വഖഫ് ബോർഡ് ഭരണസമിതിയെ കാലാവധി തീരുംമുമ്പ് പിരിച്ചുവിട്ട യു ഡി എഫ് സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കെ എസ് ഹംസ ചെയർമാനായ സമിതിയുടെ കാലാവധി വർഷങ്ങൾ ബാക്കിനിൽക്കെയാണ് സർക്കാർ നടപടിയെന്നും, വഖഫ് നിയമപ്രകാരം നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാൻ സർക്കാരിന് യാതൊരു അധികാരവുമില്ലെന്നും പിണറായി അഭിപ്രായപ്പെട്ടു. ഹൈക്കോടതി വിധി സർക്കാർ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും, 2016 ൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ലീഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ […]
മദ്ധ്യാഹ്‌ന വാർത്തകൾ
ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും, മാളികപ്പൂറം മേൽശാന്തിയായി ആയാടത്ത് ഇല്ലത്ത് നിന്നുള്ള എ ദാമോദരൻ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു. മേൽശാന്തിമാരെ നറുക്കെടുക്കുന്നതിനായി പന്തളം കൊട്ടാരത്തിൽ നിന്ന് ദേവനന്ദൻ അർജുനനേയും അനശ്വര എം രഞ്ജിതിനെയും പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ ചുമതലപ്പെടുത്തിയിരുന്നു. ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ മെഡിക്കൽ കോളേജിലേക്ക് 800 ഓളം ഡോക്ടർമാരുടെ നിയമനത്തിനു ശുപാർശ നൽകി ആരോഗ്യ വകുപ്പ്. നിയമനങ്ങൾക്കായി ആരോഗ്യ വകുപ്പ് ധനകാര്യ വകുപ്പിനെ സമീപിച്ചു. ആരോഗ്യ […]
സംസ്ഥാനത്തെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നിയമന ശുപാർശ നൽകി ആരോഗ്യ വകുപ്പ്
ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ മെഡിക്കൽ കോളേജിലേക്ക് 800 ഓളം ഡോക്ടർമാരുടെ നിയമനത്തിനു ശുപാർശ നൽകി ആരോഗ്യ വകുപ്പ്. സ്പെഷ്യാലിറ്റി സൂപ്പർ സ്പെഷ്യാലിറ്റി നിയമനങ്ങൾക്കാണ് ശുപാർശ ചെയ്തത്. നിയമനങ്ങൾക്കായി ആരോഗ്യ വകുപ്പ് ധനകാര്യ വകുപ്പിനെ സമീപിച്ചു. ആരോഗ്യ വകുപ്പിൽ ആകെ 1800 ഡോക്ടർമാരുടെ നിയമനത്തിനും ശുപാർശ നൽകി. നഴ്സുമാർ , ലാബ് ടെക്നീഷ്യന്മാർ, ഫാർമസിസ്റ്റുകൾ എന്നീ തസ്തികളിലേക്ക് ആയിരത്തോളം പേരുടെ നിയമനത്തിനും ശുപാർശയുണ്ട്.
തെരഞ്ഞെടുപ്പു കമ്മീഷൻ പ്രവർത്തിക്കേണ്ടത് നിഷ്പക്ഷ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനാണെന്ന് പിണറായി
സർക്കാരിനെ തെരെഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവസരം ലഭിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ പ്രവർത്തിക്കേണ്ടത് നിഷ്പക്ഷ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ രാജ്യത്ത് ബോധപൂർവം ശ്രമം നടക്കുന്നുവെന്നും, ചില വിഭാഗങ്ങൾക്ക് വോട്ട് നിഷേധിച്ചാലെ അധികാരം നിലനിർത്താൻ കഴിയൂവെന്ന് അധികാരത്തിലുള്ളവർ വിചാരിക്കുകയാണ്, ഗ്യാനേഷ് കുമാറിന്റെ നടപടികൾ ചോദ്യം ചെയ്യാനായി എല്ലാവരെയും ഒരുമിപ്പിക്കുക എന്നത് പ്രധാനമാണെന്നും പിണറായി പറഞ്ഞു.
വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ വിമർശനവുമായ മുഖപത്രം സിറാജ്
സുന്നികളെ അങ്ങേയറ്റം അവഹേളിക്കുന്നതും വേദനിപ്പിക്കുന്നതുമാണ് വഖഫ് ബോർഡ് പുനഃസംഘടന ഉത്തരവെന്ന വിമർശനവുമായി കാന്തപുരം വിഭാഗം സമസ്തയുടെ മുഖപത്രം സിറാജ്. വഖഫ് ബോർഡിലും ഹജ് കമ്മിറ്റിയിലും അർഹമായ പ്രാതിനിധ്യം മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. പുതിയ ബോർഡ് പരിശോധിച്ചാൽ സർക്കാരിൻ്റെ കപട മുഖം വ്യക്തമാകും. ഒരു ശതമാനം പോലും വഖഫ് സ്വത്തുകൾ കൈകാര്യം ചെയ്യാൻ അർഹതയില്ലാത്ത ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദിനും അംഗത്വം നൽകി. തീവ്ര താത്പര്യക്കാരുടെ കൈകളിൽ സ്വത്തുക്കൾ ഏൽപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണെന്നും എഡിറ്റോറിയലിൽ ചോദിക്കുന്നു.
