കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും അതിനെ മഹത്വവൽക്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അതേപടി പകർത്തിയെഴുതിയ വെറുമൊരു രാഷ്ട്രീയരേഖ മാത്രമാണ് നിയമസഭയുടെ മേശപ്പുറത്തുവെച്ച ഈ റിപ്പോർട്ട്.
പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇ ഡി) യുടെ സമൻസിൽ പ്രതികരിച്ച് സി പി എം പിബി അംഗം എ വിജയരാഘവൻ
പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇ ഡി) യുടെ സമൻസിൽ പ്രതികരിച്ച് സി പി എം പിബി അംഗം എ വിജയരാഘവൻ. എങ്ങനെയെങ്കിലും പിണറായിയെ കള്ളക്കേസിൽ കുടുക്കാനാണ് ഇ ഡിയുടെ ശ്രമമെന്നാണ് വിജയരാഘവൻ അഭിപ്രായപ്പെട്ടത്. പാർട്ടിയെ തന്നെ തകർക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഒരു തെളിവുമില്ലെന്ന് അവർക്ക് തന്നെ അറിയാമെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു. പിണറായിയെ കുരുക്കാൻ കേന്ദ്ര ഏജൻസികളെ തേടി ഇറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശൻ. ഇ ഡി അല്ല അമേരിക്കയിൽ നിന്ന് ട്രംപ് വന്ന് […]
മാറ്റിവച്ച ഹയർ സെക്കണ്ടറി ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ് പരീക്ഷ ശനിയാഴ്ച രണ്ട് നേരമായി നടത്താനുള്ള തീരുമാനം തികച്ചും വിദ്യാർത്ഥിവിരുദ്ധമാണെന്നും തീരുമാനം പിൻവലിക്കണമെന്നും ഹയർസെക്കണ്ടറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ
മാറ്റിവച്ച ഹയർ സെക്കണ്ടറി ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ് പരീക്ഷ ശനിയാഴ്ച രണ്ട് നേരമായി നടത്താനുള്ള തീരുമാനം തികച്ചും വിദ്യാർത്ഥിവിരുദ്ധമാണെന്നും തീരുമാനം പിൻവലിക്കണമെന്നും ഹയർസെക്കണ്ടറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ. ഏറെ പ്രാധാന്യമേറിയ പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ തികച്ചും ലാഘവത്വത്തോടെ കണ്ട് പ്രഹസനമാക്കുന്ന നടപടി ഏറെ പ്രതിഷേധാർഹമാണെന്നും എച്ച് എസ് എസ് ടി എ അഭിപ്രായപ്പെട്ടു. ഒരേ വിദ്യാർത്ഥികൾ തന്നെ രണ്ടുനേരവും പരീക്ഷ എഴുതേണ്ട സാഹചര്യം വിദ്യാർത്ഥി വിരുദ്ധവും പരീക്ഷയുടെ ഗൗരവം തന്നെ ഇല്ലാതാക്കുന്നതുമാണ്
തുലാമാസത്തിലെ ശബരിമല ദർശനത്തിനായി വൻ ബുക്കിംഗ്
തുലാമാസത്തിലെ ശബരിമല ദർശനത്തിനായി വൻ ബുക്കിംഗ്. നട തുറക്കുന്ന നാളെ മാത്രം 30,000 തീർഥാടകർ ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്തിട്ടുണ്ട്. ഇതോടെ വൻ ഭക്തജനത്തിരക്കാകും ക്ഷേത്രം സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പായി. പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്. തുലാം ഒന്നായ ഒക്ടോബർ 18 ന് 50000 പേരും ഒക്ടോബർ 19ന് 40,000 പേരും ഇതിനോടകം ദർശനത്തിനായി ബുക്ക് ചെയ്തുകഴിഞ്ഞു, ബുക്കിങ് ഇപ്പോഴും തുടരുകയാണ്.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 16, വെള്ളി
മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിനായി 23 ന് ഹാജരാകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. ഈ മാസം 14 നാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിജിലന്‍സ് കേസെടുത്ത് മൂന്നാം ദിവസമാണ് ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാസപ്പടി, ഹവാല ഇടപാടുകള്‍ക്കു വിജിലന്‍സ് കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. വിജിലന്‍സ് എഫ്ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഹര്‍ജിക്കു നമ്പരായെങ്കിലും […]
ഗോള്‍ഡ് ഇടിഎഫ് നിക്ഷേപങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം
ഉത്സവ സീസണ്‍ പടിവാതിലില്‍ എത്തി നില്‍ക്കെ രാജ്യത്തെ പ്രമുഖ മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ ഗോള്‍ഡ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടുകളിലെ പുതിയ നിക്ഷേപങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു (ഒക്ടോബര്‍ 16) മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ നിയന്ത്രണം അനുസരിച്ച് പുതിയ ലംപ്‌സം നിക്ഷേപങ്ങളും പുതിയ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളും സ്വീകരിക്കില്ല. ഈ നിയന്ത്രണങ്ങള്‍ പുതിയ നിക്ഷേപകര്‍ക്ക് മാത്രമാണ് ബാധകം. നിലവിലുള്ള എസ്‌ഐപി, എസ്ടിപി തവണകള്‍ തടസമില്ലാതെ തുടരും. കൂടാതെ, നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതിനോ സ്വിച്ച്-ഔട്ട് ചെയ്യുന്നതിനോ […]
ആപ്പിള്‍ ഇന്റലിജന്‍സ് ഒടുവില്‍ ചൈനയില്‍
ആപ്പിള്‍ ഇന്റലിജന്‍സ് ഒടുവില്‍ ചൈനയിലെത്തുന്നു. ആപ്പിള്‍ ഉപകരണങ്ങളിലെ നിര്‍മിതബുദ്ധി അധിഷ്ഠിത സേവനങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചൈനയിലെത്തുന്നത്. ചൈനീസ് വിപണിയിലുള്ള അനുയോജ്യമായ ഐഫോണുകളില്‍ ഇതോടെ ആപ്പിള്‍ ഇന്റലിജന്‍സ് എത്തും. ആലിബാബയുടെ എഐ മോഡലുകള്‍ ആപ്പിള്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ ചൈനീസ് അധികൃതര്‍ അനുമതി നല്‍കി. ഐഫോണ്‍ ഡ്യുവോ ചൈനീസ് വിപണിയില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഈ നീക്കങ്ങള്‍. ഐഫോണ്‍ ഡ്യുവോ, ഐഫോണ്‍ 18 പ്രോ, എന്നിവയിലും മുന്‍ മോഡലുകളിലും ആലിബാബയുടെ എഐ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ചൈനയിലെ വ്യവസായ, ഐടി […]
‘ജയിലര്‍ 2’ ആദ്യദിനം നേടിയത് 125.25 കോടി
രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ‘ജയിലര്‍ 2’ തിയേറ്ററില്‍ നിറഞ്ഞോടുകയാണ്. പുറത്തിറങ്ങി രണ്ടാം ദിവസവും ആരാധകര്‍ തിയേറ്ററിലേക്ക് ഒഴുകുന്നു. 2023-ല്‍ പുറത്തിറങ്ങിയ ‘ജയിലറി’ന്റെ രണ്ടാം ഭാഗമായ ചിത്രം ഇതുവരെ 125.25 കോടി കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനിടെ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം ചര്‍ച്ചയാവുകയാണ്. 110 കോടി രൂപയാണ് തലൈവര്‍ രജനീകാന്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. പണമായുള്ള പ്രതിഫലത്തിന് പുറമേ, കരാര്‍ പ്രകാരം ലാഭവിഹിതവും താരത്തിന് ലഭിക്കും. അങ്ങനെ ചിത്രം വന്‍വിജയമായി മാറിയാല്‍ […]
കാര്‍ത്തി ഡബിള്‍ റോളില്‍ എത്തിയ ‘സര്‍ദാര്‍ 2’ലെ ഗാനം
കാര്‍ത്തി ഡബിള്‍ റോളില്‍ എത്തിയ ‘സര്‍ദാര്‍ 2’ലെ വീഡിയോ ഗാനമെത്തി. സാം സി.എസ് സംഗീതം നല്‍കിയ ഈ സാഡ് മെലഡി ഗാനം ആലപിച്ചിരിക്കുന്നത് അലക്സാന്ദ്ര ജോയ്, സുബ്ലാഷിനി എന്നിവരാണ്. വിവേകിന്റേതാണ് വരികള്‍. 2022ല്‍ പുറത്തെത്തിയ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സര്‍ദാറിന്റെ സീക്വല്‍ ആണിത്. സര്‍ദാര്‍ ഒരുക്കിയ പി എസ് മിത്രന്‍ തന്നെയാണ് സംവിധാനം. സര്‍ദാര്‍ എന്ന് കോഡ് നാമമുള്ള ചന്ദ്ര ബോസ് ആയും ഇന്‍സ്‌പെക്ടര്‍ വിജയ് പ്രകാശ് ആയും ആണ് കാര്‍ത്തി എത്തിയിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ […]
പറക്കുന്ന കാറുമായി ഇലോണ്‍ മസ്‌കിന്റെ ടെസ്ല
‘ഭാവിയില്‍ പറക്കുന്ന കാറുകള്‍ ഉണ്ടാകുമെന്ന് ഒടുവില്‍ തെളിഞ്ഞിരിക്കുന്നു’ എന്ന കുറിപ്പോടെ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ ടെസ്ലയുടെ പുതിയ റോഡ്സ്റ്റര്‍ സൂപ്പര്‍കാര്‍. ടെക് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പുത്തന്‍ രൂപകല്‍പ്പനയിലുള്ള ടെസ്ല റോഡ്സ്റ്റര്‍ തലകീഴായി ഓടുകയും കുറഞ്ഞ ദൂരം വായുവില്‍ പറക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്പേസ്എക്‌സിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ അദ്ഭുതം സാധ്യമാക്കിയത്. ടെക്സസില്‍ നടന്ന പ്രദര്‍ശനത്തില്‍ വലിയ വളഞ്ഞ റാമ്പിലൂടെ മുകളിലേക്ക് കയറിയ കാര്‍, അതിനുമുകളിലൂടെ തലകീഴായി സഞ്ചരിക്കുകയും, തുടര്‍ന്ന് കുറഞ്ഞ ദൂരം വായുവില്‍ പറന്ന് സുരക്ഷിതമായി […]
