Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ പരാതിയുമായി കെ എസ് ശബരീനാഥൻ

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിവാദ പ്രസംഗത്തിൽ ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ യുഡിഎഫ് നേതാവും കൗൺസിലറുമായ കെ എസ് ശബരീനാഥൻ തിരുവനന്തപുരം പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. മതവികാരത്തെ വ്രണപ്പെടുത്തിയെന്നും, രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ശ്രീലേഖ അധിക്ഷേപിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ താണ്ഡവ നൃത്തത്തെ മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോളുണ്ടാകുന്ന വെപ്രാളമായി ചിത്രീകരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയടക്കമുള്ള അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. വിജിലൻസ് എഫ്ഐആർ ഇടാനുത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ കോടതി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി. തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് അറിയിച്ചിരുന്നത്. എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്നായിരുന്നു ഇഡിയുടെ നിലപാട്. ഇത് പരി​ഗണിച്ചാണ് കോടതി തള്ളിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി സർക്കാരിന് പിൻമാറാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി സർക്കാരിന് പിൻമാറാനാകില്ലെന്നും ഭാവിനടപടികൾ മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കുമെന്നും  നിയമസഭയിൽ മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പിഎം ശ്രീ നടപ്പാക്കാത്തതിനാൽ കേന്ദ്രവിഹിതം തടയുന്നുവെന്നും ഇതുവരെ കിട്ടാനുള്ളത് 1607 കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അഭിജീത്ത് ദീപ്കയെ രാഹുൽഗാന്ധി ചായസത്കാരത്തിന് ക്ഷണിച്ചിരുന്നതായി റിപ്പോർട്ട്

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സി ജെ പി നേതാവ് അഭിജിത് ദീപ്കെയെ  ചായസൽക്കാരത്തിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ട്. ഇന്ത്യ മുന്നണി നേതാക്കൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, വിദ്യാർത്ഥി നേതാക്കൾ എന്നിവർക്കായാണ് രാഹുൽ ഗാന്ധി ചായസൽക്കാരം നടത്തിയത്. ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരായ പ്രതിഷേധങ്ങളെല്ലാം ഭരണഘടന സംരക്ഷിക്കാനുള്ള ഒറ്റ പോരാട്ടത്തിന്‍റെ ഭാഗമാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. എന്നാൽ ദീപ്കെ മഹാരാഷ്ട്രയിലായിരുന്നതിനാലും, ആശുതോഷ് റാങ്ക, സൗരവ് ദാസ് ഉൾപ്പെടെയുള്ള മറ്റ് സി.ജെ.പി നേതാക്കൾ ജന്തർ മന്തറിലെ പ്രതിഷേധത്തെ തുടർന്ന് ഡൽഹി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസെടുത്ത് പൊലീസ്

പെരിന്തൽമണ്ണ വേങ്ങൂരിൽ ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മിഷനെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എംഎൽഎക്കെതിരെ മേലാറ്റൂർ പൊലീസ് കേസ് എടുത്തു. ​കണ്ടാലറിയാവുന്ന നാല് പേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. എംഎൽഎ സമർപ്പിച്ച മാപ്പപേക്ഷയിൽ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. പെരിന്തൽമണ്ണ വേങ്ങൂരിലെ വീട്ടിൽ കോടതി ഉത്തരവുപ്രകാരം ജപ്തിനടപടിക്കെത്തിയപ്പോൾ എംഎൽഎ മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതെന്നാണ് അഭിഭാഷക കമ്മിഷണർ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആർ ശ്രീലേഖക്കെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺ​ഗ്രസ്

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ ശ്രീലേഖക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം ഡിജിപിക്ക് പരാതി നൽകി. ദില്ലി സമരത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലേഖ രാഹുൽ ​ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന വെപ്രാളമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നത് എന്നായിരുന്നു ആർ. ശ്രീലേഖയുടെ വിവാദ പരാമർശം.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 15, വ്യാഴം

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഇരുവര്‍ക്കുമെതിരെ രണ്ട് ഇസിഐആറുകളാണ് റജിസ്റ്റര്‍ ചെയ്തത്. പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിറകേയാണ് ഇഡി നടപടി. മാസപ്പടി കേസും ഹവാല കേസും വെവ്വേറെ ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കും. വിജിലന്‍സ് എഫ്ഐആര്‍ എടുത്ത് അന്വേഷിക്കണമെന്ന ഉത്തരവിനെതിരായ പിണറായിയുടേയും മുഹമ്മദ് റിയാസിന്റേയും അപ്പീലില്‍ ഹൈക്കോടതി ഇന്നു വിധി പറയാനിരിക്കേയാണു ഇഡി കേസെടുത്തത്. ഇന്ദിരാഗാന്ധിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന നാല് പ്രധാന പെന്‍ഷന്‍, […]

Posted inബിസിനസ്സ്

ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കാന്‍ ബ്ലാക്ക്സ്റ്റോണ്‍

ഇന്ത്യയിലെ നിക്ഷേപം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കാനൊരുങ്ങി ലോകത്തെ പ്രമുഖ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോണ്‍. നിലവിലുള്ള 50 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യം. റിയല്‍ എസ്റ്റേറ്റ്, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ആരോഗ്യരംഗം തുടങ്ങിയ പ്രധാന മേഖലകളിലായിരിക്കും ഈ പുതിയ നിക്ഷേപങ്ങള്‍. കേരളത്തിലെ ഹോസ്പിറ്റല്‍, ഐടി മേഖലകളിലെ മുന്‍നിര കമ്പനികളില്‍ ബ്ലാക്സ്റ്റോണിന് നിക്ഷേപമുണ്ട്. ഇന്ത്യയിലെ ബ്ലാക്ക്‌സ്റ്റോണിന്റെ പ്രധാന നിക്ഷേപ മേഖലകളിലൊന്നാണ് റിയല്‍ എസ്റ്റേറ്റ്. അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട പുതിയ അവസരങ്ങളിലും ബ്ലാക്ക്‌സ്റ്റോണ്‍ […]

Posted inടെക്നോളജി

സ്റ്റിക്കറുകള്‍ അയക്കുമ്പോള്‍ ശബ്ദവും ചേര്‍ക്കാം

ഉപയോക്താക്കള്‍ക്കായി സൂപ്പര്‍ ഫീച്ചറുകളുമായി വാട്സ്ആപ്പ്. സ്റ്റിക്കറുകള്‍ അയക്കുമ്പോള്‍ ശബ്ദവും ചേര്‍ക്കാന്‍ സാധിക്കുന്ന സൗണ്ട് സ്റ്റിക്കര്‍ ഫീച്ചര്‍ വികസിപ്പിക്കുകയാണ് വാട്സ്ആപ്പ്. പുതിയ ഫീച്ചറിലൂടെ ചാറ്റില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റിക്കറുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതില്‍ നിന്ന് ശബ്ദം കേള്‍ക്കാന്‍ സാധിക്കും. ആവശ്യമെങ്കില്‍ ഒന്നിലധികം തവണയും ഇതിലൂടെ ശബ്ദം പ്ലേ ചെയ്യാന്‍ കഴിഞ്ഞേക്കും. ഇതിനുപുറമെ, നിശ്ചിത തീയതിയിലും സമയത്തും സന്ദേശങ്ങള്‍ അയക്കുന്നതിനായി ഷെഡ്യൂള്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഇതിലൂടെ ടെക്സ്റ്റ് സന്ദേശങ്ങള്‍, ലിങ്കുകള്‍, ഫോട്ടോകള്‍, […]

Posted inവിനോദം

സ്റ്റിക്കിന്റെ പുതിയ ഗാനം ‘കിങ് മൂവ്‌സ്’

കേരളത്തില്‍ നിന്നുള്ള റാപ്പറും ഗാനരചയിതാവുമായ സ്റ്റിക്കിന്റെ പുതിയ ഗാനം ‘കിങ് മൂവ്‌സ്’ ഡെഫ് ജാം ഇന്ത്യ പുറത്തിറക്കി. സ്റ്റിക്കിന്റെ സംഗീതയാത്രയിലെ പുതിയൊരു തുടക്കം കൂടിയാണ് ഈ ഗാനം. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന ഹിപ്-ഹോപ്പ് രംഗത്ത് സ്വന്തമായൊരു ഇടം സ്റ്റിക്ക് ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു. ‘കിങ് മൂവ്‌സി’ലൂടെ ഡെഫ് ജാം ഇന്ത്യയിലെ തന്റെ യാത്രയ്ക്ക് തുടക്കമിടുകയാണ് സ്റ്റിക്ക്. ‘ഇത് എന്റെ എഴുത്താണ്, എന്റെ വേരുകളാണ്, ഇവിടെ എത്താന്‍ ഞാന്‍ എടുത്ത എല്ലാ പരിശ്രമവുമാണ്. ഡെഫ് ജാം ഇന്ത്യയ്‌ക്കൊപ്പമുള്ള യാത്ര […]