ആര്‍. ശ്രീലേഖക്കെതിരെ കേസെടുത്ത് പുനലൂർ പൊലീസ്. രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിലാണ് കേസെടുത്തത്. ബിഎൻഎശ് 192 പ്രകാരമാണ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് പ്രസംഗമെന്ന് പറയുന്നു. ഒരു വർഷം വരെ തടവ്, അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ […]
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് മുടങ്ങിയ വാടക ലഭിച്ചു തുടങ്ങി
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് മുടങ്ങിയ വാടക ലഭിച്ചു തുടങ്ങി. ഇന്നലെ വൈകീട്ട് മുതലാണ് തുക ദുരന്തബാധിതരുടെ അക്കൗണ്ടിൽ എത്തിത്തുടങ്ങിയത്. ടൗൺഷിപ്പിൽ വീടിനായി കാത്തിരിക്കുന്ന 287 പേർക്കായിരുന്നു വാടക മുടങ്ങിയത്. 1556 പേർക്ക് ദിനബത്തയും ലഭിച്ചു. 858 പേർക്ക് ഫുഡ് കൂപ്പണും ലഭിച്ചു തുടങ്ങി. മൂന്നാം തിയ്യതിയാണ് സാധാരണ വാടക ലഭിക്കേണ്ടത്. വാടക ലഭിക്കാതെ വന്നതോടെ വലിയ പ്രതിസന്ധിയിലായിരുന്നു ദുരന്ത ബാധിതർ. വാടക മുടങ്ങിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സാങ്കേതിക തടസ്സം ഉണ്ടായി എന്നായിരുന്നു സർക്കാർ […]
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 16, വെള്ളി
കിഫ്ബി ഭൂമി ഏറ്റെടുത്തതിലടക്കം നടത്തിയ ക്രമക്കേടുകളെക്കുറിച്ചു ഗൗരവമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കിഫ്ബി വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിര്‍ദേശം മറികടന്നത് റൂള്‍സ് ഓഫ് ബിസിനസ് ലംഘനമാണ്. ഭൂമി ഏറ്റെടുക്കലില്‍ പകുതിയിലധികം നടന്നത് കണ്ണൂരിലാണ്. കണക്കില്‍ കാണിച്ചതിന്റെ പത്തിരിട്ടിയാണു പരസ്യചെലവ്. തിരുവനന്തപുരത്ത് വിഴിഞ്ഞം പദ്ധതിക്ക് ഭൂമി ഏറ്റെടുത്തില്ല. പദ്ധതികളുടെ 41.6 ശതമാനം മൂന്ന് ജില്ലകളില്‍ മാത്രമായി ക്രമീകരിച്ചു. കടം പെരുകുമ്പോഴും 5821 കോടി രൂപ നിക്ഷേപിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു […]
രാത്രി വാർത്തകൾ
കേരളത്തിൽ തുലാവർഷം ആരംഭിച്ചതോടെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ സർക്കാർ നീതി ഉറപ്പാക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്. അപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ വീട് മന്ത്രി സന്ദർശിച്ചു. കർണാടക സ്വദേശി ഇയാസിന്റെ കുടുംബവുമായി സംസാരിച്ചെന്നും മന്ത്രി വ്യക്തമാക്കി. മാസപ്പടിക്കേസിലെ […]
സൗത്ത് ഇന്ത്യന്‍ ബാങ്ക് അറ്റാദായത്തില്‍ വന്‍ വര്‍ധന
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ (2026-27) രണ്ടാം പാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം സ്വന്തമാക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 21.28 ശതമാനം വര്‍ധിച്ച് 426.13 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 351.31 കോടി രൂപയായിരുന്നു. 37.95 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ അറ്റ പലിശ വരുമാനം 1,116 കോടി രൂപയായി. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 37 ശതമാനം വര്‍ധിച്ച് 732 കോടി രൂപയിലെത്തി. മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ […]
വിപണിമൂല്യത്തില്‍ ചരിത്രം കുറിച്ച് ആപ്പിള്‍
