ബഫർസോൺ വിഷയത്തിൽ സർക്കാരിന് വീഴ്ചകൾ വന്നു എന്ന് പി കെ കുഞ്ഞാലിക്കുട്ടി. അതിന് സർക്കാരിന് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ ബഫർസോണിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇതിന് വേണ്ടി ചെയ്യാവുന്നത് നിയമപരമായി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേസ് വരാനിടയുണ്ട്. സുപ്രീംകോടതി തീയതി തീരുമാനിച്ചില്ല. അതുകൂടി പരിഗണിച്ചാണ് നടപടികൾ വേഗത്തിലാക്കിയതെന്നും മന്ത്രി പറഞ്ഞു. ബഫര്‍ […]
മദ്ധ്യാഹ്‌ന വാർത്തകൾ 22.12 22
സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ വെബ് സൈറ്റുകളിലുള്ള റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കു പരിശോധിക്കാം. പരിശോധിച്ചശേഷം പരാതിയുണ്ടെങ്കില്‍ പഞ്ചായത്തില്‍ നല്‍കണം. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്. 22 സംരക്ഷിത വനമേഖലക്കു ചുറ്റുമുള്ള ഭൂപടമാണിത്. ജനവാസ മേഖലകളെ ബഫര്‍ സോണില്‍നിന്ന് ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. താമസ സ്ഥലം വയലറ്റ് നിറത്തിലാണ്. പരിസ്ഥിതിലോല മേഖലക്കു പിങ്ക് നിറം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല നിറത്തിലാണ്. സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും ബഫര്‍സോണിലാണ്. വയനാട,് കോഴിക്കോട് […]
ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്; എം കെ സ്റ്റാലിൻ
ഭാഷ ഒരു വംശത്തിന്റെ രക്തത്തിലലിഞ്ഞതാണെന്നും അത് നശിച്ചാൽ വംശവും ഇല്ലാതാകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ് ഭാഷയോടുള്ള അവഗണന ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചെന്നൈയിൽ നടന്ന തമിഴ്ഇസൈ സംഘത്തിന്റെ 80-ാം വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴിനെ അവഗണിക്കുന്നുണ്ടെന്നും തമിഴ് പാട്ടുകൾ പാടുന്നതിനെ ചിലർ വിലക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായി തമിഴ് നാട് നിരവധി സാംസ്കാരികാധിനിവേശങ്ങൾ നേരിട്ടിട്ടുണ്ട്. വിദേശാധിപത്യത്താൽ ഒരു പാട് കഷ്ടപ്പെട്ട നാടാണ് തമിഴ്നാട്. തമിഴിനേക്കാൾ പ്രാധാന്യം മറ്റൊരു ഭാഷയ്ക്കും നൽകില്ല എന്ന് പറയുന്നത് […]
ആരോഗ്യ മന്ത്രിയുടെ ആവശ്യം തള്ളി , മാസ്കില്ലാതെ രാഹുൽ ഗാന്ധി ജോഡോ യാത്രയിൽ
കോവിഡ് വ്യാപനം ഉണ്ട് എന്ന വിലയിരുത്തലിൽ കേന്ദ്ര ആരോഗ്യമന്ത്രി അയച്ച കത്തിലെ നിർദേശം തള്ളി രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര തുടരുന്നു. ഇന്ന് ഹരിയാനയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയിൽ പതിവുപോലെ മാസ്ക് ധരിക്കാതെയാണ് രാഹുൽ യാത്ര നടത്തുന്നത്. തുടങ്ങിയത്. ഒപ്പമുള്ള ആയിരക്കണക്കിന് പ്രവർത്തകരും മാസ്കണിഞ്ഞിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്ക്കേണ്ടി വരുമെന്നാവശ്യപ്പെട്ട് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിക്കും അശോക് ഗെലോട്ടിനും കത്തയച്ചിരുന്നു. വിദേശരാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം […]
ബി എഫ് 7 ; പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയേക്കും
ബി എഫ് 7 എന്ന് വിളിക്കുന്ന രോഗവ്യാപന ശേഷി കൂടുതലുള്ള കോവിഡ് വകഭേദത്തിന്റെ വരവിൽ സംസ്ഥാനത്ത് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. ഇന്നലെ രോഗം ബാധിച്ച 51 പേരടക്കം ഒരാഴ്ചയ്ക്കിടെ രോഗബാധിതരായവരുടെ എണ്ണം 391 ആണ്. ഈ മാസം 1,431 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗവ്യാപനവും ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറഞ്ഞുതന്നെ നിൽക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 540 ആണെങ്കിലും മുൻകരുതൽ എന്ന നിലയിൽ ജാഗ്രത വർധിപ്പിക്കാനും കരുതൽ നടപടികൾക്കായി പൊതു […]
