ബേപ്പൂർ ഹാർബറിൽ ബോട്ടിന്റെ സ്റ്റോർറൂമിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഫിഷറീസ് ഡയറക്ടറും ജില്ലാ കളക്ടറും സമഗ്രമായി പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പശ്ചിമബംഗാളിലെ പർഗാന സ്വദേശി ദിലീപ് സുർ (53) വിഷവാതകം ശ്വസിച്ച് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളി സച്ചിൻ ദാസ് (25) ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചീഞ്ഞ മത്സ്യത്തിൽ നിന്നുയർന്ന വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പറയുന്നു.
ജവഹർലാൽ നെഹ്റു സർവ്വകലാശാല പുറത്താക്കിയ അധ്യാപകനും കോൺഗ്രസ് എംപിയുമായ ബിമോല് അക്കോയിജത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി
11 വിദ്യാര്ത്ഥിനികൾ നൽകിയ ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് ജവഹർലാൽ നെഹ്റു സർവ്വകലാശാല പുറത്താക്കിയ അധ്യാപകനും കോൺഗ്രസ് എംപിയുമായ ബിമോല് അക്കോയിജത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയുടെ മൗനം സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കോൺഗ്രസിൻ്റെ ഇരട്ടത്താപ്പിൻ്റെ തെളിവാണെന്ന് ബിജെപി വിമർശിച്ചു. ബിമോലിനെ കോൺഗ്രസ് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകർ എഐസിസി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് സംഘർഷമായി.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘർഷഭരിതം
വോട്ട് ചോരി ആരോപണം ഉയർത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘർഷഭരിതം. സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ, ബാരിക്കേഡുകൾ നിരത്തി പൊലീസ് പ്രതിഷേധം തടഞ്ഞതോടെയാണ് രാജ്യ തലസ്ഥാനം വീണ്ടും സംഘർഷഭരിതമായത്. പ്രവർത്തകർ ബാരിക്കേഡ് തള്ളിനീക്കിയും മുകളിൽ കയറിയും പ്രതിഷേധിക്കാൻ നോക്കിയെങ്കിലും നേതാക്കൾ സംയമനം പാലിക്കാൻ നിർദ്ദേശിച്ചു. ബാരിക്കേഡിന് അടുത്തേക്ക് വന്നവരെ ബലം പ്രയോഗിച്ച് പൊലീസ് തള്ളിമാറ്റി. ഇതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ […]
അമേരിക്കയിലേക്ക് ടൺ കണക്കിന് റഷ്യൻ ഇന്ധനം,ട്രംപ് ഉണ്ടാക്കിയ ധാരണയ്ക്കെതിരെ കടുത്ത പ്രതിഷേധം
റഷ്യയിൽ നിന്ന് അമേരിക്കയിലേക്കും ആഗോള വിപണിയിലേക്കും ലക്ഷക്കണക്കിന് ടൺ ഡീസൽ ഇന്ധനം ഇറക്കുമതി ചെയ്യാൻ അനുമതി നൽകിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉണ്ടാക്കിയ ധാരണയ്ക്കെതിരെ കടുത്ത പ്രതിഷേധം. അമേരിക്കൻ വിപണിയിൽ ഇന്ധന വില കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രംപിന്റെ വിചിത്രമായ തീരുമാനം. എന്നാൽ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളിലെ പ്രമുഖ നേതാക്കൾ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധിച്ചിട്ടുണ്ട്. തീരുമാനം പിൻവലിക്കാനും റിപ്പബ്ലിക്കൻ പാർട്ടികളിൽപ്പെട്ട പ്രമുഖ നിയമനിർമ്മാതാക്കൾ ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചിക്കുൻഗുനിയ രോഗപ്രതിരോധത്തിനായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ വീടുകൾ തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനഃസ്ഥാപിക്കുമെന്ന് മന്ത്രി കെ. മുരളിധരൻ
തലസ്ഥാന ജില്ലയിൽ ചിക്കുൻഗുനിയ രോഗപ്രതിരോധത്തിനായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ വീടുകൾ തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യ, ആയുഷ്, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളിധരൻ വ്യക്തമാക്കി. വട്ടിയൂർക്കാവ് ജി.വി.എച്ച്.എസ്.എസിൽ ‘ആരോഗ്യകവചം 2026’ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസപ്പടി ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിൽ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല
മാസപ്പടി ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിൽ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. അപ്പീലുകൾ നാളെ പരിഗണിക്കും. നേരത്തെ ഇന്ന് നാല് മണിക്ക് അപ്പീൽ പരിഗണിക്കുമെന്നായിരുന്നു അറിയിപ്പ്. അപ്പീൽ നൽകാൻ കോടതിയുടെ പ്രത്യേക അനുമതിക്കുള്ള ഹർജിയാണ് നാളെ പരിഗണിക്കുക. സിംഗിൾ ബെഞ്ച് കേസിൽ പിണറായി കക്ഷി അല്ലാത്തതിനാലാണ് സ്പെഷ്യൽ ലീവ് പെറ്റീഷൻ നൽകിയിട്ടുള്ളത്.
പിണറായി വിജയൻ അടക്കം നൽകിയ അപ്പീലുകൾ ഹൈക്കോടതി വീണ്ടും പരിഗണിക്കും
സിഎംആർഎൽ എക്സാലോജിക് പണമിടപാടു കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ എടുത്തതെന്ന് സർക്കാർ വിശദീകരിച്ചു. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രതിയുടെ അഭിപ്രായം കേൾക്കേണ്ടതുണ്ടോ എന്നാണ് കോടതിയുടെ ചോദ്യം.
ഔദ്യോഗിക സമരവേദി മാറ്റിയതിൽ രൂക്ഷ വിമർശനവുമായി സിജെപി
ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ദില്ലി പോലീസ് നടപടിക്കെതിരെ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി. ജനങ്ങളുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും ഏകാധിപത്യ പ്രവണതയുടെ ഭാഗമായാണ് ഈ തീരുമാനമെന്നും സി ജെ പി കൺവീനർ അഭിജീത് ദീപ്കെയും കോ-കൺവീനർ സൗരവ് ദാസും വ്യക്തമാക്കി. ആരോടും യാതൊരുവിധ മുൻകൂർ കൂടിയാലോചനകളും നടത്താതെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ടതെന്ന് നേതാക്കൾ ആരോപിച്ചു.
കേരളത്തിൽ വ്യാഴാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ പ്രവചനം
തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും 15, 16 തിയതികളിൽ ശക്തമായ മഴക്ക് സാധ്യത. ഇത് പ്രകാരം ഈ മാസം 15 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 16 ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചലോ ദില്ലി മാർച്ചുമായി ഇന്ത്യ സഖ്യം
ഡൽഹിയിൽ ഇന്നും പ്രതിപക്ഷ പ്രക്ഷോഭം. സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മാർച്ച് ദില്ലിയിൽ തുടങ്ങി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, പ്രിയങ്ക ഗാന്ധിയടക്കമുള്ള എം പിമാരും നേഹ ബോറ, യോഗേന്ദ്ര യാദവ് തുടങ്ങി ഇന്ത്യ സഖ്യം നേതാക്കളും സുപ്രീം കോടതി മാർച്ചിൽ അണിനിരക്കുന്നുണ്ട്. ബസുകളിലാണ് എം പിമാരും, നേതാക്കളും സുപ്രീം കോടതി പരിസരത്തേക്ക് പോകുന്നത്. പൊലീസ് എവിടെ […]
