ഒക്ടോബർ 15 മുതൽ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. ഇത്തരം ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കം പിൻവലിക്കണം. അല്ലെങ്കിൽ ഫീസ് ബാധകമാകുന്ന പരിധി 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളായി ഉയർത്തണമെന്നും, യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് ഡിജിറ്റൽ പണമിടപാടുകളെ നിരുത്സാഹപ്പെടുത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
പ്രഭാത വാര്ത്തകള് | ഒക്ടോബര് 13, ചൊവ്വ
പ്രതിഷേധാഗ്നിയില് ഡല്ഹി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യം എംപിമാരുടെയും ആയിരക്കണക്കിനു പ്രവര്ത്തകരുടേയും മാര്ച്ച്. മാര്ച്ചിനിടെ ഓണ്ലൈനായി രാഹുല് ഗാന്ധിക്ക് വേണ്ടി അഭിഭാഷകര് സുപ്രീം കോടതിയില് ഹര്ജി സമര്പ്പിച്ചു. എസ് ഐ ആര് അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള് ചോദ്യം ചെയ്താണ് ഹര്ജി. രണ്ട് മണിയോടെ കോണ്സ്റ്റിറ്റിയൂഷന് ക്ലബില് നിന്ന് ബസില് കയറിയ ഇന്ത്യ സഖ്യ നേതാക്കള് ബാരക്കമ്പ ജംഗ്ഷനടുത്ത് ബസില് നിന്നിറങ്ങി സുപ്രീം കോടതിയിലേക്ക് മാര്ച്ച് ചെയ്തു. […]
രാത്രി വാർത്തകൾ
വോട്ട് ചോരി ആരോപണം ഉയർത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘർഷഭരിതം. സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ, ബാരിക്കേഡുകൾ നിരത്തി പൊലീസ് പ്രതിഷേധം തടഞ്ഞതോടെയാണ് രാജ്യ തലസ്ഥാനം വീണ്ടും സംഘർഷഭരിതമായത്. ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച സുപ്രീം കോടതി മാർച്ച് അവസാനിച്ചു. വൈകുന്നേരം 4.32 ഓടെ ഓൺലൈൻ വഴി രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. […]
കുത്തനെ ഉയര്ന്ന് റീട്ടെയ്ല് പണപ്പെരുപ്പം
രാജ്യത്തെ റീട്ടെയ്ല് പണപ്പെരുപ്പ നിരക്ക് സെപ്റ്റംബര് മാസത്തില് 5.54 ശതമാനമായി കുത്തനെ ഉയര്ന്നു. പുതിയ ഉപഭോക്തൃ വിലസൂചിക സീരീസ് നിലവില് വന്നശേഷം ആദ്യമായാണ് ചില്ലറ വിലക്കയറ്റം 5 ശതമാനം മറികടക്കുന്നത്. ഓഗസ്റ്റില് ഇത് 4.83 ശതമാനമായിരുന്നു. മാര്ച്ച് മാസത്തിന് ശേഷം തുടര്ച്ചയായ ആറാം മാസമാണ് പണപ്പെരുപ്പ നിരക്കുകളില് ക്രമാനുഗതമായ വര്ധന രേഖപ്പെടുത്തുന്നത്. നിലവിലെ ഈ പണപ്പെരുപ്പ നിരക്ക് ആര്ബിഐയുടെ ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തേക്കാള് വളരെ ഉയര്ന്നതാണ്. എങ്കിലും കേന്ദ്ര ബാങ്കിന്റെ 2 മുതല് 6 ശതമാനം […]
