കോട്ടയത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഫ്ലെക്സ് ബോർഡുകൾ. നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ലെന്നാണ് ഫ്ലെക്സ് ബോർഡിലെ പരാമര്‍ശം. ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാവില്ല ഞങ്ങൾക്ക് എന്നും ഫ്ലെക്സ് ബോർഡിൽ പറയുന്നു. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്ലെക്സുകൾ പ്രത്യക്ഷപ്പെട്ടത്. നഗരത്തിൽ പലയിടത്തും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലും യെല്ലോ അലർട്ടാണ്. മഴയ്ക്കൊപ്പം 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും, ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 19, തിങ്കള്‍
15 ശതമാനം വീര്യമുള്ള ഹോര്‍ട്ടി വൈന്‍ ബേക്കറികളിലൂടെ വില്‍ക്കാന്‍ എക്സൈസ് നല്‍കിയ അനുമതി ഉത്തരവ് റദ്ദാക്കി. സര്‍ക്കാര്‍ അറിയാതെ ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെന്ന് എക്സൈസ് മന്ത്രി എം ലിജു. ഹോര്‍ട്ടി വൈന്‍ വില്‍പനയ്ക്ക് അനുമതി തേടി എക്സൈസ് കമ്മീഷണറെ സമീപിച്ച അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ മാറ്റി. പകരം വി. സുഭാഷിനെ നിയമിച്ചു. അനുമതി നല്‍കിയതു സംബന്ധിച്ച് മന്ത്രി എക്സൈസ് കമ്മീഷണറോട് അടിയന്തിരമായി റിപ്പോര്‍ട്ട് തേടി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്ക് 800 […]
രാത്രി വാർത്തകൾ
ജനാധിപത്യത്തിൽ യുവാക്കൾ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ആരോഗ്യകരമായ പ്രവണതയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധേയമായ പരാമർശമുണ്ടായത്. ബേക്കറി വഴി ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി എം ലിജു അറിയിച്ചു. മന്ത്രിയെ അറിയിക്കാതെ തീരുമാനമെടുത്തതിലെ അതൃപ്തിയെ തുടർന്നാണ് നടപടി. സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ കേരള […]
എറണാകുളം സിനഗോഗിന് മുമ്പിൽ തീവച്ച പ്രതി എബിൻ പോളുമായുള്ള തെളിവെടുപ്പ് പൂർത്തിയായി
എറണാകുളം സിനഗോഗിന് മുമ്പിൽ തീവച്ച പ്രതി എബിൻ പോളുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. സിനഗോഗിന് പുറമെ ഇയാൾ മുമ്പ് തീവെച്ച മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിലും എത്തിച്ച് തെളിവെടുത്തു. നാളെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. കഴിഞ്ഞ പന്ത്രണ്ടാം തീയതി പുലർച്ചയായിരുന്നു എറണാകുളം മാർക്കറ്റിൽ ഉള്ള കടവുംഭാഗം സിനഗോഗിന് മുൻപിൽ തീയിട്ടത്. പിടിയിലായ പുത്തൻകുരിശ് സ്വദേശി എബിൻ പോളിന്റെ ഫോണിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയം ഉയർന്നത്. ബോസ് എന്ന അജ്ഞാത ചാറ്റിന്റെ നിർദ്ദേശ പ്രകാരമാണ് […]
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഞായറാഴ്ച ദിവസമായ ഇന്നും ശക്തമായ പ്രതിഷേധം ഇരമ്പി
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഞായറാഴ്ച ദിവസമായ ഇന്നും ശക്തമായ പ്രതിഷേധം ഇരമ്പി. ഉച്ചക്ക് ശേഷം കോൺഗ്രസിന്‍റെ വിദ്യാർത്ഥി സംഘടനയായ എൻ എസ് യു ഐ (NSUI) പ്രവർത്തകർ ജന്തർമന്തറിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷാവസ്ഥയുണ്ടായി. പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന ദില്ലി പൊലീസ് ഇടപെടുകയും, സമരം തുടർന്ന പ്രവർത്തകരെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കുകയും ചെയ്തു. കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങൾ രാജ്യതലസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്.
