ക്രോം ബ്രൗസറിന് വേണ്ടി സുപ്രധാന സുരക്ഷാ അപ്‌ഡേറ്റ് അവതരിപ്പിച്ച് ഗൂഗിള്‍. നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കേണ്ട അപ്‌ഡേറ്റ് ആണിത്. വിന്‍ഡോസ്, മാക്ക്ഒഎസ്, ലിനക്‌സ് ഒഎസുകള്‍ക്ക് വേണ്ടിയുള്ള ‘ക്രോം 156’ അപ്‌ഡേറ്റാണ് പുറത്തിറക്കിയത്. ഗ്രാഫിക്‌സ്, ആക്‌സസിബിലിറ്റി, റെന്‍ഡറിങ്, കമ്മ്യൂണിക്കേഷന്‍ ഫീച്ചറുകള്‍ എന്നിവയിലെ ആറ് നിര്‍ണായക ബഗുകള്‍ ഉള്‍പ്പെടെ 353 സുരക്ഷാ വീഴ്ചകളാണ് ഇതിലൂടെ പരിഹരിച്ചിരിക്കുന്നത്. ലിനക്‌സ് ഉപയോക്താക്കള്‍ 156.0.8078.47 എന്ന പതിപ്പും, വിന്‍ഡോസ്, മാക് ഉപയോക്താക്കള്‍ 156.0.8078.47 അല്ലെങ്കില്‍ 156.0.8078.48 എന്നീ സുരക്ഷിതമായ പാച്ച് പതിപ്പുകളുമാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. ക്രോമിലെ […]
‘ചിരം’ സിനിമയിലെ പുതിയ വീഡിയോ ഗാനം
അനൂപ് മേനോനും ഐശ്വര്യ മിഥുന്‍ കോറോത്തും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘ചിരം’ എന്ന സിനിമയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘ആ മലയ്ക്കപ്പുറം..’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രന്‍ ആണ്. കെ രാജഗോപാല്‍ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് വിജേഷ് ഗോപാല്‍, ഡോ. ബിനീത എന്നിവര്‍ ചേര്‍ന്നാണ്. ‘ബാവുള്‍- സംഗീതവും ജീവിതവും’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നതിനായി കൊല്‍ക്കത്തയിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ എത്തുന്ന സീത എന്ന മലയാളി പെണ്‍കുട്ടി അവിടെവെച്ച് തന്റെ പ്രൊഫസറുടെ […]
നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’യുടെ ട്രെയ്‌ലര്‍
കീര്‍ത്തി സുരേഷും രാധിക ആപ്‌തെയും പ്രധാന വേഷങ്ങളിലെത്തുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ധര്‍മരാജ് ഷെട്ടിയാണ് സീരീസ് രചിച്ച് സംവിധാനം ചെയ്തത്. യഷ് രാജ് ഫിലിംസിന്റെ ബാനറായ വൈആര്‍എഫ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സീരീസ് ഒക്ടോബര്‍ 30ന് നെറ്റ്ഫ്ലിക്സിലൂടെ ആഗോളതലത്തില്‍ സ്ട്രീമിങ് ആരംഭിക്കും. അധികാരവും പാരമ്പര്യവും പ്രതികാരവും നിറഞ്ഞ ഒരു ഗ്യാങ്സ്റ്റര്‍ ലോകത്തിന്റെ പശ്ചാത്തലത്തില്‍, വ്യത്യസ്തമായ ലക്ഷ്യങ്ങളും വിശ്വാസങ്ങളുമുള്ള രണ്ട് കരുത്തുറ്റ സ്ത്രീകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ട്രെയ്‌ലര്‍ മുന്നോട്ടുവയ്ക്കുന്നത്. തന്‍വി ആസ്മി, പൂജ മോഹന്‍രാജ്, മഹേഷ് മഞ്ജരേക്കര്‍, […]
ഹീറോ എക്സ്ട്രീം 160ആര്‍ 4വി 2026 പതിപ്പെത്തി
ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ബൈക്ക് അപ്ഡേറ്റ് ആയ എക്സ്ട്രീം 160ആര്‍ 4വി 2026 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.27 ലക്ഷം രൂപയാണ് (എക്സ്ഷോറൂം) വില. മൂന്ന് വേരിയന്റുകളില്‍ പുതിയ പതിപ്പ് ലഭ്യമാണ്. സ്റ്റാന്‍ഡേര്‍് വേരിയന്റിനാണ് 1.27 ലക്ഷം രൂപ വില. പ്രോയ്ക്ക് അല്‍പ്പം വില കൂടും. 1.37 ലക്ഷം രൂപയാണ് വില വരിക. കാര്‍ബണിന് 1.41 ലക്ഷം രൂപയാണ് വില. ഹീറോ മോട്ടോകോര്‍പ്പ് ഔട്ട്ലെറ്റുകള്‍ വഴിയും പ്രീമിയ ഡീലര്‍ഷിപ്പുകളിലും ബൈക്ക് വാങ്ങാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. 163 […]
വാക്കെന്‍ സമരായുധം
മലയാളികളുടെ മനസ്സ് ഉഴുതുമറിച്ച സാഹിത്യസാംസ്‌കാരിക നായകന്മാരുടെ കൃതികളില്‍നിന്നുള്ള, വായനക്കാരുടെ ഹൃദയത്തില്‍ ആഴത്തില്‍ സ്പര്‍ശിക്കുകയും നവീകരിക്കുകയും ചെയ്യുന്ന കവിതയിലെ, കഥയിലെ, നോവലിലെ, നാടകത്തിലെ ചില വാക്യങ്ങള്‍ അനുവാചകരില്‍ ഉണ്ടാക്കുന്ന നവോന്മേഷത്തെ തൊട്ടുകാണിച്ചുകൊണ്ട്, സ്വാഭാവികമായും അവ എഴുതപ്പെട്ട കാലദേശങ്ങളെ ഭേദിച്ചുകൊണ്ട് പിറക്കാനിരിക്കുന്ന സമൂഹത്തെ വാര്‍ത്തെടുക്കുന്ന പ്രചോദന ശക്തിയായി മാറുന്ന കൃതിയാണിത്. ‘വാക്കെന്‍ സമരായുധം’. എം ഹരിദാസ്. ഗ്രീന്‍ ബുക്‌സ്. വില 230 രൂപ.
