ഗ്യാനേഷ് കുമാർ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്നപ്പോൾ നടത്തിയ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചത് ഇന്നലെയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലീസിബിൻ്റെ രണ്ട് ആത്മഹത്യകുറിപ്പിലൊന്നിൽ ഗ്യാനേഷിൻ്റെ പേരുണ്ട്. മലയിൻകീഴ് ഗോപാലകൃഷ്ണൻ്റെ പരാതിയിൽ അന്വേഷണം ആവശ്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതെന്നും ചെന്നിത്തല പറഞ്ഞു. ചീഫ് ഇലക്ഷൻ കമ്മീഷണർ എന്ന സംരക്ഷണം ഗ്യാനേഷിന് ലഭിക്കില്ല, കേസെടുക്കുന്നതിൽ നിയമോപദേശം തേടിയിരുന്നു. അഴിമതി ഉൾപ്പെടെയുള്ളത് അന്വേഷിക്കും, പരാതി പരിശോധിച്ച് നിയമപരമായ നsപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശിച്ചതെന്നും […]
നന്ദകുമാറിന്റെ പരാമർശം തള്ളി എം വി ഗോവിന്ദൻ
മലപ്പുറം ജില്ലയെക്കുറിച്ചുള്ള മുൻ എംഎൽഎയും സിപിഎം നേതാവുമായ പി നന്ദകുമാറിന്റെ പരാമർശത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നന്ദകുമാറിന്റേത് പാർട്ടി നിലപാടല്ലെന്നും മുസ്ലീം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് സിപിഎം നിലപാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മലപ്പുറത്തിനെതിരെ വർഗീയമായ ഒരുകാര്യങ്ങളും ഞങ്ങൾ ഒരിക്കലും പറയാറില്ല മലപ്പുറം ദേശീയ സ്വതന്ത്രസമര പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത മണ്ണല്ലേ, മുസ്ലീങ്ങളും ഹിന്ദുക്കളും എല്ലാ ജനവിഭാഗങ്ങളും അതിലുണ്ടായിരുന്നു. അവരെല്ലാം നടത്തിയ പോരാട്ടത്തിന്റെ ഭാഗമായാണ് മലപ്പുറം ജില്ല രൂപംകൊള്ളുന്നതടക്കം […]
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളിൽ ദില്ലിയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ദില്ലിയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിൽ രണ്ടും കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ ഒരു കേസുമാണ് എടുത്തത്. ഔദ്യോഗിക ഉത്തരവ് ലംഘിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെ ബിഎൻഎസ് വകുപ്പുകൾ ചുമത്തി. എഫ്ഐആറിൽ വ്യക്തികളെയോ സംഘടനകളെയോ പ്രതി ചേർത്തിട്ടില്ല. എന്നാൽ എഫ്ഐആറിൽ പ്രതിഷേധം സംഘടിപ്പിച്ചവരുടെയും സംഘടനകളുടെയും വിവരങ്ങൾ പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 4, ഞായര്‍
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ രണ്ടാം ദിവസവും യുവജന സംഘടനകളുടെ സമരം സംഘര്‍ഷഭരിതമായി. ഐസയുടെയും പൗരാവകാശ കൂട്ടായ്മകളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച സ്ത്രീകളെ പുരുഷ പോലീസ് കൈയേറ്റം ചെയതു. സ്ത്രീകളെ വലിച്ചിഴച്ചാണ് അറസ്റ്റു ചെയ്തു നീക്കിയത്. നിരവധി പേര്‍ക്കു പരിക്കേറ്റു. ഏഷ്യന്‍ ഗെയിംസില്‍ 21 സ്വര്‍ണവുമായി ഇന്ത്യ നാലാം സ്ഥാനത്ത്. 169 സ്വര്‍ണവുമായി ചൈനയാണ് ഓവറോള്‍ ചാമ്പ്യന്മാര്‍. തുടര്‍ച്ചയായി പന്ത്രണ്ടാം തവണയാണ് ചൈന ചാമ്പ്യന്മാരാകുന്നത്. 83 സ്വര്‍ണം നേടിയ ജപ്പാനാണു രണ്ടാം […]
രാത്രി വാർത്തകൾ
പി എം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയോട് നിർദേശിച്ച് ലീഗ് നേതൃത്വം. ഭരണപരിഷ്കാര കമ്മീഷൻ വിവാദം കോൺഗ്രസിലെ വിഭാഗീയതയുടെ ഭാഗമെന്ന് മലപ്പുറത്തെ വാഴയൂരിൽ നടന്ന നൂറു ദിന അവലോകന യോഗത്തെ പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സി പി എം കോട്ടയം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി സംഘടനാതലത്തിൽ നിർണായക മാറ്റങ്ങൾക്ക് തീരുമാനമായി. ജില്ലാ സെക്രട്ടേറിയറ്റിലേക്ക് പി ഷാനവാസിനെയും ജില്ലാ കമ്മിറ്റിയിലേക്ക് ചങ്ങനാശ്ശേരി […]
ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ സര്‍വകാല റെക്കോഡ്
