ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ രാഹുൽ ഗാന്ധി തള്ളി നിലത്തിട്ടെന്ന പരാതിയിൽ പ്രതികരിച്ച് കോൺഗ്രസ്. ബി ജെ പിയുമായി ചേർന്ന് മാധ്യമപ്രവർത്തകയുണ്ടാക്കിയ കെട്ടുകഥയാണിതെന്നാണ് കോൺഗ്രസിന്റെ മറുപടി. ഇന്നലെ സുപ്രീം കോടതി രജിസ്ട്രിയിൽ എത്തിയപ്പോഴാണ് രാഹുൽ ഗാന്ധി തന്നെ മർദ്ദിച്ച് താഴെയിട്ടതെന്ന് മാധ്യമപ്രവർത്തകയായ റിച്ചാ പരാശറിന്റെ പരാതി. രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകയോട് മാറിനിൽക്കാൻ പറയുകയാണ് ചെയ്തതെന്നും നിലത്തുവീണ റിച്ചാ പരാശർ ബി ജെ പി എം എൽ എയുമായി ചേർന്ന് ഉണ്ടാക്കിയ കെട്ടുകഥയാണിതെന്നും കോൺഗ്രസ് നേതാവ് അൽകാ ലാമ്പ […]
നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചത് ചീഫ് സെക്രട്ടറി ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയെന്ന് വിവരം
നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചത് ചീഫ് സെക്രട്ടറി ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയെന്ന് വിവരം. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദേശം മറികടന്നാണ് ചീഫ് സെക്രട്ടറിയുടെ നടപടി. വിഷയത്തിൽ മന്ത്രി പി കെ ബഷീർ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു.
നെടുമ്പാശേരിയിൽ മിനി കുപ്പർ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിലെ പ്രതി സുഹൈൽ സജീവ് ജാമ്യാപേക്ഷ നൽകി
നെടുമ്പാശേരിയിൽ മിനി കുപ്പർ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിലെ പ്രതി സുഹൈൽ സജീവ് ജാമ്യാപേക്ഷ നൽകി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് സുഹൈൽ ജാമ്യാപേക്ഷ സമര്പ്പിച്ചത്. മറ്റന്നാൾ ജാമ്യാപേക്ഷ പരിഗണിക്കും. അതേസമയം, കാർ മത്സരയോട്ടം നടത്തിയോ എന്നതിൽ അടക്കം വ്യക്തത തേടാൻ സുഹൈലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.മദ്യം ലഹരിയില് മൂന്ന് പേരെ മിനി കൂപ്പർ ഇടിച്ച് കൊന്ന കേസിൽ സുഹൈൽ സജീവും കൂട്ടാളികളും നിലവില് റിമാൻഡിലാണ്. എറണാകുളം റൂറൽ പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുഹൈൽ […]
പിണറായിയെ രക്ഷിക്കാനുള്ള ദൗത്യമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഏറ്റെടുത്തിരിക്കുന്നതെന്ന് മാസപ്പടിക്കേസിലെ ഹർജിക്കാരൻ കെ.എം. ഷാജഹാൻ
പിണറായിയെ രക്ഷിക്കാനുള്ള ദൗത്യമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഏറ്റെടുത്തിരിക്കുന്നതെന്ന് മാസപ്പടിക്കേസിലെ ഹർജിക്കാരൻ കെ.എം. ഷാജഹാൻ. കഴിഞ്ഞ 10 വർഷം യുഡിഎഫ് ചെയ്ത സമരങ്ങളെ അധികാരത്തിൽ വന്നപ്പോൾ സതീശൻ റദ്ദ് ചെയ്യുകയാണെന്നും ഷാജഹാൻ ആരോപിച്ചു. ഞെട്ടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. തെളിവുണ്ടെന്ന് കണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.
ഇഡിക്കെതിരെ സിപിഎം സെമിനാറുകൾ സംഘടിപ്പിക്കുന്നു
ഇഡിക്കെതിരെ സിപിഎം സെമിനാറുകൾ സംഘടിപ്പിക്കുന്നു.കേന്ദ്ര നീക്കങ്ങൾക്കും ഇഡിക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇഡിക്കെതിരെ രംഗത്തെത്തിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന വിധി ദുരുപയോഗം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയും കേസിൽ കുടുക്കാനാണ് നീക്കം നടക്കുന്നത്. ഇഡിക്കെതിരെ സർക്കാർ അപ്പീലിന് പോകണമായിരുന്നുവെന്നും, കോടതി നിലപാടും ഇത് ശരിവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇഡിയെ തുറന്ന് കാട്ടാൻ നാളെയും മറ്റന്നാളുമായി രണ്ട് സെമിനാറുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്തും കോഴിക്കോടുമായാണ് […]
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അകമ്പടി വാഹനവുമായി മുന് ഗണ്മാന്റെ കറക്കം
