ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി ക്രോക്കോച്ച് ജനതാ പാര്‍ട്ടി. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ദേശീയ പതാകയുമായി ഉള്ളില്‍ കയറിയ നേതാക്കളെ കസ്റ്റഡിയിലെടുത്ത് നീക്കി. കൊണാട്ട് പ്ലേസിൽ എന്‍എസ്‍യു, എഐഎസ്എഫ്, ദിശ ഉൾപ്പെടയുള്ള സംഘടനകൾ നടത്തിയ മാർച്ച് സംഘർത്തിനിടയാക്കി. രാഹുൽ ഗാന്ധി പേരെടുത്ത് പറയാത്തതിൽ പരാതിയില്ലെന്നും ഇന്നലെ നടന്ന മാർച്ചിൽ പങ്കെടുത്തിരുന്നുവെന്നും ക്രോക്കോച്ച് ജനതാ പാര്‍ട്ടി വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സഖ്യം നേതാക്കളുടെ തീരുമാനം
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സഖ്യം നേതാക്കളുടെ തീരുമാനം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. എത്രയൊക്കെ ബാരിക്കേഡുകൾ തീർത്തും സമരങ്ങൾ അടിച്ചമർത്താൻ നോക്കിയാലും ലക്ഷ്യം കാണുന്നതുവരെ പോരാട്ടം തുടരുമെന്ന് യോഗത്തിന് ശേഷം നേതാക്കൾ സംയുക്തമായി പ്രഖ്യാപിച്ചു. സമാന്തര പ്രക്ഷോഭങ്ങളല്ല നടക്കുന്നതെന്നും, ജനാധിപത്യം തിരിച്ചുപിടിക്കുന്നതിനുള്ള ഒരൊറ്റ ലക്ഷ്യത്തോടെയുള്ള പ്രതിഷേധമാണിതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. […]
നെല്ല് സംഭരണത്തില്‍ സപ്ലൈക്കോ നേരിടുന്ന ബാധ്യത തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍
നെല്ല് സംഭരണത്തില്‍ സപ്ലൈക്കോ നേരിടുന്ന ബാധ്യത തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍. 2022-23 സംഭരണ വര്‍ഷത്തില്‍ ഉണ്ടായ സാമ്പത്തിക ബാധ്യതയായ 63.37 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ ഔട്ട് ടേണ്‍ റേഷ്യോ (ഒടിആര്‍) 68%-ല്‍ നിന്നും 64.5% ആയി കുറയ്ക്കാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന്, 2022-23 സംഭരണ വര്‍ഷത്തില്‍ സപ്ലൈകോ വഴി നെല്ല് സംസ്‌കരിച്ച മില്ലുടമകള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാനാണു സംസ്ഥാന ബജറ്റ് വിഹിതത്തില്‍ നിന്നും 63.37 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്.
നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു
നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു. ദക്ഷിണ റെയിൽവേയാണ് യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി ഈ പ്രത്യേക സർവീസ് പ്രഖ്യാപിച്ചത്. ബെംഗളൂരു – തിരുവനന്തപുരം (ഒക്ടോബർ 16, വ്യാഴം) വൈകിട്ട് 4.40-ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും. തിരുവനന്തപുരം –ബെംഗളൂരു (മടക്കയാത്ര): ശനിയാഴ്ച ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ബെംഗളൂരുവിൽ എത്തിച്ചേരും.
യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ദീപാവലിക്ക് ശേഷം
വ്യാപാരി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ നീട്ടിവെച്ചു. ദീപാവലിയ്ക്ക് ശേഷം ഇത് നടപ്പാക്കുന്ന തീയതി തീരുമാനിക്കുമെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ഉത്സവകാലം കണക്കിലെടുത്താണ് എംഡിആര്‍ ചുമത്തുന്നത് നീട്ടിവെയ്ക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ 15ന് നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ വ്യാപാരി സംഘടനകളും ഫിന്‍ടെക് കമ്പനികളും പേയ്‌മെന്റ് സ്ഥാപനങ്ങളും എന്‍പിസിഐയെ സമീപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് 15 മുതല്‍ സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും 2000 രൂപയ്ക്ക് […]
2012ന് ശേഷമുള്ള താഴ്ചയില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി
ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിക്ക് തിരിച്ചടിയായി മെമ്മറി ചിപ്പുകളുടെ വിലക്കയറ്റം. 2026-ലെ മൂന്നാം പാദത്തില്‍ ആഗോള സ്മാര്‍ട്ട്ഫോണ്‍ ഷിപ്പ്മെന്റ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് ഇടിഞ്ഞത്. 2012ന് ശേഷമുള്ള ഏറ്റവും താഴ്ന്ന മൂന്നാം പാദ നിലയാണിത്. ചിപ്പുകളുടെ വില വര്‍ധിച്ചതോടെ മോഡലുകളുടെ വില ഉയര്‍ത്തി. വില ഉയര്‍ന്നതോടെ ഷിപ്പ്മെന്റും വില്‍പനയും കുറഞ്ഞു. കൂടുതല്‍ കാലം ഒരേ ഫോണുകള്‍ ഉപയോഗിക്കുന്നതും വിപണിയെ ബാധിച്ചു. ആഗോള വിപണിയില്‍ 23 ശതമാനം വിപണി വിഹിതവുമായി ഒന്നാം സ്ഥാനത്ത് സാംസംഗ് ആണ്. എന്നാല്‍ ഷിപ്പ്മെന്റ് […]
‘ഹൈക്കു’ സിനിമയിലെ ലവ് സോംഗ് എത്തി
തമിഴ് നടന്‍ ഏകന്‍ നായകനായി എത്തുന്ന ‘ഹൈക്കു’ എന്ന സിനിമയിലെ മനോഹര ലവ് സോംഗ് പുറത്തിറങ്ങി. സിദ്ധു കുമാര്‍ സംഗീതം നല്‍കിയ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ദീപക് ആണ്. അബ്രഹാം ആണ് ആലാപനം. ആഗോളതലത്തില്‍ ഒക്ടോബര്‍ 23 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ഏകന്റെ നായികയായി ശ്രീദേവി എത്തുന്ന ചിത്രത്തില്‍ ഫെമിന ജോര്‍ജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. ‘ഹൈക്കു’ […]
‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിളി’ന്റെ ഒടിടി ട്രെയിലര്‍
സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിളി’ന്റെ ഒടിടി ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രം ഒക്ടോബര്‍ 15 മുതല്‍ മനോരമ മാക്‌സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ഒരപകടത്തെ തുടര്‍ന്ന് ശക്തമായ ശ്രവണ ശേഷി ലഭിക്കുന്ന യുവാവിന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. അഖില ഭാര്‍ഗവന്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീന്‍ സാന്ദ്രയാണ്. നവാഗതനായ ശ്യാമിന്‍ ഗിരീഷ് […]
പുതിയ ജീപ്പ് എസ്‌യുവി ടാറ്റ സിയറയുടെ പ്ലാറ്റ്ഫോമില്‍
പുതിയ ജീപ്പ് എസ് യുവി നിര്‍മ്മിക്കാന്‍ ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സും സ്റ്റെല്ലാന്റിസും തമ്മില്‍ പങ്കാളിത്ത കരാര്‍. ടാറ്റ സിയറയുടെ അര്‍ഗോസ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ജീപ്പ് എസ് യുവി. ആഭ്യന്തര തലത്തില്‍ ജെ1ജെ എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന വാഹനം സിയറയിലുള്ളതുപോലെ തന്നെ പെട്രോള്‍/ഡീസല്‍ കൂടാതെ ഇലക്ട്രിക് പവര്‍ ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. വിവിധ വലിപ്പത്തിലുള്ള വാഹനങ്ങളും പവര്‍ട്രെയിനുകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ടാറ്റയുടെ മോഡുലാര്‍ വാഹന പ്ലാറ്റ്ഫോമാണിത്. പ്ലാറ്റ്ഫോമിന്റെ ഉടമസ്ഥാവകാശം ടാറ്റയുടെ കൈവശം പുതിയ പങ്കാളിത്തം […]
നീലാകാശവും കുഞ്ഞിക്കിളികളും
ബാലികാബാലന്മാരില്‍ ഭാവനയെ ഉണര്‍ത്താനും അവരുടെ മനസ്സില്‍ സദ്ഗുണങ്ങള്‍ വളര്‍ത്താനും കഴിയുന്നതാകണം ബാലസാഹിത്യം.മലയാളത്തിന്റെ പ്രശസ്തനായ സാഹിത്യകാരന്‍ സി എന്‍ ചേന്ദമംഗലത്തിന്റെ ‘നീലാകാശവും കുഞ്ഞിക്കിളികളും’ എന്ന ബാലസാഹിത്യ നോവല്‍ കുട്ടികളില്‍ സേവനമനസ്ഥിതിയും ആത്മവിശ്വാസവും ഊട്ടിയുറപ്പിക്കുന്നതാണ്. കുഞ്ഞിക്കിളികളുടെ കഥാപ്രപഞ്ചത്തിലൂടെ പ്രകൃതിയെ പഠിക്കാനും പ്രതിസന്ധികള്‍ തരണം ചെയ്യാനും അനന്തമായ നീലാകാശത്ത് സ്വാതന്ത്ര്യത്തോടെ പറന്നുയരാനും ഈ കൃതി കുട്ടികള്‍ക്ക് വഴികാട്ടിയാകുന്നു. ‘നീലാകാശവും കുഞ്ഞിക്കിളികളും’. സി എന്‍ ചേന്ദമംഗലം. മൈത്രി ബുക്‌സ്. വില 147 രൂപ.
