Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിലെത്തുമെന്ന് സൂചന

മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം ചെയ്യലിന് ഇ ഡിയുടെ സ്പെഷ്യൽ ഡയറക്ടറക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ദില്ലിയിൽ നിന്ന് കൊച്ചിയിൽ എത്തിയേക്കും. അതിവേഗത്തിൽ അതീവ ശ്രദ്ധയോടെയാണ് ഇ ഡി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിന്‍റെ ഭാഗമായാണ് പിണറായിയുടെ വീട്ടിൽ സമൻസ് പതിപ്പിച്ചത്. തപാലിൽ സമൻസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് നേരിട്ട് വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്. കൈപ്പറ്റിയില്ലെന്നും കിട്ടിയിട്ടില്ലെന്നും പറഞ്ഞ് ഒഴിയാതിരിക്കാനാണ് വീട്ടിൽ സമൻസ് പതിപ്പിച്ചത്. മ്യൂസിയം പൊലിസിനെ വിളിച്ചുവരുത്തിയാണ് നോട്ടീസ് ഒട്ടിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നെടുമ്പാശേരിയിലെ കാർ അപകടക്കേസിലെ പ്രതികൾക്ക് അങ്കമാലി കോടതി ജാമ്യം നിഷേധിച്ചു

നെടുമ്പാശേരിയിലെ കാർ അപകടത്തിൽ 3 പേർ മരിച്ച കേസിലെ പ്രതികൾക്ക് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. ഇന്നലെ വാദം പൂർത്തിയായ ജാമ്യാപേക്ഷയിൽ ഇന്ന് ഉച്ചക്കാണ് കോടതി വിധി പറഞ്ഞത്. അന്വേഷണത്തിന്‍റെ നിർണായക ഘട്ടമാണെന്നടക്കം ചൂണ്ടിക്കാട്ടിയുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. ഒന്നാം പ്രതി വാഹനമോടിച്ച സുഹൈൽ സജീവ്, മുൻ സീറ്റിലിരുണ്ടായിരുന്ന നിനവ്, അമീർ ജോയൽ എന്നിവരുടെ ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്. ഒന്നാം പ്രതിക്കെതിരെ നരഹത്യ കുറ്റവും, ബാക്കി മൂന്നുപേർക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിണറായി വിജയന്‍റെ വീട്ടിലെ ചുമരിൽ സമൻസ് പതിപ്പിച്ച ഇ ഡി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം

മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം. സംഭവമറിഞ്ഞ് പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തിയ മുൻ മന്ത്രി വി ശിവൻകുട്ടി, ഇ ഡി നോട്ടീസ് പതിപ്പിച്ചത് പ്രതിഷേധാർഹം എന്ന് പറഞ്ഞു. പിണറായിയോ മകളോ ഭാര്യയോ വീട്ടിലില്ലാത്ത സമയത്താണ് ഇ ഡി ഇങ്ങനെ ചെയ്തത്. പിടികിട്ടാപ്പുള്ളിയോടെന്ന പോലെയാണ് ഇ ഡിയുടെ നീക്കങ്ങളെന്നും ശിവൻകുട്ടി വിമർശിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിണറായി വിജയന്‍റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ചതിൽ വിശദീകരണവുമായി ഇ ഡി

മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ചതിൽ വിശദീകരണവുമായി ഇ ഡി. ഇന്നലെ മെയിലിൽ നോട്ടീസ് അയച്ചിരുന്നുവെന്നും എന്നാൽ ഇത് സ്വീകരിച്ചു കൊണ്ടുള്ള മറുപടി പ്രതികരണം പിണറായിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഇ ഡി വ്യക്തമാക്കി. നോട്ടീസ് കൈപ്പറ്റിയെന്ന മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീട്ടിൽ നോട്ടിസ് പതിച്ചതെന്നും ഉദ്യോഗസ്ഥർ വിവരിച്ചു. പി എം എൽ എ പ്രകാരം നോട്ടീസ് ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ താമസ സ്ഥലത്ത് പതിപ്പിക്കാം. ഇത് നിയമ പ്രകാരം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മാസപ്പടി കേസിൽ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു

മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി ഇ ഡി ഉദ്യോഗസ്ഥർ സമൻസ് ചുവരിൽ പതിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. ഇ ഡി സംഘം എത്തുമ്പോൾ പിണറായിയും ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. പിണറായി കണ്ണൂരിലാണുള്ളത്. സമൻസ് തപാൽ മാർഗ്ഗം ലഭിക്കുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ചുമരിൽ പതിപ്പിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കിഎഫ്ബിയിൽ ഉള്ള പണം സർക്കാരിന്റെ മറ്റു പദ്ധതികൾക്ക് വക മാറ്റി ചെലവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വി എൻ വാസവൻ

കിഎഫ്ബിയിൽ ബാലൻസ് ഉള്ള പണം സർക്കാരിന്റെ മറ്റു പദ്ധതികൾക്ക് വക മാറ്റി ചെലവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുൻ മന്ത്രിയായിരുന്ന വി എൻ വാസവൻ. കേരളത്തിന്റെ മുഖമുദ്ര മാറ്റുന്ന പദ്ധതികൾ വന്നത് കിഫ്‌ബിയിലൂടെയാണ്, കിഫ്‌ബിയെ സർക്കാർ ഇല്ലാതാക്കരുത്, വിദ്യാഭ്യാസരംഗത്തും ആരോഗ്യ രംഗത്തും മാറ്റങ്ങൾ കൊണ്ടുവന്നത് കിഫ്ബിയാണ്, തെറ്റായ സമീപനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും വാസവൻ പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 17, ശനി

  ഇന്റര്‍നെറ്റ് ലഭ്യതയും ഉപയോഗിക്കാനുള്ള അവകാശവും മൗലിക അവകാശമാണെന്ന് സുപ്രീം കോടതി. കുട്ടികള്‍ ഉള്‍പ്പെടെ ഓരോ വ്യക്തിക്കും ഈ അവകാശമുണ്ടെന്ന് കോടതി. കുട്ടികളെ ദോഷകരമായി സ്വാധീനിക്കാവുന്ന ലൈംഗിക, ചൂഷണ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കണമെന്നു വിലയിരുത്തവേയാണ് കോടതി, ഇന്റര്‍നെറ്റ് അവകാശമെന്നു വ്യക്തമാക്കിയത്. പ്രത്യേക പ്രായപരിധിക്ക് പുറത്തുള്ള കുട്ടികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമില്ലെന്ന് പറയുന്നത് പോലെ അസംബന്ധമാണ് ഇന്റര്‍നെറ്റ് ലഭ്യത നിഷേധിക്കലെന്നും കോടതി നിരീക്ഷിച്ചു. മാസപ്പടി കേസില്‍ വെള്ളിയാഴ്ച മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസുമായി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പ്രതിപക്ഷ നേതാവ് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

മണ്ഡല-മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കങ്ങളുടെ അവലോകനത്തിനായി മുഖ്യമന്ത്രി വി.ഡി സതീശൻ്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോർഡ് പ്രതിനിധികളുടെയും അവലോകന യോഗം തുടരുന്നു. ‎ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. 9 അംഗങ്ങളാണ് പുതിയ ബോർഡിൽ ഉള്ളത്. എം. സി മായിൻ ഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. എംഎൽഎമാരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീൻ, മുസ്‌തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്‍കുഞ്ഞ് മൗലവി തുടങ്ങിയവർ വഖഫ് ബോർഡിലുണ്ട്.   ‎കേന്ദ്രമന്ത്രി സുരേഷ് ഗോപി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ശബരിമല […]

Posted inബിസിനസ്സ്

സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്. സെപ്റ്റംബറില്‍ ഇറക്കുമതി മൂല്യം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 81.27% കുറഞ്ഞ് 180 കോടി ഡോളറായി ചുരുങ്ങി. തുടര്‍ച്ചയായ രണ്ടാം മാസമാണ് സ്വര്‍ണ ഇറക്കുമതിയില്‍ ഇത്രയും വലിയ കുറവുണ്ടാകുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയം ഒക്ടോബര്‍ 15ന് പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്. വെള്ളി ഇറക്കുമതിയും തുടര്‍ച്ചയായ രണ്ടാം മാസം ഇടിഞ്ഞു. സെപ്റ്റംബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 49.11% കുറഞ്ഞ് 66.51 കോടി ഡോളറായി. സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതിത്തീരുവ മേയ് 13 മുതല്‍ […]

Posted inടെക്നോളജി

പ്രീപെയ്ഡ് ഫാമിലി പ്ലാന്‍ അവതരിപ്പിച്ച് വി

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഫാമിലി പ്ലാന്‍ അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ (വി). വി ആപ്പ് വഴി കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കാനും ഡാറ്റ പങ്കിടാനും റീചാര്‍ജുകളില്‍ 10 ശതമാനംവരെ കിഴിവ് നേടാനും സൗകര്യമൊരുക്കുന്നതാണ് പദ്ധതി. രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും ആക്ടീവായ എല്ലാ വി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും വി ആപ്പ് വഴി ഫാമിലി ഗ്രൂപ്പ് രൂപീകരിക്കാം. പരമാവധി നാല് അംഗങ്ങളെ ഉള്‍പ്പെടുത്താവുന്ന ഗ്രൂപ്പില്‍ ഒരാള്‍ പ്രൈമറി അംഗവും മറ്റ് മൂന്ന് പേര്‍ സെക്കന്‍ഡറി അംഗങ്ങളുമായിരിക്കും. സ്വന്തം പ്രീപെയ്ഡ് പ്ലാനും വാലിഡിറ്റിയും […]