വിപണിമൂല്യത്തില്‍ ചരിത്രത്തിലാദ്യമായി 5 ട്രില്യണ്‍ ഡോളറിന് മുകളില്‍ ക്ലോസ് ചെയ്ത് ആപ്പിള്‍. ആദ്യമായി ഈ നാഴികക്കല്ല് പിന്നിട്ടത് ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ ആണ്. നേട്ടം കൈവരിക്കുന്ന ലോകത്തെ രണ്ടാമത്തെ കമ്പനിയാണ് ആപ്പിള്‍. ബുധനാഴ്ചത്തെ വ്യാപാരദിനത്തിലായിരുന്നു ചരിത്രത്തിലേക്കുള്ള ക്ലോസിംഗ്. മുമ്പ് ആറുതവണ വ്യാപാരത്തിനിടെ ആപ്പിളിന്റെ വിപണിമൂല്യം 5 ട്രില്യണ്‍ ഡോളര്‍ കടന്നിരുന്നെങ്കിലും വ്യാപാരാന്ത്യം വരെ ആ നില തുടരാനായിരുന്നില്ല. ഏഴാമത്തെ തവണയാണ് അത് സാധ്യമായത്. ഡൗ ജോണ്‍സ് മാര്‍ക്കറ്റ് ഡാറ്റ പ്രകാരം ബുധനാഴ്ചത്തെ ക്ലോസിംഗില്‍ കമ്പനിയുടെ വിപണിമൂല്യം 5.005 […]
‘നൈറ്റ് ഷോസ്’ ടീസര്‍ പുറത്ത്
കാവ്യ ഫിലിം കമ്പനി നിര്‍മിച്ച്, രഞ്ജന്‍ പ്രമോദ് ഒരുക്കിയ ‘നൈറ്റ് ഷോസ്’ ടീസര്‍ പുറത്ത്. ദൃശ്യങ്ങളുടെയും ശബ്ദത്തിന്റെയും പുതിയൊരു ലോകത്തേക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത്. ഡിജെ പാര്‍ട്ടിയുടെയും നൈറ്റ് ലൈഫിന്റെയും ദൃശ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ടീസര്‍, സിനിമയുടെ കഥാപശ്ചാത്തലത്തെക്കുറിച്ചും ദൃശ്യാവിഷ്‌കാരത്തെക്കുറിച്ചും കൗതുകം സൃഷ്ടിക്കുന്നുണ്ട്. സൗബിന്‍ ഷാഹിറും 1870 പുതുമുഖങ്ങളുമാണ് ചിത്രത്തിന്റെ താരനിരയില്‍ അണിനിരക്കുന്നത്. സാങ്കേതിക മികവിന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ‘നൈറ്റ് ഷോസ്’. ശബ്ദവിന്യാസം, സംഗീതം എന്നിവയ്ക്ക് ചിത്രത്തില്‍ പ്രത്യേക പ്രാധാന്യമുണ്ടെന്നതും ടീസറിലൂടെ വ്യക്തമാകുന്നുണ്ട്.
‘ഐ ആം ഗെയിമി’ലെ പുതിയ വീഡിയോ ഗാനം
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ‘ഐ ആം ഗെയിമി’ലെ പുതിയ വീഡിയോ ഗാനം പുറത്ത്. ‘നിനച്ചത് നടക്കിറ നേരമേ…’എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറും അറിവും ചേര്‍ന്നാണ്. സംഗീതം: ജേക്‌സ് ബിജോയ്. ആലാപനം: അറിന്, ആനന്ദ് ശ്രീരാജ്. സംവിധാനം: നഹാസ് ഹിദായത്ത്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. തിരക്കഥ: സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു. സംഭാഷണം: സജീര്‍ ബാബ, […]
മഹീന്ദ്രയുടെ എക്സ്‌യുവി 3എക്സ്ഒ സിഎന്‍ജി വേര്‍ഷന്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ എക്സ് യുവി 3എക്സ്ഒ സിഎന്‍ജി വേര്‍ഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രാരംഭ വില 9.99 ലക്ഷം രൂപ. നോര്‍മല്‍, കംഫോര്‍ട്ട്, സ്പോര്‍ട്സ് എന്നി മൂന്ന് സ്റ്റിയറിങ് മോഡുകളാണ് ഇതിന്റെ പ്രത്യേകത. ആറു എയര്‍ബാഗുകള്‍, നാലു ഡിസ്‌ക് ബ്രേക്കുകള്‍, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ഇബിഡിയോട് കൂടിയ എബിഎസ്, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നിവയാണ് സുരക്ഷ വിഭാഗത്തില്‍ വരുന്നത്. 1.2 ലിറ്റര്‍, ടിസിഎംപിഎഫ്‌ഐ ടര്‍ബോ […]
കോണ്ടെസ്സ
ഇതൊരു അന്വേഷണമാണ്. ഒരത്തന്‍ ഈനാശുവില്‍നിന്ന് നഷ്ടപ്പെട്ട നിധി തേടിയുള്ള ഒരു യാത്ര. ആ യാത്രയില്‍ കണ്ടുമുട്ടുന്നവര്‍ക്കെല്ലാം ഓരോ കഥകളാണ്. മുന്നില്‍ വരുന്ന പലതിനും നമ്മളോട് എന്തൊക്കൊയോ പറയാനുണ്ട്. അങ്ങനെ ഒരു വണ്ടിക്കഥയിലൂടെ പല ജീവിതങ്ങളിലെ യാഥാര്‍ത്ഥ്യങ്ങള്‍ തേടുകയാണ് ഈ നോവല്‍. ഒരത്തന്‍ ഈനാശു എന്ന വ്യവസായസാമ്രാജ്യത്തില്‍ നിന്ന് തുടങ്ങി വര്‍ഷങ്ങള്‍ നീണ്ട ഗാഢപ്രണയത്തിന്റെ മറ്റൊരു കഥയിലേക്കുള്ള സഞ്ചാരം. ഒരത്തന്റെ സാമ്രാജ്യത്തില്‍ കയറി കളിച്ചതാരാണ്? ഈ കഥയില്‍ ആ കോണ്ടെസ്സ കാറിനുള്ള പങ്ക് എന്താണ്? നഷ്ടപ്പെട്ടുപോയത് കണ്ടെത്താനാകുമോ ? […]
