Posted inപുസ്തകങ്ങൾ

മരണവാതില്‍

‘ഇന്ന് രാത്രി നിങ്ങള്‍ കൊല്ലപ്പെടും. മരിക്കുമെന്ന് മുന്നറിയിപ്പ് കിട്ടുന്ന ചുരുക്കം ചില ഭാഗ്യവാന്മാരിലൊരാളാണ് നിങ്ങള്‍.’ മുന്നറിയിപ്പ് കിട്ടിയിട്ടും മാധവന്‍ നായര്‍ എന്ന വ്യവസായപ്രമുഖന്‍ രാത്രി സ്വന്തം ബാംഗ്ലാവില്‍വെച്ച് പോലീസ് കാവലില്‍, വീട്ടുകാരുടെ കണ്‍മുന്നില്‍ കൊല്ലപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന തിരോധാനങ്ങളും മറ്റു കൊലപാതകങ്ങളും കുറ്റാന്വേഷകരെ കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തിക്കുന്നു. കുറ്റവാളിയെ തേടിയുള്ള യാത്രയില്‍ അവരെ കാത്തിരുന്ന തെളിവുകളും സംശയങ്ങളും കൊലപാതകത്തിന്റെ ചുരുളഴിക്കുന്നു. അപ്രതീക്ഷിത വഴികളിലൂടെയും സങ്കീര്‍ണ്ണമായ അന്വേഷണങ്ങളിലൂടെയും സഞ്ചരിക്കുന്ന കുറ്റാന്വേഷണനോവല്‍. ‘മരണവാതില്‍’. വേളൂര്‍ പി.കെ രാമചന്ദ്രന്‍. മാതൃഭൂമി. 204 […]

Posted inആരോഗ്യം

ചില ഭക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കും

ചില ഭക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്ന പോലെ തന്നെ ചില ഭക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കാനും കാരണമാകും. ശുദ്ധീകരിച്ച പഞ്ചസാര, ധാന്യങ്ങള്‍ പോലുള്ള സിംപിള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് മുടി കൊഴിച്ചില്‍ കൂട്ടും. കാര്‍ബോഹൈഡ്രേറ്റുകള്‍ അധികം അടങ്ങിയ ഭക്ഷണക്രമം, തലമുടിയില്‍ സെബം ഉല്‍പാദനം വര്‍ധിപ്പിക്കാം. ഇത് ഹെയര്‍ ഫോളിക്കുകളില്‍ വീക്കം ഉണ്ടാക്കാനും അത് അവയുടെ ആരോഗ്യം മോശമാക്കാനും കാരണമാകുന്നു. മാത്രമല്ല, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ ഇന്‍സുലിന്‍ ഉയരാനും സ്‌കാല്‍പ്പിലേക്കുള്ള രക്തക്കുഴലുകളെ ബാധിക്കുകയും മുടിയുടെ വളര്‍ച്ച […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

‎ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും പോക്ഷക സംഘടനകളും സമരം നടത്തുമ്പോള്‍ കേരളത്തിലെ സി.പി.എം എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സി.പി.എമ്മും ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്, ഒരു തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അനുവദിക്കില്ല, നാട്ടില്‍ കലാപ അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ‎ ‎യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് വന്ന കല്ലേറോടെയാണ് സംഘർഷം തുടങ്ങിയതെന്ന് ഷാഫി പറമ്പിൽ എംപി. ഗ്യാനേഷ് കുമാർ എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗമല്ല. സിപിഎമ്മിൻ്റെ നേതാവുമല്ല. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പിക്കും എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും പോക്ഷക സംഘടനകളും സമരം നടത്തുമ്പോള്‍ കേരളത്തിലെ സി.പി.എം എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സി.പി.എമ്മും ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്, ഒരു തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അനുവദിക്കില്ല, നാട്ടില്‍ കലാപ അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും. ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ കടുത്ത […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവനന്തപുരത്ത് അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമമാണെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരത്ത് യാതൊരു പ്രകോപനവുമില്ലാതെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്നും, ബോധപൂർവ്വം ആസൂത്രണം ചെയ്ത പ്ലാൻ അനുസരിച്ചാണ് കെ.എസ്.യുക്കാർ ഹോസ്റ്റലിലേക്ക് കയറി ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഹോസ്റ്റലിലേക്ക് കല്ലും തീപ്പന്തവും എറിയുകയായിരുന്നു. എന്നാൽ എസ്.എഫ്.ഐക്കാർ കടന്നാക്രമിച്ചിട്ടില്ലെന്നും അവർ തകർത്ത വാഹനം ഏതാണെന്ന് തെളിയിക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യം കോടതിയെ സമീപിച്ചേക്കും

