ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ യുടെ ടീസര്‍ പുറത്ത്. നവംബര്‍ 20ന് ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായാണ് പ്രദര്‍ശനത്തിനെത്തുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. സമൂഹം കല്‍പ്പിച്ചു നല്‍കിയ ജീവിതത്തിന്റെ, സ്വപ്നങ്ങളുടെ അതിര്‍വരമ്പുകള്‍ എല്ലാം ഭേദിച്ചു കൊണ്ട് തന്റെ ലക്ഷ്യത്തിനായി മുന്നേറുന്ന കല്പന (സാത്വിക)യുടെയും അതിനായി കൈ, മെയ് മറന്ന് അവള്‍ക്കൊപ്പം നില്‍ക്കുന്ന കൃഷ്ണ (ദുല്‍ഖര്‍)യുടേയും കഥയാണ് ചിത്രം പറയുന്നത്. ശ്രുതി […]
‘സിദ്ധു’ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍
പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്യുന്ന ‘സിദ്ധു’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. സമകാലിക സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ കോര്‍ത്തിണക്കി, ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ‘സിദ്ധു’വിന്റെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ജാഫര്‍ ഇടുക്കി അവതരിപ്പിക്കുന്നത്. കൂടാതെ, ജസ്റ്റിസ് പഞ്ചാപകേശന്‍ ജഡ്ജിയുടെ വേഷത്തില്‍ തന്നെ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബാലതാരം ഷിയാരാ ഫാത്തിമ, സിറിയക് ആലഞ്ചേരി, […]
25 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് ടിവിഎസ് എന്‍ടോര്‍ക്ക്
ഇന്ത്യന്‍ വിപണിയില്‍ 25 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് ടിവിഎസിന്റെ എന്‍ടോര്‍ക്ക്. ഇതില്‍ അവസാന അഞ്ച് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചത് വെറും 15 മാസത്തിനുള്ളിലാണ്. പുറത്തിറങ്ങി എട്ടര വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ടിവിഎസ് 40,256 എന്‍ടോര്‍ക്ക് സ്‌കൂട്ടറുകളാണ് ഡീലര്‍മാര്‍ക്ക് വിതരണം ചെയ്തത്. ആദ്യ 10 ലക്ഷം യൂണിറ്റുകളുടെ വില്‍പനയ്ക്ക് 51 മാസവും 20 ലക്ഷം യൂണിറ്റിലേക്കെത്താന്‍ പിന്നീട് 36 മാസവും 25 ലക്ഷത്തിലേക്ക് വെറും 15 മാസവുമാണ് എടുത്തത്. 2026 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള […]
ആനപ്പാവ്
ആനകളുടെയും അവരെ ജീവനുതുല്യം സ്‌നേഹിക്കുന്ന പാപ്പാന്മാരുടെയും വൈകാരികമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണിത്. യഥാര്‍ത്ഥ സംഭവങ്ങളെയും സമഗ്രമായ ഗവേഷണങ്ങളെയും മുന്‍നിര്‍ത്തി തയ്യാറാക്കിയ ഈ കൃതി, ആനക്കമ്പക്കാരുടെയും പ്രകൃതിസ്‌നേഹികളുടെയും മനസ്സ് കവരുന്ന അനുഭവാനുഭൂതി സമ്മാനിക്കുന്നു. ‘ആനപ്പാവ്’. രാജീവ് ശിവശങ്കര്‍. ഡിസി ബുക്‌സ്. വില 449 രൂപ.
