പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്തൊട്ടാകെ പൊലീസിന്റെ സ്പെഷൽ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂ ഇയർ ആഘോഷത്തിൽ ലഹരി ഉപയോഗം തടയാൻ നടപടികൾ ഊർജിതമാക്കും. സംസ്ഥാനത്ത് ലഹരി ഉപയോഗം ശക്തമായി തടയാനുള്ള ശ്രമങ്ങളുമായി പൊലീസ് മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗം തടയാനായി കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള സ്പെഷൽ ഡ്രൈവുകൾ നടക്കുന്നുണ്ട്. പുതുവർഷ സമയത്ത് പതിവായി […]
ബഫര്‍സോൺ: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
ബഫര്‍സോണില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഷയങ്ങളും യോഗത്തില്‍ ചർച്ച ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. സര്‍ക്കാരിന് എതിരായ സമരങ്ങൾ കർഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഉപഗ്രഹ സർവേ റിപ്പോർട്ടിനൊപ്പം നേരിട്ടുള്ള പരിശോധന റിപ്പോർട്ട് പിന്നീട് നൽകുമെന്ന് സുപ്രീം കോടതിയെ അറിയിക്കും. ജനുവരി ആദ്യവാരമാണ് ബഫർസോൺ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജൂൺ മൂന്നിലെ ഉത്തരവ് പ്രകാരം ഉപഗ്രഹ സർവ്വേ റിപ്പോർട്ട് നൽകാനുളള സമയപരിധി ഈ മാസം തീരുകയാണ്. ഉപഗ്രഹ സർവേ ബഫർസോൺ […]
വി ഡി.സവർക്കറുടെ ചിത്രം കർണ്ണാടക നിയമസഭയ്ക്കുള്ളിൽ സ്ഥാപിച്ചു.
വി.ഡി. സവർക്കറുടെ ഛായാചിത്രം കർണാടക നിയമസഭയ്ക്കുള്ളിൽ സ്ഥാപിച്ച് ബിജെപി സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ചിത്രം അനാഛാദനം ചെയ്തത്. ഇതിനെതിരേ പ്രതിപക്ഷം പ്രതിഷേധിച്ചു. നിയമസഭാ മന്ദിരത്തിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. വി.ഡി. സവർക്കറെപ്പോലൊരു വിവാദ വ്യക്തിയെ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചോദിച്ചു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സവർക്കറുടെ ചിത്രം നിയമസഭയിൽ ഉയർത്തുന്നതെന്നും ആരോപണമുയർന്നു. ചരിത്രത്തിൽ ഇടം പിടിക്കാത്ത സവർക്കറെപ്പോലുള്ള നേതാക്കളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാനവ്യാപകമായ പ്രചാരണത്തിന്റെ ഭാഗമായാണ് ഛായാചിത്രം സ്ഥാപിക്കുന്നതെന്നാണ് […]
സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 19
◾സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു. ഇഡി ഉദ്യോഗസ്ഥരെ പൊലീസ് ഭീഷണിപ്പെടുത്തി. കേസിന്റെ വിചാരണ കര്‍ണാടകത്തിലേക്കു മാറ്റാന്‍ സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കി. കേരളത്തില്‍ നീതിയുക്തമായ വിചാരണ നടക്കില്ല. സ്വപ്ന സുരേഷ് നല്‍കിയ മൊഴിയും അന്വേഷിക്കുന്നുണ്ട്. എന്‍.കെ പ്രേമചന്ദ്രന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലമാണ് മറുപടി നല്‍കിയത്. ◾പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര പൊലീസാകരുതെന്ന് സുപ്രീം കോടതി. വ്യക്തിയുടെ […]
അതിർത്തി സംഘർഷത്തെ ചൊല്ലി പാർലമെന്റിൽ ബഹളം: പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി
അതിർത്തി സംഘർഷത്തെ ചൊല്ലി ഇന്നും പാർലമെന്റിൽ ബഹളം. പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടത് അംഗങ്ങളാണ് സഭ വിട്ട് ഇറങ്ങിപ്പോയത്. ഇന്ത്യ – ചൈന അതിർത്തി സംഘർഷം പാർലമെന്റിൽ ശക്തമായ വാക്കേറ്റത്തിനും ബഹളത്തിനും കാരണമായി. രാജ്യസഭയിൽ മനീഷ് തിവാരി നൽകിയ നോട്ടീസ് ചട്ടപ്രകാരമല്ലെന്ന് പറഞ്ഞ് തള്ളി രാജ്യസഭാധ്യക്ഷൻ. തങ്ങളുന്നയിച്ച വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കാതെ വന്നതോടെയാണ് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയത്. സഭ തടസപ്പെടുത്തുന്നതിനെ രാജ്യസഭാ അധ്യക്ഷൻ വിമർശിച്ചു. ക്രിയാത്മകമായ ചർച്ചകൾ നടക്കേണ്ട […]
