അഞ്ചു വര്‍ഷത്തിനകം അരുണാചല്‍ പ്രദേശില്‍ ടിബറ്റ്, ചൈന, മ്യാന്‍മര്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ഇന്ത്യ 1748 കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. എന്‍എച്ച് 913 എന്ന പേരിലുള്ള ഈ പാത രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള പാതയാകും. ഇതോടെ അതിര്‍ത്തിയിലേക്കു പ്രതിരോധ സേനയ്ക്കു സുഗമമായി എത്താനുള്ള അടിസ്ഥാന സൗകര്യമാകും. ഒമ്പതു ഘട്ടമായി നിര്‍മിക്കുന്ന പാതയ്ക്ക് 27,000 കോടി രൂപ ചെലവു വരുമെന്ന് കേന്ദ്രഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി
കേരളത്തിലും 5 ജി വേഗത ഇന്നു മുതല്‍, മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും
കേരളത്തിലും 5 ജി വേഗത ഇന്നു മുതല്‍. റിലയന്‍സ് ജിയോയുടെ 5 ജി സേവനത്തിന്റെ ആദ്യ ഘട്ടം കൊച്ചിയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഇന്ന് മുതൽ കൊച്ചിയിൽ 5 ജി സേവനം ആദ്യമായെത്തും. റിലയൻസ് ജിയോയാണ് സംസ്ഥാനത്ത് സേവനമെത്തിക്കുന്നത്. നഗരസഭയുടെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലാണ് ആദ്യം ഘട്ടത്തിൽ സേവനം ലഭിക്കുക. കഴിഞ്ഞ ഒക്ടോബറിൽ ജിയോ 5 ജി സേവനം ഇന്ത്യയിലെ നാല് നഗരങ്ങളിൽ ലഭ്യമാക്കിയിരുന്നു. ദില്ലി, മുംബൈ, കൊൽക്കത്ത, വാരാണസി […]
വ്യാജ മദ്യം,തൃശൂര്‍ തളിക്കുളത്തെ സെന്‍ട്രല്‍ റസിഡന്‍സി ബാര്‍ എക്സൈസ് സംഘം പൂട്ടിച്ചു.
വ്യാജ മദ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശൂര്‍ തളിക്കുളത്തെ സെന്‍ട്രല്‍ റസിഡന്‍സി ബാര്‍ എക്സൈസ് സംഘം പൂട്ടിച്ചു. ബാറില്‍നിന്ന് ഏഴര ലിറ്റര്‍ വ്യാജ മദ്യവും ബാറുടമയുടെ വീട്ടുപരിസരത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് 213 ലിറ്റര്‍ വ്യാജ മദ്യവുമാണ് എക്സൈസ് കണ്ടെടുത്തത്. സാധാരണ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് സെൻട്രൽ റസിഡൻസി ബാറിലും പരിശോധന നടത്തിയതെന്ന് എക്സൈസ് പരിശോധനക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബാറിൽ നിന്നാണ് ആദ്യം വ്യാജ മദ്യം കണ്ടെത്തിയത്. ഏഴര ലിറ്റർ വ്യാജനാണ് ബാറിൽ നിന്ന് കണ്ടെത്തിയതെന്നും […]
വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കട തുറക്കുകയാണ് താൻ ; രാഹുല്‍ഗാന്ധി.
വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കട തുറക്കുകയാണ് താനെന്ന് രാഹുല്‍ഗാന്ധി. ഭാരത് ജോഡോ യാത്ര എന്തിനാണെന്നു വിമര്‍ശിക്കുന്നവര്‍ക്കാണ് ഈ മറുപടി. നെഹ്‌റുവും അംബേദ്കറുമെല്ലാം വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കട തുറന്നവരാണെന്നും രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ മക്കളെല്ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിക്കുന്നു. സാധാരണക്കാരോടും കര്‍ഷകരോടും ഇംഗ്ലീഷ് പഠിക്കരുതെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
ബഫര്‍ സോണ്‍ , തിരുവനന്തപുരത്ത് അമ്പൂരിയിൽ പ്രതിഷേധ സമരം.
