുകള്‍ ലഭ്യമാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് അനുവദിച്ച ഒക്ടോബര്‍ 21ലെ സമയപരിധി അവസാനിക്കാനിരിക്കെയാണ് നടപടി. മൂന്ന് പ്ലാനുകളിലും അണ്‍ലിമിറ്റഡ് ലോക്കല്‍, നാഷണല്‍ കോളുകളും ആകെ 300 […]
എം പത്മകുമാറിന്റെ ബോളിവുഡ് ചിത്രം ‘സൂര്യ’ ടീസര്‍
മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ എം പത്മകുമാറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘സൂര്യ’. സണ്ണി ഡിയോള്‍ നായകനായ ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. 1.17 മിനിറ്റ് ദൈര്‍ഘ്യമുണ്ട് ടീസറിന്. കഥ ഒരുക്കിയിരിക്കുന്നത് ജോസഫ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, നായാട്ട് എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് തിരക്കഥ രചിച്ച ഷാഹി കബീര്‍ ആണ്. എം എം മൂവീസിന്റെ ബാനറില്‍ കമല്‍ മുക്കൂട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളികള്‍ക്കും പരിചിതരായ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. സണ്ണി ഡിയോളിനൊപ്പം രവി കിഷന്‍, ജിഷു […]
‘മായന്‍ ചാപ്റ്റര്‍ 1’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ജയസൂര്യയെ നായകനാക്കി ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായന്‍ ചാപ്റ്റര്‍ 1’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൊലീസ് വേഷത്തിലാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ 3ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. ‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലറാണെന്നാണ് സൂചന. റാഫിയും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് തിരക്കഥ. നൈല ഉഷയാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, ഐശ്വര്യ […]
കൊടിയടയാളം
കോടമഞ്ഞിറങ്ങുന്നതുപോലെ മരണമിറങ്ങണം. അത് പുതപ്പുപോലെ മലയുടെ ഉച്ചിയെ മൂടണം. ഇല്ലെങ്കില്‍ എല്ലാവനും മല ഇറങ്ങണം. മലമ്പാത താഴേക്ക് നീണ്ടുകിടപ്പുണ്ട്. ഇത്ര കാലവും ഉച്ചിയിലേക്കായിരുന്നല്ലോ ലോകത്തിന്റെ നോട്ടം. മതി. മല തുടര്‍ന്നും പൊട്ടിയൊലിച്ചുകൊണ്ടിരിക്കണം. പോകാത്തവനൊക്കെ ശവമാകട്ടെ… സമതലഭൂമിയില്‍നിന്നും മലകയറിയെത്തി, പ്രകൃതിക്ഷോഭത്തെയും കാട്ടുമൃഗങ്ങളെയും പകര്‍ച്ചവ്യാധികളെയുമെല്ലാം അതിജീവിച്ച്, സ്വപ്നങ്ങള്‍ കെട്ടിപ്പടുത്ത കുടിയേറ്റക്കാരുടെ ജീവിതഗാഥ. പ്രകൃതിയില്‍നിന്ന് ഒരിക്കലും വേരറുത്തുമാറ്റാനാകാത്ത മനുഷ്യനെന്ന പ്രതിഭാസത്തിലേക്കൊരു മടക്കയാത്ര. ജി.ആര്‍. ഇന്ദുഗോപന്റെ ശ്രദ്ധേയമായ നോവല്‍. ‘കൊടിയടയാളം’. മാതൃഭൂമി. വില 170 രൂപ.
