w 412h 232croprect 2x0x1596x898imgid 01m6yx6et2cbv3s7t2kczvm59fimgname delhi aqi 1794186099522

ദീപാവലിക്ക് പിന്നാലെ ദില്ലിയിൽ വായുമലിനീകരണം അപകടകരമായ അവസ്ഥയിൽ. പലയിടത്തും മലിനീകരണതോത് 400 കടന്നു. സർക്കാർ കണക്കുകൾ തട്ടിപ്പാണെന്ന് എഎപി വിമർശിച്ചു. ഇന്നലെ വായു മലിനീകരണതോത് ഉയർന്ന സമയത്ത് നിരീക്ഷണ കേന്ദ്രങ്ങൾ പലതും പ്രവർത്തനരഹിതമായിരുന്നു എന്നും റിപ്പോർട്ടുണ്ട്.ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെയാണ് രാജ്യതലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും വായുമലിനീകരണം വീണ്ടും അതീവ ഗുരുതര അവസ്ഥയിലേക്കെത്തിയത്. പലയിടത്തും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കുകൾ പ്രകാരം എക്യുഐ 400ന് മുകളിലാണ് രേഖപ്പെടുത്തിയത്. നഗരത്തിൽ കനത്ത പുകമഞ്ഞിനെ തുടർന്ന് കാഴ്ചാപരിധി ഗണ്യമായി കുറഞ്ഞു. ശ്വാസതടസ്സവും കണ്ണ് നീറ്റലും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ പലരും നേരിടുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *