നടന്‍ സിദ്ദിഖ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ക്രൈം 302’ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഓരോ അപകടത്തിനും പിന്നില്‍ ഒരു രഹസ്യവും ഓരോ രഹസ്യത്തിനും പിന്നില്‍ ഒരു പ്രതികാരവും ഉണ്ടാവുമെന്ന് കാണിക്കുന്ന തരത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായ സജീര്‍ സൈനുദ്ദീന്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 23ന് തിയറ്ററുകളില്‍ എത്തും. പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ക്രൈം 302 ഒരുക്കിയിരിക്കുന്നത്. നടന്‍ സിദ്ദിഖിന് പുറമെ സാജു നവോദയ, ഡ്രാക്കുള സുധീര്‍, ദിനേശ് […]
മിനിയുടെ കൂപ്പര്‍ ഒക്സ്ഫഡ് എഡിഷന്‍
ബിഎംഡബ്ല്യൂ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മിനിയുടെ കൂപ്പര്‍ ഒക്സ്ഫഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍. വില 55.50 ലക്ഷം രൂപ. ബുക്കിങ് ആരംഭിച്ചു. യുകെയിലെ ഒക്സ്ഫഡ് പ്ലാന്റില്‍ ആധുനിക മിനി നിര്‍മ്മിക്കാന്‍ തുടങ്ങി 25 വര്‍ഷമാകുന്നതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ പരിമിത എഡിഷന്‍. റൂഫില്‍ യൂണിയന്‍ ജാക്ക് ഡിസൈനും ബൂട്ടില്‍ യൂണിയന്‍ ജാക്കും ചെക്കേര്‍ഡ് റേസിങ് പതാകയും ചേര്‍ന്നുള്ള സ്റ്റിക്കറും ഉണ്ട്. ഇന്‍ഡിഗോ സണ്‍സെറ്റ് ബ്ല്യൂ, ചില്ലി റെഡ് എന്നി രണ്ട് നിറങ്ങളില്‍ കാര്‍ ലഭ്യമാണ്. സ്റ്റിയറിങ് വീലിന്റെ താഴത്തെ സ്പോക്കില്‍ […]
തിരഞ്ഞെടുത്ത കഥകള്‍
പ്രമോദ് രാമന്റെ തിരഞ്ഞെടുത്ത 25 കഥകളുടെ അപൂര്‍വ്വ സമാഹാരം. ഉള്ളുപൊള്ളിക്കുന്ന മനുഷ്യാവസ്ഥകളെ കലര്‍പ്പില്ലാതെ ആവിഷ്‌കരിക്കുന്ന ഈ കഥകള്‍ വായനക്കാരനില്‍ തീക്ഷ്ണമായ അനുഭൂതിയും വിചാരങ്ങളും ഉണര്‍ത്തുന്നു. രാഷ്ട്രീയം വെറുതേ പറയലല്ല, കൃത്യമായ രേഖപ്പെടുത്തലാണെന്ന ബോധ്യവും പാര്‍ശ്വവല്‍കൃതരോടുള്ള ചേര്‍ത്തുനില്‍പ്പും ആഖ്യാന വൈവിധ്യവുമാണ് ഈ പുസ്തകത്തെ വേറിട്ടതാക്കുന്നത്. ‘തിരഞ്ഞെടുത്ത കഥകള്‍’. പ്രമോദ് രാമന്‍. ഡിസി ബുക്‌സ്. വില 359 രൂപ.
അഗര്‍ബത്തി ഉപയോഗം ശ്വാസകോശത്തിന് ഗുണകരമല്ല
അഗര്‍ബത്തിയുടെ പതിവ് ഉപയോഗം ശ്വാസകോശത്തിന് ഗുണകരമല്ലെന്ന് ശ്വാസകോശരോഗ വിദഗ്ധര്‍. അഗര്‍ബത്തികള്‍ കത്തുമ്പോള്‍ പുറത്തുവരുന്ന കാര്‍ബണ്‍ മോണോക്‌സൈഡും മറ്റ് ഘടകങ്ങളും മുറികളിലെ വായുവിനെ മലിനമാകുന്നു. ഒരു സിഗരറ്റ് വലിക്കുമ്പോള്‍ ഉണ്ടാകുന്ന അതേ ദോഷഫലമാണ് ഒരു അഗര്‍ബത്തിയുടെ പുകയെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അഗര്‍ബത്തികളിലെ പുക ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയും പ്രായമായവരെയുമാണ്. പ്രത്യേകിച്ച് ആസ്തമയോ ദുര്‍ബല ശ്വാസ കോശമോ ഉള്ളവരെ. അടഞ്ഞ മുറികളിലും മറ്റും നിരന്തരമായി അഗര്‍ബത്തിയുടെ പുക ശ്വസിക്കുന്നത് ദീര്‍ഘകാല ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് ബ്രോങ്കൈറ്റിസ്, […]
നെടുമ്പാശേരി മിനികൂപ്പർ കാർ അപകടത്തിൽ 3 പേർ മരിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി
നെടുമ്പാശേരി മിനികൂപ്പർ കാർ അപകടത്തിൽ 3 പേർ മരിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി. അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചില്ല. ഇന്നലെ വാദം പൂർത്തിയായ ജാമ്യാപേക്ഷയിൽ ഇന്ന് ഉച്ചക്കാണ് കോടതി വിധി പറഞ്ഞത്. അന്വേഷണത്തിന്‍റെ നിർണായക ഘട്ടമാണെന്നടക്കം ചൂണ്ടിക്കാട്ടിയുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. ഒന്നാം പ്രതി വാഹനമോടിച്ച സുഹൈൽ സജീവ്, മുൻ സീറ്റിലിരുണ്ടായിരുന്ന നിനവ്, അമീർ ജോയൽ എന്നിവരുടെ ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്. ഒന്നാം പ്രതിക്കെതിരെ നരഹത്യ കുറ്റവും, ബാക്കി […]
