ബഫര്‍ സോണ്‍ വിഷയത്തില്‍ തിരുവനന്തപുരത്തെ മലയോര മേഖലകളിലും പ്രതിഷേധ സമരം. ഇന്നു വൈകുന്നേരം അഞ്ചിന് അമ്പൂരിയില്‍ പ്രതിഷേധം സംഗമം സംഘടിപ്പിക്കും. കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര മേഖലയില്‍ ഇന്നലെ നടത്തിയ ജനജാഗ്രത യാത്രകളില്‍ ആയിരക്കണക്കിനു ജനങ്ങളാണു പങ്കെടുത്തത്. ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്നും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ബഫര്‍ സോണ്‍ , തിരുവനന്തപുരത്ത് അമ്പൂരിയിൽ പ്രതിഷേധ സമരം.
