Posted inലേറ്റസ്റ്റ്

ബഫര്‍ സോണ്‍ , തിരുവനന്തപുരത്ത് അമ്പൂരിയിൽ പ്രതിഷേധ സമരം.

ബഫര്‍ സോണ്‍ വിഷയത്തില്‍ തിരുവനന്തപുരത്തെ മലയോര മേഖലകളിലും പ്രതിഷേധ സമരം. ഇന്നു വൈകുന്നേരം അഞ്ചിന് അമ്പൂരിയില്‍ പ്രതിഷേധം സംഗമം സംഘടിപ്പിക്കും. കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര മേഖലയില്‍ ഇന്നലെ നടത്തിയ ജനജാഗ്രത യാത്രകളില്‍ ആയിരക്കണക്കിനു ജനങ്ങളാണു പങ്കെടുത്തത്. ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്നും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

Posted inലേറ്റസ്റ്റ്

അഞ്ചു വര്‍ഷത്തിനിടെ പത്തു ലക്ഷം കോടിയിലധികം രൂപയുടെ കിട്ടാക്കട വായ്പകള്‍ എഴുതിത്തള്ളി; നിര്‍മല സീതാരാമന്‍

അഞ്ചു വര്‍ഷത്തിനിടെ പൊതുമേഖലാ വാണിജ്യ ബാങ്കുകളുടെ പത്തു ലക്ഷം കോടിയിലധികം രൂപയുടെ കിട്ടാക്കട വായ്പകള്‍ എഴുതിത്തള്ളിയെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍. 10,09,511 കോടി രൂപയുടെ വായ്പാ ബാധ്യതയാണ് എഴുതിത്തള്ളിയത്. ഇതില്‍ 2,04,486 കോടി രൂപയുടെ വായ്പാ ബാധ്യത എസ്ബിഐയുടേയതാണ്. അധികവും കോര്‍പറേറ്റ് വ്യവസായ സ്ഥാപനങ്ങളുടെ വായ്പാ കുടിശികയാണ് എഴുതിത്തള്ളിയത്.

Posted inലേറ്റസ്റ്റ്

കുതിരാൻ തുരങ്കം , ഒരു മാസത്തിനകം ബലപ്പെടുത്തുമെന്ന് കരാർ കമ്പനി

കുതിരാന്‍ കല്‍ക്കെട്ടിലെ വിള്ളല്‍ സര്‍വ്വീസ് റോഡ് നിലനിര്‍ത്തിക്കൊണ്ടു പരിഹരിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഇങ്ങനെ നിര്‍ദ്ദേശം നല്‍കിയത്. സര്‍വ്വീസ് റോഡ് നികത്തി കല്‍ക്കെട്ടിന്റെ ചരിവ് കൂട്ടണമെന്ന നാഷണല്‍ ഹൈവേ അതോരിറ്റിയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഒരു മാസത്തിനകം കല്‍ക്കെട്ട് ബലപ്പെടുത്താമെന്ന് കരാര്‍ കമ്പനി അറിയിച്ചു.

Posted inലേറ്റസ്റ്റ്

ബഫർ സോൺ : ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

ബഫര്‍സോണ്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിച്ചു. എല്ലാ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നങ്ങളുടെ പേരില്‍ പാവപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ശശീന്ദ്രന്‍ ആരോപിച്ചു. സര്‍ക്കാരിന് എതിരായ സമരങ്ങള്‍ കര്‍ഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ ഇപ്പോള്‍ സമര്‍പ്പിക്കേണ്ടതുണ്ടോയെന്നു സര്‍ക്കാര്‍ പരിശോധിക്കുന്നു. ജനുവരി ആദ്യവാരത്തില്‍ കേസ് സുപ്രീം കോടതി പരിഗണിക്കും. കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടിനെകുറിച്ച് എജിയും സ്റ്റാന്‍ഡിംഗ് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ ഡിസംബര്‍ 20

◾ഇന്ത്യയുടെ വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ആയുധ വിന്യാസം. ചൈനീസ് പട്ടാളം സായുധ സന്നാഹങ്ങളുമായി സജ്ജരായതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള വ്യോമതാവളത്തില്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പെടെയുള്ള സന്നാഹങ്ങളാണ് ചൈന ഒരുക്കിയിരിക്കുന്നത്. ◾അഞ്ചു വര്‍ഷത്തിനിടെ പൊതുമേഖലാ വാണിജ്യ ബാങ്കുകളുടെ പത്തു ലക്ഷം കോടിയിലധികം രൂപയുടെ കിട്ടാക്കട വായ്പകള്‍ എഴുതിത്തള്ളിയെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍. 10,09,511 കോടി രൂപയുടെ വായ്പാ ബാധ്യതയാണ് എഴുതിത്തള്ളിയത്. ഇതില്‍ 2,04,486 കോടി രൂപയുടെ വായ്പാ ബാധ്യത […]