യുവജനങ്ങള്‍ക്കായി വിഡയുടെ പുതിയ പതിപ്പ്
ഹീറോയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡ് ആയ വിഡ യുവജനങ്ങള്‍ക്കായി തങ്ങളുടെ ഇലക്ട്രിക് യൂത്ത് മോട്ടോര്‍സൈക്കിളിന്റെ പുതിയ പതിപ്പ് ആയ ഡര്‍ട്ട്.ഇ കെ3 6ഡേയ്സ് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച് ഈ ബൈക്കിന്റെ ഉല്‍പ്പാദനം 100 യൂണിറ്റുകളായി കമ്പനി പരിമിതപ്പെടുത്തിയിട്ടുണ്ട്. 2025 ഡിസംബറിലാണ് ഇതിന്റെ അടിസ്ഥാന മോഡല്‍ പുറത്തിറക്കിയത്. കുട്ടികള്‍ വളരുന്നതിന് അനുസരിച്ച് ബൈക്കിന്റെ അളവുകള്‍ ക്രമീകരിക്കാന്‍ സഹായിക്കുന്ന മോഡുലാര്‍ സെറ്റപ്പ് ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു കീ ഉപയോഗിച്ച് […]
ദൈനംദിന ശീലങ്ങളില്‍ മാറ്റം വരുത്തി ഉറക്കം മെച്ചപ്പെടുത്താം
ഉറങ്ങാന്‍ കിടന്ന് ഏറെ നേരം കഴിഞ്ഞും ഉറക്കം വരുന്നില്ലെങ്കില്‍ നിങ്ങളുടെ ദൈനംദിന ശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കണമെന്ന് വിദഗ്ധര്‍. ഫോണില്‍ നിന്നുള്ള വെളിച്ചവും തുടര്‍ച്ചയായ ഉള്ളടക്കങ്ങള്‍ കാണുന്നതിലൂടെ തലച്ചോറിനുണ്ടാകുന്ന ഉത്തേജനവും ഉറങ്ങാന്‍ വൈകാന്‍ കാരണമാകാം. ഉറങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുമ്പെങ്കിലും മൊബൈല്‍, ലാപ്‌ടോപ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാറ്റിവയ്ക്കുക. പകരം പുസ്തകം വായിക്കുകയോ ശാന്തമായ സംഗീതം കേള്‍ക്കുകയോ ചെയ്യാം. വൈകുന്നേരങ്ങളില്‍ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന സ്വാഭാവിക പ്രക്രിയകളെ തടസ്സപ്പെടുത്താം. ഉറങ്ങുന്നതിന് […]
അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ കർശന നടപടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ കർശന നടപടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അനധികൃതമായി സ്പാ നടത്തി ലൈംഗിക ചൂഷണം വ്യാപകമാകുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സ്പാ നടപ്പാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. യാതൊരു നിയമവും പാലിക്കാതെ സ്പാ നടത്തുന്നു, ഷോപ്പ് ആൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് പ്രകാരമാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നതെന്നും നിയമനിർമാണത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കോവളത്ത് ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് പൊലീസ് പരിശോധന കടുപ്പിക്കുന്നത്.
പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ
പുതിയ താരിഫ് നയം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. അടുത്ത അഞ്ച് വർഷത്തേയ്ക്കാണ് പുതിയ നയം നടപ്പിലാക്കുന്നത്. അടുത്ത ഏപ്രിൽ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നടപ്പാക്കുക. കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടം അയ്യായിരം കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും നിരക്കിൽ ഉൾപ്പെടുത്തും. അതേസമയം വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയം ഇനി […]
പോഷകാഹാര കുറവിനെ തുടർന്ന് രണ്ടു വയസ്സുകാരൻ മരിച്ച സംഭവത്തിൽ മറ്റ് കുട്ടികളെ കൂടി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും
ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാര കുറവിനെ തുടർന്ന് രണ്ടു വയസ്സുകാരൻ മരിച്ച സംഭവത്തിൽ മറ്റ് നാല് കുട്ടികളെ കൂടി ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. കാർത്തികപ്പള്ളി വില്ലേജിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ്-താര ദമ്പതികളുടെ മകൻ രാഹുൽ ആണ് മരിച്ചത്. ബാലാവകാശ കമ്മീഷൻ പൊലീസിൽ നിന്ന് വിവരങ്ങൾ തേടി. രാഹുലിന്റെ സഹോദരങ്ങളായ മറ്റ് നാല് പെൺകുട്ടികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ പരിശോധന ഉടൻ തന്നെ ഉണ്ടാകും.
