ആകെ ഭാരത്തിന്റെ തൊണ്ണൂറു ശതമാനവും വെള്ളം നിറഞ്ഞ ഒരു പച്ചക്കറിയാണ് ചുരയ്ക്ക. നാരുകളുടെയും പോഷകങ്ങളുടെയും കലവറയാണെന്ന് മാത്രമല്ല, എത്ര കഴിച്ചാലും കാലറി അധികമാവുകയുമില്ല. ഒരു കപ്പ് ചുരയ്ക്കയില്‍ വെറും 17 കാലറിയും 0.1 ഗ്രാം കൊഴുപ്പും മാത്രമേ അടങ്ങിയിട്ടുള്ളു. അതുകൊണ്ടുതന്നെ ഭാരം നിയന്ത്രിക്കാന്‍ നോക്കുന്നവരുടേയും, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, വൃക്ക, കരള്‍ രോഗങ്ങള്‍ എന്നിവയുള്ളവര്‍ക്കുമെല്ലാം പേടികൂടാതെ കഴിക്കാവുന്ന പച്ചക്കറിയാണ് ഇത്. വളരെ കുറഞ്ഞ അളവില്‍ മാത്രം സോഡിയം ഉള്ള ഈ പച്ചക്കറി ഉയര്‍ന്ന ബിപി ഉള്ളവര്‍ക്ക് വളരെ […]
മദ്ധ്യാഹ്‌ന വാർത്തകൾ
വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ വിജയിച്ചെന്നും ഒക്ടോബറിൽ നിയന്ത്രണം ഉണ്ടായിട്ടില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഉമ്മൻചാണ്ടി കാലത്തെ ദീര്‍ഘകാല വൈദ്യുതി കരാര്‍ ഇടതുസര്‍ക്കാർ റദ്ദാക്കിയെന്നത് ശുദ്ധനുണയെന്നും കരാര്‍ അംഗീകരിക്കാതിരുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. റെഗുലേറ്ററി കമ്മിറ്റിയിൽ നിയോഗിച്ച പാര്‍ട്ടിക്കാരാണ് കരാര്‍ റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ തിരിച്ചടിച്ചു. കേരളത്തിൽ വരുന്ന അധ്യയന വർഷം […]
മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ എംപിമാരോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിളിപ്പുറത്ത് ഉണ്ടാകണമെന്നാണ് ഇന്ത്യാസഖ്യ നേതാക്കൾക്ക് നിർദേശം നല്‍കിയിരിക്കുന്നത്. ജന്തർമന്തർ വളയാൻ നീക്കമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. സുപ്രീംകോടതിയിലെ നടപടികൾ എന്താവുമെന്ന് അറിയാൻ കാത്തിരിക്കണമെന്ന് ഇന്ത്യാസഖ്യത്തിലെ നേതാക്കൾ വ്യക്തമാക്കി. ദില്ലിയിൽ ഒക്ടോബർ 20 വരെ കേന്ദ്രസേനകളുടെ സാന്നിധ്യം വേണമെന്ന് ദില്ലി പൊലീസ് അറിയിച്ചു. 273 കമ്പനി കേന്ദ്രസേന 20 വരെ ദില്ലിയിൽ തുടരണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് പൊലീസിന്റെ കത്ത്.
കേരളത്തിലെ എൽ.എൽ.ബി പ്രവേശന പരീക്ഷകൾ മലയാളത്തിലും ഇംഗ്ലീഷിലും നടത്തുമെന്ന് സർക്കാർ
കേരളത്തിൽ വരുന്ന അധ്യയന വർഷം മുതൽ എൽ.എൽ.ബി പ്രവേശന പരീക്ഷകൾ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയിൽ നടത്താൻ സർക്കാർ തീരുമാനം. മലയാളം ഐക്യ വേദി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാർത്ഥികളുടെ ആവശ്യവും മാതൃഭാഷാ നയവും മുൻനിർത്തി, എൽ.എൽ.ബി. പ്രവേശന പരീക്ഷാ ചോദ്യങ്ങൾ മലയാളത്തിൽക്കൂടി ലഭ്യമാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ നൽകിയ നിർദേശത്തെ തുടർന്നാണ് ഈ നിർണ്ണായക തീരുമാനം.
ജൂതപ്പള്ളിക്ക് മുൻപിൽ തീയിട്ട സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ്
എറണാകുളം കടവുംഭാഗത്ത് ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതി പുത്തൻകുരിശ് സ്വദേശി എബിൻ പോളിന്റെ ഫോണിൽ ദുരൂഹ ചാറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയത്തിൽ പൊലീസും കേന്ദ്ര ഏജൻസികളും. തീയിടുന്നത് ഇയാൾ ഫോണിൽ ചിത്രീകരിച്ച് ചിലർക്ക് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും സമാന ശ്രമം നടത്തിയതായാണ് വിവരം. ഐബിയും എന്‍ഐഎയും പൊലീസും എബിനെ ചോദ്യം ചെയ്തു. പ്രതിയുടെ മാനസികനിലയും പരിശോധിക്കുന്നുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പൊലീസ് അന്വേഷണ റിപ്പോർട്ടും ഡിഎംഒയ്ക്ക് കൈമാറും. മെഡിക്കൽ ബോർഡ് അടക്കം രൂപീകരിച്ച് അഭിപ്രായം തേടിയാകും തുടർനടപടികൾ സ്വീകരിക്കുക. ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര സ്വദേശി തങ്കമണിയാണ് മരിച്ചത്.
സിജെപി നേതാക്കളെ അഞ്ചുദിവസത്തേക്ക് റിമാൻഡ് ചെയ്തു
ജന്തർ മന്തറിൽ അതിക്രമിച്ച് കയറിയതിന് അറസ്റ്റ് ചെയ്ത സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെ അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസമാണ് ബോണ്ടിലെ വ്യവസ്ഥകൾ ലംഘിച്ച് ജന്തർമന്തറിലേക്ക് അതിക്രമിച്ചുകയറിയതിനും പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ഇവരെ മന്ദിർ മാർഗിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്നാണ് അഞ്ചുദിവസം റിമാൻഡ് ചെയ്തത്. അതേസമയം, കേസിൽ അപ്പീൽ നൽകുമെന്ന് സിജെപി നേതാക്കൾ അറിയിച്ചു.
ഗ്യാനേഷ് കുമാറിനെതിരായ സമരം കടുപ്പിക്കാന്‍ ഇന്ത്യാസഖ്യവും സിജെപിയും
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇനി സമാന്തര സമരങ്ങളില്ലെന്നും ഒന്നിച്ചുള്ള സമരം മാത്രമേ ഉള്ളൂ എന്നും രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുന്നത് വരെ തെരുവില്‍ പ്രതിഷേധം തുടരാനാണ് ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. ഇന്നും ഡല്‍ഹിയിലെ പ്രധാനയിടങ്ങളില്‍ പ്രതിഷേധം നടക്കും. ഡല്‍ഹി രാംലീല മൈതാനത്ത് പ്രതീകാത്മക പാര്‍ലമെന്റ് സംഘടിപ്പിച്ച് ഗ്യാനേഷ് കുമാറിനെ കുറ്റവിചാരണ ചെയ്യും. അതേസമയം ജന്തര്‍ മന്തറിലെ പ്രതിഷേധ വിലക്കിനെതിരെ ഇന്ത്യാ സഖ്യം കോടതിയെ സമീപിക്കും.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 14, ബുധന്‍
മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്ന വയോജന സംരക്ഷണ ബില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സ്വത്ത് കൈക്കലാക്കല്‍, വീട്ടില്‍നിന്ന് ഇറക്കിവിടല്‍ എന്നിവയും കുറ്റകൃത്യമാണ്. ഒരു മുതിര്‍ന്ന പൗരനും ഒറ്റയ്ക്കായി പോയെന്ന ചിന്ത ഉണ്ടാകരുതെന്നാണു നിയമത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി. കേരളത്തിലെ മുഴുവന്‍ മുതിര്‍ന്ന പൗരന്‍മാരുടെയും ഡേറ്റ സര്‍ക്കാരിന്റെ കയ്യിലുണ്ട്. പരിചരണം ആവശ്യമുള്ളവര്‍ക്ക് സംരക്ഷണവും അവകാശവും ഉണ്ടാകും. മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിച്ച് ജില്ലാ സഹകരണ […]
രാത്രി വാർത്തകൾ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സഖ്യം നേതാക്കളുടെ തീരുമാനം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധങ്ങളെ പരിഹസിച്ച് അമിത് ഷാ. ദില്ലിയിലെ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യാസഖ്യത്തിലെ വിവിധ പാർട്ടികളിൽ ഒന്നാകെ പരിശ്രമിച്ചിട്ടും 8,000 പേരെ […]
