Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 21.12.22

കൊവിഡ് വ്യാപനം തടയാന്‍ വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കും. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കണം. ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കണം. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ചൈനയില്‍ കോവിഡ് വ്യാപിപ്പിക്കുന്ന ഉപവകഭേദമായ ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചിരിക്കേയാണു നടപടികള്‍. കേരളത്തില്‍ രോഗവ്യാപനം കുറവാണെങ്കിലും കൊവിഡ് ബാധിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബഫര്‍ സോണില്‍ ജനങ്ങളുടെ സ്വത്തിനും ജീവനോപാധികള്‍ക്കും […]

Posted inലേറ്റസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര നേതാവെന്ന് ഇന്ത്യൻ കാത്തലിക് ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര നേതാവെന്ന് ഇന്ത്യൻ കാത്തലിക് ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. ദില്ലിയിൽ പ്രധാനമന്ത്രിയെ നേരിൽ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിക്ക് ക്രിസ്മസ് ആശംസ കൈമാറിയെന്നും മാർപ്പാപ്പയുടെ ഇന്ത്യൻ സന്ദർശനം ചർച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ 2023 ൽ ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആൻഡ്രൂസ് താഴത്ത് പറഞ്ഞു. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും രാജ്യത്ത് സർക്കാരുകളുടെ ഭാഗമാകണമെന്നാണ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

താമരശ്ശേരി ചുരത്തിൽ നാളെ രാത്രി 8 മണി മുതല്‍ ഗതഗാത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ നാളെ രാത്രി 8 മണി മുതല്‍ ഗതഗാത നിയന്ത്രണം ഏർപ്പെടുത്തിയതായി വയനാട് ജില്ലാ പൊലീസ് മേധാവി. രാത്രി 9 മണിക്ക് ശേഷം ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ താമരശ്ശേരി ചുരത്തിലൂടെ കടത്തിവിടില്ല. അടിവാരത്ത് നിന്നും ഭീമൻ യന്ത്രങ്ങൾ വഹിച്ച ട്രെയ്ലർ ലോറികൾ ചുരം കയറുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങൾ ബദൽ മാർഗം സ്വീകരിക്കണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നിലവില്‍ അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ കയറ്റിയ എച്ച്.ജി.ബി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊവിഡ്: വിമാനത്താവളങ്ങളിൽ പരിശോധന തുടങ്ങി.

ചൈനയിൽ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും. കൊവിഡ് ഒമിക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായതിന് പിന്നിൽ ഒമൈക്രോൺ വകഭേദത്തിന്റെ പുതിയതും വേഗത്തിൽ പകരാവുന്നതുമായ ബിഎഫ്.7  വകഭേദം ആണെന്ന് കണ്ടെത്തിയിരുന്നു. ഗുജറാത്തിലെ രണ്ട് രോഗികൾക്കും ഒഡീഷയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിക്കുമെന്ന് കേന്ദ്ര […]

Posted inലേറ്റസ്റ്റ്

ഹൃദ്യോഗിയെ തൊടുപുഴ ഡിവൈഎസ്‌പി മർദ്ദിച്ചെന്ന് പരാതി.

ഹൃദ്യോഗിയായ ആളെ ബൂട്ടിട്ട കാല് കൊണ്ട് തൊടുപുഴ ഡിവൈഎസ്‌പി മർദ്ദിച്ചെന്ന് പരാതി. മലങ്കര സ്വദേശി മുരളീധരനാണ് തനിക്ക് മർദ്ദനമേറ്റെന്ന് ആരോപിച്ച് രംഗത്ത് വന്നത്. ഡിവൈഎസ്പി ബൂട്ടിട്ട് ചവിട്ടി എന്നും മുഖത്തടിച്ചുവെന്നും വയർലെസ് എടുത്ത് എറിഞ്ഞുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. മുരളീധരനെ മർദ്ദിക്കുന്നത് കണ്ടെന്ന് പരാതിക്കാരന്റെ കൂടെയുണ്ടായിരുന്നയാളും ആരോപിച്ചു. എന്നാൽ മുരളീധരനെ മർദ്ദിച്ചിട്ടില്ലെന്ന് തൊടുപുഴ ഡിവൈഎസ്‌പി പി മധു ബാബു പറഞ്ഞു. വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റിട്ടെന്ന മുരളീധരനെതിരെയുള്ള കേസില്‍ ചോദ്യം ചെയ്യാനാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് പോലീസ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്മൈല്‍ കേരള’ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം.ഒരു ലക്ഷം രൂപ സബ്സിഡി

കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സ്മൈല്‍ കേരള’ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. കൊവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമാണ് സ്മൈല്‍ കേരള’ ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. 18 നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചൈന-ഇന്ത്യ അതിർത്തി തർക്കം പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

ചൈന-ഇന്ത്യ അതിർത്തി തർക്കം ഇന്നും പാർലമെന്റിൽ ചർച്ചവിഷയമായി. സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്  കോൺഗ്രസ് എംപിമാർ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. വിഷയം പാർലമെന്റിൽ ചർച്ചക്കെടുക്കാതെ ഒഴിഞ്ഞ് മാറാനാണ് ബിജെപി ശ്രമമെന്ന് കോൺഗ്രസ്. ചൈന-ഇന്ത്യ വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കുകയാണ്. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് സോണിയ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധിക്കുന്നത്. വിഷയം സഭ ചർച്ച ചെയ്യണമെന്നതിൽ ഉറച്ച് നിൽക്കണമെന്നും ഇന്ന് ചേർന്ന കോൺഗ്രസ് പാർലമെൻ്ററി പാർട്ടി […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 21

◾ബഫര്‍സോണ്‍ പരാതികള്‍ പരിഹരിക്കാന്‍ വാര്‍ഡ് തലത്തില്‍ പരിശോധന നടത്തും. വാര്‍ഡ് അംഗം, വില്ലേജ് ഓഫിസര്‍, വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ചേര്‍ന്നു പരിശോധന നടത്തണം. പഞ്ചായത്തു തലത്തില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങും. പഞ്ചായത്ത് തലത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണം. കഴിഞ്ഞ വര്‍ഷം കേന്ദ്രത്തിനു നല്‍കിയ സീറോ ബഫര്‍സോണ്‍ ഭൂപടത്തെ ആധാരമാക്കിയാകും നടപടികള്‍. ഈ ഭൂപടത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തും. തദ്ദേശ, വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. […]

Posted inബിസിനസ്സ്

കുടിശ്ശികക്കാരുടെ പട്ടികയില്‍ ഒന്നാമത് മെഹുല്‍ ചോക്‌സി 7,848 കോടി!

വ്യക്തികളും സ്ഥാപനങ്ങളും ശതകോടികള്‍ വായ്പയെടുത്തു തിരിച്ചടക്കാത്തതു മൂലം രാജ്യത്തെ ബാങ്കുകള്‍ക്കുണ്ടായത് 92,570 കോടി രൂപയുടെ നഷ്ടം. വിവാദ ഡയമണ്ട് വ്യവസായിയും ഗീതാഞ്ജലി ജെംസ് ഉടമയുമായ മെഹുല്‍ ചോക്‌സിയാണ് കുടിശ്ശികക്കാരുടെ പട്ടികയില്‍ ഒന്നാമത്. 7,848 കോടി. ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ള 50 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടികയാണു സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. ഇറ ഇന്‍ഫ്ര (5,879 കോടി), റെയ്‌ഗോ അഗ്രോ (4,803 കോടി) എന്നിവയാണു പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കോണ്‍കാസ്റ്റ് സ്റ്റീല്‍ ആന്‍ഡ് പവര്‍ (4,596 കോടി), എബിജി […]

Posted inടെക്നോളജി

ഇനി കോള്‍ നോട്ടിഫിക്കേഷനും ഓഫ് ചെയ്യാം!

ഇന്‍കമിങ് കോള്‍ നോട്ടിഫിക്കേഷന്‍ സ്വിച്ച് ഓഫ് ചെയ്ത് വെയ്ക്കാന്‍ സഹായിക്കുന്ന ഫീച്ചറുമായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ് ആപ്പ്. വെബ് ഉപയോക്താക്കള്‍ക്കായാണ് വാട്സ്ആപ്പ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. വിന്‍ഡോസ് 2.2250.4.0 അപ്ഡേറ്റിനായി വാട്സ് ആപ്പ് ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്കാണ് ‘do not disturb’ ഫീച്ചര്‍ അവതരിപ്പിച്ചത്. സെറ്റിങ്സില്‍ കയറി നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്ത് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഓണ്‍ അല്ലെങ്കില്‍ ഓഫ് ചെയ്യാന്‍ സഹായിക്കുന്ന ടോഗിളില്‍ നോട്ടിഫിക്കേഷന്‍ ഡിസെബിള്‍ ചെയ്ത് ഈ […]