സിജെപിയുടെ തിരംഗ മാർച്ചുമായി ബന്ധപ്പെട്ട് മൂന്ന് കേസെടുത്ത് ദില്ലി പൊലീസ്
സിജെപിയുടെ തിരംഗ മാർച്ചുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് എടുത്തത് മൂന്ന് കേസുകൾ. അഭിജിത്ത് ദീപ്കെയ്ക്കും, നേഹ ബോറയ്ക്കും, ആം ആദ്മി പാർട്ടിക്കും എതിരെയാണ് കേസുകൾ. മാർച്ചിനിടെ ആയുധങ്ങളും വടിയുമായി എത്തിയതിന് രണ്ടു ഗാസിയാബാദ് സ്വദേശികളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 17 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും നടപടിയെടുത്തു. കേന്ദ്രസേന ഉദ്യോഗസ്ഥനെ പ്രതിഷേധക്കാർ മർദ്ദിക്കുന്ന ദൃശ്യങ്ങളിലും അന്വേഷണം നടത്തിയേക്കും.
മാസപ്പടി കേസിൽ പിണറായി അനുകൂല നിലപാട് സ്വീകരിച്ചതിൽ കോൺഗ്രസിൽ ഭിന്നത
മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി അനുകൂല നിലപാട് ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ചതിൽ കോൺഗ്രസിൽ ഭിന്നത. കെപിസിസിയുടെ മീഡിയ സെൽ വാട്ട്സ്ആപ്പ് ഗ്രൂപ്പിലടക്കം നേതാക്കൾ പരസ്പരം ചേരി ചിരിഞ്ഞ് രംഗത്തെത്തി. കോൺഗ്രസ് വക്താവ് ജിന്റോ ജോണും വിആർ അനൂപ്, സിആർ മഹേഷ് എംഎൽഎയും ഉമ്മൻചാണ്ടിക്ക് പിണറായി സർക്കാർ നീതി നിഷേധിച്ചത് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നു. എന്നാൽ ഉമ്മൻ ചാണ്ടിക്ക് നീതി കിട്ടണമെങ്കിൽ പിണറായിയെ ശിക്ഷിക്കണമെന്ന് പറയുന്നത് എന്താണ്. സോളാർ കേസിൽ ഗൂഡാലോചന നടത്തിയത് ഗണേഷ് കുമാർ അല്ലേ, […]
പമ്പ നിലയ്ക്കൽ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം
പമ്പ നിലയ്ക്കൽ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം. നവീകരണത്തിനായി പമ്പയിലെ റോഡ് പൊതുമരാമത്ത് വകുപ്പ് കുത്തിപ്പൊളിച്ചതാണ് കുരുക്കിന് കാരണം. പമ്പയിലേക്ക് വലിയ തോതിൽ തീർത്ഥാടക വാഹനങ്ങൾ കടന്നുവരുന്നതിനിടയാണ് പണി നടക്കുന്നത്. അറ്റകുറ്റപ്പണി വൈകിയതിനാൽ ദേവസ്വം ബോർഡിൻ്റെ പക്കൽ നിന്ന് സർക്കാർ ഏറ്റെടുത്ത് പൊതുമരാമത്ത് വിഭാഗത്തെ ഏൽപ്പിച്ച റോഡിലാണ് തുലാമാസ പൂജയ്ക്ക് നട തുറന്നതിനിടെയും പണി തുടരുന്നത്. കഴിഞ്ഞ 25 ദിവസം നട അടച്ച സമയം പൊതുമരാമത്ത് വകുപ്പ പണി നടത്താൻ തയ്യാറായിരുന്നില്ല. ജോലികൾ നേരത്തെ തീർക്കേണ്ടതായിരുന്നു എന്ന വിമർശനം […]
അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി
ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും, മാളികപ്പൂറം മേൽശാന്തിയായി ആയാടത്ത് ഇല്ലത്ത് നിന്നുള്ള എ ദാമോദരൻ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു. വലിയ പ്രതീക്ഷയാണ് ഇത്തവണ ഉണ്ടായിരുന്നതെന്ന് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പ്രതികരിച്ചു. സാമ്പത്തികമായുള്ള ഇച്ഛയോടെ യാതൊന്നും ചെയ്യില്ലെന്നും തനിക്ക് ജീവിക്കാൻ ഭഗവാൻ ആവശ്യത്തിന് എല്ലാം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഗുരുനാഥന്‍റെ അനുഗ്രഹം, സജ്ജനങ്ങളുടെ പ്രാർത്ഥന, സഹപ്രവർത്തകരുടെ പ്രോത്സാഹനവുമാണ് ഈ ഭഗവൽ പ്രസാദത്തിന് കാരണമെന്ന് മാളികപ്പൂറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എ ദാമോദരൻ നമ്പൂതിരി […]
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 18, ഞായര്‍
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ടു ശതമാനം ഡി.എ അനുവദിച്ചു. നവംബര്‍ ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെന്‍ഷനോടുമൊപ്പം രണ്ടു ശതമാനം ഡി.എ കൂടി നല്‍കും. ഇതിനായി പ്രതിമാസം 96 കോടി രൂപ അധികമായി സര്‍ക്കാര്‍ ചെലവാക്കും. ഇതോടെ ഡി എ 37 ശതമാനമാകും. ശബരിമലയില്‍ അടുത്ത തീര്‍ത്ഥാടന സീസണ്‍ മുതല്‍ തിരുപ്പതി മോഡല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. പമ്പയിലെ അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമല സന്നിധാനത്ത് […]
