Posted inവിനോദം

‘ആനന്ദം പരമാനന്ദ’ത്തിലെ ഗാനം ‘എന്തിനെന്റെ നെഞ്ചിനുള്ളിലേ’

ഷറഫുദ്ദീന്‍ നായകനായി എത്തുന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘എന്തിനെന്റെ നെഞ്ചിനുള്ളിലേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറും മീനാക്ഷി അനൂപും ചേര്‍ന്നാണ്. ഷാഫി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സാദ്ദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രന്‍, ശാലു റഹിം, കിജന്‍ രാഘവന്‍, വനിത കൃഷ്ണചന്ദ്രന്‍, നിഷ സാരംഗ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അനഘ നാരായണന്‍ […]

Posted inഓട്ടോമോട്ടീവ്

സുസുക്കിയുടെ ഇലക്ട്രിക് എസ്‌യുവി

സുസുക്കിയുടെ ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റ് 2023 ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍. രാജ്യാന്തര വിപണിക്കും ഇന്ത്യന്‍ വിപണിക്കും വേണ്ടി സുസുക്കിയും ടൊയോട്ടയും ചേര്‍ന്നു വികസിപ്പിക്കുന്ന എസ്‌യുവിയുടെ ഗ്ലോബല്‍ അണ്‍വീലിങ് ജനുവരിയിലെ ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈ വൈ 8 എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന എസ്‌യുവിക്ക് ക്രെറ്റയെക്കാള്‍ വലുപ്പമുണ്ടാകും. രണ്ടു ബാറ്ററി പാക്ക് മോഡലുകളില്‍ വിപണിയില്‍ എത്തുന്ന എസ്‌യുവിക്ക് 500 കിലോമീറ്റര്‍ വരെ റേഞ്ചും പ്രതീക്ഷിക്കാം. 2025 ഫെബ്രുവരിയില്‍ പുതിയ ഇലക്ട്രിക് വാഹനം മാരുതി പുറത്തിറക്കും. ചൈനീസ് ബാറ്ററി നിര്‍മാതാക്കളായ […]

Posted inപുസ്തകങ്ങൾ

ജീവിതം പ്രഭാപൂരിതമാക്കൂ

ധിഷണയുടെ വിവിധ തലങ്ങളില്‍ ജ്വലിച്ചുനിന്ന മഹാമനുഷ്യരുടെ ജീവനും അഗ്‌നിയും പേറുന്ന വാക്കുകള്‍ ജീവിത വിജയത്തിന്റെയും സന്തോഷത്തിന്റെയും സൂത്രവാക്യങ്ങളായി പരിലസിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. കണ്‍ഫ്യൂഷസിന്റെ ചിന്താശകലങ്ങള്‍, മാര്‍കസ് ഒറേലിയസിന്റെ ധ്യാനം. അരിസ്റ്റോട്ടിലിന്റെ നീതിശാസ്ത്രം. സെന്റ് അഗസ്റ്റിന്റെ ഏറ്റുപറച്ചിലുകള്‍ പ്ലേറ്റോയുടെയും സിസെറോയുടെയും സംവാദങ്ങള്‍, ഒപ്പം ഭഗവദ്ഗീതയും ഉപനിഷത്തും ഖുറാനും താല്‍മൂദും ബൈബിളും ചരിത്രവും സാഹിത്യവും വേദഗ്രന്ഥങ്ങളും ജീവചരിത്രവും ഇതിലെ വചനങ്ങളുടെ പ്രാമുഖ്യത്തോടെ ഇതില്‍ അണിചേരുന്നു. ഇതിലെ അനശ്വരങ്ങളായ ആശയങ്ങള്‍ നിങ്ങളുടെ ജീവിതത്തെതന്നെ മാറ്റിമറിക്കുന്നു. ‘ജീവിതം പ്രഭാപൂരിതമാക്കൂ’. ഡിസി ബുക്‌സ്. വില […]

Posted inആരോഗ്യം

റസ്‌ക് പ്രേമികളെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍!

പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തില്‍, റസ്‌ക് കഴിക്കുന്നത് അത്ര നല്ലതല്ല. ആരോഗ്യകരവും കലോറി കുറഞ്ഞതുമാണ് റസ്‌കിനെ പലര്‍ക്കും പ്രിയങ്കരമാക്കുന്നത്. ഗ്ലൈസെമിക് ഇന്‍ഡക്‌സ് (ജിഐ) കുറവായ ഗോതമ്പും റവയും ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കുന്നത് എന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും റസ്‌ക് നല്ലതാണെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍, റസ്‌കുകള്‍ കൂടുതലും നാല് റൊട്ടി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ റസ്‌കില്‍ ആവശ്യത്തിന് കലോറി അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, നാം വിചാരിക്കുന്ന അത്രയും ആരോഗ്യകരമായ ഭക്ഷണവുമല്ല ഇത്. 100 ഗ്രാമിന് 407 കിലോ കലോറി എന്ന നിരക്കില്‍ റസ്‌ക്കുകളില്‍ […]

Posted inലേറ്റസ്റ്റ്

ഖർഗെ പൊതുയോഗത്തിൽ മോദിയെപ്പറ്റി പറഞ്ഞതിൽ മാപ്പ് പറയണമെന്ന് പീയൂഷ് ഗോയൽ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ എഐസിസി അദ്ധ്യക്ഷന്‍ മല്ലികാർജ്ജുൻ ഖർഗെ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. എന്നാൽ സഭയുടെ പുറത്തുപറഞ്ഞ പരാമർശത്തിൽ സഭയിൽ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് ഖർഗെ. സിംഹത്തെപ്പോലെ അലറുന്നവർ എലിയെപ്പോലെ പെരുമാറുന്നു എന്നായിരുന്നു ഖർഗെയുടെ വിമർശനം. ചൈന വിഷയം ചൂണ്ടിക്കാട്ടി ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിലാണ് ഖർഗെ ഇങ്ങനെ പറഞ്ഞത്. മോദിക്കെതിരായ പരാമർശത്തിൽ ഖർഗെ മാപ്പ് പറയണമെന്ന് പീയുഷ് ഗോയൽ ആവര്‍ത്തിച്ചു. അതുവരെ സഭയിൽ ഇരിക്കാൻ ഖർഗേ അർഹനല്ലെന്നും ഗോയൽ പറഞ്ഞു. […]

Posted inലേറ്റസ്റ്റ്

ബഫര്‍സോണ്‍ വിഷയം; മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ .

ബഫര്‍സോണ്‍ പ്രശ്നത്തിൽ കൂടുതൽ വ്യക്തതയ്ക്കായി മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. 1.എന്തിനാണ് ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭാ യോഗം ഉത്തരവിറക്കിയത്? 2.അവ്യക്തത മാത്രം നിറഞ്ഞ രണ്ടാമത്തെ ഉത്തരവ് ആർക്ക് വേണ്ടി? 3.ഉപഗ്രഹ സർവെ മാത്രം മതിയെന്ന് തീരുമാനിച്ചത് എന്തിനാണ് ? 4.റവന്യു തദ്ദേശ വകുപ്പുകളെ ഒഴിവാക്കിയത് എന്തിന്? 5.ഓഗസ്റ്റ് 29, ന് കിട്ടിയ ഉപഗ്രഹ സര്‍വേ റിപ്പോർട്ട് മൂന്നര മാസം പൂഴ്ത്തി വച്ചത് എന്തിന്? കൂടാതെ സുപ്രീംകോടതിയിൽ നിന്ന് […]

Posted inലേറ്റസ്റ്റ്

റോഡിന് കുറുകേ കെട്ടിയ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്

തൊടുപുഴയിൽ റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. ഈ സംഭവത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസ്സപ്പെടുത്തിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്. അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കെതിരെ കേസെടുത്തതിനെ തുടർന്ന് ഉച്ചക്ക് ശേഷം ചോദ്യം ചെയ്യും. കരാറുകാരനെതിരെയും തൊടുപുഴ പോലീസ് കേസെടുത്തു. ബൈക്ക് യാത്രക്കാരനായ ജോണിയുടെ പരാതിയിലാണ് കരാറുകാരനെതിരേ കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ കരാറുകാരന് വിഴ്ച്ച പറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. നാളെ നേരിട്ട് ഹാജരാകാനാണ് കരാറുകാരനോട് ആവശ്യപ്പെട്ടിരിക്കുന്നത്. […]

Posted inലേറ്റസ്റ്റ്

ബഫർ സോൺ വിഷയം ഗൗരവമായതെന്ന് സി പി എം കണ്ണൂ‍ർ ജില്ല സെക്രട്ടറി എം വി ജയരാജൻ.

ബഫർ സോൺ വിഷയം ഗൗരവമായതെന്ന് സി പി എം കണ്ണൂ‍ർ ജില്ല സെക്രട്ടറി എം വി ജയരാജൻ.നേരത്തെ കോൺഗ്രസ് സ‌ർക്കാ‍ർ പറഞ്ഞ ദൂരപരിധി 10 കിലോമീറ്ററാണ് അത് . കേരളത്തിൽ പ്രായോഗികമല്ല എന്നും ജയരാജൻ പറഞ്ഞു. ഉപ​ഗ്രഹ സ‍ർവേയെ കുറിച്ചുള്ള പരാതി പരിഹരിക്കാനായി സിപിഎം ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. കുടിയേറ്റക്കാരെ സംരക്ഷിച്ചത് കമ്യൂണിസ്റ്റുകാരാണ് . ആ സംരക്ഷണം എന്നും ഉണ്ടാവും. ആർക്കും അക്കാര്യത്തിൽ ആശങ്ക വേണ്ട. സർക്കാർ കർഷകരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിത്തന്നെയാണ് ഇടപെടുന്നത്. താമരശ്ശേരി ബിഷപ്പടക്കം മുഖ്യമന്ത്രിയിൽ […]

Posted inലേറ്റസ്റ്റ്

പരീക്ഷ ജയിക്കാത്തവർ ബിരുദം നേടി , റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി വീണാ ജോർജ്ജ്

പരീക്ഷ ജയിക്കാത്തവർ ബിരുദം നേടിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉത്തരവിട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ നടന്ന ബിഎഎംഎസ് ബിരുദ ദാന ചടങ്ങുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കാൻ മന്ത്രി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം നടന്ന ബിരുദദാന ചടങ്ങിൽ . ഗൗൺ അണിഞ്ഞ് പ്രതിജ്ഞ ചൊല്ലിയ ഏഴ് പേർ പരീക്ഷ പാസാകാത്തവരാണെന്നാണ് ആരോപണം […]

Posted inലേറ്റസ്റ്റ്

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി.

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനി ആശ (38 ) ആണ് മരിച്ചത്. പൂഴിക്കാട്ടെ വസതിയിലാണ് ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പന്തളം പൂഴിക്കാട്ടെ വീടിന്‍റെ മുകൾനിലയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് തൂങ്ങിയ നിലയിൽ ആശയെ കണ്ടത് ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് പന്തളത്തെ വീട്ടിലെത്തിയ പൊലീസാണ് ആശയെ മരിച്ചതായി സ്ഥിരീകരിച്ചത്. […]