Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമലയിൽ അരവണ നിർമ്മാണം തുടങ്ങി

ശബരിമലയിൽ അരവണ നിർമാണം ആരംഭിച്ചു. നവീകരണത്തിനായി പ്ലാന്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ദിവസം ഒന്നരലക്ഷത്തോളം ടിൻ അരവണ നിർമ്മിക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 20ന് ശേഷം മൂന്നര ലക്ഷത്തോളം ടിന്‍ പ്രതിദിനം ഉല്പാദിപ്പിക്കാനാകും. ഒരുമാസത്തോളം ആണ് പ്ലാൻറ് അടച്ചിട്ടിരുന്നത്. പ്ലാൻറ് നവീകരണം മൂലം അരവണക്ക് ക്ഷാമം ഉണ്ടായത് വിവാദമായിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ചെറുവയൽ രാമൻ അന്തരിച്ചു

പദ്മശ്രീ ജേതാവും വയനാടൻ ഗോത്രകർഷകനുമായ ചെറുവയൽ രാമൻ (75) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. പാരമ്പര്യ നെൽവിത്തുകളുടെയും കൃഷിയുടെയും കാവലാളായിട്ടാണ് ചെറുവയൽ രാമൻ അറിയപ്പെട്ടിരുന്നത്. വയനാടിന്റെ നെല്ലച്ഛൻ എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം, നൂറുവർഷങ്ങൾക്ക് മുൻപ് വയനാട്ടിലുണ്ടായിരുന്ന നൂറിലേറെ നാടൻ നെൽവിത്തിനങ്ങളിൽ മുപ്പതെണ്ണം കൃഷിചെയ്ത് നിലനിർത്തിയിരുന്നു. വയനാടിന്റെ മണ്ണിൽ തലമുറകളുടെ ഓർമ്മകൾക്ക് കാവൽ നിന്ന കർഷകനായിരുന്നു ചെറുവയൽ രാമനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പരിക്കേറ്റ വിദ്യാർത്ഥികൾക്കൊപ്പം മാധ്യമങ്ങളെ കണ്ട് രാഹുൽ ​ഗാന്ധി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് നടന്ന ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർത്ഥികൾക്കൊപ്പം മാധ്യമങ്ങളെ കണ്ട് രാഹുൽ ​ഗാന്ധി. വെടിയുണ്ടകളെ പേടിയില്ലെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. ദില്ലി പൊലീസ് ക്രൂരമായി മർദിച്ചുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഋതു എന്ന പെൺകുട്ടിയാണ് രാഹുലിനൊപ്പം ഉണ്ടായിരുന്നത്. ആതിര എന്ന പെൺകുട്ടിയുടെ ഒരു ചെവിയുടെ കേൾവിശക്തി നഷ്ടപ്പെട്ടെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. സ്ത്രീ എന്ന പരി​ഗണന പോലും പൊലീസ് നൽകിയില്ലെന്ന് ആതിര മാധ്യമങ്ങളോട് സംസാരിക്കവേ വെളിപ്പെടുത്തി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 14, ബുധന്‍

  ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ന്നെന്നും ഭരണഘടനാ സ്ഥാപനങ്ങള്‍ അപകടത്തിലാവുമ്പോള്‍ പ്രതിരോധിക്കേണ്ട കടമ ഭരണഘടനാ കോടതികള്‍ക്കുണ്ടെന്നും കേവലം കുരയ്ക്കുകയോ മുന്നറിയിപ്പുകള്‍ നല്‍കുകയോ ചെയ്തിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെങ്കില്‍ കോടതികള്‍ കാവല്‍നായ്ക്കളെപ്പോലെ കടിക്കാനും തയ്യാറാകണമെന്നും സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്‌കുമാറിനെ അഭിഭാഷകര്‍ പ്രതീകാത്മകമായി ഇംപീച്ച് ചെയ്ത ചടങ്ങില്‍ സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ആണ് കേരളത്തിലെ 88 കോടതികളില്‍ നിന്നുള്ള […]

Posted inബിസിനസ്സ്

സ്വര്‍ണവില വീണ്ടും കുറഞ്ഞു, ഒരു പവന് 1,08,720 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് പവന് 1,09,000ല്‍ താഴെയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 760 രൂപയാണ് കുറഞ്ഞത്. 1,08,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ് കുറഞ്ഞത്. 13,590 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്ന് ദിവസത്തിനിടെ 2250 രൂപയിലധികമാണ് സ്വര്‍ണവിലയില്‍ പവന് ഉണ്ടായ ഇടിവ്. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 106 ഡോളറിന് […]

