Posted inബിസിനസ്സ്

നാലു ദിവസം കൊണ്ട് സ്വര്‍ണത്തിന് കുറഞ്ഞത് 2,920 രൂപ!

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. പവന് 600 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഒരു പവന്റെ വില 1,08,120 രൂപയാണ് ഇന്നത്തെ വില. 75 രൂപ താഴ്ന്ന് 13,515 രൂപയാണ് ഇന്നത്തെ ഒരു ഗ്രാമിന്റെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റിന്റെ വില ഗ്രാമിന് 105 രൂപ താഴ്ന്ന് 11,060 രൂപയായി. പവന് 88,480 രൂപയും. 14 കാരറ്റിന്റേതിന് ഇന്നത്തെ ഗ്രാം വില 8,650 രൂപയാണ്. വെള്ളിവില ഗ്രാമിന് 230 രൂപയായി കുറഞ്ഞു. ഒക്ടോബര്‍ […]

Posted inടെക്നോളജി

കോളര്‍ ഐഡി നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

സുരക്ഷ കണക്കിലെടുത്ത് ഉപയോക്താക്കള്‍ക്ക് കോളര്‍ ഐഡി നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. നവംബര്‍ ഒന്നുമുതല്‍ കോള്‍ വിളിക്കുന്ന ആളിന്റെ പേര് പ്രദര്‍ശിപ്പിക്കുന്ന കോളിങ് നെയിം പ്രസന്റേഷന്‍ നടപ്പിലാക്കാന്‍ ടെലികോം സേവന ദാതാക്കളോട് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കി. 2ജി, 3ജി നെറ്റ് വര്‍ക്കുകളിലും പബ്ലിക് സ്വിച്ച്ഡ് ടെലിഫോണ്‍ നെറ്റ് വര്‍ക്കുകളിലും ഇത് നടപ്പിലാക്കുന്നത് പിന്നീട് പരിഗണിക്കും. കോള്‍ വരുമ്പോള്‍ സ്‌ക്രീനിലെ ആദ്യ ഭാഗത്ത് വിളിക്കുന്നയാളുടെ നമ്പര്‍ കാണിക്കും. രണ്ടാമത്തെ ഭാഗത്ത് ഉപയോക്താവിന്റെ കോണ്‍ടാക്ടുകളില്‍ സേവ് ചെയ്തിട്ടുള്ള പേര് കാണിക്കും. നമ്പര്‍ […]

Posted inവിനോദം

‘രണബാലി’യിലെ പുതിയ ഗാനം ‘രാവുപൊതിയും’

ഇന്ത്യന്‍ ചരിത്രത്തെയും സംസ്‌കാരത്തെയും സ്വാധീനിച്ച മുന്‍തലമുറകളുടെ വീരഗാഥ പ്രമേയമാക്കുന്ന, വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘രണബാലി’ യിലെ പുതിയ ലിറിക്കല്‍ ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ പുറത്തുവിട്ടു. ‘രാവുപൊതിയും’ എന്ന ഗാനത്തിന്റെ സംഗീതം അജയ് – അതുല്‍ ആണ്. പാര്‍വതി മീനാക്ഷി ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ സിജു തുറവൂരിന്റേതാണ്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഏന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് ആകെ 30 മില്യണിലധികം കാഴ്ചക്കാരെയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. രാഹുല്‍ സംകൃത്യന്‍ […]

Posted inവിനോദം

‘വല്ലി’ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം

പത്മരാജ് രതീഷ്, ഷോബി തിലകന്‍, അശ്വതി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷബീര്‍ ബി എന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വല്ലി’ എന്ന ഫാന്റസി ത്രില്ലര്‍ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. രാജേഷ് ട്വിങ്കിള്‍ എഴുതിയ വരികള്‍ക്ക് ഷാ ബ്രോസ് സംഗീതം പകര്‍ന്ന് സരിത രാജീവ് ആലപിച്ച ‘മാണിക്യവല്ലിയേ’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പ്രാണ ക്രിയേഷന്‍സിന്റെ ബാനറില്‍ രജിത് എസ് കഥയെഴുതി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബിനോജ് കുളത്തൂര്‍, കുമാര്‍ സേതു, പ്രസാദ് മുഹമ്മ, ഭദ്ര […]

Posted inഓട്ടോമോട്ടീവ്

ടൊയോട്ട ഗ്ലാന്‍സയുടെ അപ്ഡേറ്റ് വേര്‍ഷന്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അവരുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ അപ്ഡേറ്റ് വേര്‍ഷന്‍ പുറത്തിറക്കി. 6.99 ലക്ഷം രൂപയാണ് ഗ്ലാന്‍സ ഫെയ്സ് ലിഫ്റ്റിന്റെ പ്രാരംഭ എക്സ്ഷോറൂം വില. അപ്ഡേറ്റ് ചെയ്ത ബലേനോയെ അടിസ്ഥാനമാക്കിയ ഈ ഹാച്ച്ബാക്കിന്റെ മുന്‍ഭാഗത്ത് ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ബ്ലൂയിഷ് ബ്ലാക്ക്, ഡിജിറ്റല്‍ ടീല്‍ ഗ്രീന്‍ എന്നി പുതിയ രണ്ടു നിറങ്ങളില്‍ കൂടി ഇത് ലഭ്യമാകും. ബലേനോയുടെ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് 82 ബിഎച്ച്പി കരുത്തും […]

