Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവത്തിൽ ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ

ദളിത് യുവാവിനെ മർദിച്ച സംഭവത്തിൽ ആദ്യഘട്ട നടപടിയുടെ ഭാഗമായി ശാസ്താംകോട്ട സ്റ്റേഷനിലെ  ഗ്രേഡ് എസ്ഐ ആർ ശ്രീകുമാറിനെയും സിപിഒ വിപിൻ കുമാറിനെയും സസ്പെൻഡ് ചെയ്തു. കൂടുതൽ പൊലീസുകാർക്കെതിരെ അടുത്ത ഘട്ട നടപടി ഉണ്ടാകും. എസ്ഐടി അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. പത്തനംതിട്ട എസ്പിയുടെ റിപ്പോർട്ടിലാണ് ഈ നടപടി. പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ച് എത്തിയ പൊലീസ് സംഘമാണ് 23 കാരനെ കാറിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. അനിയനെ കണ്ടെത്താനെന്ന പേരിൽ ചേട്ടനെ കാറിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമലയിൽ അരവണ പ്രതിസന്ധി അതിരൂക്ഷം

ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷമെന്ന് വിവരം. 5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് മാത്രം 15,000 ആണ്. സ്പോട്ട് ബുക്കിംഗ് കൂടിയാകുമ്പോൾ 17,000ത്തിലധികം ആളുകൾ ദർശനത്തിന് എത്തും. ഒരാൾക്ക് ഒരു ടിൻ അരവണ വീതം എന്ന നിയന്ത്രണം കൊണ്ടുവന്നത് കഴിഞ്ഞദിവസം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അരവണ പ്ലാന്റിൽ അറ്റകുറ്റപണി നടക്കുന്നത് മൂലമാണ് ഉത്പാദനം നിർത്തിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയത്തിന് തടയിടാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ വിവാദ കരട് മാർഗ്ഗരേഖ നടപ്പാക്കില്ല

കേരള സർവകലാശാലയിൽ വിവാദ കരട് മാർഗ്ഗരേഖ നടപ്പാക്കില്ല. പുതിയ നിർദേശങ്ങൾ തയ്യാറാക്കാനായി വിദ്യാർത്ഥികളിൽ നിന്നും അഭിപ്രായം തേടി ഹൈക്കോടതിയെ അറിയിക്കും.  വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും, കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാരിന്‍റെ നയമെന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു. അതേസമയം വിവാദ കരട് മാർഗ്ഗരേഖ ബോധപൂർവം പ്രചരിപ്പിച്ചതാണെന്നും 2005-ലെ എംജി സർവകലാശാലയുടെ മാർഗ്ഗരേഖ പേര് മാറ്റി ഇറക്കിയതാണ്, അതാണ് ഉപസമിതിക്ക് തന്നത്. യോഗത്തിൽ എതിർപ്പ് അറിയിച്ചിട്ടും മാർഗ്ഗരേഖ വിതരണം ചെയ്തു. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കൈക്കൂലി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കൈക്കൂലി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും, കൈക്കൂലിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നും നിയമോപദേശം. അഴിമതി തടയൽ നിയമപ്രകാരവും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നാണ് നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്. വീണാ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്യാം. മൂന്നാം കക്ഷി വഴി പൊതുപ്രവർത്തകൻ പണം വാങ്ങിയാലും കുറ്റകരമാണ്. പിണറായി വിജയൻ കൈക്കൂലി വാങ്ങിയത് മൂന്നാം കക്ഷി വഴിയെന്നും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും ഉള്ളതിനാൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും ഉള്ളതിനാൽ രാത്രിയാത്രകൾ നിരോധിച്ചു. വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം. അലർട്ടുകൾ പിൻവലിക്കുന്നത് വരെ സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം നൽകി. അതേസമയം, മൂന്നാറിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ പഴയ മൂന്നാറിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്. വാഹനങ്ങൾ സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡിൽ പ്രവേശിച്ച ശേഷം പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്നുവേണം ടൗണിൽ എത്തേണ്ടത്.അടിമാലി പഴംമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 21, തിങ്കള്‍