ബഫര്‍ സോണ്‍ വിഷയത്തില്‍ തിരുവനന്തപുരത്തെ മലയോര മേഖലകളിലും പ്രതിഷേധ സമരം. ഇന്നു വൈകുന്നേരം അഞ്ചിന് അമ്പൂരിയില്‍ പ്രതിഷേധം സംഗമം സംഘടിപ്പിക്കും. കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര മേഖലയില്‍ ഇന്നലെ നടത്തിയ ജനജാഗ്രത യാത്രകളില്‍ ആയിരക്കണക്കിനു ജനങ്ങളാണു പങ്കെടുത്തത്. ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്നും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
അഞ്ചു വര്‍ഷത്തിനിടെ പത്തു ലക്ഷം കോടിയിലധികം രൂപയുടെ കിട്ടാക്കട വായ്പകള്‍ എഴുതിത്തള്ളി; നിര്‍മല സീതാരാമന്‍
അഞ്ചു വര്‍ഷത്തിനിടെ പൊതുമേഖലാ വാണിജ്യ ബാങ്കുകളുടെ പത്തു ലക്ഷം കോടിയിലധികം രൂപയുടെ കിട്ടാക്കട വായ്പകള്‍ എഴുതിത്തള്ളിയെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍. 10,09,511 കോടി രൂപയുടെ വായ്പാ ബാധ്യതയാണ് എഴുതിത്തള്ളിയത്. ഇതില്‍ 2,04,486 കോടി രൂപയുടെ വായ്പാ ബാധ്യത എസ്ബിഐയുടേയതാണ്. അധികവും കോര്‍പറേറ്റ് വ്യവസായ സ്ഥാപനങ്ങളുടെ വായ്പാ കുടിശികയാണ് എഴുതിത്തള്ളിയത്.
കുതിരാൻ തുരങ്കം , ഒരു മാസത്തിനകം ബലപ്പെടുത്തുമെന്ന് കരാർ കമ്പനി
കുതിരാന്‍ കല്‍ക്കെട്ടിലെ വിള്ളല്‍ സര്‍വ്വീസ് റോഡ് നിലനിര്‍ത്തിക്കൊണ്ടു പരിഹരിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഇങ്ങനെ നിര്‍ദ്ദേശം നല്‍കിയത്. സര്‍വ്വീസ് റോഡ് നികത്തി കല്‍ക്കെട്ടിന്റെ ചരിവ് കൂട്ടണമെന്ന നാഷണല്‍ ഹൈവേ അതോരിറ്റിയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഒരു മാസത്തിനകം കല്‍ക്കെട്ട് ബലപ്പെടുത്താമെന്ന് കരാര്‍ കമ്പനി അറിയിച്ചു.
ബഫർ സോൺ : ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
ബഫര്‍സോണ്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിച്ചു. എല്ലാ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നങ്ങളുടെ പേരില്‍ പാവപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ശശീന്ദ്രന്‍ ആരോപിച്ചു. സര്‍ക്കാരിന് എതിരായ സമരങ്ങള്‍ കര്‍ഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ ഇപ്പോള്‍ സമര്‍പ്പിക്കേണ്ടതുണ്ടോയെന്നു സര്‍ക്കാര്‍ പരിശോധിക്കുന്നു. ജനുവരി ആദ്യവാരത്തില്‍ കേസ് സുപ്രീം കോടതി പരിഗണിക്കും. കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടിനെകുറിച്ച് എജിയും സ്റ്റാന്‍ഡിംഗ് […]
പ്രഭാത വാര്‍ത്തകള്‍ ഡിസംബര്‍ 20
◾ഇന്ത്യയുടെ വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ആയുധ വിന്യാസം. ചൈനീസ് പട്ടാളം സായുധ സന്നാഹങ്ങളുമായി സജ്ജരായതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള വ്യോമതാവളത്തില്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പെടെയുള്ള സന്നാഹങ്ങളാണ് ചൈന ഒരുക്കിയിരിക്കുന്നത്. ◾അഞ്ചു വര്‍ഷത്തിനിടെ പൊതുമേഖലാ വാണിജ്യ ബാങ്കുകളുടെ പത്തു ലക്ഷം കോടിയിലധികം രൂപയുടെ കിട്ടാക്കട വായ്പകള്‍ എഴുതിത്തള്ളിയെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍. 10,09,511 കോടി രൂപയുടെ വായ്പാ ബാധ്യതയാണ് എഴുതിത്തള്ളിയത്. ഇതില്‍ 2,04,486 കോടി രൂപയുടെ വായ്പാ ബാധ്യത […]
മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ഗവർണർക്ക് ക്ഷണമില്ല
മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർക്ക് ക്ഷണമില്ല. സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നതിനിടെ നാളെയാണ് ക്രിസ്മസ് വിരുന്ന് നടത്തുന്നത്. നാളെ ഉച്ചക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിലേക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിക്കാതിരുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മിൽ നടക്കുന്ന തുറന്ന പോര് ഏവർക്കും സുപരിചിതമാണ്. നേരത്തെ രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഡിസംബർ 14 ന് ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ […]