Posted inപുസ്തകങ്ങൾ

കൂര്‍മ്മം

ഉദ്വേഗജനകമായി വായിച്ചുപോകാവുന്ന ഒരു നോവലാണ് കൂര്‍മ്മം. രണ്ട് സുഹൃത്തുക്കളുടെ സാഹസികയാത്രയും അതിലൊരാളുടെ തിരോധാനവും അന്വേഷണവും നിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ ഒരു ചലച്ചിത്രത്തിലെന്നപോലെ വായനക്കാരെ ആകര്‍ഷിക്കുന്നു. ആമയായും മുതലയായും വേഷംകെട്ടിയ ചില സമകാല വിചിത്രാനുഭവങ്ങളുടെ തീക്ഷ്ണമായ ഭാവതലമാണ് കൂര്‍മ്മം എന്ന നോവലിലൂടെ കെ.എന്‍. പ്രശാന്ത് ആവിഷ്‌കരിക്കുന്നത്. ചെങ്കുത്തായ പര്‍വ്വതനിരകളിലും നിഗൂഢത മുറ്റിയ കടലാഴങ്ങളിലും മുഖമില്ലാത്തവരുടെ നഗരചത്വരങ്ങളിലും അന്വേഷണാത്മകതയുടെ ജിജ്ഞാസയുണര്‍ത്തിക്കൊണ്ട് ഒരു വേട്ടപ്പട്ടിയെപ്പോലെ കിതപ്പുണര്‍ത്തിപ്പാഞ്ഞുപോയ കാലം തന്നെയാണ് ഈ നോവലിലെ വില്ലനും നായകനും. ‘കൂര്‍മ്മം’. കെ.എന്‍. പ്രശാന്ത്. ഡിസി ബുക്‌സ്. വില […]

Posted inആരോഗ്യം

ശരീരഭാരം കുറയ്ക്കാന്‍ പനീറോ സോയ ചങ്ക്‌സോ നല്ലത്?

പനീറും സോയ ചങ്ക്‌സും പ്രോട്ടീന്‍ ലഭിക്കുന്നതിനുള്ള രണ്ട് സസ്യാഹാരങ്ങളാണ്. എന്നാല്‍ പോഷകഗുണങ്ങളുടെ കാര്യത്തില്‍ ഇവ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തില്‍ ഇവ രണ്ടും ഉള്‍പ്പെടുത്താവുന്നതാണ്. പനീറില്‍ നിന്ന് പ്രോട്ടീനും കാല്‍സ്യം, വിറ്റാമിന്‍ ബി12 തുടങ്ങിയ പോഷകങ്ങളും ലഭിക്കുന്നു. എന്നാല്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ പനീറില്‍ ഗണ്യമായ അളവില്‍ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. പനീറില്‍ സാധാരണയായി 16-18% വരെ പ്രോട്ടീനും 22-25% വരെ കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന് ‘ജേണല്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി’യില്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയടക്കമുള്ള അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. വിജിലൻസ് എഫ്ഐആർ ഇടാനുത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ കോടതി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി. ‎ ‎വനാതിർത്തി മേഖലയിലെ നിർമാണങ്ങൾ പൊളിക്കുന്നതിനെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. റവന്യു ഭൂമിയിൽ വനം വകുപ്പിന് എന്തുകാര്യമെന്നും കർഷകർ കെട്ടിയ വേലികൾ പൊളിക്കുന്നത്, സിഎച്ച്ആർ ഭൂമി വനഭൂമിയാക്കാനുള്ള ഗൂഢ നീക്കമെന്നും കെ യു ജനീഷ് കുമാർ ആരോപിച്ചു. ‎ ‎കെ യു ജനീഷ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ദില്ലി സമരത്തിനിടെയുള്ള കയ്യേറ്റത്തിൽ കേരളത്തിൽ കേസെടുത്തു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 13ന് നടത്തിയ പ്രതിഷേധത്തിനിടെയുള്ള കയ്യേറ്റത്തിൽ കേരളത്തിൽ കേസെടുത്തു. എൻ എസ് യു ഐ നേതാവ് ആതിര വിജയന്‍റെ പരാതിയിലാണ് കേസെടുത്തത്. ഡിജിപിക്ക് ലഭിച്ച പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്. സീറോ എഫ്ഐആർ ആണ് എടുത്തത്. ആതിരയ്ക്ക് മർദനമേറ്റു എന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികളുടെ സ്ഥാനത്ത് പ്രത്യേകമായി ആരുടെയും പേര് പറയുന്നില്ല. അതേസമയം ആതിര നൽകിയ പരാതിയിൽ പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് ഇനിയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗ്യാനേഷ് കുമാറിന് പൂർണ്ണ പിന്തുണ നൽകാൻ കേന്ദ്ര സർക്കാർ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ദേശീയതലത്തിൽ പ്രതിരോധ പ്രചാരണം നടത്താൻ ബി.ജെ.പി തീരുമാനിച്ചു. എസ്‌ഐആർ നടപടി അനിവാര്യമായിരുന്നു എന്ന് രാജ്യത്തുടനീളം ജനങ്ങളോട് വിശദീകരിക്കാൻ പാർട്ടി നേതാക്കൾക്ക് നിർദ്ദേശം നൽകും. പാർലമെന്റ് സമ്മേളനത്തിൽ വിഷയം സംബന്ധിച്ച് വിശദമായ ചർച്ച ഉറപ്പാക്കുമെന്നും, നടക്കില്ലെന്ന് തോന്നിയിരുന്ന എസ്ഐആർ ഏതാണ്ട് പൂർത്തിയാക്കാൻ സാധിച്ചത് ഗ്യാനേഷ് കുമാറിന്റെ പ്രവർത്തന മികവ് കൊണ്ടാണെന്നുമാണ് ഉന്നത സർക്കാർ വൃത്തങ്ങളുടെ വിലയിരുത്തൽ.