Posted inപുസ്തകങ്ങൾ

ലയണല്‍ മെസ്സി

റൊസാരിയോയിലെ ഒരു ഫാക്ടറിത്തൊഴിലാളിയുടെ മകനായി ജനിച്ച്, കുട്ടിക്കാലത്ത് വളര്‍ച്ചാപ്രശ്നങ്ങള്‍ നേരിട്ടും സാമ്പത്തികപ്രതിസന്ധികള്‍ക്കിടയിലൂടെയും കടന്നുപോയ ലിയോ, ലോകഫുട്ബോള്‍ ഇതിഹാസമായ ലയണല്‍ മെസ്സിയിലേക്കു വളര്‍ന്നതിനു പിന്നില്‍ കഠിനാദ്ധ്വാനവും അചഞ്ചലമായ മനസ്സുമുണ്ട്. ആ വളര്‍ച്ചയുടെ മൂന്നു പതിറ്റാണ്ടുകളെ ഈ പുസ്തകം അടയാളപ്പെടുത്തുന്നു. ശാരീരികക്ഷമതയുടെ മാത്രം കളിയല്ല, സര്‍ഗാത്മകമായ മുന്നേറ്റങ്ങളുടെയും തനതുശൈലിയുടെയും മാസ്മരികതകൂടിയാണ് ഫുട്ബോള്‍ എന്നു തെളിയിച്ച കാല്‍പ്പന്ത് ഇതിഹാസത്തിന്റെ ജീവിതകഥ. ‘ലയണല്‍ മെസ്സി’. പരിഷ്‌കരിച്ച പതിപ്പ്. കെ.വി അനൂപ്. മാതൃഭൂമി. വില 161 രൂപ.

Posted inആരോഗ്യം

ലെഡ് സമ്പര്‍ക്കത്തിന് തടയിടാന്‍ ലോകാരോഗ്യസംഘടന

ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് കുട്ടികള്‍ ലെഡ് സമ്പര്‍ക്കത്തിന് വിധേയരാകുന്നുവെന്നും തടയാന്‍ ഇടപെടല്‍ അനിവാര്യമെന്നും ലോകാരോഗ്യസംഘടന. ആഗോളതലത്തില്‍ പ്രതിവര്‍ഷം ഉണ്ടാകുന്ന 35 ലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമാകുന്ന ആരോഗ്യ ഭീഷണിയാണ് ലെഡ് സമ്പര്‍ക്കം. പൊതുജനാരോഗ്യത്തിന് ആരോഗ്യഭീഷണിയാകുന്ന 10 രാസവസ്തുക്കളില്‍ ഒന്നായാണ് ലെഡിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍സെനിക്, ആസ്ബറ്റോസ്, മെര്‍ക്കുറി, അപകടകരമായ കീടനാശിനികള്‍ എന്നിവയ്‌ക്കൊപ്പമാണ് ലെഡിനെയും കണക്കാക്കുന്നത്. കുട്ടികളുടെ വളര്‍ച്ചാകാലങ്ങളില്‍ ലെഡ് സമ്പര്‍ക്കം കൂടുന്നത് മസ്തിഷ്‌ക വളര്‍ച്ചയെയും നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. 3.5 മൈക്രോഗ്രാം ലെഡുമായുള്ള സമ്പര്‍ക്കംപോലും കുട്ടികളില്‍ ബുദ്ധിശക്തി കുറയുക, പെരുമാറ്റ വൈകല്യങ്ങള്‍, […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ 

    സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹര്‍ജിയുടെ ഡയറി നമ്പറായി. വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. അതേ സമയം ഹര്‍ജി ഇന്ന് പരിഗണിക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.   മുൻ ഡിജിപിയും ബിജെപി നേതാവുമായ ആര്‍. ശ്രീലേഖക്കെതിരെ കേസെടുത്ത് പുനലൂർ പൊലീസ്. രാഹുൽ ​ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിലാണ് കേസെടുത്തത്. ബിഎൻഎശ് 192 പ്രകാരമാണ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന […]

Posted inലേറ്റസ്റ്റ്

റിപ്പബ്ലിക് ടിവി മാധ്യമപ്രവർത്തകർ സിജെപി അംഗത്തെ മർദിച്ചെന്ന ആരോപണവുമായി അഭിജീത് ദീപ്കെ

റിപ്പബ്ലിക് ടിവി മാധ്യമപ്രവർത്തകർ സിജെപി അംഗത്തെ മർദിച്ചെന്ന ആരോപണവുമായി അഭിജീത് ദീപ്കെ. കൈമുട്ട് കൊണ്ട് വനിതാ അംഗത്തെ ഇടിച്ചെന്നും മർദിച്ചെന്നുമാണ് ആരോപണം. മാധ്യമപ്രവർത്തകർ എന്ന വ്യാജേനെ ഗുണ്ടകൾ റിപ്പബ്ലിക് ടിവി എത്തിക്കുന്നുവെന്നും ഇതാണ് അവരുടെ നിലവാരമെന്നും ദീപ്കെ ആരോപിച്ചു. കഴിഞ്ഞദിവസം നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് സംഭവം.

