അഞ്ചു വര്‍ഷത്തിനിടെ പൊതുമേഖലാ വാണിജ്യ ബാങ്കുകളുടെ പത്തു ലക്ഷം കോടിയിലധികം രൂപയുടെ കിട്ടാക്കട വായ്പകള്‍ എഴുതിത്തള്ളിയെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍. 10,09,511 കോടി രൂപയുടെ വായ്പാ ബാധ്യതയാണ് എഴുതിത്തള്ളിയത്. ഇതില്‍ 2,04,486 കോടി രൂപയുടെ വായ്പാ ബാധ്യത എസ്ബിഐയുടേയതാണ്. അധികവും കോര്‍പറേറ്റ് വ്യവസായ സ്ഥാപനങ്ങളുടെ വായ്പാ കുടിശികയാണ് എഴുതിത്തള്ളിയത്.
അഞ്ചു വര്‍ഷത്തിനിടെ പത്തു ലക്ഷം കോടിയിലധികം രൂപയുടെ കിട്ടാക്കട വായ്പകള്‍ എഴുതിത്തള്ളി; നിര്‍മല സീതാരാമന്‍