സെപ്റ്റംബറിലെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ സര്‍വകാല റെക്കോഡ്. ശരാശരി പ്രതിദിന ഇറക്കുമതി 52 ലക്ഷം ബാരലായി. യു.എസ്.-ഇറാന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇന്ത്യയിലേക്ക് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങളില്‍ ഇറാഖ് റഷ്യക്കു തൊട്ടുപിന്നിലെത്തി. സെപ്റ്റംബറില്‍ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 39 ശതമാനം സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ., കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍നിന്നായിരുന്നു. പ്രതിദിനം 5,25,000 ബാരല്‍ എണ്ണ വിതരണം ചെയ്ത് ഇറാഖ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സൗദി അറേബ്യ 5,17,000 ബാരല്‍, യു.എ.ഇ 4,38,000 […]
പേരന്റല്‍ കണ്‍ട്രോള്‍സ് അവതരിപ്പിച്ച് മെറ്റ
വാട്സ്ആപ്പില്‍ പുതിയ പേരന്റല്‍ കണ്‍ട്രോള്‍സ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. കുട്ടികള്‍ ആരോടൊക്കെയാണ് ഇടപഴകുന്നത് എന്നറിയാന്‍ രക്ഷിതാക്കളെ സഹായിക്കുന്ന ഫീച്ചറാണിത്. കൗമാരക്കാരുടെ പ്രൊഫൈല്‍ ഫോട്ടോ കാണാന്‍ കഴിയുന്നത് ആര്‍ക്കൊക്കെ, അവരെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ കഴിയുന്നത് ആര്‍ക്കൊക്കെ തുടങ്ങിയ കാര്യങ്ങളില്‍ ഇനി രക്ഷിതാക്കള്‍ക്കും നിയന്ത്രിക്കാം. ഇതിനായി കൗമാരക്കാരുടെ ഫോണിലെ വാട്സ്ആപ്പ് തുറക്കുക. സെറ്റിങ്സില്‍ പേരന്റല്‍ കണ്‍ട്രോളില്‍ പോയി കൗമാരക്കാരന്റെ ജന്മദിന തീയതി എന്റര്‍ ചെയ്ത് വയസ് സ്ഥിരീകരിക്കുക. തുടര്‍ന്ന് കണ്ടിന്യൂ അമര്‍ത്തുക. കുട്ടിയുടെ ഡിവൈസിലെ ക്യുആര്‍ കോഡ് രക്ഷിതാവിന്റെ ഫോണ്‍ […]
‘വല്ലി’ ഫാന്റസി ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയ്ലര്‍
https://www.youtube.com/watch?v=wwwYUwpUye0 പത്മരാജന്‍ രതീഷ്, ഷോബി തിലകന്‍, അശ്വതി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷബീര്‍ ബി.എന്‍. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വല്ലി’ എന്ന ഫാന്റസി ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. പ്രാണ ക്രിയേഷന്‍സിന്റെ ബാനറില്‍ രജിത് എസ്. കഥയെഴുതി നിര്‍മിക്കുന്ന ചിത്രത്തില്‍ ബിനോജ് കുളത്തൂര്‍, കുമാര്‍ സേതു, പ്രസാദ് മുഹമ്മ, ഭദ്ര വെങ്കിടേശ്, ബെന്നി ജോണ്‍, അരുണ്‍ സോള്‍, ജയറാം, ശോഭ, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. രഞ്ജിത് മുരളി – ചായഗ്രഹണം. ഗാനരചന – രാജേഷ് ട്വിങ്കില്‍, […]
റൊമാന്റിക് ത്രില്ലര്‍ ചിത്രം ‘സ്പ്രിംഗ്’ 30ന്
12 വര്‍ഷമായി പരസ്യസംവിധായകനായി പ്രവര്‍ത്തിച്ച ശ്രീലാല്‍ നാരായണന്‍, യുവതാരങ്ങളായ ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രം ആണ് ‘സ്പ്രിംഗ്’. രചന, സംവിധാനം – ശ്രീലാല്‍ നാരായണന്‍. ബദുഷാസ് സില്‍വര്‍ സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ്, ലൈം ടീ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മഞ്ജു ബാദുഷ, ഷാഹുല്‍ ഹമീദ്, ശ്രീലാല്‍ എം.എന്‍. എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഒക്ടോബര്‍ 30ന് തിയേറ്ററുകളില്‍ എത്തും. റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തില്‍ […]
ബ്രഹ്മദത്തന്‍ നോക്കിനില്‍ക്കെ
ദുഃസ്വപ്നംപോലൊരു ഭൂതകാലത്തിന്റെ ഓര്‍മ്മയില്‍നിന്ന് ആശ്വാസം തേടി ദത്തന്‍ എന്ന ചെറുപ്പക്കാരന്‍ നല്ലൂര്‍ ഗ്രാമത്തിലെത്തുകയാണ്. അയാളുടെ അയല്‍പക്കത്ത് ദുരൂഹതയും ഭീതിയും പ്രസരിക്കുന്ന ഇളയൂര്‍ മഠം എന്ന പുരാതനമാളിക ഉള്ളില്‍ ഇരുട്ടുംപേറി നിലകൊണ്ടു. അന്ധവിശ്വാസങ്ങള്‍ ഗ്രസിച്ച് ഉപേക്ഷിക്കപ്പെട്ടുകിടന്ന ആ മാളികയുടെ രഹസ്യങ്ങള്‍ അയാളെ ആകര്‍ഷിക്കുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്റെയും മാളികയുടെയും ഭീകരമായ ഭൂതകാലം കൂടിക്കുഴഞ്ഞ ഒരു പുരാവൃത്തം ദത്തന്‍ കണ്ടെടുക്കുകയാണ്. മന്ത്രവാദത്തിന്റെയും വിലക്കപ്പെട്ട ജ്ഞാനത്തിന്റെയും മറ്റൊരു വ്യവസ്ഥയില്‍നിന്ന് ആവിര്‍ഭവിക്കുന്ന പ്രാപഞ്ചികഭീകരതയുടെയും പശ്ചാത്തലത്തില്‍ ഭീതിജനകമായൊരു ആഖ്യാനം. പി.വി. തമ്പിയുടെ മാന്ത്രികനോവല്‍ പാരമ്പര്യവും […]