ആരോഗ്യ സംരക്ഷണ നിലവാരത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്
ആരോഗ്യ സംരക്ഷണ നിലവാരത്തില്‍ മുന്നിലുള്ള ആദ്യ 10 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ഇപ്‌സോസ്. 32 രാജ്യങ്ങളെ ആധാരമാക്കി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ‘ഇപ്‌സോസ് ക്വാളിറ്റി ഓഫ് കെയര്‍ പെര്‍സെപ്ഷന്‍ ഇന്‍ഡക്‌സ്’ പുറത്തുവിട്ടത്. ഒന്നാം സ്ഥാനത്ത് മലേഷ്യയും രണ്ടാംസ്ഥാനത്ത് സിംഗപ്പൂരും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലുമുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളില്‍ നീണ്ട കാത്തിരിപ്പ്, തൊഴിലാളികളുടെ കുറവ്, ജനങ്ങളുടെ വിശ്വാസക്കുറവ് എന്നിവ നേരിടുമ്പോള്‍ ഇന്ത്യയില്‍ ഇക്കാര്യങ്ങള്‍ വ്യത്യസ്തമാണെന്നും പൗരന്മാര്‍ക്കിടയില്‍ ആരോഗ്യസംവിധാനങ്ങളില്‍ വിശ്വാസം കൂടുതലാണെന്നും […]
സംസ്ഥാനത്ത് അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാകുന്നു
സംസ്ഥാനത്ത് അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാകുന്നു. ഇതോടെ ആർട്സ്, സയൻസ്, കോമേഴ്സ് വിദ്യാർത്ഥികൾക്ക് അപ്രന്റീസ്ഷിപ്പ് ലഭ്യമാകും. നിലവിലെ അക്കാദമിക വർഷം മുതൽ പദ്ധതി ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അറിയിച്ചു. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തന്നെ ആറ് മാസത്തെ പ്രായോഗിക വ്യവസായിക പരിശീലന ലഭിക്കും. പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് ലഭിക്കും. ബിരുദ വിദ്യാർത്ഥികൾക്ക് ആകെ 10,900 രൂപയും ഡിപ്ലോമ ഹോൾഡേഴ്സിന് ആകെ 9,600 രൂപയും ലഭിക്കും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്‍റെ […]
കേരള ലോക്ഭവനിൽ ഇനി മുതൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂർ
കേരള ലോക്ഭവനിൽ ഇനി മുതൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂർ. ലോക്ഭവനിലെ ജീവനക്കാരും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും നിർദ്ദേശമുണ്ട്. നാളെ ഗവർണ്ണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി നൽകിയ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി വെറും ഷോ മാത്രമാണെന്നും നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് രാഹുൽ വോട്ട് ചോരി ഉന്നയിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിലെയും തമിഴ്നാട്ടിലെയുമൊന്നും തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ഒരു കുഴപ്പവുമില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ എത്തില്ലെന്നും അമിത് ഷാ തുറന്നടിച്ചു. ഇപ്പോഴത്തെ പ്രതിഷേധങ്ങൾകൊണ്ട് ഒരു ചുക്കും സംഭവിക്കില്ലെന്നും പഞ്ചാബിലും ബിജെപി ഭരിക്കാൻ […]
അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ട തൃശൂർ പാറളം പഞ്ചായത്ത് പിടിച്ചെടുത്ത് കോൺഗ്രസ്
അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ട തൃശൂർ പാറളം പഞ്ചായത്ത് പിടിച്ചെടുത്ത് കോൺഗ്രസ്. വിപ്പ് ലംഘിച്ച് സിപിഐയുടെ രണ്ടംഗങ്ങൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്തു. ഇതോടെ കോൺഗ്രസിന്റെ റോസ് മേരി അബേഷ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.17 അംഗ ഭരണസമിതിയിൽ ആറ് അംഗങ്ങൾ വീതമാണ് കോൺഗ്രസിനും ബിജെപിക്കുമുണ്ടായിരുന്നത്. മൂന്ന് അംഗങ്ങളാണ് സിപിഐയ്ക്കുള്ളത്. ഇതിൽ രണ്ട് പേർ കോൺഗ്രസിന് വോട്ട് ചെയ്തുകയായിരുന്നു.
