Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഭാരത് ജോഡോ യാത്ര കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം വീണ്ടും

ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നൽകി.ഭാരത് ജോഡോ യാത്ര ഇന്ന് ദില്ലിയില്‍ എത്തിയപ്പോഴാണ് കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നൽകുന്നത്. ബദര്‍പൂര്‍ അതിര്‍ത്തിയില്‍ നിന്ന് ചെങ്കോട്ട വരെ 23 കിലോമീറ്ററാണ് ഇന്നത്തെ ഭാരത് ജോഡോ യാത്രാ പര്യടനം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശം വീണ്ടും കിട്ടിയെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് യാത്ര പുരോഗമിക്കുന്നത്.കൊവിഡിന്‍റെ പേരില്‍ അനാവശ്യ ഭീതി പരത്തി ഭാരത് ജോഡോ യാത്ര നിര്‍ത്തി വയ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമമെന്ന് രാഹുല്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്നവാർത്തകൾ 23.12.22

ബഫര്‍സോണിനെതിരേ പരാതി പ്രളയം. ഇന്നു രാവിലെ വരെ പന്തീരായിരത്തിലേറെ പരാതികളാണ് ഫയല്‍ ചെയ്തത്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും ആണ് പരാതികള്‍. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫര്‍സോണ്‍ പരിധിയില്‍ അകപെട്ടതിന്റെ ഫോട്ടോകള്‍ സഹിതമാണ് പല പരാതികളും. ജനുവരി 11 നു സുപ്രീം കോടതി കേസ് പരിഗണിക്കും. അതിനു മുന്‍പ് ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ടുകള്‍ പുതുക്കി നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ മാസ്‌ക്, അകലം പാലിക്കല്‍ എന്നിവയടക്കം […]

Posted inലേറ്റസ്റ്റ്

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ചു, തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തീവ്രന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശ്രീലങ്ക വഴി കോമോറിൻ തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ടെന്നും തൽഫലമായി തെക്കൻ കേരളത്തിൽ ഡിസംബർ 26 തിങ്കളാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഉടൻ തന്നെ ന്യൂനമർദ്ദം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും അധികൃതർ അറിയിപ്പ് നൽകി.

Posted inലേറ്റസ്റ്റ്

ബലാത്സംഗക്കേസിലെ പ്രതി സി ഐ പി ആർ സുനിവിന്റെ അപേക്ഷ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി

വകുപ്പുതല നടപടി 15 തവണ നേരിട്ട സർക്കിൾ ഇൻസ്‌പെക്‌ടർ പി ആർ സുനിവിന്റെ പിരിച്ചുവിടൽ നടപടികൾക്കെതിരേയുള്ള അപേക്ഷ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി.പിആർ സുനുവിന്റെ അപേക്ഷ യിന്മേൽ നടപടി സ്വീകരിക്കാൻ ഡിജിപിക്കാണ് അധികാരമെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി.ഈ മാസം 31 നകം സുനു കാരണം കാണിക്കലിന് മറുപടി നൽകാനും ട്രിബ്യൂണൽ നിർദ്ദേശം നൽകി. ദളിത് പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയാണ് സുനു. ഇയാൾക്കെതിരെ വകുപ്പ്തല അന്വഷണം പൂർത്തിയാക്കി,സ്ഥാനക്കയറ്റവും തടഞ്ഞിരുന്നു.ഈ ശിക്ഷാ നടപടി ഡിജിപിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് […]

Posted inലേറ്റസ്റ്റ്

ലിഫ്റ്റ് പ്രവർത്തരഹിതം കളമശേരി മെഡിക്കൽ കോളജിൽ മൃതദേഹം ചുമന്നിറക്കി

കളമശേരി മെഡിക്കൽ കോളജിൽ ലിഫ്റ്റ്പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് മൃതദേഹം ചുമന്ന് ഇറക്കേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.മരിച്ച സുകുമാരന്റെ കുടുംബം ആശുപത്രി അധികൃതർക്കെതിരെ രംഗത്ത് വന്നു. പൊള്ളലേറ്റ് മരിച്ച കാലടി ശ്രീമൂലനഗരം സ്വദേശി 48കാരനായ സുകുമാരന്റെ മൃതദേഹമാണ് ചുമന്ന് താഴെയിറക്കേണ്ടി വന്നത്. കളമശേരി മെഡിക്കൽ കോളേജിലെ മൂന്നാമത്തെ നിലയിലാണ് പൊള്ളലേറ്റയാളുകളെ ചികിത്സിക്കുന്ന വിഭാഗം പ്രവർത്തിക്കുന്നത്. 80 ശതമാനം പൊള്ളലേറ്റ സുകുമാരനെ ഇക്കഴിഞ്ഞ 19 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . അപ്പോഴും ലിഫ്റ്റ് കേടായിരുന്നു. അതിനാൽ അന്നും അദ്ദേഹത്തെ സ്ട്രച്ചറിൽ […]

Posted inലേറ്റസ്റ്റ്

തങ്ക അങ്കി ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടു.

മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടു. ആറന്മുള പാർത്ഥസാരഥീ ക്ഷേത്രത്തിൽ നിന്ന് ശരണം വിളികളുടെ അങ്കമ്പടിയോടെ ഇന്ന് രാവിലെ ഏഴിന് പുറപ്പെട്ട ഘോഷയാത്ര 26ന് ശബരിമലയിൽ എത്തും. പുറപ്പെടുന്നതിന് മുമ്പ് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമൊരുക്കിയിരുന്നു. നിരവധി ഭക്തരാണ് നാടിന്റെ നാനാഭാഗത്ത് നിന്നും തങ്ക അങ്കി ദര്‍ശനത്തിനായി എത്തിയത്. തങ്ക അങ്കി ഘോഷയാത്രയുടെ ഭക്തി നിർഭരമായ യാത്രയയപ്പിന് ദേവസ്വം ബോര്‍ഡ് […]

Posted inലേറ്റസ്റ്റ്

അനാശാസ്യം ചോദ്യം ചെയ്തു,സി പി എം ബ്രാഞ്ച് സെക്രട്ടറിയെ സി ഐ ടി യു പ്രവർത്തകൻ മർദ്ദിച്ചു.

ആലപ്പുഴയിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ ഹോംസ്റ്റേ നടത്തിപ്പുകാരനായ സി.ഐ.ടി.യു. പ്രവര്‍ത്തകനും സഹായിയും ചേര്‍ന്നു മര്‍ദിച്ചതായി പരാതി. ഹോം സ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് മർദ്ദനത്തിലെത്തിച്ചത്. സി.പി.എം. ആലപ്പുഴ മുല്ലയ്ക്കല്‍ ഡി. ബ്രാഞ്ച് സെക്രട്ടറിയും മുല്ലയ്ക്കല്‍ നന്മ റസിഡന്റ്‌സ് അസോസിയേഷന്‍ ഖജാന്‍ജിയുമായ സോണി ജോസഫിനാണു (37) മര്‍ദനമേറ്റത്. നെഞ്ചിനും നടുവിനും പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. വാഹനത്തിലെത്തിയ സോണി ജോസഫിനെ ആലപ്പുഴ അഗ്‌നിരക്ഷാനിലയത്തിനുസമീപം സി ഐ […]

Posted inലേറ്റസ്റ്റ്

താമരശ്ശേരിയിൽ തടഞ്ഞിട്ട ട്രെയ്‌ലറുകൾ ചുരം കയറിപ്പോയി.

മൂന്ന് മാസം മുമ്പ് തടഞ്ഞിട്ട  ട്രെയ്ലറുകൾ താമരശ്ശേരി ചുരം കയറി. ഇന്നലെ രാത്രി 11 മണിയോടെയാണ് രണ്ട് ട്രെയ്ലറുകളും അടിവാരത്ത് നിന്നും യാത്രയാരംഭിച്ചത്. ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങൾ വഹിച്ച ട്രെയ്ലർ രണ്ട് ഇടങ്ങളിൽ നിന്നു പോയിരുന്നു. പിന്നീട് യാത്ര തുടർന്ന ട്രെയ്ലറുകൾ വെള്ളിയാഴ്ച പുലർച്ചെ 12.20ന് നാലാം വളവ് പിന്നിട്ടു. 1.10ഓടെ എട്ടാം വളവ് കയറി. ട്രെയലറുകൾ ചുരം കയറുന്നത് കാണാൻ വൻ ജനക്കൂട്ടമെത്തിയിരുന്നു. താമരശ്ശേരി ഡി.വൈ.എസ്.പി, ടി.കെ.അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള പോലീസ് ട്രെയിലറിനെ […]

Posted inലേറ്റസ്റ്റ്

നാഗ്‍പൂരിൽ മലയാളി താരം നിദ ഫാത്തിമ മരിച്ചതിൽ കേരള അസോസിയേഷൻ ഹൈക്കോടതിയിലേക്ക്

ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനിടെ പത്തുവയസുകാരി മരിച്ച സംഭവത്തിൽ കേരള അസോസിയേഷൻ ഹൈക്കോടതിയിലേക്ക്. കോടതി ഉത്തരവുണ്ടായിട്ടും താമസവും ഭക്ഷണവുമടക്കം സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കും. ദേശീയ ഫെഡറേഷൻ സൗകര്യങ്ങൾ ഒരുക്കി നൽകാത്തതിനാൽ താൽക്കാലിക കേന്ദ്രത്തിലായിരുന്നു കേരളത്തിലെ കുട്ടികൾ കഴിഞ്ഞിരുന്നത്. രാത്രിയോടെ നാഗ്പൂരിലെത്തിയ അന്തരിച്ച പത്ത് വയസുകാരി നിദാ ഫാത്തിമയുടെ അച്ഛൻ ഷിഹാബ്, . പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ലഭിക്കാനായി കാത്തിരിക്കുന്നു. ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാവുമെന്നാണ് കരുതുന്നത്. കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ […]

Posted inലേറ്റസ്റ്റ്

കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച് ചേർത്ത യോഗം ഇന്നുച്ചയ്ക്ക്

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് വൈകിട്ട് 3 മണിക്ക് കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച് ചേർത്ത യോഗം . സംസ്ഥാന ആരോഗ്യ മന്ത്രിമാർ പങ്കെടുക്കും. വിദേശ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കുള്ള സൗകര്യം വിലയിരുത്തും. കടുത്ത നിയന്ത്രണങ്ങൾ എടുക്കുന്നതിൽ രാജ്യത്ത് തീരുമാനമായിട്ടില്ല. എന്നാൽ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. അതനുസരിച്ച് ഓരോ സംസ്ഥാനങ്ങളും നൽകിയ നിർദ്ദേശങ്ങളും നിയന്ത്രണ സാഹചര്യങ്ങളും യോഗം വിലയിരുത്തും. ക്രിസ്മസ് പുതുവത്സരം പ്രമാണിച്ചുള്ള ആൾക്കൂട്ട നിയന്ത്രണങ്ങളുൾപ്പെടെയുള്ള കാര്യങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് […]