ബഫർ സോൺ റിപ്പോർട്ട് സർക്കാർ വെബ് സൈറ്റിൽ , താമസ സ്ഥലം വയലറ്റ് നിറത്തിൽ
സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സർക്കാർ. സർക്കാർ വെബ് സൈറ്റുകളിൽ ലഭ്യമായ റിപ്പോർട്ട് 2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയതാണ്. റിപ്പോർട്ട് മാനദണ്ഡമാക്കി വേണം ജനങ്ങൾ പരാതി നൽകാൻ. ഭൂപടത്തിൽ താമസ സ്ഥലം വയലറ്റ് നിറത്തിലും പരിസ്ഥിതി ലോല മേഖല പിങ്ക് നിറത്തിലുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നീല നിറവും നൽകിയിട്ടുണ്ട്. ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. 22 സംരക്ഷിത വന മേഖലക്ക് ചുറ്റും ഉള്ള ഭൂപടം ആണിത്. ബഫർസോൺ […]
സ്ത്രീകൾക്ക് തങ്ങാനൊരിടം,വനിതാ മിത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നുച്ചയ്ക്ക് കാക്കനാട്
സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ താമസസൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസനവകുപ്പി നു കീഴിലുള്ള സംസ്ഥാന വനിതാ വികസന കോർപറേഷൻ നിർമിച്ച വനിതാ മിത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ടിന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. കാക്കനാട് കുന്നുംപുറം ഭാഗത്താണ് വനിതാ മിത്ര കേന്ദ്രം നിർമിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ താമസസൗകര്യമൊരുക്കുന്ന വനിതാ മിത്ര കേന്ദ്രത്തിൽ ആരംഭിക്കുന്നത്. തൃക്കാക്കര നഗരസഭ പരിധിയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലത്താണ് വനിതാ […]
ആയുർവേദ കോളജിൽ തോറ്റ വിദ്യാർത്ഥികൾക്ക് നൽകിയ ബിരുദ സർട്ടിഫിക്കറ്റ് തിരിച്ചു വാങ്ങി.
തിരുവനന്തപുരം ആയുർവേദ കോളജിൽ തോറ്റ വിദ്യാർത്ഥികൾക്ക് നൽകിയ ബിരുദ സർട്ടിഫിക്കറ്റ് തിരിച്ചു വാങ്ങി. രണ്ടാം വർഷ പരീക്ഷ തോറ്റിട്ടും ചടങ്ങിൽ പങ്കെടുത്ത ഏഴ് വിദ്യാർഥികൾ ഉൾപ്പെടെയാണ് സർട്ടിഫിക്കറ്റ് തിരുച്ചുനൽകിയത്. ആരോഗ്യ സർവകലാശാല വിസി കോളജ് അധികൃതകർക്ക് നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഇവരിൽ നിന്ന് സർട്ടിഫിക്കറ്റ് തിരുച്ചുവാങ്ങിയത്. മേലിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ കാര്യവും ചടങ്ങിന്റെ വിശദാംശങ്ങളും നേരത്തെ തന്നെ ബോധ്യപ്പെടുത്തണം എന്ന് പ്രിൻസിപ്പാൾ ഹൗസ് സർജൻസ് അസോസിയേഷന് നിർദേശം നൽകിയിട്ടുണ്ട്
ബഫർ സോൺ വിഷയത്തിൽ ഇടുക്കിയിലെ പഞ്ചായത്തുകളിൽ നാളെ മുതൽ ഫീൽഡ് സർവ്വേ
ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളിൽ നാളെ മുതൽ ഫീൽഡ് സർവ്വേ. ബഫർസോണിൽ ഒഴിവാക്കേണ്ടതും കൂട്ടിച്ചേർക്കേണ്ടതുമായ സ്ഥലങ്ങളും കെട്ടിടങ്ങളും കണ്ടെത്തുന്നതിനാണ് ഫീൽഡ് സർവേ നടത്തുന്നത്. പെരിയാർ, മതികെട്ടാൻ, ഇടുക്കി തുടങ്ങി ഇടുക്കിയിലെ സംരക്ഷിത മേഖലകൾക്കു ചുറ്റും ബഫർസോണിൽ ഉൾപ്പെടുത്തേണ്ട പല കെട്ടിടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കപ്പെട്ടിട്ടുളളതിനെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻറെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതിനായി വിവിധ പഞ്ചായത്തുകളിൽ വനം-റവന്യൂ- പഞ്ചായത്ത് അധികൃതകുടെ നേതൃത്വത്തിൽ യോഗങ്ങൾ തുടങ്ങി. ഈ യോഗ തീരുമാനപ്രകാരമാണ് സ്ഥലങ്ങളുടെ ഒഴിവാക്കലിനും കൂട്ടിച്ചേർക്കലിനുമായി ഫീൽഡ് സർവേ […]
പുതിയ കോവിഡ് വകഭേദത്തിന് വ്യാപകശേഷി കൂടുലാണ് , കരുതൽ വേണം ; മന്ത്രി വീണ ജോർജ്
വിദേശ രാജ്യങ്ങളിൽ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറവാണ് .ഡിസംബര്‍ മാസത്തില്‍ ആകെ 1431 കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. കോവിഡ് മൂലമുളകിടപ്പ് രോഗികളും കുറവാണ് .എന്നാൽ പുതിയ കോവിഡ് വകഭേദത്തിന് വ്യാപം ശേഷി കൂടുതലാണ് .അതിനാൽ കർശന നിയന്ത്രണം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ […]
