സ്ത്രീകൾ ജോലിയിൽ പ്രവേശിക്കുന്നത് വർധിച്ചതോടെ വിവാഹമോചനങ്ങൾ കൂടിയെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സയീദ് അൻവർ നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. രാജ്യത്ത് തൊഴിൽ മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ പ്രവേശിച്ചതോടെയാണ് വിവാഹമോചനങ്ങൾ വർധിച്ചതെന്നാണ് സയീദ് അൻവർ പറയുന്നത്. ഇത് സ്ത്രീവിരുദ്ധമായ പരാമർശങ്ങളാണ്. അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ അദ്ദേഹം ഒരു മികച്ച കളിക്കാരനായിരുന്നു. എന്നാൽ ദയനീയമായ മാനസികാവസ്ഥയെന്നും അത് മാറ്റാൻ കഴിയില്ലെന്നുമാണ് വിമർശനങ്ങൾ.