കനത്ത മഴയില്‍ സംസ്ഥാനത്ത് ആറ് മരണം. മലപ്പുറം നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് ഒഴുക്കില്‍പെട്ട് കോട്ടയ്ക്കല്‍ മങ്ങാടന്‍ ബസുടമ അനസ് മങ്ങാടന്‍ (27), തിരൂര്‍ സ്വദേശി പരന്നപറമ്പന്‍ മുഹമ്മദ്കുട്ടി (65) എന്നിവരാണു മരിച്ചത്. വിനോദകേന്ദ്രമായ ഇവിടെ ഒഴുക്കില്‍പെട്ട മുപ്പതോളം പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇടുക്കി വട്ടവട കൊട്ടക്കമ്പൂരില്‍ കൃഷിയിടത്തിലെ ഷെഡിനു മുകളിലേക്കു മണ്ണിടിഞ്ഞ് ബാലകൃഷ്ണന്‍ (52), സഹോദരി ചിന്നമ്മാള്‍ (40) എന്നിവര്‍ മരിച്ചു. പൂഞ്ഞാര്‍ തെക്കേക്കരയില്‍ മണ്ണിടിഞ്ഞ് പെരിങ്ങളം ജോസഫ് (80) മരിച്ചു. ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ തീക്കോയിയില്‍ മണ്ണിടിഞ്ഞു […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഇടുക്കി കോട്ടയം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.മണിക്കൂറിൽ നാൽപ്പത് കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.   വൈദ്യുതി ഉപഭോഗം വർധിച്ചതിനാൽ കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. മധ്യപ്രദേശിൽ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. വൈകുന്നേരം 6:15 മുതൽ രാത്രി 12:45 വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണ ഉണ്ടായേക്കും   […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

‎ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മലയാളിയായ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് വിദർശ. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശയ്ക്ക് മെഡൽ ലഭിച്ചത്. വിദർശ അടക്കം മൂന്ന് പേരടങ്ങുന്ന ടീമാണ് മെഡൽ നേടിയത്. ‎ ‎ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്ന് വിദർശ പറഞ്ഞു. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ. 2018ൽ എൻ സി സി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമലയിൽ അരവണയ്ക്ക് ഇന്നും നിയന്ത്രണം

ശബരിമലയിൽ അരവണയ്ക്ക് നിയന്ത്രണം. കഴിഞ്ഞ 20 ദിവസമായി നിർമ്മാണപ്രവൃത്തികൾ കാരണം പ്ലാന്‍റ് അടച്ചിട്ടിരിക്കുന്നതിനാൽ ഒരു തീർത്ഥാടകന് ഒരു ടിൻ അരവണ മാത്രമാണ് കൊടുക്കുന്നത്. കന്നിമാസ പൂജയ്ക്ക് നിയന്ത്രണമുണ്ടാകുമെന്ന് ദേവസ്വം ബോർഡ് വാർത്താകുറിപ്പ് ഇറക്കിയെങ്കിലും കരുതൽ സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ വീഴ്ചവന്നെന്ന വിമർശനം ശക്തമാണ്. മാസപൂജയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ തിരക്ക് വന്നെന്നാണ് ബോർഡ് വിശദീകരണം. നാളെ രാത്രിവരെ ദർശനമുണ്ട്. അവധി ദിവസമായതിനാൽ തീർത്ഥാടകരുടെ തിരക്കും കൂടുതലാണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സർക്കാരിൻ്റെ വാടക ഹെലികോപ്റ്ററിന് പുതിയ ശുപാർശകൾ മുന്നോട്ട് വെച്ച് ചിപ്സൺ ഏവിയേഷൻ കമ്പനി

എൽഡിഎഫ് കാലത്തെ കരാർ ഇന്നലെ തീർന്ന സാഹചര്യത്തിൽ സർക്കാരിൻ്റെ വാടക ഹെലികോപ്റ്ററിന് ആവശ്യം അനുസരിച്ച് മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ പറപ്പിക്കാമെന്ന പുതിയ ശുപാർശകൾ മുന്നോട്ട് വെച്ച് ചിപ്സൺ ഏവിയേഷൻ കമ്പനി.  മുഖ്യമന്ത്രിയാണ് ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്. നിലവിൽ പ്രതിമാസം 25 മണിക്കൂർ പറക്കലിന് 80 ലക്ഷമാണ് വാടക. അധികമുള്ള മണിക്കൂറിന് 90,000 രൂപ. പറപ്പിച്ചാലും ഇല്ലെങ്കിലും വാടക നൽകണം.