സ്വര്‍ണ വിലയില്‍ പവന് 280 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 39,680 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4960 രൂപയാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 39,960 രൂപയായിരുന്നു വില. സംസ്ഥാനത്ത് ഡിസംബര്‍ 14ന് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. പവന് 40,240 രൂപയായി കുതിച്ചുയര്‍ന്നതിന് ശേഷമാണ് വില കുറഞ്ഞത്. സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 73 രൂപ രൂപയാണ് വില. 8 ഗ്രാമിന് […]
ജിമെയിലില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍
ജിമെയിലില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. ഫീച്ചര്‍ നിലവില്‍ ബീറ്റയിലാണ്. ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് എന്റര്‍പ്രൈസ് പ്ലസ്, എജ്യുക്കേഷന്‍ പ്ലസ്, എജ്യുക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ് എന്നിവയ്ക്ക് മാത്രമേ പുതിയ ഫീച്ചര്‍ ലഭ്യമാകൂ. ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ എന്നാണ് ഗൂഗിള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഡോക്‌സ്, ഷീറ്റുകള്‍, സ്ലൈഡുകള്‍, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ കലണ്ടര്‍ (ബീറ്റ) എന്നിവയ്ക്കായി ഇതിനകം തന്നെ ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ ഗൂഗിള്‍ ലഭ്യമാക്കുന്നുണ്ട്. ബീറ്റയ്ക്കായി സൈന്‍ അപ്പ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ ക്ലയന്റ് സൈഡ് […]
ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ‘ഓപ്പണ്‍ഹൈമര്‍’ ട്രെയിലര്‍
ടെനെറ്റിനു ശേഷം ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന ‘ഓപ്പണ്‍ഹൈമര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രഞ്ജന്‍ ജെ.റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതമാണ് ചിത്രത്തിന് പ്രമേയം. കിലിയന്‍ മര്‍ഫിയാണ് ഓപ്പണ്‍ഹൈമറുടെ വേഷത്തിലെത്തുക. എമിലി ബ്ലണ്ട്, മാട്ട് ഡാമണ്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ഫ്‌ലോറെന്‍സ് പഗ് തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ജൂലൈ 21ന് തിയറ്ററുകളിലെത്തും. 1945ല്‍ ഓപ്പണ്‍ഹൈമറിന്റെ നേതൃത്വത്തില്‍ നടന്ന ട്രിനിറ്റി ടെസ്റ്റ്( മെക്‌സിക്കോയില്‍ നടന്ന ആദ്യ നൂക്ലിയര്‍ സ്‌ഫോടന […]
‘വെടിക്കെട്ട്’ ചിത്രത്തിലെ പുതിയ ഗാനം ‘ഡും ഡും ഡും’
ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘ഡും ഡും ഡും’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ബിബിന്‍ ജോര്‍ജ് തന്നെ രചിച്ച ഗാനത്തിന് അര്‍ജുന്‍ വി അക്ഷയ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. അര്‍ജു വി അക്ഷയയും ടെസ ചാവറയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബിബിനും വിഷ്ണുവും തന്നെയാണ് ചിത്രത്തിന്റെ രചനയും. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ […]
ലക്ഷ്വറി കാര്‍ വില്‍പ്പനയില്‍ 50 ശതമാനം വര്‍ദ്ധന
രാജ്യത്ത് ലക്ഷ്വറി കാറുകളുടെ വില്‍പ്പന അതിവേഗം കുതിക്കുന്നതായി റിപ്പോര്‍ട്ട്. ഒട്ടേറെ സാമ്പത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന കാലമായിട്ടും, അത്യാഡംബര കാറുകള്‍ക്ക് ഇന്നും ആവശ്യക്കാര്‍ ഏറുകയാണ്. ലോക വിപണിയില്‍ ലക്ഷ്വറി കാറുകളുടെ വില്‍പ്പനയില്‍ നേരിയ തോതില്‍ മങ്ങല്‍ ഏല്‍ക്കുന്നുണ്ടെങ്കിലും, ഇന്ത്യയില്‍ വില്‍പ്പന കുതിക്കുയാണെന്നാണ് കമ്പനികളുടെ അഭിപ്രായം. രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങളെയാണ് ലക്ഷ്വറി വാഹനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. 2022- ലെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, ലക്ഷ്വറി വാഹനങ്ങളുടെ വില്‍പ്പന 50 ശതമാനമാണ് വര്‍ദ്ധിച്ചത്. 2018- ല്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് […]