‘ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്’ മുന്നറിയിപ്പ് നല്കി ബാങ്കുകള്
യുപിഐ വഴിയുള്ള പുതിയ തട്ടിപ്പില് ഉപഭോക്താക്കള്ക്ക് മുന്നറിയിപ്പ് നല്കി ബാങ്കുകള്. ‘ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പാ’ണ് പണം അപഹരിക്കുന്നത്. യുപിഐ അക്കൗണ്ടിലേക്ക് പരിചയമില്ലാത്ത ആളുകളില് നിന്ന് നിസ്സാരമായ തുക എത്തുന്നതാണ് തട്ടിപ്പിന്റെ മുന്നൊരുക്കം. ഇവിടെയാണ് യഥാര്ത്ഥ തട്ടിപ്പ് ആരംഭിക്കുന്നത്. പണം സാധാരണ രീതിയില് തിരിച്ചയക്കാന് പറയുന്നതിന് പകരം, തട്ടിപ്പുകാര് ഒരു യുപിഐ കളക്റ്റ് റിക്വസ്റ്റ് അല്ലെങ്കില് മറ്റൊരു പേയ്മെന്റ് റിക്വസ്റ്റ് അയയ്ക്കും. ആദ്യം ലഭിച്ച ചെറിയ തുകയേക്കാള് വളരെ വലിയ തുകയ്ക്കായിരിക്കും ഈ അഭ്യര്ത്ഥന. ഉപഭോക്താവ് പരിശോധിക്കാതെ അത് […]
‘രണബാലി’യിലെ ‘പോരിന് കാഹളം’ ഗാനം
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാന് ഇന്ത്യന് ചിത്രം ‘രണബാലി’യിലെ ‘പോരിന് കാഹളം’ എന്ന വീര്യം നിറഞ്ഞ ഗാനത്തിന്റെ ലിറിക്കല് വീഡിയോ പുറത്ത്. രാഹുല് സംകൃത്യന് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര് 16-നാണ് വേള്ഡ് വൈഡ് ആയി റിലീസ്. അജയ് – അതുല് ഈണമിട്ടിരിക്കുന്ന ഗാനത്തിന് മലയാളത്തില് വരികള് ഒരുക്കിയിരിക്കുന്നത് സിജു തുറവൂരും ആലപിച്ചിരിക്കുന്നത് വി എം മഹാലിംഗവുമാണ്. ചിത്രത്തില് രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള് ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. 1876 മുതല് 1878 […]
‘തേന്മാവിന് കൊമ്പത്ത്’ ചിത്രത്തിലെ ഗാനം
മോഹന്ലാല്- പ്രിയദര്ശന് കൂട്ടുകെട്ടില് 1994 ല് പുറത്തെത്തിയ ‘തേന്മാവിന് കൊമ്പത്ത്’ ചിത്രം പുതിയ സാങ്കേതിക മികവോടെ തിയറ്ററുകളില് എത്തിയതിന് പിന്നാലെ ഒരു ഗാനം പുറത്തുവിട്ടു. ‘എന്റെ മനസിലൊരു നാണം’ എന്ന ഗാനത്തിന്റെ പരിഷ്കരിച്ച വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്ക്ക് ബേണി- ഇഗ്നേഷ്യസ് സംഗീതം പകര്ന്ന് എം ജി ശ്രീകുമാറും സുജാത മോഹനും ചേര്ന്ന് ആലപിച്ച ഗാനമാണ് ഇത്. ചിത്രത്തിന്റെ ഭാവവും ദൃശ്യസ്വഭാവവും നിലനിര്ത്തിക്കൊണ്ടാണ് റീമാസ്റ്ററിംഗ് പൂര്ത്തിയാക്കിയിരിക്കുന്നത്. ദൃശ്യമികവിനൊപ്പം ഡോള്ബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയും പുതിയ […]
