കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ ചൈനയിൽ കൊവിഡ് കേസുകളിൽ വൻ വർധന. ചൈനയിലെ ആശുപത്രികൾ രോഗികളെകൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണ്. ബെയ്ജിംഗിലെ ശ്മശാനങ്ങളെല്ലാം കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാൽ നിറഞ്ഞിരിക്കുകയാണെന്ന് വോൾ സ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചൈന ഇതുവരെ ഈ വർഷം കൊവിഡ് ബാധിതരായവരുടെ കണക്കോ, മരണ നിരക്കോ പുറത്ത് വിട്ടിട്ടില്ല. ഡോംജാവോ ശ്മശാനം അധികൃതർ നൽകിയ കണക്ക് പ്രകാരം പ്രതിദിനം 200 ഓളം മൃതദേഹങ്ങൾ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2020 ലേതിന് സമാനമായ സാഹചര്യത്തിലേക്കാണ് ചൈന […]
പ്രവാസി സംരംഭകര്‍ക്കായി ലോൺ മേള സംഘടിപ്പിച്ച് നോര്‍ക്ക റൂട്ട്‌സും എസ്‍ബിഐയും
അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും എസ്‍ബിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോണ്‍ മേളയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെയും പങ്കെടുക്കാം. ഈമാസം 21 വരെ കണ്ണൂര്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് ലോണ്‍ മേള നടക്കുന്നത്. സ്‌പോട്ട് രജിസ്‌ട്രേഷനായി മേള നടക്കുന്ന എസ്.ബി.ഐ ബ്രാഞ്ചുകളില്‍ നേരിട്ടെത്തിയാല്‍ മതിയാകും. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്ബ്‌സൈറ്റായ www.norkaroots.org/ndprem ലിങ്ക് വഴിയോ ഗൂഗിള്‍ ഫോം വഴിയോ അപേക്ഷ നല്‍കാം. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്തശേഷം സ്ഥിരമായി […]
ടൈറ്റാനിയം ജോലി തട്ടിപ്പ് : മുഖ്യ പ്രതി ദിവ്യാ നായരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ദിവ്യാ നായരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തേക്കാണ് നെടുമങ്ങാട് കോടതി ദിവ്യ നായരെ വെഞ്ഞാറമൂട് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. കേസുമായി ബന്ധപ്പെട്ട് ടൈറ്റാനിയത്തിലെ ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പിയുടെ മുറിയില്‍ പോലീസ് പരിശോധന നടത്തി. ജോലി തട്ടിപ്പില്‍ ദിവ്യനായരെ കൂടാതെ വേറെയും ഇടനിലക്കാരുണ്ടെന്ന് വ്യക്തമായി. കൂടുതൽ തെളിവ് ശേഖരണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രതികളുടെ എണ്ണം കൂടിയേക്കും എന്നാണ് നിഗമനം. ജോലി തട്ടിപ്പിൽ വഞ്ചിതരായി പണം നൽകിയവർ ഇനിയുമുണ്ടോ എന്ന് അന്വേഷണം […]
പിഎഫ്ഐ രഹസ്യവിഭാഗം ഇതരമതസ്ഥരുടെ ലിസ്റ്റ് ഒരുക്കി: എന്‍ഐഎ
ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നതായി എൻഐഎ റിപ്പോർട്ട്. സംസ്ഥാന വ്യാപകമായി ഒരു സംഘം പ്രവർത്തിക്കുകയും, വിവരശേഖരണം നടത്തി പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നത് ഈ സീക്രട്ട് വിംഗാണെന്നും എന്‍ഐഎ അന്വേഷണ സംഘം കണ്ടെത്തി. പിഎഫ്ഐ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും, രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഫണ്ട് നൽകിയതിലും അന്വേഷണം നടക്കുന്നുണ്ടെന്ന് അറിയിച്ചു.
സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 20
◾ബഫര്‍ സോണ്‍ സാറ്റലൈറ്റ് സര്‍വേ റിപ്പോര്‍ട്ടിനെതിരെ പാര്‍ലമെന്റ് വളപ്പില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധ സമരം. നേരത്തെ ബഫര്‍ സോണില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങള്‍ സാറ്റ്‌ലൈറ്റ് സര്‍വേയില്‍ ബഫര്‍ സോണ്‍ ആയെന്ന് എംപിമാര്‍ ആരോപിച്ചു. ഫിസിക്കല്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ടാണു പ്രതിഷേധം. ◾ബഫര്‍സോണ്‍ പ്രതിഷേധത്തെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍. മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിനും കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസിനെ കണ്ടു. ബഫര്‍സോണില്‍ ഒരു ആശങ്കയും ഇല്ലെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഫീല്‍ഡ് സര്‍വേ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. […]
സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു : പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ
സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച കേസിൽ പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിലായി. കണ്ണൂർ കേളകത്താണ് സംഭവം നടന്നത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമമനുസരിച്ച് വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ പക്കൽ നിന്നും വീഡിയോ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി, വിദ്യാർത്ഥി സ്വർണ്ണമാല കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. കൂടുതൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ, പൊലീസ് അന്വേഷണം തുടരുകയാണ്. […]
മദ്ധ്യാഹ്‌ന വാർത്തകൾ 20.12.22
ബഫർ സോൺ സാറ്റലൈറ്റ് സര്‍വ്വേ റിപ്പോര്‍ട്ടിനെതിരെ പാർലമെന്‍റ് വളപ്പിൽ യുഡിഎഫ് എംപിമാരുടെ പ്രതിഷേധ സമരം. നേരത്തെ ബഫർ സോണിൽ ഉൾപ്പെടാത്ത സ്ഥലങ്ങൾ സാറ്റ്‌ലൈറ്റ് സർവേയിൽ ബഫർ സോൺ ആയെന്ന് എംപിമാർ ആരോപിച്ചു. ഫിസിക്കൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടാണു പ്രതിഷേധം. ബഫര്‍സോണ്‍ പ്രതിഷേധത്തെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍. മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിനും കര്‍ദിനാള്‍ മാർ ക്ലിമ്മിസിനെ കണ്ടു. ബഫര്‍സോണില്‍ ഒരു ആശങ്കയും ഇല്ലെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്. ഫീല്‍ഡ് സര്‍വേ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി […]
ക്യാംപസുകളിലെ റീഡിങ് റൂമുകളുടെ പ്രവർത്തി സമയം അറിയിക്കാൻ സർക്കാരിനോട് കോടതി
ഹോസ്റ്റലുകള്‍ ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍. രാത്രി 11നു ശേഷവും റീഡിങ് റൂമുകള്‍ തുറന്നുവയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിനാണ് കോടതിയിൽ സർവകലാശാലയുടെ മറുപടി. വിദ്യാർഥികൾ ഹോസ്റ്റലില്‍ നിൽക്കുന്നത് പഠിക്കാനാണ്. കുട്ടികള്‍ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം. പഠിക്കേണ്ട സമയത്ത് പഠിക്കണം. അല്ലാതെ ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോം എന്ന രീതിയിൽ പെരുമാറരുത് എന്നാണ് സർവ്വകലാശാല കോടതിയിൽ പറഞ്ഞത്. അതേസമയം, മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിന്റെ കാര്യത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് […]
82.1 ലക്ഷം ടണ്‍ കടന്ന് രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനം
രാജ്യത്ത് പഞ്ചസാര ഉല്‍പ്പാദനത്തില്‍ വീണ്ടും വര്‍ദ്ധനവ്. 2022-23 ഡിസംബര്‍ 15 വരെയുള്ള കണക്കുകള്‍ പ്രകാരം, രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനം 82.1 ലക്ഷം ടണ്ണാണ്. ഏകദേശം 5.1 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 77.9 ലക്ഷം ടണ്‍ പഞ്ചസാര മാത്രമാണ് ഉല്‍പ്പാദിപ്പിച്ചത്. ഇന്ത്യ ഷുഗര്‍ മില്‍ അസോസിയേഷന്‍ വ്യവസായ സമിതിയാണ് പഞ്ചസാര ഉല്‍പ്പാദനവുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ തയ്യാറാക്കുന്നത്. ഇത്തവണ പഞ്ചസാര ഉല്‍പ്പാദനത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. 33 ലക്ഷം ടണ്‍ പഞ്ചസാരയാണ് മഹാരാഷ്ട്ര ഉല്‍പ്പാദിപ്പിച്ചത്. […]
ജിയോ സിനിമയിലൂടെ ലോകകപ്പ് കണ്ടത് 3.2 കോടിയിധികം പേര്‍!
ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരങ്ങള്‍ അവസാനിച്ചതോടെ, ഡിജിറ്റല്‍ വ്യൂവര്‍ഷിപ്പില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ജിയോ സിനിമ. ഇത്തവണ ടിവി വ്യൂവര്‍ഷിപ്പിനെ മറികടന്നാണ് ജിയോ സിനിമ ഏറ്റവും പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. കണക്കുകള്‍ പ്രകാരം, ഏകദേശം 3.2 കോടിയിധികം ആളുകളാണ് ജിയോ സിനിമയിലൂടെ ഫൈനല്‍ മത്സരങ്ങള്‍ കണ്ടത്. പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗങ്ങള്‍ പൂര്‍ണമായും കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍ ജിയോ ശ്രമിച്ചിട്ടുണ്ട്. വിവിധ ആംഗിളുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ജിയോ ഓരോ മത്സരങ്ങളിലും ചിത്രീകരിച്ചത്. ഇത് കാഴ്ചക്കാരുടെ അനുഭവം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. ഇതിനു […]