Posted inലേറ്റസ്റ്റ്

മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ഗവർണർക്ക് ക്ഷണമില്ല

മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർക്ക് ക്ഷണമില്ല. സ‍ര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നതിനിടെ നാളെയാണ് ക്രിസ്മസ് വിരുന്ന് നടത്തുന്നത്. നാളെ ഉച്ചക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിലേക്കാണ് ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിക്കാതിരുന്നത്.  ഗവ‍‍‍ര്‍ണറും സര്‍ക്കാരും തമ്മിൽ നടക്കുന്ന തുറന്ന പോര് ഏവർക്കും സുപരിചിതമാണ്. നേരത്തെ രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഡിസംബർ 14 ന് ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 19.12.22

അറ്റന്‍ഷന്‍ ഡെയ്‌ലി ന്യൂസ് ടീം…. ന്യൂഡല്‍ഹി, ഡല്‍ഹി-  പ്രാദേശിക ഹിന്ദി വാദികള്‍ക്ക് നയി ദില്ലി, ദില്ലി. ക്രിസ്മസ് – ക്രിസ്തുവിനെ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന മലയാളികള്‍ക്കു ക്രിസ്തുമസ്.——– ബഫര്‍സോണ്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിച്ചു. എല്ലാ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ പാവപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ശശീന്ദ്രന്‍ ആരോപിച്ചു. സര്‍ക്കാരിന് എതിരായ സമരങ്ങള്‍ കര്‍ഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. ബഫര്‍സോണ്‍ ഉപഗ്രഹ […]

Posted inലേറ്റസ്റ്റ്

പുരയിടവും കൃഷിയിടവും ബഫര്‍സോണില്‍ ഉള്‍പ്പെടുത്തില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

പുരയിടമോ കൃഷിയിടമോ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോണ്‍ പ്രഖ്യാപിക്കു. ജനുവരി ആദ്യവാരമാണ് ബഫർസോൺ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. സമരം നടത്താനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ബഫർസോണിൽ ഉപഗ്രഹ സർവ്വേ റിപ്പോർട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളുള്ള ഫീൽഡ് സർവ്വേ റിപ്പോർട്ടും സുപ്രീംകോടതിയിൽ സമർപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്‍റ് എൻവയോൺമെന്‍റ് സെന്‍റര്‍ തയ്യാറാക്കിയ ഉപഗ്രഹ സർവ്വേ […]

Posted inബിസിനസ്സ്

റഷ്യന്‍ ക്രൂഡോയില്‍ ഇറക്കുമതി, ഇന്ത്യ തന്നെ ഒന്നാമത്!

റഷ്യന്‍ ക്രൂഡോയിലിന്റെ ഏറ്റവും വലിയ ഉപഭോക്താവെന്ന പട്ടം തുടര്‍ച്ചയായ രണ്ടാം മാസവും സ്വന്തമാക്കി ഇന്ത്യ. നവംബറില്‍ റഷ്യയില്‍ നിന്നുള്ള മൊത്തം ക്രൂഡോയില്‍ വിതരണത്തിന്റെ 53 ശതമാനവും ഇന്ത്യയിലേക്കായിരുന്നു. ഡിസംബറില്‍ ഇന്ത്യയുടെ വിഹിതം 70 ശതമാനം കടന്നുവെന്നാണ് വിലയിരുത്തല്‍. നിലവില്‍ രാജ്യാന്തര ക്രൂഡോയില്‍ വില ബാരലിന് 74.29 ഡോളറാണ്; ബ്രെന്റ് ക്രൂഡിന് വില 79.04 ഡോളറും. ഇന്ത്യയാകട്ടെ റഷ്യയില്‍ നിന്ന് ബാരലിന് 60 ഡോളറിനുംതാഴെ ഡിസ്‌കൗണ്ട് നിരക്കിലാണ് ‘ഉറാല്‍സ് ക്രൂഡോയില്‍’ വാങ്ങുന്നത്. റഷ്യന്‍ എണ്ണയിനമായ ഉറാല്‍സിന് 60 ഡോളര്‍ […]

Posted inവിനോദം

ചിരഞ്ജീവി, ശ്രുതി ഹാസന്‍ ചിത്രം വാള്‍ട്ടര്‍ വീരയ്യയിലെ സോംഗ്

ചിരഞ്ജീവി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം വാള്‍ട്ടര്‍ വീരയ്യയിലെ സോംഗ് എത്തി. ‘നുവ്വു സീത വയ്‌ത്തേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും ദേവി ശ്രീ പ്രസാദ് ആണ്. ജസ്പ്രീത് ജാസും സമീര ഭരദ്വാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലൂസിഫര്‍ തെലുങ്ക് റീമേക്ക് ആയിരുന്ന ഗോഡ്ഫാദറിനു ശേഷം ചിരഞ്ജീവി നായകനാവുന്ന ചിത്രമാണിത്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ രവി തേജയും കാതറിന്‍ ട്രെസയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കെ എസ് രവീന്ദ്ര […]