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെ ഇന്ത്യ സഖ്യം കോടതിയെ സമീപിച്ചേക്കും. നിലവിൽ സുപ്രീം കോടതിയിൽ ഉള്ള പൊതുതാല്പര്യ ഹർജി അഞ്ചംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത തകർന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഹർജി നൽകുക. അതേസമയം വോട്ടുകൊള്ളക്കെതിരെ ഒറ്റക്കെട്ടായി സംയുക്ത പ്രക്ഷോഭം നടത്തുമെന്ന് ഇന്ത്യ സഖ്യം അവകാശപ്പെടുമ്പോൾ സഖ്യത്തിലെ ഭിന്നത ശക്തമായി ഉന്നയിക്കാൻ ബിജെപിയിൽ ധാരണയായി. പല പ്രമുഖ നേതാക്കളും സഖ്യം വിട്ടത് ചർച്ചയാക്കും. ഇന്നലത്തെ യോഗത്തിൽ അരവിന്ദ് കെജ്‍രിവാളിന്‍റെയും എം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം

ഫ്ളൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരമെന്ന് വിവരം. ആരോഗ്യ നിലയേക്കുറിച്ച് വിവരം പുറത്ത് വിട്ടത് സൗദി ഇന്ത്യൻ എംബസിയാണ്. സ്മിത് മച്ചാർ ചികിത്സയിൽ കഴിയുന്നത് താബുക്ക് സിറ്റി ആശുപത്രിയിലാണ്. അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി. സൗദിയിൽ ഫ്ലൈ ദുബൈ വിമാനം ഇടിച്ചിറക്കിയ സംഭവത്തിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് നടപടി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യൂത്ത് കോണ്‍ഗ്രസ് എസ്എഫ്ഐ സംഘര്‍ഷത്തില്‍ പ്രതികരിച്ച് മന്ത്രി പി സി വിഷ്ണുനാഥ് ​

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരെ നടത്തിയ യൂത്ത് കോൺ​ഗ്രസിൻ്റെ പ്രകടത്തിന് നേരെ കല്ലേറുണ്ടായെന്നും അതിൻ്റെ ഭാ​ഗമായാണ് സംഘർഷം ഉടലെടുത്തതെന്നും മന്ത്രി പി സി വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ എസ്എഫ്ഐ കല്ലെറിയുന്നത് എന്തിനാണ് എന്ന് ചോദിച്ച മന്ത്രി അവർക്ക് നേരെ നടന്ന പ്രതിഷേധമല്ലല്ലോ എന്നും പറഞ്ഞു. സംഘർഷത്തിനെതിരെ ഉണ്ടായ പൊലീസ് നടപടിയിൽ പൊലീസ് വിശദീകരണം നൽകട്ടെയെന്നും ഹോസ്റ്റലിൽ ഗുണ്ടകളെ താമസിപ്പിക്കുമ്പോൾ പഠിക്കാനായെത്തിയ വിദ്യാർത്ഥികളെയാണ് ബുദ്ധിമുട്ടിക്കുന്നതെന്നും, അടിക്ക് തിരിച്ചടി എന്നത് ഞങ്ങളുടെ ശൈലിയല്ല,അത്തരം രാഷ്ട്രീയ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം രണ്ട് കേസുകൾ രജിസ്റ്റര്‍ ചെയ്ത് മ്യൂസിയം പൊലീസ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നൈറ്റ് മാര്‍ച്ചിന് നേരെ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിന് തുടക്കമായത്. ഇതോടെ കേളേജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീപന്തമെറിഞ്ഞു. നേതാക്കള്‍ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ വന്‍ സംഘര്‍ഷമുണ്ടായി. ക്യാമ്പസിന് അകത്ത് പൊലീസ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി എസ്എഫ്‌ഐ. യൂണിവേഴ്‌സിറ്റി കോളജ് പരിസരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച്  സംസ്ഥാന വ്യാപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു കൂടാതെ  ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ഉച്ചയ്ക്ക് 12 മണിക്ക് മാര്‍ച്ച് നടക്കും. പ്രതിഷേധങ്ങളുടേയും തിരുവനന്തപുരത്തെ സംഘര്‍ഷത്തിന്റേയും പാര്‍ട്ടി ഓഫീസുകളിലേക്ക് നടക്കുന്ന ആക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ പാര്‍ട്ടി ഓഫീസുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു.