Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പോസ്റ്ററിൽ പ്രധാനമന്ത്രിയുടെ ചിത്രം വച്ചില്ല , എറണാകുളം കളക്ടർക്കെതിരേ കെ.സുരേന്ദ്രൻ

ദീനദയാൽ ഉപാധ്യായ ഗ്രാമീണ കൗശൽ യോജന പദ്ധതിക്കായി എറണാകുളം ജില്ലാ ഭരണകൂടം പുറത്തിറക്കിയ പോസ്റ്ററിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍റെ പ്രതിഷേധം. കേന്ദ്രത്തിന്റെ അഭിമാന പദ്ധതിയിൽ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കാത്തതിൽ പ്രതിഷേധിച്ച് കെ. സുരേന്ദ്രൻ എറണാകുളം കളക്ടർക്ക് എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പ്രതിഷേധം അറിയിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ബഹുമാനപ്പെട്ട ഏറണാകുളം കളക്ടർ, നമസ്കാരം. ഈ DDU-GKY എന്നതിന്റെ മുഴുവൻ പേര് ദീനദയാൽ ഉപാധ്യായ 1ഗ്രാമീണ കൗശൽ യോജന എന്നാണ്. എന്നു പറഞ്ഞാൽ കേന്ദ്ര […]

Posted inലേറ്റസ്റ്റ്

ആളുകൾ തള്ളിക്കയറി, സർക്കാർ സൈറ്റ് തകരാറിലായി

ബഫർ സോൺ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാർ വെബ്‌സൈറ്റ് പണിമുടക്കി . ഭൂപടം പ്രസിദ്ധീകരിച്ചതിന് ശേഷം https://kerala.gov.in/ എന്ന ഔദ്യോഗിക സൈറ്റിലേക്ക് പ്രവേശിക്കാനായില്ല. പി ആര്‍ ഡി യുടേതടക്കം മറ്റ് സൈറ്റുകള്‍ക്ക് പ്രശ്നമില്ല കൂടുതൽ ആളുകൾ വെബ്‌സൈറ്റ് സന്ദർശിച്ചതോടെയാണ് പ്രശ്‌നമായത്. സാങ്കേതിക തടസ്സം നീക്കിയതോടെ വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമായെന്ന് പിആർഡി അറിയിച്ചു.

Posted inബിസിനസ്സ്

ഐ.ടി. കയറ്റുമതിയില്‍ വന്‍കുതിപ്പുമായി ടെക്‌നോപാര്‍ക്ക്

ഐ.ടി. കയറ്റുമതിയില്‍ വന്‍കുതിപ്പ് നേടി ടെക്‌നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1274കോടി രൂപയുടെ അധികവരുമാനമാണ് കൈവരിച്ചത്. ഇതോടെ മൊത്തം കയറ്റുമതി 9775കോടി രൂപയിലെത്തി. വളര്‍ച്ച 15%. ഇതിന് പുറമേ കൃത്യമായി ജി.എസ്.ടി നികുതി ഫയല്‍ ചെയ്തതിന് കേന്ദ്രസര്‍ക്കാരിന്റെയും ക്രിസലിന്റെയും (ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഒഫ് ഇന്ത്യ) അംഗീകാരവും 2023 ജൂണ്‍ വരെ ക്രിസല്‍ എ പ്ലസ് ഗ്രേഡും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടെക്നോപാര്‍ക്ക് നേടി. നിലവില്‍ 106 ലക്ഷം ചതുരശ്ര അടിസ്ഥലത്ത് 470കമ്പനികളിലായി 70000 പേരാണ് […]

Posted inടെക്നോളജി

ഡിലീറ്റ് ഫോര്‍ മി ആയാലും പ്രശ്‌നമില്ല, അണ്‍ഡൂ ബട്ടണുമായി വാട്‌സാപ്

ജനപ്രിയ സന്ദേശക്കൈമാറ്റ സംവിധാനമായ വാട്സാപ്പില്‍ ഏറെ ഉപകാരപ്രദമായ പുതിയൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചു. സന്ദേശം പോസ്റ്റ് ചെയ്യുമ്പോഴോ ഫോര്‍വേഡ് ചെയ്യുമ്പോഴോ ഉദ്ദേശിക്കാത്ത ആളിനോ ഗ്രൂപ്പിലേക്കോ പോയി എന്നിരിക്കട്ടെ ആ സന്ദേശം ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഉപയോഗിച്ച് ഡിലീറ്റു ചെയ്യാം. പക്ഷേ, തിടുക്കത്തില്‍ ഡിലീറ്റ് ഫോര്‍ എവരിവണിനു പകരം ഡിലീറ്റ് ഫോര്‍ മീ ആണ് ക്ലിക്കു ചെയ്തതെങ്കിലോ? അതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സാപ്. ഒരു സന്ദേശം ആര്‍ക്കെങ്കിലും അയയ്ക്കുക. ആ സന്ദേശത്തില്‍ പതിവുപോലെ ക്ലിക്ക് ചെയ്താല്‍ ഡിലീറ്റ് ഫോര്‍ […]

Posted inവിനോദം

രണ്‍വീര്‍ സിംഗിന്റെ ‘സര്‍ക്കസ്’ ചിത്രത്തിലെ സോംഗ് ‘ആഷിഖി’

രണ്‍വീര്‍ സിംഗിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം നിര്‍വ്വഹിച്ച ‘സര്‍ക്കസ്’ എന്ന ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തെത്തി. ‘ആഷിഖി’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും ബാദ്ഷയാണ്. ബാദ്ഷയും അമൃത ഷായും ചേര്‍ന്നാണ് ആലാപനം. പിരീഡ് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. രണ്‍വീറിനൊപ്പം വലിയ താരനിരയും അണിനിരക്കുന്നുണ്ട്. പൂജ ഹെഡ്‌ഗെയും ജാക്വലിന്‍ ഫെര്‍ണാണ്ടസുമാണ് നായികമാര്‍. ജോണി ലിവര്‍, സഞ്ജയ് മിശ്ര, വരുണ്‍ ശര്‍മ്മ, സിദ്ധാര്‍ഥ് യാദവ്, മുകേഷ് തിവാരി, വ്രജേഷ് ഹിര്‍ജി, അശ്വിനി കല്‍സേക്കര്‍, മുരളി […]

Posted inവിനോദം

‘ത തവളയുടെ ത’ ചിത്രത്തിലെ ആദ്യ ഗാനം

സെന്തില്‍, അനുമോള്‍, മാസ്റ്റര്‍ അന്‍വിന്‍ ശ്രീനു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ത തവളയുടെ ത’. നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയുംഫ്രാന്‍സിസ് ജോസഫിന്റേത് തന്നെ. ‘ത തവളയുടെ ത’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ‘ബാലു’ എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്‌ന ലോകങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ‘ബാലു’ എന്ന കൊച്ചു കുട്ടിയായി മാസ്റ്റര്‍ അന്‍വിന്‍ ശ്രീനു ആണ് വേഷമിടുന്നത്. ‘ബാലു’വിന്റെ അമ്മയായ ‘ഗംഗ’യായി അനുമോളും […]

Posted inഓട്ടോമോട്ടീവ്

മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഹീറോ എക്‌സ്പള്‍സ് 200ടി 4വി

ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ഹീറോ എക്‌സ്പള്‍സ് 200ടി 4വി അവതരിപ്പിച്ചു. 1,25,726 രൂപയാണ് ബൈക്കിന്റെ ദില്ലി എക്‌സ്-ഷോറൂം വില. എക്‌സ്പള്‍സ് 200 4വിയെ ശക്തിപ്പെടുത്തുന്ന ആധുനിക ഫോര്‍-വാല്‍വ് എഞ്ചിനിനൊപ്പം സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ വരുന്നത്. 8,500ആര്‍പിഎമ്മില്‍ 19.1പിഎസ് പവറും 6500ആര്‍പിഎമ്മില്‍ 17.3എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന വിഎസ്‌വിഐ കംപ്ലയിന്റ് 200 സിസി നാല് വാല്‍വ് ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് പുതിയ ഹീറോ എക്‌സ്പള്‍സ് 200ടി 4വിക്ക് കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. […]

Posted inപുസ്തകങ്ങൾ

അര്‍മാദ ചന്ദ്രന്‍

പ്രശസ്ത തിരക്കഥാകൃത്തും അധ്യാപകനുമായ ബിപിന്‍ ചന്ദ്രന്റെ രസികന്‍ ഓര്‍മകള്‍. നര്‍മത്തിന്റെ മേമ്പൊടി വിതറിയ ഒരു തുറന്നെഴുത്താണ് ഈ പുസ്തകം. സ്വന്തം പിതാവായാലും മാഷായാലും കാമുകിയായാലും കാര്യങ്ങള്‍ ഒളിക്കാതെ പറയും. എഴുത്തിന്റെ ഒരു അര്‍മാദം എന്ന് ഇതിനെ വിശേഷിപ്പിക്കാം. പ്രശസ്ത തിരക്കഥാകൃത്തും അധ്യാപകനുമായ ബിപിന്‍ ചന്ദ്രന്റെ രസികന്‍ ഓര്‍മകള്‍. ‘അര്‍മാദ ചന്ദ്രന്‍’. മനോരമ ബുക്‌സ്. വില 380 രൂപ.

Posted inആരോഗ്യം

ദീര്‍ഘനേരത്തെ ഇരിപ്പ് അകാല മരണത്തിലേക്ക് നയിക്കുന്നു

ദിവസം എട്ട് മണിക്കൂറിലധികം നിശ്ചലമായി ഇരിക്കുന്നവര്‍ക്ക് അമിതവണ്ണമോ പുകവലിയോ മൂലമുള്ള മരണസാധ്യതയ്ക്ക് സമാനമായ അകാല മരണസാധ്യതയുണ്ടെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ തോതും ഇരിക്കുന്നതിന്റെ സമയവും പരിശോധിക്കുന്ന 13 ഗവേഷണപ്രബന്ധങ്ങളുടെ താരതമ്യപഠനത്തില്‍ നിന്നാണ് ഈ വിലയിരുത്തല്‍. നടക്കുന്നതും എഴുന്നേറ്റ് നില്‍ക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറച്ച് ഊര്‍ജം മാത്രമേ ഇരിക്കാന്‍ ആവശ്യമുള്ളൂ. ദീര്‍ഘനേരത്തെ ഇരിപ്പ് അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം, രക്തത്തില്‍ അമിതമായ പഞ്ചസാര, അമിതമായ കൊഴുപ്പ്, അടിവയറ്റില്‍ കൊഴുപ്പ് അടിയല്‍, അപകടകരമായ തോതിലെ കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലീഗ് കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല; പി കെ കുഞ്ഞാലിക്കുട്ടി

ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കുപ്പായം മാറുന്ന പോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്ലീം ലീഗ് എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിണറായി സർക്കാരിനെതിരെ നിലപാടുകൾ പറഞ്ഞു കൊണ്ട് ഏറ്റവും നന്നായി സമരം ചെയ്തത് ലീഗാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിണറായി വിജയന്റെ ലീഗ് പരാമർശം തെറ്റായി കാണേണ്ട കാര്യമില്ല. ലീഗിനെ പ്രശംസിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്തത്. എതിർക്കേണ്ട വിഷയം വരുമ്പോൾ എതിർക്കുകയും അനുകൂലിക്കേണ്ട വിഷയത്തിൽ അനുകൂലിച്ചിട്ടുമുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനെ […]