കോളേജ് എന്‍.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രണയ സിനിമയായ ‘പ്രേംപാറ്റ’ നവംബര്‍ 27 ന് തീയേറ്ററുകളിലെത്തും. റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്തുള്ള പോസ്റ്റര്‍ പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷം മോളിവുഡില്‍ നിന്നും വരുന്ന ക്യാമ്പസ് പ്രണയ ചിത്രമാണിത്. ജോമോന്‍ ജ്യോതിര്‍, സാഫ് ബോയ്, ജുനൈസ് വി.പി, നയന എല്‍സ, ടിസ് തോമസ്, ഇന്നസെന്റ്, വിഘ്‌നേഷ് വി.ക്യു, റയാന്‍ എന്‍.ടി.പി, സല്‍മാനുല്‍ ഫാരിസി തുടങ്ങിയ യുവനിരയാണ് ചിത്രത്തില്‍. ഇവരെ കൂടാതെ നാല്‍പ്പതോളം പുതു യുവമുഖങ്ങളുമുണ്ട്. ഇവര്‍ക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, […]
വിന്‍ഡ്സര്‍ ഇവിയുടെ പുതിയ പതിപ്പ്
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ എംജിയുടെ ജനപ്രിയ ഇലക്ട്രിക് കാറായ വിന്‍ഡ്സര്‍ ഇവിയുടെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ലിമിറ്റഡ് എഡിഷന്‍ എന്ന നിലയില്‍ വിന്‍ഡ്സര്‍ ഇവി ഇന്‍ഡല്‍ജ് എഡിഷനാണ് വില്‍പ്പനയ്ക്ക് എത്തിയത്. 17.90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. വിന്‍ഡ്സര്‍ ഇവി വിപണിയില്‍ എത്തിയിട്ട് രണ്ടുവര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പുതിയ എഡിഷന്‍ പുറത്തിറക്കിയത്. നിരവധി കോസ്മെറ്റിക് മാറ്റങ്ങളും പുതിയ ഫീച്ചറുകളോടെയുമാണ് ഇത് അവതരിപ്പിച്ചത്. പുതിയ ഷാഡോ ഗോള്‍ഡ് കളര്‍ ഓപ്ഷനില്‍ ഇത് ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് ആയി […]
മലബാര്‍ ഷെഫ്
ലോകത്തെവിടെ മലയാളിയുടെ ഹോട്ടലുണ്ടെങ്കിലും അവിടെ കൈപ്പുണ്യമുള്ള ഒരു മലബാര്‍ ഷെഫ് ഉണ്ടാകും എന്നു പറയാറുണ്ട്. കാസര്‍കോട്ടെയും കണ്ണൂരിലെയും കോഴിക്കോട്ടയും മലപ്പുറത്തെയും ആ കൈപ്പുണ്യമാണ് അതതു പ്രദേശങ്ങളില്‍നിന്നുള്ളവര്‍ പങ്കുവയ്ക്കുന്നത്. വയ്ക്കുന്നവന്‍ സ്‌നേഹം ചേര്‍ക്കുമ്പോള്‍ കഴിക്കുന്നവന്റെ മനസ്സുനിറയും എന്നത് അന്വര്‍ഥമാവുകയാണ് ഈ പുസ്തകത്താളുകളില്‍. ഇതിലെ കൊതിയൂറും വിഭവങ്ങള്‍ നിങ്ങളുടെ അടുക്കളയെ രുചിയുടെ സ്വര്‍ഗലോകമാക്കിത്തിര്‍ക്കും, തീര്‍ച്ച. ‘മലബാര്‍ ഷെഫ്’. ടി അജീഷ്. മനോരമ ബുക്‌സ്. വില 161 രൂപ.
പല്ലുകള്‍ ബ്രഷ് ചെയ്യുന്നതിന് ബാസ് ടെക്‌നിക്
അമിതമായി പല്ലുകള്‍ ബ്രഷ് ചെയ്യുന്നത് പല്ലുകളുടെ ഇനാമല്‍ നഷ്ടമാകാന്‍ കാരണമാകും. ഇനാമലിന് തേയ്മാനം സംഭവിച്ചാല്‍, പല്ലിന്റെ സംവേദനക്ഷമത കുറയ്ക്കുകയും പല്ലിന്റെ ഘടനയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. പല്ലുകളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്ന കവചമാണ് ഇനാമല്‍. ഇത് നഷ്ടമായാല്‍ വീണ്ടും വളരില്ല. കൂടാതെ മോണയില്‍ നിന്ന് പല്ലുകള്‍ വിട്ടുപോകാനും അമിതമായി പല്ലുതേക്കുന്നത് കാരണമാകും. ഹാര്‍ഡ് ടൂത്ത് ബ്രഷ് പതിവായി ഉപയോഗിക്കുന്നതും പല്ലുകളുടെ ഇനാമല്‍ വലിയ രീതിയില്‍ നഷ്ടമാകാന്‍ കാരണമാകും. അതിനാല്‍ മീഡിയം അല്ലെങ്കില്‍ സോഫ്റ്റ് ടൂത്ത് ബ്രഷുകള്‍ ഉപയോഗിക്കുന്നത് പല്ലുകള്‍ […]
രാത്രി വാർത്തകൾ
സംസ്ഥാനത്ത് തുലാവർഷം എത്തുന്നു. നാളെ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ശബരിമലയിൽ അരവണ നിർമ്മാണം വീണ്ടും തുടങ്ങി. നിലവിൽ ദിവസം ഒന്നരലക്ഷത്തോളം ടിൻ അരവണ നിർമ്മിക്കും. 20ന് ശേഷം ഇത് മൂന്നര ലക്ഷം ടിന്‍ പ്രതിദിനം ഉല്പാദിപ്പിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. നവീകരണത്തിനായി ഒരു മാസത്തോളം പ്ലാൻറ് അടച്ചിട്ടത് വിവാദമായിരുന്നു. സമരത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി […]
നെടുമ്പാശേരി വാഹനാപകടത്തിലെ പ്രതി മദ്യപിച്ച ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ചെയ്തു
നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതി മദ്യപിച്ച ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എക്സൈസ് കമ്മീഷണർ സാംബശിവറാവു ഉത്തരവിറക്കി. ദയ ബാർ കടവന്ത്ര, മൺസൂൺ എംപ്രസ് പാലാരിവട്ടം, ഹോട്ടൽ മാരിയട്ട് നെടുമ്പാശ്ശേരി ഈ ഹോട്ടലുകളിൽ നിന്നാണ് പ്രതി സുഹൈൽ മദ്യപിച്ചത്. ഈ ഹോട്ടലുകളുടെ ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്.അതേസമയം, കാര്‍ ഓടിച്ച സുഹൈൽ സജീവ് അടക്കം നാലുപ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് അഞ്ചുമണിവരെയാണ് അങ്കമാലി കോടതി കസ്റ്റഡി അനുവദിച്ചത്. കേസ് അന്വേഷണത്തിന് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം […]
ചെറുവയൽ രാമന് നാളെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
നെൽവിത്തുകളുടെ സംരക്ഷകനായ വയനാട്ടിലെ പരമ്പരാഗത കർഷകൻ പത്മശ്രീ ചെറുവയൽ രാമന്റെ മൃതദേഹം നാളെ കമ്മന നവോദയ എൽ പി സ്കൂളിൽ നാളെ രാവിലെ 9 മുതൽ 12 വരെ പൊതുദർശനം. തുടർന്ന്, കൊടുമയിൽ കുടുംബശ്മശാനത്തിൽ 2 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ചെറുവയല്‍ രാമന്റെ വിയോഗം കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അദ്ദേഹം കാത്തു സൂക്ഷിച്ച ഓരോ വിത്തിലും വരും […]
പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി ജെ പി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാര്‍ട്ടി. കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുമെന്ന് സിജെപി കൺവീനർ അഭിജിത് ദീപ്‌കെ വ്യക്തമാക്കി. അതേസമയം ജന്തർമന്തറിലെ മിന്നൽ പ്രതിഷേധത്തിൽ അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും തിഹാർ ജയിലിലേക്ക് മാറ്റി.
നാളെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
കേരളത്തിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കാസർകോട്, കണ്ണൂർ ഒഴികെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റന്നാൾ വടക്കൻ കേരളത്തിലും മഴ കനക്കും. പെട്ടെന്നുളള ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുളളതിനാൽ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.
ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ പരാതി
ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി. നെടുമ്പാശ്ശേരിയിൽ കാർ അപകടത്തിൽ മരിച്ചവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് ആലുവയിലെ സിപിഐ നേതാവ് ഷിഹാബ് പറേലിയുടെ പരാതി. നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മരണപ്പെട്ട ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് ശശികല നേരത്തെ പറഞ്ഞിരുന്നു. ശശികല ഫോണിൽ വിളിച്ചതായി കുടുംബവും ആരോപിച്ചു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയിലുണ്ടായ ദാരുണമായ അപകടത്തെ വർഗീയവൽക്കരിക്കാനും പെൺകുട്ടികളുടെ സ്വഭാവഹത്യ നടത്താനുമാണ് ശശികല ശ്രമിക്കുന്നതെന്ന് ഗോപികയുടെ കുടുംബം […]
