Posted inപുസ്തകങ്ങൾ

‘കടലൊഴിയാതെ’

ജീവിതസങ്കീര്‍ണ്ണതകളുടെ കടലാഴമുള്ള കഥകളാണ് ഈ സമാഹാരത്തെ സമ്പന്നമാക്കുന്നത്. ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും കടല്‍പോലെ വിചിത്രവും വൈവിദ്ധ്യം നിറഞ്ഞതും സങ്കീര്‍ണ്ണവുമാണെന്ന് ഓരോ കഥയിലും എഴുത്താള്‍ ബോദ്ധ്യപ്പെടുത്തുന്നു. കഥ അവസാനിക്കുന്നതോടെ കഥാപാത്രങ്ങളുടെ കടലൊഴിയാത്ത മനസ്സ് വായനക്കാരില്‍ ബാക്കിയാകും. മനുഷ്യരുടെ മനസ്സുപോലെ ആഴവും പരപ്പുമുള്ള കടലൊഴിയാത്ത കഥകള്‍. ‘കടലൊഴിയാതെ’. ഡോ. നീരജ എം. മാതൃഭൂമി. വില 144 രൂപ.

Posted inആരോഗ്യം

ആര്‍ത്തവവിരാമത്തിന് മുന്നേ പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കണം

അവസാന ആര്‍ത്തവത്തോട് അനുബന്ധിച്ച് സ്ത്രീശരീരം കടുത്ത ശാരീരിക പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. അമേരിക്കയിലും ഇസ്രായേലിലുമുള്ള പത്ത് ലക്ഷത്തിലധികം സ്ത്രീകളുടെ 30 കോടിയിലധികം ലബോറട്ടറി പരിശോധനാ ഫലങ്ങള്‍ വിശകലനം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകരാണ് പഠനത്തിനുപിന്നില്‍. ലൈംഗിക ഹോര്‍മോണ്‍ അളവുകളിലെ വ്യത്യാസം, പ്രത്യുല്‍പാദന ശേഷി നഷ്ടപ്പെടുക എന്നതിനപ്പുറമാണ് ഇവയെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. നേച്ചര്‍ മെഡിസിന്‍ ജര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 90 തരം ലബോറട്ടറി പരിശോധനകളില്‍ 52 എണ്ണത്തിലും അസ്ഥികളുടെ ആരോഗ്യം, […]

Posted inGeneral

കൊല്ലത്ത് നടക്കുന്ന ടേബിൾ ടെന്നിസ് ടൂർണമെൻ്റിനെതിരെ പരാതിയുമായി മത്സരാർത്ഥികളും പരിശീലകരും

കൊല്ലത്ത് നടക്കുന്ന ടേബിൾ ടെന്നിസ് ടൂർണമെൻ്റിനെതിരെ പരാതിയുമായി മത്സരാർത്ഥികളും പരിശീലകരും. മത്സരത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് ടൂർണമെൻ്റ് നടത്തുന്നതെന്നാണ് പരാതി. കേരള ടേബിൾ ടെന്നിസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആണ് ടൂർണമെൻ്റ് നടക്കുന്നത്. എൻട്രി ഫീയും യാത്രാ-താമസ ചെലവും തിരിച്ചു നൽകണമെന്ന ആവശ്യവുമായി മത്സരാർത്ഥികളും പരിശീലകരും രംഗത്തെത്തി. വലിയ തുക ഫീസ് ഈടാക്കി നടത്തുന്ന ടൂർണമെൻ്റിൽ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സംഘാടകർ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. ഇന്ന് മുതൽ മൂന്ന് ദിവസമാണ് ഇൻഫന്റ് ജീസസ് സ്കൂളിൽ ടെന്നിസ് ടൂർണമെൻ്റ് […]

Posted inലേറ്റസ്റ്റ്

നെടുമ്പാശേരി മിനികൂപ്പർ കാർ അപകട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായി

നെടുമ്പാശേരി മിനികൂപ്പർ കാർ അപകട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായി. ഇന്ന് വിധിയുണ്ടാകില്ല. നാളെയാകും ഉത്തരവെന്ന് കോടതി വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. എഫ് ഐ ആർ രേഖപ്പെടുത്തിയ ദൃക്സാക്ഷിയിൽ ദുരൂഹതയുണ്ടെന്നും, സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തത് അപകടം വിളിച്ചുവരുത്തുന്ന നടപടിയാണെന്നുമടക്കം പ്രതിഭാഗം വാദിച്ചു. എഫ് ഐ ആർ ഇട്ടപ്പോൾ തന്നെ ബി എൻ എസ്. 105 വകുപ്പ് ചുമത്താനുള്ള ഒരു തെളിവുമില്ലായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ […]

