പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര നേതാവെന്ന് ഇന്ത്യൻ കാത്തലിക് ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. ദില്ലിയിൽ പ്രധാനമന്ത്രിയെ നേരിൽ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിക്ക് ക്രിസ്മസ് ആശംസ കൈമാറിയെന്നും മാർപ്പാപ്പയുടെ ഇന്ത്യൻ സന്ദർശനം ചർച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ 2023 ൽ ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആൻഡ്രൂസ് താഴത്ത് പറഞ്ഞു. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും രാജ്യത്ത് സർക്കാരുകളുടെ ഭാഗമാകണമെന്നാണ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. വിഷയാധിഷ്ഠിതമാണ് പിന്തുണയെന്നും അദ്ദേഹം വ്യക്തമാക്കി. ബഫർ സോണിൽ സഭ സമരം തുടങ്ങിയിട്ടില്ലെന്ന് പറഞ്ഞ ബിഷപ്പ് ജോസഫ് മാർ തോമസ് ജനങ്ങൾ മുന്നോട്ട് വരുമ്പോൾ സഭ പങ്കാളിയാവുക മാത്രമാണ് ചെയ്യുന്നതെന്നും വിശദീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര നേതാവെന്ന് ഇന്ത്യൻ കാത്തലിക് ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്