Posted inലേറ്റസ്റ്റ്

ദില്ലിയിൽ ഇത്തവണത്തെ ദസറ ആഘോഷങ്ങൾക്കിടെ രാവണൻ, കുംഭകർണ്ണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും

ദില്ലിയിൽ ഇത്തവണത്തെ ദസറ ആഘോഷങ്ങൾക്കിടെ രാവണൻ, കുംഭകർണ്ണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും. രാജ്യതലസ്ഥാനത്ത് കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം ശക്തമാകുന്നതിനിടെ ആണ് പാറ്റയുടെ കോലം കത്തിക്കാനുള്ള സംഘാടകരുടെ തീരുമാനം. ബിജെപി എംഎൽഎയായ അശോക് ഗോയൽ ദേവരഹ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ശ്രീ കേശവ് രാംലീല കമ്മിറ്റി ആണ് മറ്റ് കോലങ്ങൾക്കൊപ്പം പാറ്റയുടെ കോലവും കത്തിക്കുന്നത്. വീടുകൾ, ചുറ്റുപാടുകൾ, സമൂഹം എന്നിവിടങ്ങളിൽ നിന്ന് മാലിന്യം പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത […]

Posted inലേറ്റസ്റ്റ്

ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ കൃത്യതയാർന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അമേരിക്കയുടെ പശ്ചിമേഷ്യൻ യുദ്ധതന്ത്രങ്ങൾക്ക് കനത്ത തിരിച്ചടിയായെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട്

ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ കൃത്യതയാർന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അമേരിക്കയുടെ പശ്ചിമേഷ്യൻ യുദ്ധതന്ത്രങ്ങൾക്ക് കനത്ത തിരിച്ചടിയായെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിലെ 84 തന്ത്രപ്രധാന കേന്ദ്രങ്ങളിൽ 135-ലധികം ആക്രമണങ്ങളാണ് ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും റോയിട്ടേഴ്സ് അന്വേഷണത്തിൽ കണ്ടെത്തി. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ, ഒമാൻ, ഇറാഖ് എന്നിവിടങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി നിലയങ്ങൾ, ആണവനിലയം, ശുദ്ധജല പ്ലാന്റുകൾ എന്നിവ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട് പറയുന്നു.

Posted inലേറ്റസ്റ്റ്

റഷ്യയിൽ വൻ ഭൂചലനം

റഷ്യയിൽ വൻ ഭൂചലനം. റഷ്യയുടെ കിഴക്കൻ തീരമേഖലയിലുള്ള കാംചാത്ക ഉപദ്വീപിലാണ് അതിശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. റിക്‌ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.

Posted inലേറ്റസ്റ്റ്

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി വിപുലമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തി

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി വിപുലമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതനുസരിച്ച് കൂടുതൽ ബസുകൾ ലഭ്യമാക്കാനും ലീസ് വ്യവസ്ഥയിൽ ബസുകൾ ഏർപ്പെടുത്താനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളെയും പ്രത്യേക സർവീസ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഘട്ടംഘട്ടമായാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്.

Posted inലേറ്റസ്റ്റ്

പട്ടയ ഭൂമിയിൽ നിന്ന് വ്യാപക മരം മുറിയ്ക്ക് വഴിയൊരുക്കി വീണ്ടും വനം വകുപ്പിന്റെ സർക്കുലർ

പട്ടയ ഭൂമിയിൽ നിന്ന് വ്യാപക മരം മുറിയ്ക്ക് വഴിയൊരുക്കി വീണ്ടും വനം വകുപ്പിന്റെ സർക്കുലർ. പ്രധാന പത്തിന മരങ്ങൾ ഒഴികെ ബാക്കിയുള്ളവ മുറിക്കാമെന്ന് കാണിച്ച് കോട്ടയം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആണ് ഉത്തരവിറക്കിയത്. തേക്ക്, വീട്ടി തുടങ്ങിയ മരങ്ങൾ മുറിക്കാൻ ആവില്ലെങ്കിലും ഉത്തരവിന്റെ മറവിൽ വാക, താന്നി, കുന്നി തുടങ്ങിയ നിരവധി മരങ്ങൾ മുറിക്കാനാകും. മുട്ടിൽ മോഡൽ മരം മുറിക്ക് വഴിയൊരുക്കുന്നതാണ് ഉത്തരവെന്നാണ് വനം ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

Posted inലേറ്റസ്റ്റ്

മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു

മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹര്‍ജിയുടെ ഡയറി നമ്പറായി. വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. അതേ സമയം ഹര്‍ജി ഇന്ന് പരിഗണിക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയിരിക്കുകയാണ്.