കിഫ്‌ബിക്കെതിരായ വിദഗ്‌ധ സമിതി കണ്ടെത്തലുകളെയും മുഖ്യമന്ത്രി വി ഡി സതീശന്‍റെ ആരോപണങ്ങളെയും വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്
കിഫ്‌ബിക്കെതിരായ വിദഗ്‌ധ സമിതി കണ്ടെത്തലുകളെയും മുഖ്യമന്ത്രി വി ഡി സതീശന്‍റെ ആരോപണങ്ങളെയും വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. കണ്ണൂരിൽ ആവശ്യത്തിലധികം ഭൂമി വാങ്ങിക്കൂട്ടിയെന്ന ആരോപണം ശരിയല്ലെന്ന് ഐസക്ക് വ്യക്തമാക്കി. കണ്ണൂരിന്‍റെ വികസന കാഴ്ചപ്പാട് മുൻനിർത്തിയാണ് ഭൂമി ഏറ്റെടുത്തത്. ദീർഘവീക്ഷണമില്ലാത്ത വിദഗ്‌ധ സമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്. കണ്ണൂരിലെ ഭൂമി അഞ്ചിരട്ടി വില നൽകിയാണ് വാങ്ങിയതെന്ന സതീശന്‍റെ ആരോപണം ശരിയല്ലെന്നും ഐസക്ക് അഭിപ്രായപ്പെട്ടു. യു പി എ സർക്കാർ പാസാക്കിയ ഫെയർ കോംപൻസേഷൻ ആക്ട് പ്രകാരമാണ് പണം […]
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ദർശനത്തിനായി നിരവധി ഭക്തരാണ് ശബരിമലയില്‍ എത്തിച്ചേർന്നിട്ടുള്ളത്. പമ്പയിലെ അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി വി ഡി സതീശൻ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി. മൂന്ന് മണിയോടുകൂടിയാണ് മുഖ്യമന്ത്രി പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. അഞ്ച് മണിയോടെ സന്നിധാനത്തെത്തി. ശബരിമലയിൽ അടുത്ത തീർത്ഥാടന സീസൺ മുതൽ തിരുപ്പതി മോഡൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. അരവണ ക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഒന്നും ഈ സീസണിൽ ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് […]
കാസർകോട്ടെ സിപിഎം നേതാവ് എം രാഘവൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു
കാസർകോട്ടെ സിപിഎം നേതാവ് എം രാഘവൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ച് രാഘവൻ ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി. ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള അതൃപ്‌തിയാണ് രാജിക്ക് കാരണമെന്നാണ് സൂചന. നേതൃത്വത്തിന്‍റെ അവഗണനയെക്കുറിച്ച് കത്തിൽ പരാമർശിക്കുന്നതായാണ് വിവരം. ഒക്ടോബർ 15, 16 തീയതികളിൽ നടന്ന കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് രാജിക്കത്ത് കൈമാറിയത്. കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള നേതാവാണ് എം. രാഘവൻ.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച ഇ ഡി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച ഇ ഡി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇ ഡി പിണറായിയോട് പെരുമാറുന്നത് പിടികിട്ടാപ്പുള്ളിയെ പോലെയാണെന്നും ബി ജെ പിയുടെ താളത്തിന് അനുസരിച്ച് തുള്ളുകയാണ് ഇ ഡി ചെയ്യുന്നതെന്നും ഗോവിന്ദൻ വിമർശിച്ചു. പിണറായിയുടെ വീട്ടിലെ നോട്ടീസ് പതിക്കൽ അടക്കം രാഷ്‌ട്രീയ നാടകത്തിന്‍റെ ഭാഗമാണ്. ഇ ഡിയെയും ബി ജെ […]
പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിലെത്തുമെന്ന് സൂചന
മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം ചെയ്യലിന് ഇ ഡിയുടെ സ്പെഷ്യൽ ഡയറക്ടറക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ദില്ലിയിൽ നിന്ന് കൊച്ചിയിൽ എത്തിയേക്കും. അതിവേഗത്തിൽ അതീവ ശ്രദ്ധയോടെയാണ് ഇ ഡി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിന്‍റെ ഭാഗമായാണ് പിണറായിയുടെ വീട്ടിൽ സമൻസ് പതിപ്പിച്ചത്. തപാലിൽ സമൻസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് നേരിട്ട് വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്. കൈപ്പറ്റിയില്ലെന്നും കിട്ടിയിട്ടില്ലെന്നും പറഞ്ഞ് ഒഴിയാതിരിക്കാനാണ് വീട്ടിൽ സമൻസ് പതിപ്പിച്ചത്. മ്യൂസിയം പൊലിസിനെ വിളിച്ചുവരുത്തിയാണ് നോട്ടീസ് ഒട്ടിച്ചത്.