Posted inടെക്നോളജി

റോബോട്ട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു

ജര്‍മനിയില്‍ ഹ്യൂമനോയ്ഡ് റോബോട്ട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു. സംഭവത്തില്‍ റോബോട്ടിന്റെ ഉടമയായ പതിനാറുകാരനെയും 19കാരനായ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. വെള്ള ഉടുപ്പും ട്രാക്ക്സ്യൂട്ട് പാന്റ്സും ഒരു വ്യാജ സ്വര്‍ണ്ണമാലയും ഒട്ടിക്കുന്ന മീശയും ധരിച്ച ആന്‍ഡ്രോയിഡ് റോബോട്ടിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. റസ്റ്ററന്റില്‍ വച്ച് പെണ്‍കുട്ടിയുടെ പിന്നിലൂടെ എത്തിയ റോബോട് പിന്‍ഭാഗത്ത് അനുചിതമായി സ്പര്‍ശിച്ചെന്നാണു പരാതി. ഏകദേശം 1.2 മീറ്റര്‍ ഉയരമുള്ള ചൈനീസ് നിര്‍മിത യൂണിട്രീ ആര്‍1 എയര്‍ റോബോട്ടാണു സംഭവത്തില്‍ ഉള്‍പ്പെട്ടത്. ഇതിനെ മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത ചലനങ്ങളിലൂടെ […]

Posted inവിനോദം

രജനികാന്തിന്റെ ‘ജയിലര്‍ 2’ നാളെ റെക്കോഡ് റിലീസ്

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ജയിലര്‍ 2’ നാളെ (ഒക്ടോബര്‍ 15) മുതല്‍ തിയറ്ററുകളില്‍ എത്തും. കേരളത്തിലെ ആദ്യ ഷോ നാളെ പുലര്‍ച്ചെ 6 മണിക്ക് ആരംഭിക്കും. കേരളത്തിലെ എണ്ണൂറോളം സ്‌ക്രീനുകളില്‍ റെക്കോഡ് റിലീസായാണ് ജയിലര്‍ 2 എത്തുക. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലും കര്‍ണാടകത്തിലും പ്രദര്‍ശനത്തിനെത്തിക്കുന്നത്. ആദ്യ ഭാഗത്തിന് ശേഷം മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായുള്ള രജനീകാന്തിന്റെ രണ്ടാം വരവാണ് ഈ ചിത്രം. സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ, […]

Posted inവിനോദം

‘അടിനാശം വെള്ളപ്പൊക്കം’ ഒടിടി ട്രെയിലര്‍

എ.ജെ വര്‍ഗീസ് സംവിധാനം ചെയ്ത ‘അടിനാശം വെള്ളപ്പൊക്കം’ സിനിമയുടെ ഒടിടി ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍. ഒക്ടോബര്‍ 16 മുതല്‍ സൈന പ്ലേയില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഒരു ഫണ്‍ എന്റര്‍ടെയ്‌നറാണ്. അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങള്‍ക്കു ശേഷം എ ജെ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ.പിയാണ് ഈ ചിത്രം […]

Posted inഓട്ടോമോട്ടീവ്

വിഎല്‍എഫ് സ്ട്രാഡ ഇന്ത്യന്‍ വിപണിയില്‍

പ്രീമിയം ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ വിഎല്‍എഫിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ആയ വിഎല്‍എഫ് സ്ട്രാഡ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ബേസ് മോഡലായ സിറ്റി വേരിയന്റിന് 1,19,999 രൂപയാണ് വില. കൂടുതല്‍ ഫീച്ചറുകളുള്ള മാക്സ് വേരിയന്റിന് 1,55,500 രൂപ. 2.16 കിലോവാട്ട്അവര്‍ എല്‍എഫ്പി സിംഗിള്‍ റിമൂവബിള്‍ ബാറ്ററിയാണ് സിറ്റിയില്‍ ഉള്ളത്. ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. മാക്സ് വേരിയന്റില്‍ രണ്ട് 2.16 കിലോവാട്ട്അവര്‍ ബാറ്ററികളും. ഇവ രണ്ടും ചേര്‍ന്നുള്ള ശേഷി 4.32 കിലോവാട്ട്അവര്‍ വരും. […]

Posted inപുസ്തകങ്ങൾ

ഇന്ത്യ: ഇരുളും വെളിച്ചവും

ഇന്ത്യന്‍ ചരിത്രത്തിന്റെ വിവിധ കൈവഴികളെയും അതിലേക്ക് സംഭാവന നല്‍കിയ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സംബന്ധിച്ച നിരവധി പുസ്തകങ്ങളുടെ ആവശ്യം നമുക്കുണ്ട്. നിലവില്‍ ആധിപത്യം നേടുന്ന മത ജാതി സ്വത്വപരമായ ആഖ്യാനങ്ങളില്‍ നിന്ന് ഭിന്നമായി ഇന്ത്യന്‍ ജനതയെ സമഗ്രമായി കണ്ടുകൊണ്ട് അവരുടെ ഐക്യത്തെയും ഭിന്നതകളെയും നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന പുസ്തകങ്ങളാണ് നമുക്കാവശ്യം. അവ ലളിതവും വായനയ്ക്ക് സഹായകരവും ആകേണ്ടതുണ്ട്. ഈ ദിശയിലേക്കുള്ള ഒരു നല്ല സംഭാവനയാണ് ഈ പുസ്തകം. ‘ഇന്ത്യ: ഇരുളും വെളിച്ചവും’. എ.കെ. പീതാംബരന്‍. മൈത്രി ബുക്‌സ്. […]