ജീവിതം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ജീവിച്ചുതീര്‍ത്ത ഒരാളുടെ സാക്ഷിമൊഴികളാണിതില്‍. സന്തോഷം നിങ്ങളുടെമാത്രം സൃഷ്ടിയാണ് എന്നതാണ് സ്വാമി രാമയുടെ പ്രബോധനങ്ങളുടെ ആകെത്തുക. ആത്മീയവും ഭൗതികവുമായ രണ്ടു ലോകങ്ങളില്‍ ഒരേപോലെ സന്തോഷകരമായി ജീവിക്കാന്‍ സാധിക്കുന്ന കല എങ്ങനെ സ്വായത്തമാക്കാം എന്നാണ് ഈ പുസ്തകത്തില്‍ സ്വാമി രാമ വിശദീകരിക്കുന്നത്. ‘ജീവിതം ആനന്ദകരമാക്കാന്‍’. സ്വാമി രാമ. വിവര്‍ത്തനം: ഡോ. റോബി അഗസ്റ്റിന്‍ മുണ്ടയ്ക്കല്‍. ഡിസി ബുക്‌സ്. വില 209 രൂപ.
മൂത്രത്തിന്റെ നിറം കണ്ടാലറിയാം ആയുര്‍ദൈര്‍ഘ്യം!
മൂത്രത്തിന്റെ നിറം നോക്കിയാല്‍ ആയുസിന്റെ ദൈര്‍ഘ്യം പറയാന്‍ കഴിയുമെന്ന് പഠനം. രോഗവും രോഗ ലക്ഷണവും മൂത്രത്തിന്റെ നിറത്തിലൂടെ മനസിലാക്കാന്‍ സാധിക്കും. നേരിയ മഞ്ഞ, തെളിഞ്ഞ നിറം, കടുംമഞ്ഞ, ഇളം ചുവപ്പ് , ഓറഞ്ച്, തവിട്ട് എന്നീ നിറങ്ങളാണ് മൂത്രത്തിനുള്ളത്. കരള്‍ രോഗം, നിര്‍ജ്ജലീകരണം എന്നീ മാരക രോഗങ്ങളുടെ ലക്ഷണമാണ് തവിട്ട് നിറവും ഓറഞ്ച് നിറവും. കടുംമഞ്ഞ നിറം മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങളെയും സൂചിപ്പിക്കുമ്പോള്‍ മൂത്രാശയ അണുബാധയുടെ സൂചനയാണ് ചുവപ്പ് നിറം. മൂത്രം പതഞ്ഞ് കാണപ്പെടുന്നുണ്ടെങ്കില്‍ ശരീരത്തിലെ പ്രോട്ടീന്റെ […]
പൊലീസ് സേനയിൽ ക്രിമിനലുകൾ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പൊലീസ് സേനയിൽ ക്രിമിനലുകൾ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൈകൃതങ്ങൾ കാണിക്കുന്ന പൊലിസുകാരോടുള്ള സമീപനത്തിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ കേരള പൊലിസ് മാതൃകാപരമാണ്.സൈബർ കുറ്റങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പൊലീസ് സുസജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്രിമനലുകളെ നേരിടാനാണ് പോലീസ് സേന.ആ പൊലീസ് സേനയിൽ ക്രിമിനലുകൾ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം: വിദ്യാര്‍ത്ഥികളുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി
മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. രാത്രി 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്നും ക്യാമ്പസിനുള്ളിൽ തന്നെ പോകാൻ വാർഡന്റെ അനുമതി മതിയാകും, എന്നാല്‍ മറ്റാവശ്യങ്ങൾക്ക് 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങാൻ രക്ഷാകർത്താക്കളുടെ അനുമതി വേണമെന്നാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സമയ നിയന്ത്രണം സംബന്ധിച്ച് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി മെഡിക്കൽ […]
കൊവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
കൊവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രാജ്യത്ത് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗതികൾ വിലയിരുത്തി വരികയാണെന്നും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു. അന്തർദേശീയ ദേശീയ തലത്തിൽ കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തിൽ കേരളവും ജാഗ്രത പാലിക്കണം. തിരക്ക് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോകുന്നവർ മാസ്കുകൾ വെക്കണം. വയോധികരെയും മറ്റ് രോഗങ്ങളുള്ളവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം നിരീക്ഷിക്കണം. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ […]
ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ മലയാളി പെൺകുട്ടി മരിച്ചു
നാഗ്‌പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം 10 വയസുകാരി നിദ ഫാത്തിമ ഛർദ്ദിയെ തുടർന്ന് മരിച്ചു. ആലപ്പുഴ സ്വദേശിയാണ്. കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച നിദയ്ക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് വിവരം. സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. […]
സോളാർ കേസ് : ഉമ്മൻചാണ്ടിക്ക് വിഎസ് നഷ്ടപരിഹാരം നൽകണമെന്ന വിചാരണ കോടതി ഉത്തരവിന് സ്റ്റേ.
സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വിഎസ് നഷ്ടപരിഹാരം നൽകണമെന്ന വിചാരണ കോടതി ഉത്തരവിന് സ്റ്റേ. സോളാര്‍ കമ്പനിയുടെ പിറകില്‍ ഉമ്മന്‍ചാണ്ടിയാണെന്നും, സരിതാ നായരെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി കോടികള്‍ തട്ടിയെന്നും 2013 ജൂലായ് 6ന് ഒരു ചാനല്‍ അഭിമുഖത്തില്‍ വിഎസ് അച്ചുതാനന്ദന്‍ പറഞ്ഞതിനെതിരായിരുന്നു കേസ്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ വിഎസിന്റെ പരാമർശങ്ങൾ അപകീർത്തികരമെന്ന കേസിലെ കീഴ്ക്കോടതി ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തു. പത്ത് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കീഴ്ക്കോടതി […]
സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 22
◾സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ വെബ് സൈറ്റുകളിലുള്ള റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കു പരിശോധിക്കാം. പരിശോധിച്ചശേഷം പരാതിയുണ്ടെങ്കില്‍ പഞ്ചായത്തില്‍ നല്‍കണം. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്. 22 സംരക്ഷിത വനമേഖലക്കു ചുറ്റുമുള്ള ഭൂപടമാണിത്. ജനവാസ മേഖലകളെ ബഫര്‍ സോണില്‍നിന്ന് ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. താമസ സ്ഥലം വയലറ്റ് നിറത്തിലാണ്. പരിസ്ഥിതിലോല മേഖലക്കു പിങ്ക് നിറം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല നിറത്തിലാണ്. സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും ബഫര്‍സോണിലാണ്. വയനാട,് കോഴിക്കോട് […]
ആഘോഷങ്ങൾ നിയന്ത്രിക്കുന്നില്ല , മാസ്ക് കൃത്യമായി ധരിക്കണമെന്ന് മന്ത്രി വീണാ ജോർജ്ജ്
കോവിഡ് വകഭേദം ലോകം മുഴുവൻ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാനിര്‍ദ്ദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. മാസ്‌ക് കൃത്യമായി ധരിക്കണം. മുന്‍കരുതല്‍ എടുക്കാത്തവര്‍ വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് പുതിയ വകഭേദം കണ്ടെത്താൻ ജനിതകശ്രേണീകരണം ആവശ്യമാണ്. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു സംസ്ഥാനത്തിന് പുറത്ത് നിന്നും വരുന്നവർ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കണം. ഒപ്പം അവരെ നിരീക്ഷിക്കുന്നതടക്കമുള്ള നടപടികൾ ആരോഗ്യ വകുപ്പ് നടത്തും. നിലവിൽ കോവിഡ് കേസുകൾ കുറഞ്ഞിരിക്കുന്നത് പരിശോധന കുറവായാതിനാലായിരിക്കും എന്നാണ് നിഗമനം ഇനിയും […]
രാഹുൽ ഗാന്ധിയുടെ ഷൂലെയ്സ് മുൻ കേന്ദ്ര മന്ത്രി കെട്ടിയെന്നാരോപിച്ച് ബി.ജെപി.
ഭാരത് ജോഡോ യാത്രയ്ക്കിടെ മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, രാഹുൽ ഗാന്ധിയുടെ ഷൂ ലെയ്സ് കെട്ടിക്കൊടുത്തുവെന്ന് ബി ജെ പി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. എന്നാൽ യാഥാർത്ഥ്യം എന്തെന് കോൺഗ്രസ് വിശദീകരിച്ചപ്പോൾ ബി ജെ പി വെട്ടിലായി. ഈ വിഷയത്തിൽ മാപ്പ് പറയണമെന്ന് മാളവ്യയോട് ആവശ്യപ്പെട്ട ജിതേന്ദ്ര സിങ്, ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നൽകി. ഇന്നലെയാണ് മാളവ്യ വിഡിയോ ട്വീറ്റ് ചെയ്തത്. ‘‘മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, രാഹുൽ ഗാന്ധിയുടെ ഷൂ ലെയ്സ് […]