Posted inലേറ്റസ്റ്റ്

തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും. രാവിലെ ഒന്‍പതിന് നിലക്കലില്‍ എത്തുന്ന മുഖ്യമന്ത്രി വി ഡി സതീശനും ദേവസ്വം മന്ത്രി കെ മുരളീധരനും തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ പരിശോധിക്കും. 10:30ന് വിവിധ വകുപ്പുകളുടെ അവലോകന- ഏകോപന യോഗം പമ്പ ശ്രീരാമ സാകേത ഓഡിറ്റോറിയത്തില്‍ നടക്കും. തുടര്‍ന്ന് വൈകിട്ട് നാല് മണിയോടെ സന്നിധാനത്ത് എത്തുന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അവിടുത്തെ മുന്നൊരുക്കങ്ങള്‍ പരിശോധിക്കും. അഞ്ച് മണിയോടെ മുഖ്യമന്ത്രി ക്ഷേത്ര ദര്‍ശനം നടത്തും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ പ്രവചനം. നാളെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ലക്ഷദ്വീപിനും തമിഴ്നാടിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

Posted inലേറ്റസ്റ്റ്

കൊണാട്ട് പ്ലെയിസിൽ കോക്ക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയിൽ അടിയന്തര ഇടപെലിന് തയ്യാറാകാതെ സുപ്രീംകോടതി

കൊണാട്ട് പ്ലെയിസിൽ കോക്ക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയിൽ അടിയന്തര ഇടപെലിന് തയ്യാറാകാതെ സുപ്രീംകോടതി. എല്ലാവർക്കും നല്ല ബുദ്ധിയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സമരം കച്ചവടക്കാർക്ക് തിരിച്ചടിയായാൽ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജൂഡീഷ്യറിക്കെതിരായ പരാമർശത്തിൽ ശിവസേന നേതാവ് സഞ്ജയ് റൗത്തിനോട് വിശദീകരണം തേടി കോടതി നോട്ടീസ് അയച്ചു.

Posted inലേറ്റസ്റ്റ്

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയെ കുറിച്ചുള്ള പഠനത്തിനായി വീണ്ടും കമ്മിറ്റിയെ രൂപീകരിച്ച് സംസ്ഥാന സർക്കാർ

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയെ കുറിച്ചുള്ള പഠനത്തിനായി വീണ്ടും കമ്മിറ്റിയെ രൂപീകരിച്ച് സംസ്ഥാന സർക്കാർ. പ്രിയദർശിനി സർവീസുകൾ സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പഠിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി മെമ്പർ സുരേഷ് ബാബുവാണ് കമ്മിറ്റി ചെയർമാൻ. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജിപി പ്രദീപ്കുമാർ, നാറ്റ്പാക്ക് ടെക്നിക്കൽ ഓഫീസർ സഞ്ജയ് ആർ ജെ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സിവിഎം ഷെരീഫ് കൺവീനറുമായതാണ് സമിതി. ആറ് ആഴ്ചയ്ക്കുള്ളിൽ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് […]

Posted inലേറ്റസ്റ്റ്

ഹൂത്തി-സൗദി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാ ആശങ്കകളെ തുടർന്ന് റിയാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന നിർണായക ഗൾഫ് – യൂറോപ്പ് ഉച്ചകോടി മാറ്റി വെച്ചു

ഹൂത്തി-സൗദി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാ ആശങ്കകളെ തുടർന്ന് റിയാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന നിർണായക ഗൾഫ് – യൂറോപ്പ് ഉച്ചകോടി മാറ്റി വെച്ചു. ഈ മാസം 24 ന് നടത്താൻ തീരുമാനിച്ച ഉച്ചകോടിക്ക് പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല. ഉച്ചകോടിയുടെ പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. മേഖലയിലെ കലുഷിതമായ സാഹചര്യങ്ങളുടെ ഗൗരവം വെളിപ്പെടുത്തിക്കൊണ്ട് സൗദി അറേബ്യ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടു. ഈ ഒക്ടോബറിൽ മാത്രം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ഭാഗത്തുനിന്ന് 20 […]

Posted inലേറ്റസ്റ്റ്

ബോഡി ബിൽഡിങ് താരങ്ങളായ ചിത്തരേശ് നടേശന്‍, ഷിനു ചൊവ്വ എന്നിവരുടെ പൊലീസ് നിയമന വിവാദത്തില്‍ ആരോപണങ്ങളില്‍ നേരിട്ട് അന്വേഷണത്തിന് ഉത്തരവിടാതെ ഹൈക്കോടതി

ബോഡി ബിൽഡിങ് താരങ്ങളായ ചിത്തരേശ് നടേശന്‍, ഷിനു ചൊവ്വ എന്നിവരുടെ പൊലീസ് നിയമന വിവാദത്തില്‍ ആരോപണങ്ങളില്‍ നേരിട്ട് അന്വേഷണത്തിന് ഉത്തരവിടാതെ ഹൈക്കോടതി. വിജിലന്‍സ് അന്വേഷണം നടത്താനുള്ള മുന്‍കൂര്‍ അനുമതി സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. ആ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഹര്‍ജിക്കാരന്‍ ഉന്നയിച്ചിട്ടില്ല. അതിനെതിരെ ഹര്‍ജിക്കാരന് നിയമപരമായി നീങ്ങാം. ചട്ടലംഘനം മാത്രം അഴിമതിയായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍മാരുടെ സ്‍പോര്‍ട്സ് ക്വട്ട നിയമനത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.