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അകമ്പടി വാഹനവുമായി മുന് ഗണ്മാന്റെ കറക്കം. സസ്പെൻഷനിലുള്ള പിണറായി വിജയന്റെ മുൻ ഗൺമാൻ അനിൽ കുമാര് ഔദ്യോഗിക വാഹനത്തിൽ സഞ്ചരിച്ചതിൽ അന്വേഷണം. ഇന്നലെ പത്തനാപുരത്ത് വെച്ച് അനിൽ കരിക്ക് കുടിക്കാൻ ഇറങ്ങിയപ്പോഴാണ് യാത്ര വിവരം പുറത്തായത്. KL 01 CH 6749 എന്ന എസ്കോർട്ട് കാറിലാണ് അനിൽ കറങ്ങിയത്. ആ സമയം പിണറായി തിരുവനന്തപുരത്ത് ആയിരുന്നു. പിണറായിയുടെ എസ്കോർട്ട് കാറിലെ യാത്രയിൽ ഇൻ്റലിജൻസാണ് അന്വേഷണം തുടങ്ങിയത്. വാഹനത്തിൽ സസ്പെൻഷനിലുള്ള സന്ദീപും ഡ്രൈവർ […]
സായാഹ്ന വാര്ത്തകള് | ഒക്ടോബര് 13, ചൊവ്വ
മാസപ്പടി കേസ് സിംഗിള് ബെഞ്ച് വിധിയില് അപ്പീല് സാധ്യത പരിമിതമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. മാസപ്പടി കേസിലെ ഹര്ജിയില് മുന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരേ കേസെടുക്കാന് മതിയായ തെളിവുകള് ഇല്ലായിരുന്നെന്നാണു സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് നിലപാടെടുത്തത്. പിണറായിയുടേയും റിയാസിന്റേയും വാദങ്ങളെ പിന്തുണയക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. ചില ഡയറി രേഖകള് മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താന് ഉത്തരവിട്ടതെന്നും സര്ക്കാര് കോടതിയില് പറഞ്ഞു. കെ എം ഷാജഹാന് സത്യസന്ധനായ ഹര്ജിക്കാരന് അല്ലെന്നും […]
ഇന്ത്യയുടെ വളര്ച്ചാ അനുമാനം ഉയര്ത്തി ഐ.എം.എഫ്
ഇന്ത്യയുടെ വളര്ച്ചാ അനുമാനം ഉയര്ത്തി ഐ.എം.എഫ്. ശക്തമായ ആഭ്യന്തര ഡിമാന്ഡും സേവനമേഖലയിലെ മുന്നേറ്റവും ഏഴു ശതമാനം വളര്ച്ച കൈവരിക്കാന് സഹായിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി പുറത്തുവിട്ട റിപ്പോര്ട്ടില് പറയുന്നു. നടപ്പുവര്ഷവും അടുത്തവര്ഷവും ഇതേ വളര്ച്ച നിലനിര്ത്തുമെന്നാണ് വിലയിരുത്തല്. യു.എസ്.-ഇറാന് യുദ്ധം, റഷ്യ-യുക്രൈന് യുദ്ധം, ഉയര്ന്ന എണ്ണവില തുടങ്ങിയ പ്രതിസന്ധികള്ക്കിടയിലും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില് വളരുന്ന പ്രമുഖ സമ്പദ്വ്യവസ്ഥയായി തുടരും. രാജ്യത്തെ അനുകൂലമായ ജനസംഖ്യാഘടന, വികസിക്കുന്ന ആഭ്യന്തരവിപണി, തുടര്ച്ചയായ ഘടനാപരമായ പരിഷ്കാരങ്ങള് എന്നിവയാണ് ഇന്ത്യയുടെ സാമ്പത്തികപുരോഗതിയുടെ പ്രധാന കാരണങ്ങള്. […]
യുപിഐ പണമിടപാട് നടത്താന് ‘ജിയോ ഗ്ലാസസ്’
അത്യാധുനിക എഐ സ്മാര്ട്ട് വെയറബിള് ആയ ‘ജിയോ ഗ്ലാസസ്’ അവതരിപ്പിച്ച് റിലയന്സ് ജിയോ. ഫോണ് എടുക്കാതെയും ആപ്പുകള് തുറക്കാതെയും ക്യുആര് കോഡിലേക്ക് നോക്കി മാത്രം യുപിഐ പണമിടപാടുകള് നടത്താന് ഈ എഐ ഗ്ലാസ് ഉപയോഗിച്ച് സാധിക്കും. ജിയോ ഗ്ലാസസിലെ കാമറ യുപിഐ ക്യു ആര് കോഡ് സ്കാന് ചെയ്യുകയും, അതേസമയം ഉപയോക്താവ് പേയ്മെന്റ് ആരംഭിക്കുന്നതിനായി വോയ്സ് കമാന്ഡ് നല്കുകയും ചെയ്യുന്നു. സ്ഥിരീകരണം ലഭിച്ചാലുടന് പേയ്മെന്റ് പൂര്ത്തിയാകുന്നു. ‘യുപിഐ സര്ക്കിള്’ വഴി ഉപയോക്താക്കള്ക്ക് ഓരോ ഇടപാടിലും 5,000 രൂപ […]
‘ദ പാരഡൈസ്’ ലെ പുതിയ ഗാനമെത്തി
തെലുങ്ക് സൂപ്പര് താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാന് ഇന്ത്യന് ചിത്രം ‘ദ പാരഡൈസ്’ ലെ പുതിയ ഗാനമെത്തി. വെല്കം ടു പാരഡൈസ് എന്ന ഗാനം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. 198 കോടിയാണ് ചിത്രം ഇതുവരെ ബോക്സ് ഓഫീസില് നേടിയത്. ആക്ഷന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം ഒരു അമ്മ – മകന് ബന്ധത്തിന്റെ വൈകാരിക കഥ കൂടിയാണ് പറയുന്നത്. ചിത്രത്തില്, നാനി അവതരിപ്പിക്കുന്ന ജദാല് എന്ന കഥാപാത്രത്തെ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും […]