പാകം ചെയ്യാതെ കഴിച്ചാല്‍ പണി കിട്ടുന്ന പച്ചക്കറികള്‍
ചില പച്ചക്കറികള്‍ പാകം ചെയ്യാതെ കഴിച്ചാല്‍ ആരോഗ്യത്തിന് പണി കിട്ടാന്‍ സാധ്യതയേറെയാണ്. ഹെല്‍ത്തി സാലഡുകളിലെ സ്ഥിര സാന്നിധ്യമാണ് പച്ച ചീര. പാകം ചെയ്യാത്ത ചീരയില്‍ ഓക്‌സലേറ്റുകളുടെ അളവു കൂടുതലായിരിക്കും. ഇത് വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യത കൂട്ടും. ചീരയില്‍ ഇ-കോളി പോലുള്ള മാരക ബാക്ടീരിയകള്‍ കടന്നു കൂടാനുള്ള സാധ്യതയുണ്ട്. ഇവ വെള്ളത്തില്‍ എത്ര കഴുകിയാലും ഒഴിവാകില്ല. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കാരറ്റിനും കുക്കുമ്പറിനുമൊപ്പം സാലഡില്‍ കാബേജ് നീളത്തില്‍ അരിഞ്ഞു ചേര്‍ത്ത് കഴിക്കുന്ന ശീലം പലര്‍ക്കും ഉണ്ടാകും. എന്നാല്‍ […]
കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
കേന്ദ്രമന്ത്രി സുരേഷ് ഗോപി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ശബരിമല തീർത്ഥാടനുമായി ബന്ധപ്പെട്ട് ഈ വർഷം കൂടുതൽ തീർത്ഥാടകരെ എത്താൻ സാധ്യതയുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദേശപ്രകാരമാണ് റെയിൽവേ സ്റ്റേഷൻ സന്ദർശനമെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അടക്കം ശബരിമല സീസൺ കാലത്ത് ആലോചനയിലുണ്ടെന്നും ചെങ്ങന്നൂർ അടക്കമുള്ള റെയിൽവേ സ്റ്റേഷനുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിൻ്റെ ഇരട്ട നീതിയെന്ന് ആർ ശ്രീലേഖ
സർക്കാരിൻ്റെ ഇരട്ട നീതിയെന്ന് ആർ ശ്രീലേഖ. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ അത് മാനനഷ്ട കേസും രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞാൽ അത് കലാപാഹ്വാന കേസുമാണെന്ന് ശ്രീലേഖ പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. പുനലൂരിൽ നടന്ന ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ആണ് ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്‍റെ പരാതിയിൽ കേസെടുത്ത് പൊലീസ്
നെടുമ്പാശ്ശേരിയിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്‍റെ പരാതിയിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ, റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകൻ എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ്. അപകീർത്തിപ്പെടുത്തൽ, പ്രകോപനം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. വാഹനാപകടം കേസിലെ പ്രതിയായ സുഹൈൽ സജീവിന് വേണ്ടി ഷാനിമോൾ ഉസ്മാൻ ഇടപെട്ടു എന്നായിരുന്നു റിപ്പോർട്ടർ ചാനൽ വന്ന വാർത്ത. ഇത് തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയുടെ ഭാഗം എന്നാണ് ഷാനിമോളുടെ പരാതി. പരാതിയിൽ ഡെപ്യൂട്ടി സ്പീക്കറുടെ […]
ദില്ലി പൊലീസിനെതിരെ നേഹ ബോറ
ദില്ലി പൊലീസ് സാധാരണ പൗരന്മാരോട് ക്രിമിനലുകളോട് എന്നപോലെ പെരുമാറുകയാണെന്ന് ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡൻ്റ് നേഹ ബോറ ആരോപിച്ചു. തടവിലാക്കപ്പെട്ടവരെ രാത്രി മുഴുവൻ കസ്റ്റഡിയിൽ വെക്കുകയും അടുത്ത ദിവസം രാവിലെയോ വൈകുന്നേരമോ മാത്രമാണ് മോചിപ്പിക്കുന്നതെന്നും നേഹ ബോറ പറഞ്ഞു. പൊലീസ് വിട്ടയച്ച ശേഷം വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അവർ. വെള്ളിയാഴ്ച വൈകുന്നേരം കോണാട്ട് പ്ലേസിൽ നടന്ന പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ തടങ്കൽ എന്ന നിലയിലാണ് പൊലീസ് നേഹയെ കസ്റ്റഡിയിലെടുത്തത്.
വഖഫ് ബോർഡ് പുന:സംഘടനയിൽ സർക്കാരിന് വിമർശനം
വഖഫ് ബോർഡ് പുന:സംഘടനയിൽ സർക്കാരിന് വിമർശനം. സർക്കാർ നിലപാട് അനീതിയും അന്യായവും ആണെന്ന് എസ്‍വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം വ്യക്തമാക്കി. കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ഇരു സമസ്തകളുമാണെന്നും എന്നിട്ടും ഇരു സമസ്തകളിൽ നിന്നും പുതിയ ബോർഡിൽ പ്രതിനിധികളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരു സമസ്തകളും ചേർന്ന് നടത്തുന്നത് ഇരുപതിനായിരത്തിൽ പരം മദ്രസകളും ആയിരത്തോളം ഉന്നത മത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയിരക്കണക്കിന് മഹല്ലുകളുമാണെന്നും റഹ്മത്തുള്ള സഖാഫി വ്യക്തമാക്കി.