ചൈനീസ് ഏജന്റുമാർക്ക് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിനൽകിയതിന് മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കെതിരേ പൊലീസ് കേസെടുത്തു
ചൈനീസ് ഏജന്റുമാർക്ക് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിനൽകിയതിന് മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കെതിരേ പൊലീസ് കേസെടുത്തു. ജമ്മുവിലെ ഗാന്ധി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന തെലങ്കാന സ്വദേശിനിക്കെതിരേയാണ് ജമ്മു കശ്മീർ പൊലീസ് കേസെടുത്തത്. അതേസമയം, ഇവരുടെ പേരോ മറ്റുവിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.
മാസപ്പടി കേസിലെ സര്‍ക്കാര്‍ സമീപനത്തെ ഉമ്മൻ ചാണ്ടി വികാരം ഉയര്‍ത്തി ഇന്നും എതിര്‍ത്ത് മാത്യു കുഴൽനാടൻ എംഎൽഎ
മാസപ്പടി കേസിലെ സര്‍ക്കാര്‍ സമീപനത്തെ ഉമ്മൻ ചാണ്ടി വികാരം ഉയര്‍ത്തി ഇന്നും എതിര്‍ത്ത് മാത്യു കുഴൽനാടൻ എംഎൽഎ. ഉമ്മൻ ചാണ്ടിയെ ബലാത്സംഗക്കേസിൽപ്പെടുത്തിയ ആളാണ് പിണറായിയെന്നും അക്കാര്യം മറക്കണോയെന്നും കുഴൽനാടൻ ചോദിച്ചു. ഉമ്മൻ ചാണ്ടിക്ക് നീതി കൊടുത്തിട്ടില്ലെന്നും എന്നാൽ അതു പറഞ്ഞ് മറ്റൊരാളെ വേട്ടയാടുന്നത് കോണ്‍ഗ്രസ് ശൈലി അയല്ലെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം.
കിഫ്‌ബിയെ അട്ടിമറിക്കരുതെന്ന് ആവശ്യപ്പെട്ട് സി പി എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തിൽ പ്രമേയം
കിഫ്‌ബിയെ അട്ടിമറിക്കരുതെന്ന് ആവശ്യപ്പെട്ട് സി പി എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തിൽ പ്രമേയം. കിഫ്‌ബിയെ മുഖ്യമന്ത്രി വി ഡി സതീശൻ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് പ്രമേയത്തിലെ വിമർശനം. എല്ലാ പ്രദേശങ്ങളുടെയും വികസനം മുന്നോട്ട് നയിക്കേണ്ട മുഖ്യമന്ത്രി സങ്കുചിത പ്രചാര വേല നടത്തി കണ്ണൂരിനെ ഇകഴ്ത്തുകയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. കിഫ്‌ബിയിൽ വിവാദം ഉണ്ടാക്കുന്നത് രാഷ്ട്രീയ വൈകല്യമാണ്. കിഫ്‌ബി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരണമെന്നും പ്രമേയത്തിൽ ആഹ്വാനമുണ്ട്. അതേ സമയം രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ ജില്ലാ […]
ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പനക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ അതിവേഗം നടപടിയെടുത്ത് സർക്കാർ
ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പനക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ അതിവേഗം നടപടിയെടുത്ത് സർക്കാർ. ഹോർട്ടി വൈൻ വിൽപ്പന അനുമതി ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണറെ സമീപിച്ച അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി ഉത്തരവിറക്കി. വി സുഭാഷിനെ പകരം നിയമിച്ചു. അനിൽ കുമാറിന് പുതിയ നിയമനം നൽകിയിട്ടില്ല. അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നേരത്തെ തന്നെ മന്ത്രി അറിയിച്ചു. സർക്കാരിന്‍റെ […]