വില്പ്പനയില് വന് മുന്നേറ്റവുമായി ബലേനോ
ഇന്ത്യന് വാഹന വിപണിയില് വില്പ്പനയില് വന് മുന്നേറ്റവുമായി മാരുതി സുസുക്കി ബലേനോ. ടാറ്റ നെക്സോണ്, ടാറ്റ പഞ്ച് തുടങ്ങിയ ജനപ്രിയ എസ്യുവികളെ പിന്നിലാക്കി ഏറ്റവും കൂടുതല് വിറ്റഴിക്കപ്പെട്ട കാറായി ബലേനോ മാറി. 2026 സെപ്റ്റംബറില് ബലേനോയുടെ 25,392 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2025 സെപ്റ്റംബറില് ഇത് 13,173 യൂണിറ്റുകളായിരുന്നു. ഒരു വര്ഷത്തിനിടെ വില്പ്പനയില് 93 ശതമാനം വര്ധന. അതേസമയം, ടാറ്റയുടെ ജനപ്രിയ സബ്-4 മീറ്റര് എസ്യുവികളായ നെക്സോണിന്റെയും പഞ്ചിന്റെയും വില്പ്പന ബലേനോയ്ക്ക് പിന്നിലായി. നെക്സോണിന്റെ 20,456 യൂണിറ്റുകളും പഞ്ചിന്റെ […]
ഒറ്റുകാരന്റെ ഒസ്യത്ത്
ഏകഭാവശില്പങ്ങളല്ല ഈ കവിതകള്. അറിവിന്റെ കോടതിയിലെ അനുഭവവിചാരണകളാണിവ. നിയമവും നിയമവിരുദ്ധവും നീതിയും നീതിവിരുദ്ധതയും ധര്മ്മവും ധര്മ്മവിരുദ്ധവും കോടതിനാടകത്തിലെ പതിവു കഥാപാത്രങ്ങള്. നേരെങ്ങനെ നീതിയായി തെളിയിക്കാം, സമര്ഥിക്കാം, വാഴിക്കാം, എന്നൊരു പക്ഷം. നേരിനെ എങ്ങനെ നുണയാക്കാം, കൊല്ലാം, കുഴിച്ചോ കത്തിച്ചോ മൂടാം, എന്നു പല എതിര്പക്ഷങ്ങള്. ഭയത്തെ മറികടക്കാനും അതിജീവിക്കാനുമാണ് റീനയുടെ കവിതയില് ഈ ഭയബോധം നല്കുന്ന പ്രേരണ. പേടിച്ചടിപ്പെടാനല്ല, മരിക്കാനല്ല; ധീരതയോടെ നേരിടാന്; ജീവിക്കാന്… ‘ഒറ്റുകാരന്റെ ഒസ്യത്ത്’. റീന പി ജി. പൂര്ണ പബ്ളിക്കേഷന്സ്. വില 166 […]
വാള്നട്ട് കുതിര്ത്ത് കഴിക്കണമെന്നില്ല
തലച്ചോറിന്റെ ആരോഗ്യത്തിനും ഹൃദയത്തിന്റെ സംരക്ഷണത്തിനും വാല്നട്ട് കഴിക്കുന്നത് നല്ലതാണ്. വാള്നട്ട് വെള്ളത്തില് കുതിര്ത്ത് കഴിക്കണമെന്നത് നിര്ബന്ധമില്ല. കുതിര്ക്കാതെ തന്നെ വാള്നട്ട് കഴിക്കാം. കുതിര്ക്കുന്നത് നട്സിന്റെ ഘടന മൃദുവാക്കുകയും ചിലര്ക്ക് ചവച്ചുതിന്നാന് എളുപ്പമാക്കുകയും ചെയ്യും. എന്നാല് കുതിര്ക്കുന്നതിലൂടെ വാള്നട്ടിലെ എല്ലാ പോഷകങ്ങളും ശരീരത്തിന് കൂടുതല് ലഭിക്കുമെന്നതിന് ശക്തമായ പഠനങ്ങളൊന്നുമില്ല. വാള്നട്ടില് അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡായ എഎല്എ, പ്രോട്ടീന്, ഫൈബര്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങള് ലഭിക്കാന് കുതിര്ക്കണമെന്നില്ല. ദിവസവും ഏകദേശം 20-30 ഗ്രാം വാള്നട്ട്, അതായത് ഏകദേശം […]
