പിണറായിയുടെ ധാർഷ്ട്യം പാർട്ടിയെ തളർത്തിയെന്ന് സിപിഎം കൊല്ലം വിശാലജില്ലാകമ്മിറ്റിയിൽ വിമർശനം. ഇത് പാർട്ടിയെയും സർക്കാരിനെയും ജനങ്ങളിൽ നിന്ന് അകറ്റി, പാർട്ടിക്ക് മുകളിലേക്ക് പിണറായി പോയി, പിണറായി വിജയനും മകൾ വീണയും പാർട്ടിക്ക് അവമതിപ്പുണ്ടാക്കി, ഇഎംഎസും എകെജിയും മക്കൾക്ക് വേണ്ടി പാർട്ടിയെ ഉപയോഗിച്ചിട്ടില്ല, പിണറായിയുടെ ഏകപക്ഷീയ നിലപാടുകൾ തിരുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും കമ്മിറ്റിയിൽ അംഗങ്ങൾ വിമർശിച്ചു. അതേസമയം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന് ഔചിത്യ ബോധമില്ലെന്നും വിമർശനുണ്ടായി. സെക്രട്ടറിയുടെ തെറ്റായ നിലപാടുകൾ തെരെഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ
വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. 9 അംഗങ്ങളാണ് പുതിയ ബോർഡിൽ ഉള്ളത്. എം. സി മായിൻ ഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. എംഎൽഎമാരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീൻ, മുസ്‌തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്‍കുഞ്ഞ് മൗലവി തുടങ്ങിയവർ വഖഫ് ബോർഡിലുണ്ട്. വഖഫ് ബോർഡ് പുനഃസംഘടനയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. നിലവിലെ ബോർഡ് പിരിച്ചുവിട്ട് സമ്പൂർണ പുനഃസംഘടനയാണ് സർക്കാർ നടത്തിയത്.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 17, ശനി
കോക്ക്റോച്ച് ജനത പാര്‍ട്ടി കൊണാട്ട് പ്ളേസില്‍ ദേശീയപതാകയുമേന്തി നടത്തിയ തിരംഗ യാത്രയില്‍ അണിചേര്‍ന്ന് ആയിരങ്ങള്‍. ജനങ്ങളെ നേരിടാന്‍ വീണ്ടും പോലീസ് അതിക്രമം. തിരംഗയാത്ര നയിക്കാന്‍ വീട്ടില്‍നിന്നു പുറത്തിറങ്ങിയ ഉടനേ സിജെപി നേതാവ് അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ പതാകയുമായി സൗരവ് ദാസിന്റെ നേതൃത്വത്തിലാണു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നേഹ ബോറയെയും പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. ദേശീയ പതാകയുമേന്തി അഞ്ചുപേര്‍ വീതമുള്ള സംഘങ്ങളായാണ് സിജെപി പ്രവര്‍ത്തകര്‍ എത്തിയത്. അറസ്റ്റു ചെയ്താല്‍ ദേശീയ പതാക ഉയര്‍ത്തിയതു കുറ്റമാക്കി മോദി പോലീസ് […]
രാത്രി വാർത്തകൾ
കോക്ക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുൻപ് അതിവേഗ നീക്കവുമായി ദില്ലി പൊലീസ്. തിരംഗ യാത്രയ്ക്ക് എത്തിയ സിജെപി നേതാവ് അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ദേശീയ പതാകയുമായി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. സൗരവ് ഭരദ്വാദിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ നേഹ ബോറയെയും പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. കൊണാട്ട് പ്ലെയിസിലെ തിരംഗ യാത്രയിൽ അടിയന്തര ഇടപെലിന് തയ്യാറാകാതെ സുപ്രീംകോടതി. എല്ലാവർക്കും നല്ല ബുദ്ധിയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. […]
കോക്ക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുൻപ് അതിവേഗ നീക്കവുമായി ദില്ലി പൊലീസ്
കോക്ക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുൻപ് അതിവേഗ നീക്കവുമായി ദില്ലി പൊലീസ്. തിരംഗ യാത്രയ്ക്ക് എത്തിയ സിജെപി നേതാവ് അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ദേശീയ പതാകയുമായി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. സൗരവ് ഭരദ്വാദിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ നേഹ ബോറയെയും പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു.
ഫെഡറല്‍ ബാങ്കിന്റെ ലാഭം 45 ശതമാനം വര്‍ധിച്ചു
എക്കാലത്തെയും ഉയര്‍ന്ന പാദവാര്‍ഷിക സാമ്പത്തിക പ്രകടനവുമായി ഫെഡറല്‍ ബാങ്ക്. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ബാങ്കിന്റെ ലാഭം 45 ശതമാനം വര്‍ധിച്ച് 1,386 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം 26.38 ശതമാനം വര്‍ധനയോടെ 3,153 കോടി രൂപയിലെത്തി. ഫീ ഇന്‍കം 31.86 ശതമാനം ഉയര്‍ന്ന് 1,168 കോടി രൂപയായി. മൊത്തം ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 20.12 ശതമാനം വര്‍ധിച്ച് 6.41 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. ആകെ വായ്പ വിതരണം 21.66 ശതമാനം […]
എഐ പരിശീലനത്തിന് പദ്ധതികളുമായി ഗൂഗിള്‍
ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനും അധ്യാപകര്‍ക്കുള്ള എഐ പരിശീലനത്തിനുമായി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍. ‘Google.org’ വഴി നോണ്‍ പ്രോഫിറ്റ് സംഘടനയായ ‘The/Nudge’ ന് 15 മില്യണ്‍ ഡോളറിന്റെ (ഏകദേശം 143 കോടി) ഗ്രാന്റ് നല്‍കും. ഇന്ത്യയിലെ 9 കോടിയിലധികം വരുന്ന എം.എസ്.എം.ഇകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ പരിഹരിക്കാനാണ് ഈ തുക വിനിയോഗിക്കുക. ഇതോടൊപ്പം, രാജ്യത്തുടനീളമുള്ള അധ്യാപകര്‍ക്കായി സ്വയം പഠിക്കാവുന്ന രീതിയില്‍ സൗജന്യ ഓണ്‍ലൈന്‍ എഐ കോഴ്സും ഗൂഗിള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ പദ്ധതിയിലൂടെ ഇതുവരെ 80,000-ത്തിലധികം […]
‘ബാച്ച്ലര്‍ പാര്‍ട്ടി ഡുഎക്‌സ്’ലെ നസ്ലെന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലര്‍ പാര്‍ട്ടി ഡുഎക്‌സ്’ലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. നസ്ലെന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്കാണിത്. സോണി എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. കയ്യില്‍ തോക്കുകളുമായി നില്‍ക്കുന്ന നസ്ലെനെ ആണ് പോസ്റ്ററില്‍ കാണാനാവുക. നവംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ എത്തും. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ജെന്‍ – സി വൈബിലാണ്, ‘ബാച്ച്ലര്‍ പാര്‍ട്ടി’യുടെ രണ്ടാം ഭാഗം എത്തുന്നത്. കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ […]
‘സിഗ്മ’ ചിത്രത്തിലെ വീഡിയോ ഗാനം
തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത ‘സിഗ്മ’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘അയ്യയ്യോ.. അമ്മാടി..’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് തമന്‍ എസ് ആണ്. വിവേകിന്റേതാണ് വരികള്‍. യുവന്‍ ശങ്കര്‍ രാജ, സഞ്ജന ദിവാകര്‍ കല്‍മഞ്‌ജെ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിഗ്മ ഒക്ടോബര്‍ 2ന് ആണ് തിയറ്ററുകളില്‍ എത്തിയത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അന്‍പു […]
ചാര്‍ജ് ചെയ്താല്‍ 227 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന യോദ്ധ
ഇലക്ട്രിക് ത്രീ വീലര്‍ വിപണിയില്‍ നിര്‍ണായക നേട്ടവുമായി യോദ്ധ. കമ്പനിയുടെ ഇലക്ട്രിക് വാഹനമായ ഇപോഡിന്റെ ഉത്പാദനം 1,000 യൂണിറ്റ് പിന്നിട്ടു. സുപീരിയ ഓട്ടോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഇലക്ട്രിക് മൊബിലിറ്റി ബ്രാന്‍ഡായ യോദ്ധയാണ് ഈ നേട്ടം കൈവരിച്ചത്. 11.8 കിലോവാട്ട് അവര്‍ ശേഷിയുള്ള എല്‍എഫ്പി ബാറ്ററിയാണ് യോദ്ധ ഇപോഡിലുള്ളത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 227 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 45 കിലോമീറ്ററാണ്. 6 കിലോവാട്ട് കരുത്തും 53 എന്‍എം ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് […]
